Connect with us

kerala

മലയാളത്തില്‍ രേഖകള്‍ ലഭ്യമാക്കിയില്ലെങ്കില്‍ നിയമസഭാ സമിതിക്ക് പരാതി നല്‍കാം

മലയാളത്തില്‍ രേഖകള്‍ ലഭ്യമാക്കിയില്ലെങ്കില്‍ നിയമസഭാ സമിതിക്ക് പരാതി നല്‍കാം.

Published

on

പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന രേഖകള്‍ മലയാളത്തിലായിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതെ അവ മറ്റു ഭാഷകളില്‍ മാത്രം പുറപ്പെടുവിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍/സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ കേരള നിയമസഭ ഔദ്യോഗികഭാഷ സംബന്ധിച്ച സമിതി മുമ്പാകെ സമര്‍പ്പിക്കാം. ചെയര്‍മാന്‍/സെക്രട്ടറി, ഔദ്യോഗികഭാഷ സംബന്ധിച്ച സമിതി, നിയമസഭാ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695033 എന്ന വിലാസത്തിലാണു പരാതികള്‍ നല്‍കേണ്ടത്. ഇ-മെയില്‍: ofl@niyamasabha.nic.in.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘കെ.സുധാകരനെ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം നടന്നു; ഇടപെടല്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി ചുമതല ഏറ്റശേഷം’

അന്വേഷണ ഉദ്യോഗസ്ഥനായ വൈ.ആര്‍ റെസ്റ്റത്തിനെതിരെയും ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരന്‍ ഉന്നയിച്ചത്.

Published

on

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടന്നതായി മോണ്‍സണ്‍ മാവുങ്കല്‍ കേസിലെ പരാതിക്കാരന്‍ ഷമീര്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി ചുമതല ഏറ്റശേഷമാണ് കെ. സുധാകരനെ പീഡനക്കേസില്‍ പെടുത്തുവാന്‍ ശ്രമം നടത്തിയതെന്ന് ഷമീര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥനായ വൈ.ആര്‍ റെസ്റ്റത്തിനെതിരെയും ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരന്‍ ഉന്നയിച്ചത്. കെ. സുധാകരനെതിരെ റസ്റ്റം നിര്‍ദേശിച്ചതനുസരിച്ച് കളവായി 164 സ്റ്റേറ്റ്‌മെന്റ് നല്‍കിയതായി വ്യക്തമാകുന്ന ശബ്ദരേഖയും പരാതിക്കാരനായ ഷമീര്‍ പുറത്തുവിട്ടു. കുറ്റപത്രത്തില്‍ നിരവധി വൈരുദ്ധ്യങ്ങളുണ്ടെന്നും, തങ്ങള്‍ പറയാത്ത പല കാര്യങ്ങളും മൊഴിയായി രേഖപ്പെടുത്തിയിരിക്കുന്നുവെന്നും പരാതിക്കാര്‍ പറഞ്ഞു.

Continue Reading

india

‘പൂര്‍ണ ആരോഗ്യവാനായി തിരിച്ചു വരട്ടെ’; എംടിയുടെ മകളെ ഫോണില്‍ ബദ്ധപ്പെട്ട് രാഹുല്‍ ഗാന്ധി

മകള്‍ അശ്വതിയെ ഫോണില്‍ വിളിച്ചാണ് എം ടിയുടെ ചികിത്സയെ സംബന്ധിച്ച് അദ്ദേഹം ആരാഞ്ഞത്.

Published

on

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന വിഖ്യാത സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എം ടി വാസുദേവന്‍ നായരുടെ മകളുമായി ഫോണില്‍ സംസാരിച്ചാണ് രാഹുല്‍ ഗാന്ധി എം ടിയുടെ ആരോഗ്യ വിവരം തിരക്കിയത്.

മകള്‍ അശ്വതിയെ ഫോണില്‍ വിളിച്ചാണ് എം ടിയുടെ ചികിത്സയെ സംബന്ധിച്ച് അദ്ദേഹം ആരാഞ്ഞത്. എത്രയും വേഗം സുഖം പ്രാപിച്ച് പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചു വരട്ടെയെന്നും രാഹുല്‍ ഗാന്ധി ആശംസിച്ചു.

അതേസമയം എംടിയെ എഴുത്തുകാരന്‍ എം എന്‍ കാരശ്ശേരി സന്ദര്‍ശിച്ചു. എംടി വാസുദേവന്‍ നായരുടെ നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെയാണെന്ന് എം എന്‍ കാരശ്ശേരി മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം ഐസിയുവിലാണ്. ഓര്‍മ്മയുണ്ട്. പക്ഷേ സംസാരിക്കാനോ ശരീരം ചലിപ്പിക്കാനോ ഉള്ള ശേഷി ഇല്ലെന്നും എം എന്‍ കാരശ്ശേരി പറഞ്ഞു.

‘എം ടി ഐസിയുവിലാണ്. രണ്ടുദിവസം മുന്‍പ് അഡ്മിറ്റ് ചെയ്തത് ശ്വാസതടസ്സത്തെ തുടര്‍ന്നാണ്. ശ്വാസതടസ്സം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും പറയാവുന്ന കാര്യം അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നു തന്നെയാണ്. ഞാന്‍ കാണുമ്പോള്‍ അദ്ദേഹം ഓക്‌സിജന്‍ മാസ്‌ക് വച്ച് കണ്ണടച്ച് കിടക്കുകയാണ്. നഴ്‌സിനോട് ചോദിച്ചു ഉറങ്ങുകയാണോ എന്ന്.

നഴ്‌സ് പറഞ്ഞു ഉറങ്ങുകയല്ല, വിളിച്ചോളൂ എന്ന്. തോളത്ത് തട്ടി ഞാന്‍ വിളിച്ചു. ഇന്ന ആളാണ് ഞാന്‍ എന്ന് പറഞ്ഞു. ഒരു പ്രതികരണവുമില്ല. നഴ്‌സ് വന്ന് വിളിച്ച് ഇന്ന ആള് കാണാന്‍ വന്നിട്ടുണ്ട് എന്ന് പറഞ്ഞു. അപ്പോഴും പ്രതികരണമില്ല. അദ്ദേഹത്തിന്റെ ശരീരത്തില്‍ ഓക്‌സിജന്‍ കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്’, എം എന്‍ കാരശ്ശേരി പറഞ്ഞു.

Continue Reading

kerala

വാര്‍ഡ് വിഭജനത്തിനെതിരായ നിയമ പോരാട്ടം തുടരും: എം.കെ മുനീര്‍

ചര്‍ച്ച ചെയ്യാതെ നിയമ ഭേദഗതി പാസാക്കിയതിന് ഏറ്റ പ്രഹരം

Published

on

മാനദണ്ഡങ്ങൾ പാലിക്കാതെ വാർഡ് വിഭജനത്തിന് ഇറങ്ങിപ്പുറപ്പെട്ട സർക്കാറിനേറ്റ കനത്ത പ്രഹരമാണ് ഹൈക്കോടതി വിധിയെന്ന് മുസ്ലിംലീഗ് പാർലമെൻററി പാർട്ടി ഉപ നേതാവും മുൻ പഞ്ചായത്ത് വകുപ്പ് മന്ത്രിയുമായ ഡോ.എം.കെ.മുനീർ പ്രസ്താവിച്ചു. നിയമസഭയിൽ ചർച്ച ചെയ്യാതെയാണ് വാർഡ് വിഭജനത്തിന് വേണ്ടി സർക്കാർ നിയമഭേദഗതി നടത്തിയത്. ഇത് മൂലമാണ് കോടതിയെ സമീപിക്കേണ്ടി വന്നതെന്നും നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

2011ലെ സെൻസസിൻറെ അടിസ്ഥാനത്തിൽ ഒരു തവണ വാർഡ് വിഭജനം നടത്തിയ 27 തദ്ദേശസ്ഥാപനങ്ങളിൽ അതേ സെൻസസിൻറെ അടിസ്ഥാനത്തിൽ വീണ്ടും വാർഡ് വിഭജനം നടത്തുന്നതിനെയാണ് കോടതിയിൽ ചോദ്യം ചെയ്തത്. ഇക്കാര്യത്തിൽ കോടതിയെ സമീപിച്ച തദ്ദേശസ്ഥാപനങ്ങളിലെ വിഭജനം കോടതി റദ്ദാക്കിയിട്ടുണ്ട്. സമാന സാഹചര്യമുള്ള തദ്ദേശസ്ഥാപനങ്ങൾക്ക് കൂടി വിധി ബാധകമാക്കേണ്ടതുണ്ട്. ഇതിനാവശ്യമായ ഇടപെടൽ നടത്തും.

വാർഡുകളുടെ എണ്ണത്തിൽ മാറ്റമില്ലാത്ത 63 തദ്ദേശസ്ഥാപനങ്ങളിൽ വാർഡിൻറെ അതിരുകൾ പുനർനിർണ്ണയിക്കുന്നത് എന്തിന് വേണ്ടിയാണ് എന്ന് സർക്കാർ വ്യക്തമാക്കണം. വലിയ പഞ്ചായത്തുകളെ വിഭജിച്ച് പുതിയ പഞ്ചായത്തുകൾ രൂപീകരിക്കണമെന്നാണ് ജനകീയ ആവശ്യം. അധികാര വി കേന്ദ്രീകരണത്തെ ശക്തിപ്പെടുത്തുന്നതിനും തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളിലെ ജനസംഖ്യ തമ്മിലുള്ള വ്യത്യാസം പരിഹരിക്കുന്നതിനും ഇത് അനിവാര്യമാണ്.

എന്നാൽ ഈ ആവശ്യം പൂർണമായും തിരസ്‌കരിക്കുന്ന സമീപനമാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. ഇതിനെതിരെയും കോടതിയെ സമീപിച്ചിട്ടുണ്ട്. അന്തിമ വിജ്ഞാപനത്തിലും മാറ്റമില്ലെങ്കിൽ ഇക്കാര്യത്തിലും കോടതിയെ സമീപിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ, എൽ ജി എം എൽ ജനറൽ സെക്രട്ടറി പി കെ ഷറഫുദ്ദീൻ സംബന്ധിച്ചു.

Continue Reading

Trending