ബോട്ട് ദുരന്തത്തിന് കാരണക്കാരായവരെ സംരക്ഷിച്ച് മുന്നോട്ട് പോവാനാണ് ഭാവമെങ്കില്‍ തെരുവില്‍ ശക്തമായ പ്രതിഷേധമുയരുമെന്ന് യൂത്തലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. താനൂരില്‍ മന്ത്രി വി. അബ്ദുറഹ്മാന്റെ ഓഫീസിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച് നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പണമുള്ളവര്‍ക്ക് ഒരു നിയമവും ബാധകമല്ലെന്നും മന്ത്രിമാരുടെ തണലില്‍ അവര്‍ സുരക്ഷിതരാണെന്നതും വകവെച്ച് കൊടുക്കാനാവില്ല. ബോട്ട് ദുരന്തത്തിന് കാരണക്കാരായ മുഴുവനാളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരേണ്ടത് ഒരു നാടിന്റെ മുഴുവന്‍ ആവശ്യമാണ് അദ്ദേഹം തുറന്നടിച്ചു.