Connect with us

kerala

ഇബ്രാഹിംകുഞ്ഞിനെ ബലിയാടാക്കി: ഉമ്മന്‍ചാണ്ടി

ഇന്ന് രാവിലെയാണ് മന്ത്രിയെ ലേക് ഷോര്‍ ആശുപത്രിയില്‍ വച്ച് വിജിലന്‍സ് അറസ്റ്റു ചെയ്തത്.

Published

on

തിരുവനന്തപുരം: പാലാരിവട്ടം കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ ബലിയാടാക്കി എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് രാവിലെയാണ് മന്ത്രിയെ ലേക് ഷോര്‍ ആശുപത്രിയില്‍ വച്ച് വിജിലന്‍സ് അറസ്റ്റു ചെയ്തത്.

അറസ്റ്റിനെതിരെ മുസ്‌ലിംലീഗും രംഗത്തു വന്നു. കുറ്റപത്രം സമര്‍പ്പിക്കാറായ കേസില്‍ എല്ലാ കീഴ്‌വഴക്കങ്ങളും ലംഘിച്ചാണ് അറസ്റ്റുണ്ടായിട്ടുള്ളത് എന്നും സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ് എന്നും പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

‘കുറ്റപത്രം സമര്‍പ്പിക്കാറായ കേസാണിത്. അറസ്റ്റ് ആവശ്യമില്ലാത്ത കേസിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്. അന്വേഷണം കഴിഞ്ഞ് കാലങ്ങള്‍ക്ക് ശേഷം. യുഡിഎഫ് സര്‍ക്കാറാണ് അധികാരത്തില്‍ എങ്കില്‍ എത്രയോ കേസില്‍ ഇങ്ങനെ ചെയ്യാമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്യില്ല. ഒരു കേസിന്റെ മെറിറ്റ് നോക്കിയിട്ടാണ് അറസ്റ്റ് നടത്തേണ്ടത്. സര്‍ക്കാറിനെതിരെയുള്ള കേസുകളില്‍ ബാലന്‍സ് ചെയ്യാന്‍ വേണ്ടിയാണ് പാലാരിവട്ടം കേസ് കൊണ്ടുവരുന്നത്. ഇത് നാടകമാണ്’ – അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറത്ത് അഞ്ജാത പോസ്റ്റര്‍; അന്വേഷണം ആരംഭിച്ചു

മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍ ? എന്ന പേരിലാണ് നഗരത്തില്‍ വ്യാപകമായി പോസ്റ്റര്‍ കാണപ്പെട്ടത്

Published

on

മലപ്പുറം നഗരത്തില്‍ അഞ്ജാത പോസ്റ്റര്‍ കണ്ടെത്തി. കോട്ടപ്പടി, കുന്നുമ്മല്‍, മൂന്നാംപടി ഭാഗങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍ ? എന്ന പേരിലാണ് നഗരത്തില്‍ വ്യാപകമായി പോസ്റ്റര്‍ കാണപ്പെട്ടത്. പോസ്റ്റര്‍ പ്രിന്റ് ചെയ്ത പ്രസ്സിന്റെ വിവരങ്ങളും പോസ്റ്ററില്‍ ഇല്ല. പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

പി.ജി മനു ജീവനൊടുക്കിയ സംഭവം; ഒരാള്‍ കസ്റ്റഡിയില്‍

ഇയാളുടെ നിരന്തരസമ്മര്‍ദങ്ങളിലാണ് പി.ജി മനു ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം

Published

on

ഹൈക്കോടതി അഭിഭാഷകന്‍ പി.ജി മനു ജീവനൊടുക്കിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പി.ജി മനുവിനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ പകര്‍ത്തിയിരുന്നത്. ഇയാളുടെ നിരന്തരസമ്മര്‍ദങ്ങളിലാണ് പി.ജി മനു ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.

സമാനമായ മറ്റൊരു ആരോപണത്തില്‍ മനുവും കുടുംബവും മാപ്പപേക്ഷിക്കുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളിലാണ് പുറത്തുവന്നത്. എറണാകുളത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതി. തുടര്‍ന്ന് കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 13 നായിരുന്നു ഗവ. മുന്‍ പ്ലീഡര്‍ പി.ജി മനു കൊല്ലത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ചത്. കേസിന്റെ ആവശ്യങ്ങള്‍ക്കായി കൊല്ലത്ത് എത്തിയത് ആയിരുന്നു.

2018ല്‍ നടന്ന പീഡന കേസില്‍ ഇരയായ യുവതിയെ സര്‍ക്കാര്‍ അഭിഭാഷകനായിരുന്ന പി.ജി മനു പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്ന് പരാതി ഉയര്‍ന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് യുവതി നിയമോപദേശത്തിനായി അഭിഭാഷകനായ പി. ജി മനുവിനെ സമീപിച്ചത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മനു ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളിയിരുന്നു. കേസില്‍ ജാമ്യത്തിലായിരുന്നു മനു.

Continue Reading

kerala

സന്തോഷ് കൊലക്കേസ്; മുഖ്യപ്രതി അലുവ അതുല്‍ പിടിയില്‍ 

കേസില്‍ മുഖ്യ സൂത്രധാരന്‍ ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി പങ്കജ് മേനോന്‍ കഴിഞ്ഞദിവസം പിടിയിലായിരുന്നു

Published

on

കരുനാഗപള്ളി സന്തോഷ് കൊലക്കേസില്‍ മുഖ്യപ്രതി പിടിയില്‍. തമിഴ്‌നാട് തിരുവള്ളൂരില്‍ നിന്നാണ് അലുവ അതുലിനെ പിടികൂടിയത്. കേസില്‍ മുഖ്യ സൂത്രധാരന്‍ ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി പങ്കജ് മേനോന്‍ കഴിഞ്ഞദിവസം പിടിയിലായിരുന്നു.

മാര്‍ച്ച് 27നാണ് ഗുണ്ടാ നേതാവ് സന്തോഷ് കൊല്ലപ്പെട്ടത്. സന്തോഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് പങ്കജ് മേനോനാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഒളിവില്‍ പോയ പങകജിനെ കല്ലമ്പലത്ത് നിന്നാണ് പിടികൂടിയത്.

2024 നവംബര്‍ 13ന് സുഹൃത്തായ പങ്കജിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വൈരാഗ്യത്തിലാണ് പങ്കജ് സന്തോഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.

 

Continue Reading

Trending