Connect with us

kerala

‘കുഞ്ഞുകുട്ടികള്‍ക്ക് മുലപ്പാല്‍ വേണേല്‍ പറയണേ, ഭാര്യ റെഡിയാണ്’; വയനാട്ടിലേക്ക് പുറപ്പെട്ട് ദമ്പതികള്‍

യൂത്ത് കോണ്‍ഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡന്റായിരുന്നു സജിന്‍.

Published

on

‘കുഞ്ഞു കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്” ഇങ്ങനെ ഒന്ന് എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവും. വയനാട്ടില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റാണ് ഇത്. ഇങ്ങനെ കമന്റ് ഇടുക മാത്രമല്ല ഇതിനായി ഭാര്യയും രണ്ട് മക്കളുമായി ഇടുക്കി ഉപ്പുതറ സ്വദേശി സജിന്‍ പാറേക്കര വയനാട്ടിലേക്ക് തിരിക്കുകയും ചെയ്തു.

സമാനതകള്‍ ഇല്ലാത്ത ദുരന്തമുഖത്ത് ഉറ്റവരെ ചേര്‍ത്തുപിടിക്കാന്‍ മലയാളികള്‍ക്ക് ആരും പറഞ്ഞു കൊടുക്കേണ്ട. ആ കാഴ്ച നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ് . എന്നാല്‍ ആ ചേര്‍ത്ത് നിര്‍ത്തലിനൊപ്പം ആരും ചിന്തിക്കാത്ത ഒരു കാര്യമാണ് സജിനും ഭാര്യ ഭാവനയും വാഗ്ദാനം ചെയ്തത്. വയനാട് ദുരന്തത്തില്‍ അമ്മയെ നഷ്ടപ്പെട്ട നിരവധി പിഞ്ചുകുഞ്ഞുങ്ങള്‍ ഉണ്ടെന്നറിഞ്ഞതോടെ അവര്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ തയ്യാറെന്ന് പറയാന്‍ ഭാവനയെ പ്രേരിപ്പിച്ചു. അത് സമൂഹമാധ്യമ പോസ്റ്റിന് കമന്റായും ഇട്ടു.

ഇവരുടെ കമന്റ് ശ്രദ്ധയില്‍പ്പെട്ട ഉടനെ വയനാട്ടില്‍ നിന്ന് വിളി വന്നു. നാലു വയസ്സും നാലുമാസവും പ്രായമുള്ള രണ്ടു കുട്ടികളുമായി ഉടന്‍തന്നെ വയനാട്ടിലേക്ക് പുറപ്പെട്ടു. ഉപജീവന മാര്‍ഗ്ഗമായ പിക്കപ്പ് ജീപ്പിലാണ് യാത്ര. കഴിയുന്നത്രയും ദിവസം അവിടെ താമസിച്ച് കുഞ്ഞുങ്ങളെ സഹായിക്കാനാണ് ഇവരുടെ തീരുമാനം. യൂത്ത് കോണ്‍ഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡന്റായിരുന്നു സജിന്‍.

kerala

ബാര്‍ ലൈസന്‍സ്: തദ്ദേശ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയുള്ള പണപ്പിരിവാണ് സി.പി.എം ലക്ഷ്യമെന്ന് വിഡി സതീശന്‍

പാര്‍ട്ടിയുടെ കൂടി പിന്തുണയുള്ളതു കൊണ്ടാണ് സംസ്ഥാനത്തിന്റെ മദ്യ നയത്തിന് വിരുദ്ധമായ തീരുമാനത്തെ എക്‌സൈസ് മന്ത്രി ന്യായീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

സംസ്ഥാനത്തെ സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ ഇല്ലാത്ത ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബാര്‍ ലൈസന്‍സ് നല്‍കിയ തീരുമാനത്തില്‍ ആസൂത്രിതമായി അഴിമതി നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും തദ്ദേശ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയുള്ള പണപ്പിരിവാണ് സി.പി.എം നേതാക്കള്‍ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും വി.ഡി.സതീശന്‍ വിമര്‍ശിച്ചു. പാര്‍ട്ടിയുടെ കൂടി പിന്തുണയുള്ളതു കൊണ്ടാണ് സംസ്ഥാനത്തിന്റെ മദ്യ നയത്തിന് വിരുദ്ധമായ തീരുമാനത്തെ എക്‌സൈസ് മന്ത്രി ന്യായീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ലാസിഫിക്കേഷന്‍ പരിശോധന കൃത്യസമയത്തു നടത്താത്തത് കേന്ദ്രത്തിന്റെ കുറ്റമാണെന്നും ലൈസന്‍സ് പുതുക്കി നല്‍കുമെന്നും പറയുന്നതിലൂടെ ഒരു നിയന്ത്രണങ്ങളും ഇല്ലാതെ സംസ്ഥാനത്ത് മദ്യം ഒഴുക്കുമെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

മനഃപൂര്‍വം പരിശോധന വൈകിപ്പിക്കുന്ന 23 ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കരുതെന്നാണ് എക്‌സൈസ് കമ്മിഷണര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ അതിന് വിരുദ്ധമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

അഴിമതി മാത്രം ലക്ഷ്യമിട്ട് കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള നിയമവിരുദ്ധ നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്കും ബാറുകള്‍ അനുവദിച്ചാണോ സര്‍ക്കാര്‍ സംസ്ഥാനത്ത് മദ്യവര്‍ജ്ജനം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അഴിമതിയുടെ കേന്ദ്രമായി എക്‌സൈസ് വകുപ്പ് മാറിയിരിക്കുകയാണെന്നും എക്‌സൈസ് വകുപ്പ് കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതികളെ കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

മഹിള അസോസിയേഷൻ ഏരിയ പ്രസിഡന്‍റ് ജാതി അധിക്ഷേപം നടത്തിയെന്ന് സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറി

മഹിളാ അസോസിയേഷന്‍ ഏരിയാ പ്രസിഡന്റ് ഹൈമ എസ് പിള്ളക്കെതിരെയാണ് പരാതി നല്‍കിയത്.

Published

on

സിപിഎം തിരുവല്ല ഏരിയാ കമ്മിറ്റി ഓഫീസില്‍ വച്ച് ജാതി അധിക്ഷേപം നടത്തിയതായി പരാതി. മഹിളാ അസോസിയേഷന്‍ ഏരിയാ പ്രസിഡന്റ് ഏരിയാ വൈസ് പ്രസിഡന്റിനെതിരെ ജാതിയധിക്ഷേപം നടത്തിയെന്നാണ് പരാതി. ഏരിയ വൈസ് പ്രസിഡന്റ് രമ്യാ ബാലന്‍ തിരുവല്ല ഏരിയാ കമ്മിറ്റി സെക്രട്ടറിക്ക് പരാതി നല്‍കി. സിപിഎം നിരണം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ് രമ്യാ ബാലന്‍.

മഹിളാ അസോസിയേഷന്‍ ഏരിയാ പ്രസിഡന്റ് ഹൈമ എസ് പിള്ളക്കെതിരെയാണ് പരാതി നല്‍കിയത്. സിപിഎം തിരുവല്ല ടൗണ്‍ സൗത്ത് എല്‍സി അംഗമാണ് ഹൈമ എസ് പിള്ള. കഴിഞ്ഞ 20ന് സിപിഎം എരിയാ കമ്മിറ്റി ഓഫീസില്‍ കൂടിയ മഹിളാ അസോസിയേഷന്‍ ഫ്രാക്ഷന്‍ യോഗത്തിന് ശേഷം ജാതി അധിക്ഷേപം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

സിപിഎം ഏരിയാ കമ്മിറ്റി യോഗം ഇന്ന് പത്തരയ്ക്ക് ചേരുന്നുണ്ട്. വിഷയത്തില്‍ നേതാക്കള്‍ മറുപടി പറയട്ടേയെന്നാണ് രമ്യാ ബാലന്റെ നിലപാട്. സംഘടനാപരമായ വിഷയമായതിനാല്‍ പരസ്യ പ്രതികരണത്തിനില്ലെന്നും തനിക്ക് തന്റെ പ്രസ്ഥാനത്തെ വിശ്വാസമുണ്ടെന്നും രമ്യാ ബാലന്‍ പറഞ്ഞു. പ്രസ്ഥാനം തന്നെ തള്ളിക്കളയില്ല. ജാതിപരമായ അധിക്ഷേപം നടത്തിയവരെ പ്രസ്ഥാനം വെച്ചുകൊണ്ട് മുന്നോട്ടുപോകില്ല എന്നാണ് തന്റെ വിശ്വാസമെന്നും രമ്യ പറഞ്ഞു.

Continue Reading

kerala

കത്തോലിക്കാ സഭയ്‌ക്കെതിരെ അപകീര്‍ത്തി വിഡിയോ പ്രചരിപ്പിച്ചു; സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ യൂട്യൂബര്‍ക്ക് സസ്‌പെന്‍ഷന്‍

അപകീര്‍ത്തികരമായ ഉള്ളടക്കത്തോടെ ജങ്ഷന്‍ ഹാക്ക്, അനില്‍ ടോക്‌സ് എന്നീ യൂട്യൂബ് ചാനലുകള്‍ വഴി അവഹേളനപരമായ വീഡിയോകള്‍ പ്രചരിപ്പിച്ചതിനെതിരെ കൊല്ലം രൂപതാ ബിഷപ്പ് ഹൗസ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

Published

on

കത്തോലിക്കാ സഭയ്ക്കും പുരോഹിതന്‍മാര്‍ക്കുമെതിരെ അപകീര്‍ത്തികരമായ വീഡിയോകള്‍ യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ച കെഎംഎംഎല്‍ കമ്യൂണിറ്റി ആന്റ് പബ്ലിക് റിലേഷന്‍ മാനേജര്‍ അനില്‍ മുഹമ്മദിന് സസ്‌പെന്‍ഷന്‍. അപകീര്‍ത്തികരമായ ഉള്ളടക്കത്തോടെ ജങ്ഷന്‍ ഹാക്ക്, അനില്‍ ടോക്‌സ് എന്നീ യൂട്യൂബ് ചാനലുകള്‍ വഴി അവഹേളനപരമായ വീഡിയോകള്‍ പ്രചരിപ്പിച്ചതിനെതിരെ കൊല്ലം രൂപതാ ബിഷപ്പ് ഹൗസ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

കെഎംഎംഎല്‍ മിനറല്‍ സപ്പറേഷന്‍ യൂണിറ്റിലെ കമ്യൂണിറ്റ് ആന്റ് പബ്ലിക് റിലേഷന്‍ മാനേജരാണ് അനില്‍. ബിഷപ്പ് ഹൗസിന്റെ പരാതിയെത്തുടര്‍ന്ന് വ്യവസായ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ആനി ജൂലിയ തോമസ് ഐഎഎസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്‍മേലാണ് നടപടി. പരാതിക്കൊപ്പം അനില്‍ മുഹമ്മദ് നടത്തിയിട്ടുള്ള ക്രിസ്ത്യന്‍ അവഹേളനങ്ങളുടെ 21 ഓളം വീഡിയോകളും നല്‍കിയിരുന്നു.

Continue Reading

Trending