Connect with us

kerala

ഇടുക്കിയിൽ 6 വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന പ്രതിക്ക് വധശിക്ഷ

അമ്മയെയും മുത്തശ്ശിയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷമാണ് പ്രതി 14 വയസ്സുകാരിയായ സഹോദരിയെ ഏലത്തോട്ടത്തിൽ വച്ച് ബലാത്സംഗം ചെയ്തതത്.

Published

on

ഇടുക്കി അനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസ്സുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് കോടതി വധ ശിക്ഷ വിധിച്ചു. കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവിനെയാണ് ഇടുക്കി അതിവേഗ പോക്സോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. നാലു കേസുകളിൽ മരണം വരെ തടവും കോടതി വിധിച്ചു. നാലു ലക്ഷത്തിൽ അധികം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ആകെ 92 വർഷം തടവ് ശിക്ഷ അനുഭവിക്കണം. അമ്മയെയും മുത്തശ്ശിയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷമാണ് പ്രതി 14 വയസ്സുകാരിയായ സഹോദരിയെ ഏലത്തോട്ടത്തിൽ വച്ച് ബലാത്സംഗം ചെയ്തതത്. പ്രതിക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻറെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. 2021 ഒക്ടോബർ രണ്ടിനു രാത്രിയാണ് സംഭവം നടന്നത്.

india

മംഗളൂരുവിലെ സംഘ്പരിവാര്‍ ആള്‍ക്കൂട്ട കൊലപാതകം; അഷ്റഫ് മാനസിക വെല്ലുവിളി നേരിടുന്നെയാള്‍

സംഭവത്തില്‍ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Published

on

മംഗളൂരുവില്‍ സംഘ്പരിവാര്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പുല്‍പ്പള്ളി സ്വദേശി അഷ്റഫിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ബന്ധുക്കള്‍ മൃതദേഹവുമായി നാട്ടിലേക്ക് തിരിച്ചു. മലപ്പുറം പറപ്പൂരിലെ മഹല്ല് പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കും. സംഭവത്തില്‍ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കര്‍ണാടക, കേരള സ്പെഷ്യല്‍ ബ്രാഞ്ചുകള്‍ ഇന്നലെ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും മൃതദേഹം വിട്ടുനല്‍കിയിട്ടുണ്ടെന്നും അഷ്റഫിന്റെ സഹോദരന്‍ അബ്ദുള്‍ ജബ്ബാര്‍ പറഞ്ഞു. ആള്‍ക്കൂട്ട മര്‍ദനമാണ് മരണകാരണം എന്നാണ് പറഞ്ഞത്. രണ്ട് മണിക്കൂറോളം ശരീരം അവിടെ കിടന്നു.
അഷ്റഫ് മാനസിക പ്രശ്നമുള്ള ആളാണെ്. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ കുറിച്ച് പൊലീസ് പറഞ്ഞിട്ടില്ല. അന്വേഷണത്തോട് കുടുംബം സഹകരിക്കും. അഷ്റഫ് ഏതെങ്കിലും തരത്തില്‍ പ്രശ്നമുണ്ടാക്കിയ മുന്‍കാല അനുഭവങ്ങള്‍ ഇല്ല. നിലവില്‍ പൊലീസ് അന്വേഷണത്തില്‍ പരാതികളില്ല – ജബ്ബാര്‍ പറഞ്ഞു

ബത്ര കല്ലൂര്‍ത്തി ക്ഷേത്രമൈതാനത്ത് വച്ചാണ് പാകിസ്താന്‍ സിന്ദാബാദ് വിളിച്ചെന്ന് ആരോപിച്ച് മലയാളിയെ ആള്‍കൂട്ടം മര്‍ദിച്ചു കൊന്നത്. ആക്രി പെറുക്കി ഉപജീവനം നടത്തിയിരുന്നയാളാണ് അഷ്റഫ്. കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കവേയാണ് സംഭവം എന്നാണ് റിപ്പോര്‍ട്ട്. ആവര്‍ത്തിച്ചുള്ള ക്ഷതങ്ങള്‍ കാരണം ആന്തരിക രക്തസ്രാവം മൂലമാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Continue Reading

kerala

കഞ്ചാവ്, പുലിപ്പല്ല് കേസുകള്‍ക്ക് പിന്നാലെ പാലക്കാട് നടത്താനിരുന്ന വേടന്റെ പരിപാടി റദ്ധാക്കി

അതേ സമയം താന്‍ രാസലഹരി ഉപയോഗിക്കാറില്ലെന്നും, തന്റെ കയ്യിലുള്ളത് യഥാര്‍ത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ലെന്നും വേടന്‍ പറഞ്ഞു.

Published

on

കഞ്ചാവ്, പുലിപ്പല്ല് കേസുകള്‍ക്ക് പിന്നാലെ പാലക്കാട് എലപ്പുള്ളി ഫെസ്റ്റില്‍ മെയ്യ് ഒന്നിന് നടത്താനിരുന്ന റാപ്പര്‍ വേടന്റെ മെഗാ ഇവന്റ് പരിപാടി മാറ്റി വെച്ചു. വേടന്റെ പരിപാടിക്ക് പകരം സിനിമാതാരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മെഗാഷോ നടത്താനാണ് തീരുമാനമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എസ് സുഭാഷ് ചന്ദ്രബോസ് അറിയിച്ചു.

വേടന്റെ മെഗാ ഇവന്റ് പരിപാടിക്കായി ഇതിനോടകം തന്നെ ടിക്കറ്റ് വില്‍പ്പന നടത്തിയിരുന്നു. അതേ സമയം താന്‍ രാസലഹരി ഉപയോഗിക്കാറില്ലെന്നും, തന്റെ കയ്യിലുള്ളത് യഥാര്‍ത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ലെന്നും വേടന്‍ പറഞ്ഞു. എന്നാല്‍ താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്നും കള്ള് കുടിക്കാറുണ്ടെന്നും വേടന്‍ പ്രതികരിച്ചു.

പുലിപ്പല്ല് കൈവശം വെച്ചതിന് വനംവകുപ്പ് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസം വേടന്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലുണ്ടാവും. കഴിഞ്ഞ ദിവസമായിരുന്നു വേടന്റെ ഫ്ളാറ്റില്‍ നിന്നും ആറ് ഗ്രാം കഞ്ചാവ് പിടികൂടിയത്. വേടനെയും കൂടെയുണ്ടായിരുന്ന ഒമ്പത് പേരെയും പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

Continue Reading

kerala

പുലിപ്പല്ല് മാല ഉപയോഗിക്കുന്നു; സുരേഷ് ഗോപിക്കെതിരെ പരാതി

റാപ്പര്‍ വേടന്‍ പുലിപ്പല്ല് കൈവശം വച്ചെന്ന കേസില്‍ ഇന്ന് അറസ്റ്റിലായിരുന്നു.

Published

on

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പുലിപ്പല്ല് മാല ഉപയോഗിക്കുന്നുവെന്ന് ചൂണ്ടികാട്ടി പരാതി. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിം ആണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്നും വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് ലംഘനമാണിതെന്നും പരാതിയില്‍ പറയുന്നു.

റാപ്പര്‍ വേടന്‍ പുലിപ്പല്ല് കൈവശം വച്ചെന്ന കേസില്‍ ഇന്ന് അറസ്റ്റിലായിരുന്നു. വനംവകുപ്പാണ് വേടനെ അറസ്റ്റ് ചെയ്തത്. മൃഗവേട്ടയടക്കമുള്ള വകുപ്പുകളാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്. പെരുമ്പാവൂര്‍ കോടനാട്ടെ ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് നടപടി.

പുലിപ്പല്ല് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും ഒറിജിനല്‍ ആണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് വേടന്റെ മൊഴി. ചെന്നൈയിലെ പരിപാടിക്കിടെയാണ് പുലിപ്പല്ല് സമ്മാനമായി ലഭിച്ചതെന്നും ഇന്‍സ്റ്റഗ്രാം വഴിയാണ് രഞ്ജിത് കുമ്പിടിയെ പരിചയമെന്നും വേടന്‍ മൊഴി നല്‍കി.

Continue Reading

Trending