Connect with us

kerala

ഐഡിയ വോഡഫോണ്‍ നെറ്റ്‌വര്‍ക് നിശ്ചലമായതിന്റെ കാരണം വ്യക്തമാക്കി അധികൃതര്‍

രാജ്യത്തെ ചിലയിടങ്ങളില്‍ വോഡഫോണ്‍ ഐഡിയ സംയുക്ത നെറ്റ്‌വര്‍ക്കുകള്‍ (വി) തകരാറിലായരുന്നു. വൈകീട്ട് 4.30ഒടെയാണ് തകരാര്‍ രൂക്ഷമായത്

Published

on

കോഴിക്കോട്: ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്‌വര്‍ക്കായ വി തകരാറിലായതിന്റെ കാരണം സംബന്ധിച്ച് വിശദീകരണം. ഫൈബര്‍ ശൃംഖലയിലുണ്ടായ തകരാറാണ് വിയുടെ സേവനം തടസപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. ഫൈബറുകള്‍ വിവിധയിടങ്ങളില്‍ വിച്ഛേദിക്കപ്പെട്ടതായി വിയുടെ ഔദ്യോഗിക കുറിപ്പ് വിശദമാക്കുന്നു. എങ്ങനെയാണ് തകരാറുണ്ടായതെന്ന് അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിക്കുന്നു.

രാജ്യത്തെ ചിലയിടങ്ങളില്‍ വോഡഫോണ്‍ ഐഡിയ സംയുക്ത നെറ്റ്‌വര്‍ക്കുകള്‍ (വി) തകരാറിലായരുന്നു. വൈകീട്ട് 4.30ഒടെയാണ് തകരാര്‍ രൂക്ഷമായത്.

കേരളത്തില്‍ എറണാകുളം, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലും മുംബൈ, ചെന്നൈ, പുനെ എന്നിവിടങ്ങളിലും പ്രശ്‌നം രൂക്ഷമാണെന്ന് ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

kerala

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും

Published

on

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം പരിഹരിക്കാനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. വൈകുന്നേരം നാല് മണിക്ക് സെക്രട്ടേറിയറ്റിലാണ് യോഗം. റവന്യു, നിയമ, വഖഫ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും.

ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തുന്നത് സർക്കാർ പരിഗണിക്കും. ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും. മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലെന്ന് സർക്കാർ വീണ്ടും ഉറപ്പ് നൽകിയിട്ടുണ്ട്. മുനമ്പം വഖഫ് ഭൂമി കേസ് നാളെ വഖഫ് ട്രൈബ്യൂണൽ പരിഗണിക്കുന്നുണ്ട്.

Continue Reading

crime

പെരിന്തൽമണ്ണ സ്വർണകവർച്ച: 4 പേർ പിടിയിൽ

തൃശ്ശൂർ, കണ്ണൂർ സ്വദേശികളാണ് പിടിയിലായത്

Published

on

മലപ്പുറം പെരിന്തൽമണ്ണയിൽ സ്‌കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണം കവർന്ന കേസിൽ നാല് പേർ പിടിയിൽ. തൃശ്ശൂർ, കണ്ണൂർ സ്വദേശികളാണ് പിടിയിലായത്. ഇവരെ തൃശ്ശൂർ ഈസ്റ്റ് പോലീസ് ചോദ്യം ചെയ്യുകയാണ്. സംഘത്തിൽ അഞ്ച് പേർ കൂടിയുണ്ടെന്നാണ് വിവരം.

പിടിയിലായവരിൽ നിന്ന് സ്വർണം കണ്ടെത്തിയിട്ടില്ല. എം കെ ജ്വല്ലറി ഉടമ യൂസഫ്, സഹോദരൻ ഷാനവാസ് എന്നിവരെ ആക്രമിച്ചാണ് ഇവർ സ്വർണം കവർന്നത്. മഹീന്ദ്ര കാറിലെത്തിയ സംഘം ഇവരെ ഇടിച്ച് വീഴ്ത്തിയ ശേഷം സ്വർണം കവരുകയായിരുന്നു.

ജ്വല്ലറി മുതൽ ഇവരെ കാർ പിന്തുടരുന്നുണ്ടായിരുന്നു. വീട്ടിലെത്തുന്നതിന് ഏതാനും നിമിഷങ്ങൾ മുമ്പാണ് ആക്രമണം നടന്നത്. സ്‌കൂട്ടറിൽ നിന്ന് നിലത്തുവീണ യൂസഫിന്റെയും ഷാനവാസിന്റെയും മുകത്ത് മുളക് സ്‌പ്രേ
അടിച്ചു. ഇതിന് ശേഷം കൈവശമുണ്ടായിരുന്ന സ്വർണമടങ്ങിയ ബാഗ് കൊള്ളയടിക്കുകയായിരുന്നു.

Continue Reading

kerala

‘സര്‍ക്കാരില്‍ നിന്നും പിന്തുണ കിട്ടിയില്ല’; മുകേഷ് ഉള്‍പ്പെടെ നടന്മാര്‍ക്കെതിരായ പീഡന പരാതി പിന്‍വലിക്കുന്നതായി നടി

സർക്കാർ അനങ്ങിയിട്ടില്ലെന്നും പോക്‌സോ പരാതിക്ക് പിന്നിൽ മുകേഷോ ജയസൂര്യയോ ഇവർ പറഞ്ഞ് ചെയ്യിപ്പിച്ചതാണെന്ന് നടി ആരോപിച്ചു

Published

on

മുകേഷ് അടക്കം 7 പേർക്കെതിരെ നൽകിയ ലൈംഗിക പരാതി പിൻവലിക്കുന്നു എന്ന് ആലുവ സ്വദേശിയായ നടി. തനിക്കെതിരെ എടുത്ത കേസിൽ സർക്കാരും പോലീസിനെ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചു എന്ന് ആരോപിച്ചാണ് പരാതി പിൻവലിക്കുന്നത്. വ്യാജ പരാതിയായിരുന്നിട്ടും പോക്സോ കേസിൽ തന്നെ സർക്കാരും പോലീസും വേട്ടയാടാൻ ശ്രമിക്കുന്നുവെന്ന് നടി ആരോപിച്ചു.

നടന്‍മാര്‍ക്ക് പുറമെ ചലച്ചിത്രമേഖലയിലെ നോബിള്‍, ബിച്ചു എന്നിവര്‍ക്കെതിരെയും ഇവര്‍ ആരോപണം ഉന്നയിച്ചിരുന്നു. തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും സര്‍ക്കാരില്‍ നിന്നും പിന്തുണ കിട്ടിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

കേസ് പിൻവലിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് നടി അറിയിച്ചു. എഐജി പൂങ്കുഴലിയ്ക്ക് കത്ത് നൽകുമെന്ന് പരാതിക്കാരി പറഞ്ഞു. സർക്കാരാണ് എന്നെ രക്ഷിക്കേണ്ടിരുന്നത്. എന്നാൽ പോക്‌സോ കേസിൽ വ്യക്തത ഉണ്ടായിട്ടില്ല. സർക്കാർ അനങ്ങിയിട്ടില്ലെന്നും പോക്‌സോ പരാതിക്ക് പിന്നിൽ മുകേഷോ ജയസൂര്യയോ ഇവർ പറഞ്ഞ് ചെയ്യിപ്പിച്ചതാണെന്ന് നടി ആരോപിച്ചു.

Continue Reading

Trending