Connect with us

Cricket

ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്; ഒന്നാം സ്ഥാനം ഉറപ്പിച്ച് ഇന്ത്യ

280 റണ്‍സിന്റെ ജയമാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ സ്വന്തമാക്കിയത്.

Published

on

ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോരാട്ടത്തില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് ഇന്ത്യ. ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയാണ് ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്ത് തുടരുന്നത്. 280 റണ്‍സിന്റെ ജയമാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ സ്വന്തമാക്കിയത്.

10 കളികളില്‍ നിന്നു 7 ജയങ്ങളുള്ള ഇന്ത്യക്ക് 71.67 ശതമാനം പോയിന്റുകളാണ് ഉള്ളത്. ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ ജയത്തിലൂടെ ഇന്ത്യക്ക് 12 പോയിന്റുകളാണ് ലഭിച്ചത്. 62.50 ശതമാനത്തോടെ ഓസ്ട്രേലിയയാണ് രണ്ടാമത്. 12 കളിയില്‍ 8 ജയമാണ് ഓസ്ട്രേലിയക്കുള്ളത്. ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തി ശ്രീലങ്കയും മുന്നേറിയതോടെ അവര്‍ മൂന്നാം സ്ഥാനത്തേക്ക് എത്തി.

ഇന്ത്യയോടൊപ്പം കളിച്ച ആദ്യ മത്സരത്തില്‍ തന്നെ ബംഗ്ലാദേശ് തോറ്റതോടെ അവര്‍ ആറാം സ്ഥാനത്തേക്ക് എത്തി. നാലാം സ്ഥാനത്ത് ന്യൂസിലന്‍ഡും അഞ്ചാമത് ഇംഗ്ലണ്ടും ആറാം സ്ഥാനത്ത് ബംഗ്ലാദേശുമാണ് ഉള്ളത്.

 

Cricket

അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ

ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമാണ് ഇന്ത്യയ്ക്ക് എതിരാളികളായി എത്തുക.

Published

on

അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ വീണ്ടും ഇന്ത്യ ഫൈനലില്‍. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ സെമിയില്‍ ഇംഗ്ലണ്ടിനെ അനായാസം പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് എത്തുന്നത്. 9 വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യന്‍ വനിതാ ടീം സ്വന്തമാക്കിയത്.

കലാശപ്പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമാണ് ഇന്ത്യയ്ക്ക് എതിരാളികളായി എത്തുക. അതേസമയം ഓസ്ട്രേലിയയെ തകര്‍ത്താാണ് ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് കാലെടുത്ത് വെക്കുന്നത്. മാത്രമല്ല, ടൂര്‍ണമെന്റില്‍ ഒരു മത്സരത്തിലും ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം ഇന്ത്യ- ദക്ഷിണാഫ്രിക്ക കിരീട പോരാട്ടം ഫെബ്രുവരി 2 ഞായറാഴ്ച നടക്കും.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് എടുത്ത് കൂട്ടി. എന്നാല്‍ ഇന്ത്യ 15 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 117 റണ്‍സെടുത്താണ് വിജയിച്ച് ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കുന്നത്.

ഓപ്പണര്‍ ജി കമാലിനി 50 പന്തില്‍ 8 ഫോറുകള്‍ സഹിതം 56 റണ്‍സാണ് നേടിയത്. സഹ ഓപ്പണര്‍ ഗോംഗഡി തൃഷ 29 പന്തില്‍ 5 ഫോറുകള്‍ സഹിതം 35 റണ്‍സുമായാണ് മടങ്ങുന്നത്. സനിക ചല്‍കെ 11 റണ്‍സെടുത്തു.

 

 

Continue Reading

Cricket

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്

ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും.

Published

on

ഇന്ത്യ ഇംഗ്ലണ്ട് ടി -20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. ആദ്യ മത്സരം ജയിച്ചെത്തുന്ന ഇന്ത്യ പരമ്പരയില്‍ ജയിച്ച് മുന്നേറാനാണ് ലക്ഷ്യമിടുന്നത്.

ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ബാറ്റിങ് നിരയെ 132 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടി വിജയം നേടിയിരുന്നു. ഓപ്പണര്‍ അഭിഷേക് ശര്‍മ കളിക്കളത്തില്‍ നിറഞ്ഞു നിന്നതോടെ പതിമൂന്നോവറില്‍ കളി അവസാനിച്ചു. ചെപ്പോക്കിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം ഉണ്ടാവില്ല.

അതേസമയം വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ രവി ബിഷ്‌ണോയ് സ്പിന്‍ ത്രയം ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയായേക്കും. അര്‍ഷദീപ് സിങ് മാത്രമാകും പേസ് ബോളര്‍.

ഹര്‍ദിക്ക് പാണ്ഡ്യയുടെയും അഭിഷേക് ശര്‍മയുടെയും സാന്നിധ്യം ബോളിങ് ഒരു പ്രശ്‌നമേയാക്കില്ലെന്നാണ് സൂചന. അതേസമയം കഴിഞ്ഞ കളിനോക്കുകയാണെങ്കില്‍ സഞ്ജു സാംസണ്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചിരുന്നു. ഇന്നും സഞ്ജു നല്ല ഫോമില്‍ എത്തുമെന്നാണ് മലയാളികള്‍ പ്രതീക്ഷിക്കുന്നത്.

ഇംഗ്ലണ്ട് താരങ്ങള്‍ ഓള്‍റൗണ്ട് മികവ് പുറത്തെടുത്താല്‍ ചെപ്പോക്കിലെ പോര് കടുക്കാനും സാധ്യതയുണ്ട്.

 

Continue Reading

Cricket

സെഞ്ച്വറികള്‍ കൊണ്ടാണ് സ്ഞ്ജു കളിക്കുന്നത്, നിലവില്‍ പരമ്പരയുടെ താരമാകും; താരത്തെ പുകഴ്ത്തി മുന്‍ താരം

ആദ്യ മത്സരത്തില്‍ 20 പന്തില്‍ 26 റണ്‍സാണ് സഞ്ജു നേടിയത്.

Published

on

ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ്‍ പ്ലെയര്‍ ഓഫ് ദി സീരീസാകുമെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍. സഞ്ജു സെഞ്ച്വറികള്‍ കൊണ്ടാണ് നിലവില്‍ ഡീല്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ മത്സരത്തില്‍ 20 പന്തില്‍ 26 റണ്‍സാണ് സഞ്ജു നേടിയത്.

‘സഞ്ജു സാംസണ്‍ ഇപ്പോള്‍ സെഞ്ച്വറികള്‍ കൊണ്ടാണ് ഡീല്‍ ചെയ്യുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം അവന്‍ കൊണ്ടുപോകുമെന്നാണ് എനിക്ക് തോന്നുന്നത്,’ പാര്‍ത്ഥിവ് പട്ടേല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു. പരമ്പരയില്‍ ഇനിയും നാല് മത്സരങ്ങള്‍ ബാക്കിയുണ്ട്.

കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന പരമ്പരയില്‍ 4 മത്സരത്തില്‍ നിന്നും രണ്ട് സെഞ്ച്വറികളാണ് സഞ്ജു നേടിയത്. അതിന് മുമ്പ് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിലും താരം സെഞ്ച്വറി തികച്ചിരുന്നു. സഞ്ജുവിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാപ്പെട്ട നാല് മത്സരങ്ങളാണ് ഇംഗ്ലണ്ടിനെതിരെയുള്ളത്. ചാമ്പ്യന്‍സ് ട്രോഫി ടീമിലിടം ലഭിക്കാതിരുന്ന സഞ്ജുവിന് വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായും കളിക്കാന്‍ സാധിച്ചില്ല. ഇതിനിടെ അച്ചടക്കമില്ലായ്മ എന്ന വിവാദവും താരത്തെ തേടിയെത്തി.

ട്വന്റി-20 ക്രിക്കറ്റില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള സഞ്ജു സാംസണിന് ഫോം നിലനിര്‍ത്തിയാല്‍ മാത്രമേ ടീമിലെ സ്ഥാനം ഊട്ടിയുറപ്പിക്കാന്‍ സാധിക്കുകയുള്ളൂ. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന ആദ്യ മത്സരത്തില്‍ 20 പന്തില്‍ നിന്നുമാണ് സഞ്ജു 26 റണ്‍സ് നേടിയത്. നാല് ഫോറും ഒറു സിക്‌സറുമുള്‍പ്പടെ ഇംഗ്ലീഷ് ബൗളര്‍ ഗസ് അറ്റ്കിന്‍സണെതിരെ ഒരോവറില്‍ 22 റണ്‍സ് നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

Continue Reading

Trending