kerala
ഇടുക്കി ശാന്തന്‍പാറയില്‍ ഉരുള്‍പൊട്ടി രണ്ടുവീടുകള്‍ക്ക് കേടുപാട്
9 മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വൈകീട്ട് ഏഴ് മണി മുതല്‍ മേഖലയില്‍ ശക്തമായ മഴ പെയ്തിരുന്നു.

ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയില്‍ ഉരുള്‍പൊട്ടി രണ്ടു വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. ആളപായമില്ല. 9 മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വൈകീട്ട് ഏഴ് മണി മുതല്‍ മേഖലയില്‍ ശക്തമായ മഴ പെയ്തിരുന്നു. കച്ചറയില്‍ മിനി എന്നയാളുടെ വീട്ടിലേക്ക് മലവെള്ളം ഒലിച്ചെത്തുകയും സമീപത്തുണ്ടായിരുന്ന തോട് കരകവിഞ്ഞ് ഇവരുടെ വീടിനുള്ളിലേക്ക് കയറുകയുമായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചു.
kerala
കൊടുവള്ളിയില്‍ 21കാരനെ തട്ടിക്കൊണ്ടുപോയ കേസ്; രണ്ട് പേര് കൂടി അറസ്റ്റില്‍
കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാന് , അനസ് എന്നിവരാണ് പിടിയിലായത്.

കോഴിക്കോട് കൊടുവള്ളിയില്‍ 21കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാന് , അനസ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി.
പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നു എന്ന സൂചനയെ തുടര്‍ന്ന് മൈസൂര്‍, ഷിമോഗ എന്നീ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞദിവസം കേസില്‍ പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രതികള്‍ ഉപയോഗിച്ച, വാഹനങ്ങളെ ക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണം എന്നും നോട്ടീസില്‍ പറയുന്നു.
കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശി അന്നൂസ് റോഷനെയാണ് തട്ടിക്കൊണ്ടുപോയത്. സഹോദരന് അജ്മല്‍ റോഷന് വിദേശത്ത് വെച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അന്നൂസ് റോഷനെ തട്ടിക്കൊണ്ട് പോകുന്നതിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതിനോടകം പലരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്.
kerala
വയനാട്ടിലെ കബനിഗിരിയില്‍ വീണ്ടും പുലിയുടെ ആക്രമണം; ആടിനെ കടിച്ചുകൊന്നു ഭീതിയില്‍
കഴിഞ്ഞ ഒരാഴ്ചയിലേറെയായി പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വയനാട്ടില്‍ വീണ്ടും പുലിയുടെ ആക്രമണം. കബനിഗിരിയില്‍ ആടിനെ പുലി കടിച്ചുകൊന്നു. കബനിഗിരി പനച്ചിമറ്റത്തില്‍ ജോയിയുടെ ആടുകളെയാണ് പുലി ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചയാണ് സംഭവം.
കഴിഞ്ഞ ദിവസവും മേഖലയില്‍ പുലി ഇറങ്ങിയിരുന്നു.വളര്‍ത്തുനായെ പുലി പിടിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടു കൂടുകള്‍ സ്ഥാപിച്ചിരുന്നു.
kerala
പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; മൂന്നര മുതല്‍ വെബ്സൈറ്റിലൂടെ ഫലം ലഭ്യമാകും
നാലര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്.

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലവും ഇന്ന് വരും. നാലര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്.
മൂന്നര മുതല്‍ വെബ്സൈറ്റിലൂടെ ഫലം ലഭ്യമാകും. വിഎച്ച്എസ്ഇ രണ്ടാം വര്‍ഷം റെഗുലര്‍ പരീക്ഷ 26,178 വിദ്യാര്‍ഥികള്‍ എഴുതി. ഏകദേശം അഞ്ച് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷാ ഫലം കാത്തിരിക്കുന്നത്.
ഈ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം
www.results.hse.kerala.gov.in
www.prd.kerala.gov.in
results.kerala.gov.in
examresults.kerala.gov.in
result.kerala.gov.in
results.digilocker.gov.in
www.results.kite.kerala.gov.in.
മൊബൈൽ ആപ്പ്:
PRD Live, SAPHALAM 2025, iExaMS – Kerala
-
kerala12 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india3 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala3 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala1 day ago
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന
-
kerala2 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
Cricket1 day ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി