Connect with us

Culture

രാജ്യം ആര്‍ക്കും തീറെഴുതിയിട്ടില്ല: സയ്യിദ് ഹൈദരലി തങ്ങള്‍

Published

on

മഞ്ചേശ്വരം: എല്ലാവരുടെതുമായ ഇന്ത്യയെ ആര്‍ക്കും തീറെഴുതിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് യൂത്ത് ലീഗ് യുവജന യാത്രയെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. വര്‍ഗീയതയും അക്രമവും കൊടികുത്തി വാഴുന്ന കാലത്ത് സമൂഹത്തെ ശുദ്ധീകരിക്കാനുള്ള ചരിത്ര പ്രയാണമാണ്. എല്ലാ മാലിന്യവും ഈ യാത്ര നീക്കം ചെയ്ത് ലക്ഷ്യം നേടും. യാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യരെ തമ്മിലടിപ്പിക്കുന്ന ശക്തികള്‍ കരുത്തു നേടാന്‍ ശ്രമിക്കുന്ന കാലമാണിത്. യുവാക്കള്‍ മാനവികതയുടെ സന്ദേശ വാഹകരാവണം. മജീദ് റഹ്മാന്‍ കുഞ്ഞിപ്പമാര്‍ ജീവന്‍ കൊടുത്ത് നേടിയ അവകാശങ്ങള്‍ ആര്‍ക്കു മുന്നിലും അടിയറ വെക്കില്ല. അതിനെതിരായ സമര ദൗത്യം ഏറ്റെടുത്ത യൂത്ത് ലീഗിനെ അഭിനന്ദിക്കുന്നു. മഹാന്‍മാരായ പൂര്‍വ്വകാല നേതാക്കളുടെ ത്യാഗങ്ങളും ദീര്‍ഘദൃഷ്ടിയുമാണ് കേരളത്തില്‍ ഇന്നു കാണുന്ന സാമൂഹ്യനീതി സാധ്യമാക്കിയത്. യുവജന യാത്ര ആ സാമുഹ്യവിപ്ലവത്തിന്റെ സന്ദേശം പുതുക്കാനും സുവര്‍ണ്ണ ലിപികളാല്‍ ഉലേഖനം ചെയ്യുമെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.

യൂത്ത്ലീഗ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കര്‍ണ്ണാടക ഉപ മുഖ്യമന്ത്രി ജെ പരമേശ്വര മുഖ്യാതിഥിയായി. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സുവനീര്‍ പ്രകാശനം നിര്‍വ്വഹിച്ചു. യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതവും ട്രഷറര്‍ എം.എ.സമദ് നന്ദിയും പറഞ്ഞു.

യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി.അബ്ദുല്‍ വഹാബ് എം.പി, സെക്രട്ടറിമാരായ എം.പി അബ്ദുസ്സമദ് സമദാനി, സിറാജ് സേട്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, നിയമസഭാ പാര്‍ട്ടി ലീഡര്‍ ഡോ.എം.കെ.മുനീര്‍, ഡെപ്യൂട്ടി ലീഡര്‍ വി.കെ.ഇബ്രാഹീം കുഞ്ഞ്, സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, വൈസ്പ്രസിന്റ് സി.പി ബാവാജി, സെക്രട്ടറിമാരായ പി.എം.എ സലാം, അഡ്വ. എന്‍ ശംസുദ്ദീന്‍ എം.എല്‍. എ, പി.എം. സാദിഖലി, അബ്ദുറഹ്മാന്‍ രണ്ടത്താണി, അബ്ദുറഹ്മാന്‍ കല്ലായി, ബീമാപള്ളി റഷീദ്, കെ.എസ് ഹംസ, സി.പി ചെറിയ മുഹമ്മദ്, യൂത്ത്ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ് ഗഫാര്‍, ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എം.എല്‍.എമാരായ പി.കെ അബ്ദുറബ്ബ്, സി മമ്മുട്ടി, അഡ്വ.എം ഉമ്മര്‍, എന്‍.എ നെല്ലിക്കുന്ന്, പി.കെ ബഷീര്‍, പി അബ്ദുല്‍ ഹമീദ്, ആബിദ് ഹുസൈന്‍ തങ്ങള്‍, പാറക്കല്‍ അബ്ദുളള, ടി.വി ഇബ്രാഹീം, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലി, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ അബ്ദുറഹിമാന്‍ സംസാരിച്ചു.
എ.കെ.എം അഷ്റഫ് ജാഥ അംഗങ്ങളെ പരിചയപ്പെടുത്തി. ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, അഹമ്മദ് കുട്ടിഉണ്ണികുളം, അഡ്വ.എം റഹ്ാമത്തുള്ള, സുഹ്റ മമ്പാട്, അഡ്വ.പി കുല്‍സു, മിസ്അബ് കീഴരിയൂര്‍, യു.സി രാമന്‍, കെ.പി ഉണ്ണികൃഷ്ണന്‍, കുറുക്കോളി മൊയ്തീന്‍, ശ്യാംസുന്ദര്‍, എം നൗഷാദ് ബാംഗ്ലൂര്‍, കെ.പി മുഹമ്മദ്കുട്ടി, ശറഫുദ്ദീന്‍ കണ്ണോത്ത്, എ.സി ഇസ്മായില്‍, യൂത്ത്ലീഗ് സംസ്ഥാന ഭാരവാഹികളായ അഡ്വ.സുല്‍ഫിക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി ഇസ്മായില്‍, പി.കെ സുബൈര്‍, പി.എ അബ്ദുല്‍ കരീം, പി.എ അഹമ്മദ് കബീര്‍, മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിഖ് ചെലവൂര്‍, വി.വി മുഹമ്മദലി, എം.കെ.എം അഷ്റഫ്, പി.പി അന്‍വര്‍ സാദത്ത് തുടങ്ങി ആയിരക്കണക്കിന് പേര്‍ സംബന്ധിച്ചു.

Books

ജമീലത്തു സുഹ്റ: പുസ്തക പ്രകാശനം ഡിസംബർ 5-ന്; ലാൽ ജോസ് സംബന്ധിക്കും

2024 ഡിസംബർ 5-ന് വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് അൽ ഖോബാർ നെസ്റ്റോ ഓഡിറ്റോറിയത്തിലാണ് പരിപാടി.

Published

on

ദമ്മാം: എഴുത്തുകാരി ഷബ്ന നജീബിന്റെ പ്രഥമ പുസ്തകം ‘ജമീലത്തു സുഹ്റ’ അടുത്തമാസം അഞ്ചിന് പ്രകാശനം ചെയ്യുമെന്ന് പ്രസാധകസമിതി വാർത്താകുറിപ്പിൽ അറിയിച്ചു.
പ്രമുഖ സിനിമാസംവിധായകൻ ലാൽ ജോസ് പ്രകാശനം നിർവ്വഹിക്കും. 2024 ഡിസംബർ 5-ന് വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് അൽ ഖോബാർ നെസ്റ്റോ ഓഡിറ്റോറിയത്തിലാണ് പരിപാടി.
സഊദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിക്കും.

പരിപാടിയുടെ വിജയത്തിനായി മേഖലയിലെ കലാ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി വിപുലമായ സംഘാടക സമിതി നിലവിൽ വന്നു. കെഎംസിസി ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ്‌ മുഹമ്മദ് കുട്ടി കോഡൂർ, സാജിദ് ആറാട്ടുപ്പുഴ(രക്ഷാധികാരി) ആലിക്കുട്ടി ഒളവട്ടൂർ (ചെയർമാൻ) നജീബ് അരഞ്ഞിക്കൽ, ഉമ്മർ ഓമശ്ശേരി, ഒ.പി. ഹബീബ്, നജ്മുസ്സമാൻ(വൈസ് ചെയർമാൻ) മാലിക്ക്‌ മഖ്ബൂൽ (ജനറൽ കൺവീനർ) എന്നിവരാണ് ഭാരവാഹികൾ.

അൽഖോബാർ കെഎംസിസി വനിത വിംഗ് പ്രസിഡന്റും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യമായ ഷബ്ന നജീബിന്റെ പ്രഥമ നോവലാണ് ജമീലത്തു സുഹ്റ.
സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും സമകാലികങ്ങളിൽ ലേഖികയുമായ ഷബ്ന നജീബ് രചനാരംഗത്ത് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.ഡെസ്റ്റിനി ബുക്‌സ് ആണ് പുസ്തകത്തിൻറെ പ്രസാധകർ.

Continue Reading

kerala

‘പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാവില്ല’; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്.

Published

on

ശബരിമല പതിനെട്ടാം പടിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവത്തിൽ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്.

എന്നാൽ, ഇത്തരം നടപടികൾ അനുവദനീയമല്ലെന്നും ശബരിമല തിരുമുറ്റത്തും സോപാനത്തിലുമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണം സംബന്ധിച്ച് എക്സിക്യുട്ടീവ് ഓഫീസർ റിപ്പോർട്ട് നൽകണമെന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചു.

തീർഥാടകരിൽ നിന്ന് ഭക്ഷണത്തിന് കൂടുതൽ തുക ഈടാക്കുന്ന കടകൾക്കെതിരെ നടപടി വേണമെന്നും കോടതി വാക്കാൽ പറഞ്ഞു. ഇതിനിടെ, ശബരിമല പതിനെട്ടാം പടിയിലെ പോലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദത്തിൽ ഇടപെടലുമായി എഡിജിപി രംഗത്തെത്തി.

സന്നിധാനം സ്പെഷ്യൽ ഓഫീസറോട് റിപ്പോർട്ട് തേടിയിരിക്കുകയാണ് എഡിജിപി. ഡ്യൂട്ടിയ്ക്ക് ശേഷം ആദ്യ ബാച്ചിലെ പോലീസുകാരാണ് പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുത്തത്. ഫോട്ടോ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചതോടെ വിവാദമാവുകയായിരുന്നു. തുടർന്നാണ് എഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

Continue Reading

Film

ദുരൂഹത നിറയ്ക്കുന്ന കാഴ്ചകളുമായി ‘രുധിരം’ ടീസർ പുറത്ത്; രാജ് ബി. ഷെട്ടിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന ചിത്രം ഡിസംബർ റിലീസിനൊരുങ്ങുന്നു

Published

on

നിഗൂഢത നിഴലിക്കുന്ന മുഖങ്ങളും ദുരൂഹമായ ദൃശ്യങ്ങളുമായി പ്രേക്ഷകരിൽ ആകാംക്ഷ നിറച്ച് ‘രുധിരം’ ടീസർ പുറത്ത്. കന്നഡയിലും മലയാളത്തിലുമുള്ള സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത നടനും സംവിധായകനുമായ രാജ്. ബി. ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രമാണ് ‘രുധിരം’. മികവാർന്ന ദൃശ്യങ്ങളും ഉദ്വേഗം ജനിപ്പിക്കുന്ന പശ്ചാത്തല സംഗീതവുമായി എത്തിയിരിക്കുന്ന ടീസർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. നവാഗതനായ ജിഷോ ലോണ്‍ ആന്‍റണി എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായെത്തുന്നത് അപർണ ബാലമുരളിയാണ്.
‘The axe forgets but the tree remembers’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ സോഷ്യൽ മീഡിയയിൽ എറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഒരു സൈക്കോളജിക്കൽ സർവൈവൽ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ഡോക്ടറിന്‍റെ ജീവിതത്തിലെ ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങളിലൂടെയാണ് സിനിമയുടെ കഥാഗതി എന്നാണ് സൂചന. ‘ഒണ്ടു മോട്ടേയ കഥേ’, ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും പ്രേക്ഷകമനം കവര്‍ന്ന രാജ് ബി. ഷെട്ടി കന്നഡയിലെ നവതരംഗ സിനിമകളുടെ ശ്രേണിയിൽ ഉള്‍പ്പെട്ടയാളാണ്. മലയാളത്തിൽ ‘ടർബോ’യിലും ‘കൊണ്ടലി’ലും അദ്ദേഹം മികച്ച വേഷങ്ങളിൽ എത്തിയിരുന്നു. രാജ് ബി. ഷെട്ടിയും അപര്‍ണയും ഒന്നിച്ചെത്തുന്ന ‘രുധിരം’ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുമെന്ന പ്രതീക്ഷ നൽകുന്നുണ്ട് ടീസർ.
റൈസിങ് സണ്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ വി.എസ്. ലാലനാണ് ‘രുധിരം’ നിര്‍മ്മിക്കുന്നത്. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നു. സഹ സംവിധായകനായി സിനിമാലോകത്തെത്തിയ സംവിധായകൻ ജിഷോ ലോണ്‍ ആന്‍റണി പരസ്യചിത്രങ്ങളും, പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റ് ആയി വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി വർക്ക് ചെയ്തിട്ടുള്ള പരിചയവുമായിട്ടാണ് തൻ്റെ ആദ്യ ചിത്രം ഒരുക്കുന്നത്. ‘രുധിര’ത്തിന്‍റെ ഛായാഗ്രഹണം: സജാദ് കാക്കു, എഡിറ്റിംഗ്: ഭവന്‍ ശ്രീകുമാര്‍, സംഗീതം: 4 മ്യൂസിക്സ്, ഓഡിയോഗ്രഫി: ഗണേഷ് മാരാര്‍, കോ -റെറ്റർ ജോസഫ് കിരൺ ജോർജ് .ആര്‍ട്ട്: ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, വി.എഫ്.എക്‌സ് സൂപ്പര്‍വൈസര്‍: എഎസ്ആർ, ആക്ഷൻ: റോബിൻ ടോം, ചേതൻ ഡിസൂസ, റൺ രവി, ചീഫ് അസോ.ഡയറക്ടർ: ക്രിസ് തോമസ് മാവേലി, അസോ. ഡയറക്ടർ: ജോമോൻ കെ ജോസഫ്, വിഷ്വൽ പ്രൊമോഷൻ: ഡോൺ മാക്സ്, കാസ്റ്റിങ് ഡയറക്ടർ: അലൻ പ്രാക്, എക്സി.പ്രൊഡ്യൂസേഴ്സ്: ശ്രുതി ലാലൻ, നിധി ലാലൻ, വിന്‍സെന്‍റ് ആലപ്പാട്ട്, സ്റ്റിൽസ്: റെനി, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, പോസ്റ്റ് പ്രൊഡക്ഷൻ കോഓർ‍ഡിനേറ്റ‍‍ര്‍: ബാലു നാരായണൻ, കളറിസ്റ്റ്: ബിലാൽ റഷീദ്, വിഎഫ്എക്സ് സ്റ്റുഡിയോ: കോക്കനട്ട് ബഞ്ച്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഷബീർ പി, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി, പിആർഒ: പ്രതീഷ് ശേഖർ.

Continue Reading

Trending