Connect with us

Culture

ഇന്ത്യ എല്ലാവരുടേതുമാണ്: ഹൈദരലി തങ്ങള്‍

Published

on


കോഴിക്കോട്: ഇന്ത്യ ഏതെങ്കിലും വിഭാഗത്തിന്റെ സ്വന്തം സ്വത്തല്ലെന്നും എല്ലാ പൗരന്മാര്‍ക്കും അവകാശപ്പെട്ടതാണെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ആര്‍ക്കും ഇന്ത്യയെ തീറെഴുതി നല്‍കിയിട്ടില്ല. മതത്തിന്റെയും ജാതിയുടെയും കള്ളികളിലേക്ക് മനുഷ്യരെ നീക്കി നിര്‍ത്തുകയാണ് മോദി ഭരണകൂടം. പൗരാവകാശം നിഷേധിക്കപ്പെട്ട മനുഷ്യര്‍ക്കു വേണ്ടി ജനാധിപത്യ മാര്‍ഗങ്ങളിലൂടെ ഏതറ്റം വരെ പോകാനും മുസ്ലിംലീഗ് തയ്യാറാണ്. മുസ്‌ലിംലീഗ് പൗരാവകാശ സംരക്ഷണ റാലിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്തു സംഘടിപ്പിച്ച മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസഹിഷ്ണുത വലിയ രോഗമായി രാജ്യത്ത് വളര്‍ന്നു വരികയാണ്. ആസ്സാമില്‍ മുസ്‌ലിംകളല്ലാത്ത ആരും പേടിക്കേണ്ടതില്ലെന്ന അമിത് ഷായുടെ പ്രസ്താവന ഗൗരവത്തോടെയാണ് നാം കാണുന്നത്. ആസ്സാമിലെ പൗരത്വ പട്ടികയില്‍നിന്ന് മുസ്‌ലിംകളെ മാത്രം പുറന്തള്ളാനുള്ള നീക്കമാണ് നടത്തുന്നത്. ഒരു ജനാധിപത്യ രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ വിരോധാഭാസവും നാണക്കേടുമാണിത്.
ആസ്സാമില്‍ സഹായം ആവശ്യമുള്ളവര്‍ക്കു വേണ്ടി ഇതിനകം തന്നെ മുസ്‌ലിംലീഗ് അഖിലേന്ത്യാ കമ്മിറ്റി ലീഗല്‍ സെല്‍ ആരംഭിച്ചിട്ടുണ്ട്. മുസ്‌ലിംലീഗിന്റെ വളണ്ടിയര്‍മാര്‍ ആസ്സാമിലെ പാവങ്ങളെ സഹായിക്കാനായി രംഗത്തുണ്ട്. മൗലാന മുഹമ്മദലി ജൗഹറിന്റെ വാക്കുകള്‍ ഓര്‍ക്കുന്നു. മുസ്‌ലിം എന്ന നിലയില്‍ ഞാന്‍ ഒന്നാമതും രണ്ടാമതും മൂന്നാമതും മുസ്‌ലിമാണെന്നും ഇന്ത്യക്കാരനെന്ന നിലയില്‍ ഒന്നാമതും രണ്ടാമതും മൂന്നാമതും ഞാന്‍ ഇന്ത്യക്കാരനാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഇന്ത്യയില്‍ ജീവിക്കുന്ന ഏതു മതവിശ്വാസിയെ സംബന്ധിച്ചിടത്തോളവും ഇതായിരിക്കണം നിലപാട്. സ്വന്തം വിശ്വാസത്തോടൊപ്പം മറ്റുള്ളവന്റെ വിശ്വാസ, ആചാരങ്ങളെയും ബഹുമാനിക്കാതെ ആരും ഇന്ത്യക്കാരനാവുകയില്ല.
മൗലാന മുഹമ്മദലിയും മഹാത്മാ ഗാന്ധിയും തമ്മിലുള്ള ബന്ധം ഇന്ത്യാ ചരിത്രത്തിലെ മഹത്തായ അദ്ധ്യായമാണ്. ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം മൈത്രിയുടെ അറ്റുപോകാത്ത ആ കണ്ണികള്‍ വീണ്ടും വിളക്കിച്ചേര്‍ക്കാനാണ് ഗാന്ധി ജയന്തി ദിനത്തില്‍ നാം പ്രതിജ്ഞ ചെയ്യേണ്ടത്. എല്ലാവര്‍ക്കും ഭയമില്ലാതെ ജീവിക്കണം. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും നേരെ ഭീഷണിയുയര്‍ത്തുന്ന ഫാസിസ്റ്റുകള്‍ പൗരാവകാശങ്ങളെയാണ് വെല്ലുവിളിക്കുന്നത്. ഒരു വ്യക്തി എന്തു ഭക്ഷിക്കണമെന്നും എന്തു പറയണമെന്നും ഏതു മതത്തില്‍ വിശ്വസിക്കണമെന്നും മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്. അതില്‍ ഇടപെടുന്നത് പൗരാവകാശങ്ങളുടെ ലംഘനമാണ്.
അനേകം മതങ്ങളും സംസ്‌കാരങ്ങളും ഭാഷകളും ദേശങ്ങളും ഒത്തൊരുമിച്ചു വാഴുന്ന നാടാണിത്. ഈ ഐക്യമാണ് ഇന്ത്യയുടെ ശക്തി. അത് തകര്‍ക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ, തീവ്രവാദ ശക്തികളെ പരാജയപ്പെടുത്തല്‍ ഓരോ രാജ്യസ്‌നേഹിക്കും ബാധ്യതയാണ്. ഈ ഐക്യം തകര്‍ക്കാന്‍ ആദ്യം ശ്രമിച്ചവര്‍ ഗാന്ധിയെ കൊന്നവരാണ്. എത്ര അലക്കി വെളുപ്പിച്ചാലും അവരുടെ കുപ്പായത്തില്‍നിന്ന് ഗാന്ധിയുടെ രക്തക്കറ മായില്ല. ആ വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടം കൂടിയാണ് ഈ ദിവസം ഇവിടെ പ്രഖ്യാപിക്കപ്പെടുന്നത്.
നോട്ട് നിരോധനത്തിന്റെ ഫലമായുണ്ടായ സാമ്പത്തിക മാന്ദ്യം രാജ്യത്തെ വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുകയാണ്. ഈ കാര്യങ്ങളെല്ലാം ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ വൈകാരികമായ വിഷയങ്ങളില്‍ ശ്രദ്ധയൂന്നി മുന്നോട്ടു പോകുന്നത്.
ആ ദുഷ്ടലാക്ക് തിരിച്ചറിയാന്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് കഴിയണം. തുറന്ന ജയിലിന് സമാനമായി കശ്മീരികളെ ബന്ദികളാക്കിയ നടപടിയും നിരപരാധികളെ ജയിലില്‍ അടയ്ക്കാനുള്ള കരിനിയമങ്ങളും അംഗീകരിക്കാനാവില്ല.
പാക്കിസ്്താന്‍ ചാരനെന്ന ചാപ്പ കുത്തി മുസ്‌ലിംകളെ ശത്രുപക്ഷത്ത് നിര്‍ത്തിയപ്പോള്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അഭിമാനകരമായ അസ്തിത്വത്തോടെ ജീവിക്കാന്‍ സാധിക്കണമെന്ന് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്്മാഈല്‍ സാഹിബ് പറഞ്ഞു. അതിനു വേണ്ടി അദ്ദേഹം മുസ്്‌ലിംലീഗിന്റെ ഹരിത പതാക നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നമുക്ക് കൈമാറി. ആ പതാക കരുത്തോടെ മുറുകെ പിടിച്ച് മുസ്‌ലിംലീഗ് ന്യൂനപക്ഷ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുന്നത് തുടരുക തന്നെ ചെയ്യുമെന്നും ഹൈദരലി തങ്ങള്‍ പ്രഖ്യാപിച്ചു.

india

നിതീഷ് കുമാറിന് മുഖ്യമന്ത്രിയായി തുടരാനുള്ള മാനസിക സ്ഥിരതയില്ല: രൂക്ഷ വിമർശനവുമായി പ്രശാന്ത് കിഷോർ

സർക്കാറിനെ മുന്നോട്ടുകൊണ്ടുപോകാനുള്ള കഴിവും അദ്ദേഹത്തിനില്ലെന്നും പ്രശാന്ത് കിഷോർ അവകാശപ്പെട്ടു.

Published

on

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. നിതീഷ് കുമാറിന്റെ മാനസിക സ്ഥിരതയെ ചോദ്യം ചെയ്ത പ്രശാന്ത് കിഷോർ, അദ്ദേഹം രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. ശാരീരികമായി അവശനാണ് നിതിഷ് കുമാർ. സർക്കാറിനെ മുന്നോട്ടുകൊണ്ടുപോകാനുള്ള കഴിവും അദ്ദേഹത്തിനില്ലെന്നും പ്രശാന്ത് കിഷോർ അവകാശപ്പെട്ടു.

നിതീഷിന്റെ ആരോഗ്യത്തെ കുറിച്ച് ആദ്യം ആശങ്ക പങ്കുവെച്ചത് അദ്ദേഹത്തിന്റെ അനുയായി ആയ സുശീൽ കുമാർ ആണ്. അതിനു ശേഷം ബിഹാറിലെ മന്ത്രിമാർ വരെ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞു. ജനുവരി വരെ ഇക്കാര്യത്തിൽ താൻ ഒരഭിപ്രായവും പറഞ്ഞിരുന്നില്ലെന്നും പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി.

എന്നാൽ ബിഹാർ പബ്ലിക് സർവീസ് ​പ്രതിഷേധത്തിലൂടെ നിതീഷ് കുമാറിന്റെ മാനസിക സ്ഥിരത ഓരോ ദിവസം കഴിയും തോറും വഷളായിക്കൊണ്ടിരിക്കുകയാണെന്ന സത്യം ഞാൻ മനസിലാക്കി. സംസ്ഥാനത്ത് എന്താണ് നടക്കുന്നത് എന്നതിനെ കുറിച്ച് അദ്ദേഹത്തിന് ഒന്നും മനസിലാകുന്നുപോലുമില്ല.-പ്രശാന്ത് കിഷോർ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു.

പൊതുപരിപാടിയിൽ ദേശീയ ഗാനം അവതരിപ്പിച്ച വേളയിൽ ചീഫ് സെക്രട്ടറിയോട് സംസാരിച്ചുകൊണ്ടു നിൽക്കുന്ന നിതീഷ് കുമാറിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ദേശീയ ഗാനത്തെ അപമാനിക്കുന്ന രീതിയിലുള്ള നിതീഷിന്റെ പെരുമാറ്റത്തിനെതിരെ വ്യാപക വിമർശനവും ഉയർന്നു. ബിഹാർ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തുവന്നു.

ഏതാനും ആഴ്ചകളായി നിതീഷ് കുമാറിനെ നിരന്തരം വിമർശിച്ച് രംഗത്ത് സജീവമാണ് പ്രശാന്ത് കിഷോറും. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ വിജയിപ്പിക്കരുതെന്നാണ് വോട്ടർമാരോടുള്ള കിഷോറിന്റെ അഭ്യർഥന. അധികാരം നിലനിർത്താനുള്ള കവചമായി നിതീഷ് കുമാറിനെ ബി.ജെ.പി ഉപയോഗിക്കുകയാണെന്നും അടുത്തിടെയുണ്ടായ മന്ത്രിസഭ വികസനം കാലാവധി അവസാനിക്കുന്നതിന് മുമ്പ് പൊതുപണം ദുർവിനിയോഗം ചെയ്യാനുള്ള അവസരമാക്കി മാറ്റിയെന്നും ​കിഷോർ ആരോപിച്ചു.

ആരോപണങ്ങൾക്കിടെ നിതീഷ് കുമാർ പൂർണ ആരോഗ്യവാനാണെന്നും ഒരു പ്രശ്നവുമില്ലെന്നും വാദിച്ച് മകൻ നിഷാന്ത് കുമാറും ജെ.ഡി.യു നേതാക്കളും രംഗത്ത്‍വന്നിരുന്നു. നിതീഷ് 100 ശതമാനം ഫിറ്റാണെന്നും അടുത്ത തവണയും സംസ്ഥാനത്തെ നയിക്കാൻ കഴിയുമെന്നും അവർ അവകാശപ്പെടുകയുണ്ടായി.

Continue Reading

india

രാജ്യത്തെ സര്‍വകലാശാലകളില്‍ നിയമിക്കപ്പെടുന്ന ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് സ്വാധീനം ഉള്ളവര്‍: രാഹുല്‍ ഗാന്ധി

ആര്‍എസ്എസ് നമ്മുടെ വിദ്യാഭ്യാസ മേഖലയും രാജ്യത്തിന്റെ ഭാവിയും ഒരു പോലെ തകര്‍ക്കാനാഗ്രഹിക്കുന്ന ഒരു സംഘടനയാണ്.

Published

on

രാജ്യത്തെ സര്‍വകലാശാലകളിലെ നിയമിക്കപ്പെടുന്ന ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് സ്വാധീനം ഉള്ളവരാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. വരും ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് കീഴിലെ സര്‍വകലാശാലകളിലും വിസിമാര്‍ ആര്‍എസ്എസ് നാമനിര്‍ദേശത്തില്‍ നിന്ന് വരുന്ന കാലത്തേക്കാണ് നാം പോവുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇതിലെ ആപത്ത് വിദ്യാര്‍ത്ഥികളെ അറിയിക്കേണ്ടത് വിദ്യാര്‍ത്ഥി സംഘടനകളാണ്. ആര്‍എസ്എസ് നമ്മുടെ വിദ്യാഭ്യാസ മേഖലയും രാജ്യത്തിന്റെ ഭാവിയും ഒരു പോലെ തകര്‍ക്കാനാഗ്രഹിക്കുന്ന ഒരു സംഘടനയാണ്. ഇത് തടയേണ്ടത് നമ്മുടെ ചുമതലയാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

Continue Reading

kerala

സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ വെട്ടിക്കുറച്ചാല്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടാം: കെ. സുധാകരന്‍ എം.പി

ഒമ്പത് വര്‍ഷം ഭരിച്ചിട്ട് യാതൊരു നേട്ടവും ഇല്ലാത്ത പിണറായി സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് പിആര്‍ പ്രവര്‍ത്തനത്തിലൂടെ നേട്ടമുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമിക്കുന്നത്.

Published

on

സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണ് ആശാ വര്‍ക്കര്‍മാരുടെയും അങ്കൻവാടി ജീവനക്കാരുടെയും ഓണറേറിയം കൂട്ടാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നതെങ്കില്‍ അത്രയും തുക കണ്ടെത്താനുള്ള വഴികള്‍ താന്‍ നിര്‍ദേശിക്കാമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ഏപ്രില്‍ മെയ് മാസങ്ങളിൽ നടത്താനിരിക്കുന്ന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ ആര്‍ഭാട പരിപാടികള്‍ ഉപേക്ഷിക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്താല്‍ ഇവര്‍ക്ക് നല്കാനുള്ള പണം അനായാസം ലഭിക്കും.

ഒമ്പത് വര്‍ഷം ഭരിച്ചിട്ട് യാതൊരു നേട്ടവും ഇല്ലാത്ത പിണറായി സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് പിആര്‍ പ്രവര്‍ത്തനത്തിലൂടെ നേട്ടമുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളുടെ ഇത്തിള്‍ക്കണ്ണി മാത്രമാണ് പിണറായി സര്‍ക്കാര്‍. കഴിഞ്ഞ വാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തിയ കേരളീയത്തിന് 24 കോടിയും നവകേരള സദസിന് 42 കോടിയും ചെലവായെന്നാണ് ഏകദേശ കണക്ക്.

ഇത്തവണയും ഇതൊക്കെ തന്നെയാണ് നടത്തുന്നത്. വിഐപികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ സമൃദ്ധമായ ഭക്ഷണവുമുണ്ട്. 26,125 ആശാവര്‍ക്കര്‍മാരും 33,114 അങ്കന്‍വാടികളിലെ ജീവനക്കാരും ഒഴിഞ്ഞ മടിയശീലയും വിശക്കുന്ന വയറുമായി സെക്രട്ടേറിയറ്റിനു മുന്നില്‍ നരകിക്കുമ്പോള്‍ പിണറായി എമ്പ്രാനല്ലാതെ മറ്റാര്‍ക്കാണ് ആഘോഷം നടത്താന്‍ കഴിയുകയെന്ന് സുധാകരന്‍ ചോദിച്ചു.

മുഖ്യമന്ത്രിക്കു മാത്രമായി എടുത്തിട്ടിരിക്കുന്ന ഹെലികോപ്റ്റര്‍ മടക്കിക്കൊടുത്താല്‍ പ്രതിമാസം 80 ലക്ഷം രൂപ ലാഭിക്കാം. മുഖ്യമന്ത്രിക്കും ബിജെപിക്കും ഇടയില്‍ പാലം പണിയുന്ന പ്രഫ കെവി തോമസിനെ പറഞ്ഞുവിട്ടാല്‍ 11.31 ലക്ഷം രൂപയാണ് ലാഭം.

20 പിഎസ് സി അംഗങ്ങളുടെ കുത്തനേ കൂട്ടിയ 3.87 ലക്ഷം രൂപയുടെ വേതനം പഴയതുപോലെ 2.24 ലക്ഷത്തിലാക്കിയാല്‍ 30 ലക്ഷം രൂപ വര്‍ക്കര്‍മാര്‍ക്ക് നല്കാം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹങ്ങളുടെയും സുരക്ഷാഉദ്യോഗസ്ഥരുടെയും എണ്ണം കുറച്ചാല്‍ തന്നെ ലക്ഷങ്ങള്‍ ലാഭിക്കാമെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

Continue Reading

Trending