Connect with us

kerala

ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം നാളെ

കര്‍മനിരതവും ഉജ്ജ്വലവുമായ ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതത്തിന്റെ ഓര്‍മകളുമായി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

Published

on

മുസ്്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം നാളെ വൈകുന്നേരം 3 മണിക്ക് കോഴിക്കോട് സി.എച്ച് ഓഡിറ്റോറിയത്തില്‍ നടക്കും. സാമുദായിക ഐക്യത്തിനും ജനാധിപത്യ, മതേതര മൂല്യങ്ങളുടെ സംരക്ഷണത്തിനും വേണ്ടി യത്‌നിച്ച ഹൈദരലി തങ്ങള്‍ കേരളത്തിന്റെ മത, രാഷ്ട്രീയ മേഖലകളിലെ സൗമ്യ സാന്നിധ്യമായിരുന്നു. നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം പരിഹാരത്തിന്റെ രാഷ്ട്രീയത്തിന് ഊന്നല്‍ നല്‍കി പ്രവര്‍ത്തിച്ചു. എത്ര തിരക്കുണ്ടെങ്കിലും സാധാരണക്കാരുടെ പ്രയാസങ്ങള്‍ കേള്‍ക്കാനും പരിഹാരം നിര്‍ദ്ദേശിക്കാനും സമയം കണ്ടെത്തി. പ്രതിസന്ധികള്‍ നിറഞ്ഞ കാലത്തിന്റെ ഇരുള്‍വഴികളില്‍ നക്ഷത്രശോഭയോടെ സാമുദായിക രാഷ്ട്രീയ പ്രസ്ഥാനത്തിന് നായകത്വം നല്‍കി.

പി.എം.എസ്.എ പൂക്കോയ തങ്ങളുടെ മകനായി 1947 ജൂണ്‍ 15ന് ജനിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ 2022 മാര്‍ച്ച് ആറിനാണ് വിടവാങ്ങിയത്. 19 വര്‍ഷം മലപ്പുറം ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റായി പ്രവര്‍ത്തിച്ച തങ്ങള്‍ 2009ല്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് മുസ്ലിംലീഗിന്റെ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ്, സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. ആയിരത്തിലധികം മഹല്ലുകളുടെ ഖാളിയായിരുന്നു. നിരവധി മത, ഭൗതിക കലാലയങ്ങളുടെയും അനാഥശാലകളുടെയും പ്രസിഡന്റ് പദത്തിലും തങ്ങള്‍ സേവനനിരതനായിരുന്നു.

കര്‍മനിരതവും ഉജ്ജ്വലവുമായ ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതത്തിന്റെ ഓര്‍മകളുമായി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡി.എം.കെയുടെ രാജ്യസഭാ ലീഡര്‍ ത്രിച്ചി ശിവ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, കെ. മുരളീധരന്‍ എം.പി, ബിനോയ് വിശ്വം എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ, സി.പി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. മുസ്ലിംലീഗ് ദേശീയ, സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി

ചെറിയ കേസുകളില്‍പ്പെട്ട് പണം കൊടുക്കാന്‍ കഴിയാതെ ജയിലില്‍ കഴിയുന്ന റിമാന്‍ഡ് തടവുകാരുടെ കാര്യത്തില്‍ ഇടപെടുമെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു

Published

on

കൊച്ചി: നടി ഹണി റോസ് നല്‍കിയ പരാതിയില്‍ ലൈംഗികാധിക്ഷേപ കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ചെറിയ കേസുകളില്‍പ്പെട്ട് പണം കൊടുക്കാന്‍ കഴിയാതെ ജയിലില്‍ കഴിയുന്ന റിമാന്‍ഡ് തടവുകാരുടെ കാര്യത്തില്‍ ഇടപെടുമെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. കാക്കനാട് ജയിലിന് മുന്നില്‍ ഇന്നലെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബോബിയുടെ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുമെന്ന് സൂചന.

ഇന്നലെയാണ് ഹൈക്കോടതി ആറ് ദിവസത്തെ റിമാന്‍ഡിന് ശേഷം ബോബി ചെമ്മണൂരിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യം നടപ്പാക്കിയ ഉത്തരവ് ജയിലില്‍ എത്താത്തതിനാല്‍ ആണ് ഇന്നലെ പുറത്തിറങ്ങാതെ ഇരുന്നത്. റിലീസ് ഓര്‍ഡര്‍ സഹപ്രവര്‍ത്തകര്‍ ഇന്ന് ജയില്‍ അധികൃതര്‍ക്ക് കൈമാറുന്നതോടെ, ബോബി ചെമ്മണൂരിന് ജാമ്യത്തില്‍ ഇറങ്ങാം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി അഭിഭാഷകര്‍ അറിയിച്ചു.

Continue Reading

kerala

കരിയില കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പിടിച്ച് യുവതിക്ക് ദാരുണാന്ത്യം

ഇട്ടിവ തുടയന്നൂര്‍ മണലുവട്ടം ദര്‍ഭക്കുഴിവിള വീട്ടില്‍ ബാബുരാജിന്റെ ഭാര്യ പ്രമിത (31) ആണ് മരിച്ചത്

Published

on

കൊല്ലം: കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇട്ടിവ തുടയന്നൂര്‍ മണലുവട്ടം ദര്‍ഭക്കുഴിവിള വീട്ടില്‍ ബാബുരാജിന്റെ ഭാര്യ പ്രമിത (31) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്തെ കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പ്രമിത ധരിച്ചിരുന്ന നൈറ്റിയില്‍ തീ പടര്‍ന്നുപിടിക്കുകയും ദേഹംമുഴുവന്‍ പൊള്ളലേല്‍ക്കുകയുമായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തീ കെടുത്തി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഭര്‍ത്താവ് ബാബുരാജ് ഒമാനിലാണ് ജോലി ചെയ്യുന്നത്. മക്കള്‍: ശ്രീക്കുട്ടി, ശ്രീനന്ദ.

Continue Reading

kerala

പെരിയ ഇരട്ടക്കൊലകേസ്; പ്രതികള്‍ക്ക് കോടതി ചെലവിനായി പണപ്പിരിവ് നടത്തി സിപിഎം

പാര്‍ട്ടി അംഗങ്ങള്‍ 500 രൂപ വീതം നല്‍കണമെന്നും ജോലിയുള്ളവര്‍ ഒരു ദിവസത്തെ ശമ്പളം നല്‍കണമെന്നുമാണ് സിപിഎം നിര്‍ദേശം

Published

on

പെരിയ ഇരട്ടക്കൊലകേസില്‍ നിയമപോരാട്ടത്തിനായി വീണ്ടും പണപ്പിരിവ് നടത്തി സിപിഎം. സ്‌പെഷ്യല്‍ ഫണ്ട് എന്ന പേരിലാണ് പണപ്പിരിവ്. പ്രതികള്‍ക്ക് കോടതി ചെലവിനായി പാര്‍ട്ടി അംഗങ്ങള്‍ 500 രൂപ വീതം നല്‍കണമെന്നും ജോലിയുള്ളവര്‍ ഒരു ദിവസത്തെ ശമ്പളം നല്‍കണമെന്നുമാണ് സിപിഎം നിര്‍ദേശം. ഇത് രണ്ടാം തവണയാണ് പെരിയ കേസില്‍ സിപിഎം പണപ്പിരിവ് നടത്തുന്നത്.

ഈമാസം ഇരുപതിനകം പണം പിരിച്ചുനല്‍കാനാണ് ഏരിയാ കമ്മിറ്റികള്‍ക്ക് നിര്‍ദേശിച്ചിട്ടുള്ളത്. പാര്‍ട്ടി അംഗങ്ങളില്‍ നിന്നു മാത്രമാണ് പിരിവ് നടത്തുന്നത്. 28,970 അംഗങ്ങളാണ് ജില്ലയില്‍ സിപിഎമ്മിനുള്ളത്. ഓരോ ബ്രാഞ്ചിനും ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. രണ്ട് കോടി രൂപ ഈ രീതിയില്‍ സമാഹരിക്കാനാണ് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ ഉദുമ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, പ്രാദേശിക സിപിഐഎം നേതാക്കളായ കെ മണികണ്ഠന്‍, വെലുത്തോളി രാഘവന്‍, കെവി ഭാസ്‌കരന്‍ എന്നിങ്ങനെ കേസിലെ നാല് പ്രതികള്‍ ജയില്‍മോചിതരായിരുന്നു. കേസില്‍ ശിക്ഷാവിധിയില്‍ സ്റ്റേ കിട്ടിയതിന് പിന്നാലെയാണ് ജയില്‍മോചനം.

Continue Reading

Trending