ഡല്‍ഹി യാത്രയില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണ് ഡല്‍ഹിയില്‍ വന്നതെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രമന്ത്രിയെ കാണുമെന്നാണ് പറഞ്ഞതെന്നും മന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണ് യാത്ര എന്നാണ് മന്ത്രിയുടെ ഓഫിസില്‍നിന്ന് അറിയിച്ചിരുന്നത്. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ റസിഡന്റ് കമ്മിഷണര്‍ വഴി നിവേദനം നല്‍കിയെന്നും ആശാ വര്‍ക്കേഴ്‌സിന്റേത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിവേദനത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വാണാ ജോര്‍ജ് ഡല്‍ഹിയില്‍ വെച്ച് ക്യൂബന്‍ സംഘവുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.
നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ആശാവര്‍ക്കേഴ്‌സ് സമരം 40 ആം ദിവസത്തിലേയ്ക്ക് കടന്നു. ഇന്നലെ മുതല്‍ ആരംഭിച്ച നിരാഹാര സമരം തുടരുകയാണ്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു, ഷീജ ആര്‍, തങ്കമണി എന്നിവരാണ് നിരാഹാരം കിടക്കുന്നത്. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം ആക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഒരു വിഭാഗം ആശമാര്‍ സമരം നടത്തുന്നത്.