Connect with us

india

‘ഇന്ത്യ’ ജയിച്ചാൽ മോദിയുടെ പി.എം കെയേഴ്സ് ഫണ്ടിന്‍റെ രഹസ്യങ്ങൾ പുറത്തുവിടും -സ്റ്റാലിൻ

തന്റെ പ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച സ്റ്റാലിന്‍, കേന്ദ്രം പി.എം കെയേഴ്സ് ഫണ്ട് വഴി പണം തട്ടിയെന്നും, ഇന്ത്യ അധികാരത്തില്‍ വന്നാല്‍ പി.എം കെയേഴ്സ് ഫണ്ടിന്റെ രഹസ്യം പുറത്തുകൊണ്ടുവരുമെന്നും പറഞ്ഞു.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രഹസ്യസ്വഭാവമുള്ള പി.എം കെയേഴ്‌സ് ഫണ്ടിന്റെ രഹസ്യങ്ങള്‍ പുറത്തുവിടുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടുകൊണ്ട് തിരുച്ചിറപ്പള്ളിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ പ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച സ്റ്റാലിന്‍, കേന്ദ്രം പി.എം കെയേഴ്സ് ഫണ്ട് വഴി പണം തട്ടിയെന്നും, ഇന്ത്യ അധികാരത്തില്‍ വന്നാല്‍ പി.എം കെയേഴ്സ് ഫണ്ടിന്റെ രഹസ്യം പുറത്തുകൊണ്ടുവരുമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭയം മൂലമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.

ജനങ്ങള്‍ തങ്ങള്‍ക്കെതിരെ തിരിഞ്ഞെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനിന്ന് ബി.ജെ.പിയെ ചെറുത്ത് തോല്‍പ്പിച്ചുവെന്നും ഇനി ഭരണത്തില്‍ കയറാന്‍ കഴിയില്ലെന്നുമുള്ള പേടി കാരണമാണ് കള്ളക്കേസില്‍ കുടുക്കി എല്ലാവരെയും ജയിലില്‍ അടയ്ക്കുന്നത്. മോദി സര്‍ക്കാര്‍ തമിഴ്നാട്ടില്‍ ഒരു പദ്ധതികളും നടപ്പാക്കിയിട്ടില്ല. എല്ലാം ഇപ്പോഴും വാഗ്ദാനങ്ങള്‍ മാത്രമായി നില്‍ക്കുകയാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

അഴിമതിരഹിത സര്‍ക്കാരാണ് തങ്ങളുടേതെന്ന് അവകാശപ്പെടുന്ന മോദി എന്തുകൊണ്ട് ഇലക്ടറല്‍ ബോണ്ടിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കുന്നില്ല. കേന്ദ്ര ഏജന്‍സികളെ അവരുടെ കയ്യിലെ കളിപ്പാവകളെപ്പോലെ ഉപയോഗിക്കുകയാണെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ചു; ബില്ലുകളില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി

. നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ അയച്ചാല്‍ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്ന് സുപ്രിംകോടതിയുടെ ഉത്തരവ്.

Published

on

രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രിം കോടതി. നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ അയച്ചാല്‍ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്ന് സുപ്രിംകോടതിയുടെ ഉത്തരവ്. തീരുമാനം വൈകിയാല്‍ അതിനുള്ള കാരണം സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. രാഷ്ട്രപതിയുടെ തീരുമാനം വൈകിയാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.

ആദ്യമായാണ് നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്ക് കോടതി സമയ പരിധി നിശ്ചയിക്കുന്നത്. ഗവര്‍ണര്‍മാര്‍ അയയ്ക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഭരണഘടനയുടെ 201ാം അനുച്ഛേദത്തിലാണ് വിശദീകരിക്കുന്നത്. കൃത്യമായ സമയത്തിനുള്ളില്‍ ഒരു ഭരണഘടന അതോറിറ്റി തീരുമാനം എടുത്തില്ലെങ്കില്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാം എന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ പിടിച്ചു വെച്ച് പിന്നീട് രാഷ്ട്രപതിക്ക് അയച്ച തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ നടപടി ഭരണഘടന വിരുദ്ധമാണൈന്നുള്ള വിധിയിലാണ് സുപ്രിംകോടതി രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്.

രാഷ്ട്രപതിക്കും സമ്പൂര്‍ണ്ണ വീറ്റോ അധികാരമില്ലെന്നും കോടതി പറഞ്ഞു.

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവെയ്ക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്നാണ് സുപ്രിം കോടതി നേരത്തെ വ്യക്തമാക്കിയിരിരുന്നു. ഗവര്‍ണര്‍ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുകയാണെങ്കില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി പറഞ്ഞു. ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീറ്റോ അധികാരവും ഇന്ത്യന്‍ ഭരണഘടന ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയിട്ടില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു.

Continue Reading

india

സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശം; മന്ത്രി കെ.പൊന്‍മുടിയെ പാര്‍ട്ടി സ്ഥാനത്ത് നിന്ന് മാറ്റി സ്റ്റാലിന്‍

പകരം സ്റ്റാലിന്‍ രാജ്യസഭാ എംപി തിരുച്ചി ശിവയെ ആ സ്ഥാനത്തേക്ക് നിയമിച്ചു

Published

on

തമിഴ്‌നാട് വനം മന്ത്രി കെ.പൊന്‍മുടി സ്ത്രീകള്‍ക്കെതിരായി നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. പകരം സ്റ്റാലിന്‍ രാജ്യസഭാ എംപി തിരുച്ചി ശിവയെ ആ സ്ഥാനത്തേക്ക് നിയമിച്ചു. ശൈവ- വൈഷ്ണ വിഭാഗങ്ങളിലെ സ്ത്രീകളെക്കുറിച്ച് പൊന്‍മുടി നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

പ്രശസ്ത പ്രഭാഷകനായ തിരുവാരൂര്‍ കെ. തങ്കരശുവിന്റെ ശതാബ്ദി വര്‍ഷത്തിന്റെ സ്മരണയ്ക്കായി ടിപിഡികെ സംഘടിപ്പിച്ച പരിപാടിയിലാണ് പൊന്മുടിയുടെ വിവാദ പരാമര്‍ശം. പുരുഷന്‍ ലൈംഗിക തൊഴിലാളിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമര്‍ശത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ശൈവ-വൈഷ്ണവ വിഭാഗങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇത് വിവാദമാകുകയും കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

Continue Reading

india

10,000 കോടിയുടെ പദ്ധതി എവിടെ അപ്രത്യക്ഷമായി; കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

2024 ലെ തെരഞ്ഞെടുപ്പിനുശേഷം, പ്രധാനമന്ത്രി മോദി ഇഎല്‍ഐ പദ്ധതി വളരെ കൊട്ടിഘോഷിച്ചുകൊണ്ട് പ്രഖ്യാപിച്ചു

Published

on

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി ഇതുവരെ നടപ്പിലാക്കാത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു വര്‍ഷം മുന്‍പാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നത്. 10,000 കോടി രൂപയുടെ പദ്ധതി എവിടെ അപ്രത്യക്ഷമായെന്ന് അദ്ദേഹം ചോദിച്ചു.

‘2024 ലെ തെരഞ്ഞെടുപ്പിനുശേഷം, പ്രധാനമന്ത്രി മോദി ഇഎല്‍ഐ പദ്ധതി വളരെ കൊട്ടിഘോഷിച്ചുകൊണ്ട് പ്രഖ്യാപിച്ചു, നമ്മുടെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തു. പദ്ധതി പ്രഖ്യാപിച്ചിട്ട് ഏകദേശം ഒരു വര്‍ഷമായി, പദ്ധതി എന്താണെന്ന് പോലും സര്‍ക്കാര്‍ ഇതുവരെ വ്യക്തമായിട്ടില്ല. തൊഴിലില്ലായ്മയെ പ്രധാനമന്ത്രി എങ്ങനെയാണ് കാണുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്” രാഹുല്‍ എക്‌സില്‍ കുറിച്ചു.

2024ലെ കേന്ദ്ര ബജറ്റിലാണ് സര്‍ക്കാര്‍ ആദ്യമായി എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി പ്രഖ്യാപിച്ചത്.

Continue Reading

Trending