Connect with us

Cricket

ഐസിസി ചാമ്പ്യന്‍സ് ട്രോഫി; രോഹിത്തും സംഘവും പാകിസ്താനിലേക്കില്ല

2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്താനില്‍ കളിച്ചിട്ടില്ല.

Published

on

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ഇന്ത്യന്‍ ടീം പാകിസ്താനിലേക്കില്ല. വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. സുരക്ഷാ പ്രശ്‌നമെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയില്‍ നടത്തണമെന്നാണ് ബിസിസിഐയുടെ ആവശ്യം.

2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്താനില്‍ കളിച്ചിട്ടില്ല. ഇന്ത്യക്ക് ഐസിസി പിന്തുണയുണ്ടെങ്കിലും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ഇന്ത്യയുടേത് ഉള്‍പ്പടെ മത്സരങ്ങള്‍ പൂര്‍ണമായും പാകിസ്താനില്‍ നടത്തണമെന്നാണ് പിസിബി നിലപാട്.

മറ്റ് രാജ്യങ്ങള്‍ക്കൊന്നും ഇല്ലാത്ത സുരക്ഷാ പ്രശ്‌നം ഇന്ത്യന്‍ ടീമിന് മാത്രം എന്താണെന്നും പിസിബി ചോദിക്കുന്നു. ഇന്ത്യന്‍ ടീം പാകിസ്താനില്‍ കളിച്ചില്ലെങ്കില്‍ ഭാവിയില്‍ ഇന്ത്യ വേദിയാകുന്ന ഐസിസി മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്നാണ് പിസിബി നിലപാട്. ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു രാജ്യത്ത് ഹൈബ്രിഡ് മോഡലില്‍ നടത്താമെന്നാണ് ബിസിസിഐ ആവര്‍ത്തിക്കുന്നത്.

ഇതിനിടെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭവും പാകിസ്താന് തിരിച്ചടിയാവും. ജയിലിലടക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയാണ് പ്രക്ഷോഭം നടക്കുന്നത്. പ്രക്ഷോഭത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ എ ടീം മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര പൂര്‍ത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങി. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് പുറമേ മറ്റ് ടീമുകളും സുരക്ഷാ പ്രശ്‌നം ഐസിസി യോഗത്തില്‍ ഉന്നയിക്കാന്‍ സാധ്യതയുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

സിഡ്‌നി ടെസ്റ്റില്‍ രോഹിത് ശര്‍മ കളിക്കില്ല

സിഡ്‌നി ടെസ്റ്റില്‍ നിന്ന് രോഹിത് ശര്‍മ പിന്മാറി.

Published

on

ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കില്ല. സിഡ്‌നി ടെസ്റ്റില്‍ നിന്ന് രോഹിത് ശര്‍മ പിന്മാറി. മോശം ഫോമിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. ഇതോടെ ജസ്പ്രീത് ബുംറ ടീമിനെ നയിക്കും. ശുഭ്മാന്‍ ഗില്‍ രോഹിത്തിന് പകരം ടീമില്‍ എത്തും.

രോഹിത് ശര്‍മ ഇന്ത്യയെ നയിച്ച മൂന്നു ടെസ്റ്റുകളില്‍ രണ്ടിലും ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു. പെര്‍ത്തില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത് ജസ്പ്രീത് ബുംറ ആയിരുന്നു. പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയം നേടാനും കഴിഞ്ഞു.

ടെസ്റ്റിലെ അഞ്ച് ഇന്നിങ്സുകളില്‍ നിന്നായി വെറും 31 റണ്‍സാണ് രോഹിത്ത് നേടിയത്.

Continue Reading

Cricket

ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ പുരസ്‌കാരം; ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച് സ്മൃതി മന്ദാനയും അര്‍ഷ്ദീപ് സിങും

പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത് ജനുവരി അവസാനമായിരിക്കും.

Published

on

ഐസിസി ട്വന്റി ട്വന്റി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇന്ത്യതാരങ്ങള്‍ അര്‍ഷ്ദീപ് സിങും സ്മൃതി മന്ദാനയും ഇടംപിടിച്ചു. കഴിഞ്ഞ ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യയുടെ അവിസ്മരണീയമായ വിജയത്തിനു വലിയ പങ്കുവഹിച്ച ബൗളറായിരുന്നു അര്‍ഷ്ദീപ് സിങ്. ഈ വര്‍ഷം പതിനെട്ട് മത്സരങ്ങളില്‍ നിന്നായി ആകെ 36 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. അതേസമയം ഈ വര്‍ഷം പന്ത്രണ്ട് മത്സരങ്ങളായിരുന്നു സ്മൃതി മന്ദാന കളിച്ചത്. 743 റണ്‍സാണ് താരം നേടിയത്.

അതേ സമയം 2024-ലെ ട്വന്റി ട്വന്റി ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായി ഇന്ത്യന്‍ സ്പീഡ്സ്റ്റര്‍ ജസ്പ്രീത് ബുംറ തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ താരത്തിന് ഇടംപിടിക്കാനായില്ല. ലോക കപ്പിലെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ രണ്ടാമനായിരുന്നു ബുംറ. പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത് ജനുവരി അവസാനമായിരിക്കും.

 

Continue Reading

Cricket

ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ്; ഇന്ത്യ 369-ല്‍ അവസാനിച്ചു, രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച് ഓസീസ്‌

189 പന്തില്‍ നിന്ന് ഒരു സിക്സും 11 ഫോറുമടക്കം 114 റണ്‍സെടുത്ത നിതീഷിനെ പുറത്താക്കി നേഥന്‍ ലിയോണാണ് ഇന്ത്യന്‍ ഇന്നിങ്സ് അവസാനിപ്പിച്ചത്.

Published

on

സെഞ്ച്വറിയുമായി നിതീഷ് കുമാര്‍ റെഡ്ഡി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ മെല്‍ബണ്‍ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 369 റണ്‍സില്‍ അവസാനിച്ചു. 105 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ഇന്ത്യ വഴങ്ങിയത്. നാലാം ദിനം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് 11 റണ്‍സ് കൂടിയേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. 189 പന്തില്‍ നിന്ന് ഒരു സിക്സും 11 ഫോറുമടക്കം 114 റണ്‍സെടുത്ത നിതീഷിനെ പുറത്താക്കി നേഥന്‍ ലിയോണാണ് ഇന്ത്യന്‍ ഇന്നിങ്സ് അവസാനിപ്പിച്ചത്. ലിയോണ്‍, പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ ഓസീസിനായി മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ഓപ്പണര്‍ സാം കോണ്‍സ്റ്റാസിനെ (8) നഷ്ടമായി. ജസ്പ്രീത് ബുംറ താരത്തെ ബൗള്‍ഡാക്കുകയായിരുന്നു.തൊട്ടു പിറകെ ഉസ്മാന്‍ ഖവാജയെ (21) ക്ലീന്‍ ബ്ലൗല്‍ഡാക്കി സിറാജ.് മാര്‍നസ് ലബുഷെയ്‌നും സ്മിത്തുമാണ് ക്രീസില്‍. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. അവര്‍ക്കിപ്പോള്‍ 168 റണ്‍സ് ലീഡായി.

നേരത്തേ കൂട്ടത്തകര്‍ച്ചയെ നേരിട്ട ഇന്ത്യന്‍ ബാറ്റിങ്ങിനെ ചുമലില്‍ താങ്ങിയത് 21-കാരനായ നിതീഷായിരുന്നു. ഏഴിന് 221 റണ്‍സെന്നനിലയില്‍ പതറുമ്പോള്‍ ഇന്ത്യക്കുമുന്നില്‍ ഫോളോ ഓണ്‍ ഭീഷണിയുണ്ടായിരുന്നു. അഞ്ചിന് 164 റണ്‍സെന്നനിലയില്‍ കളിതുടര്‍ന്ന ഇന്ത്യക്കായി ഋഷഭ് പന്ത് (28), രവീന്ദ്ര ജഡേജ (17) എന്നിവര്‍ക്ക് കൂടുതല്‍ സംഭാവന നല്‍കാനായില്ല. അനാവശ്യഷോട്ടിലാണ് പന്ത് പുറത്തായത്. നിതീഷും വാഷിങ്ടണ്‍ സുന്ദറും ക്രീസില്‍ ഒരുമിച്ചതോടെയാണ് ഓസീസ് ബൗളര്‍മാര്‍ക്കെതിരേയുള്ള ഇന്ത്യയുടെ ചെറുത്തുനില്‍പ്പ് കണ്ടത്.

എട്ടാം വിക്കറ്റില്‍ 285 പന്ത് നേരിട്ട സഖ്യം 127 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഇന്ത്യയെ ഫോളോഓണ്‍ ഭീഷണിയില്‍നിന്ന് കരകയറ്റിയത്. ഇതിനിടെ നിതീഷ് സെഞ്ചുറിയും വാഷിങ്ടണ്‍ അര്‍ധസെഞ്ചുറിയും (50) കണ്ടെത്തി.

Continue Reading

Trending