Connect with us

kerala

ഹൈബ്രിഡ് കഞ്ചാവ്; മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ച് നടന്‍ ശ്രീനാഥ് ഭാസി

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി തിങ്കളാഴ്ചയാണ് നടന്‍ ഹൈക്കോടതിയെ സമീപിച്ചത്.

Published

on

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ച് നടന്‍ ശ്രീനാഥ് ഭാസി. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചത്. നടന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി എക്സൈസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി തിങ്കളാഴ്ചയാണ് നടന്‍ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കു മേലെ വ്യാജ കേസ് കെട്ടിച്ചമച്ചതാണെന്നാണ് ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്. പ്രതി തസ്ലീമയില്‍ നിന്ന് കഞ്ചാവ് വാങ്ങിയിട്ടില്ലെന്നും അറസ്റ്റ് ചെയ്താല്‍ നിലവിലുള്ള സിനിമ ഷൂട്ടിങ് മുടങ്ങുമെന്നും ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താനയെ ആലപ്പുഴയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്ന് തസ്ലീമ മൊഴി നല്‍കിയിരുന്നു. ഇവര്‍ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായും യുവതി മൊഴിയില്‍ പറഞ്ഞിരുന്നു. യുവതിയും നടന്മാരും തമ്മിലുള്ള ചാറ്റ് എക്സൈസിന് ലഭിച്ചിരുന്നു.

അതേസമയം യുവതിക്ക് സിനിമാ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

kerala

പ്രസവിച്ച് രണ്ടാഴ്ചക്കുള്ളിൽ പരീക്ഷ; മലയാളികളില്‍ ഒന്നാമതായി മാളവിക ജി നായര്‍

Published

on

മലപ്പുറം: പത്തനംതിട്ട തിരുവല്ല മുത്തൂർ സ്വദേശി മാളവിക ജി. നായർക്ക് യു.പി.എസ്.സി സിവിൽ സർവിസ് പരീക്ഷയിൽ മിന്നും ജയം നേടാനായത് അവസാന ശ്രമത്തിലാണ്. ആറാമത്തെ അവസരത്തിൽ 45ാം റാങ്ക് നേടിയ മാളവിക ഏറെ കൊതിച്ച ഐ.എ.എസ് തിളക്കം ഒടുവിൽ സ്വന്തമാക്കി.

2019ൽ യു.പി.എസ്.സി പരീക്ഷ പാസ്സായ മാളവിക 2020 ബാച്ചിലെ ഇന്ത്യൻ റവന്യൂ സർവിസ് ഉദ്യോ​ഗസ്ഥയാണ്. മകൻ ആദിശേഷിനെ പ്രസവിച്ച് 13ാം ദിവസമായിരുന്നു ഇത്തവണ പരീക്ഷ എഴുതിയത്. കുഞ്ഞുമായി പരീക്ഷക്ക് തയാറെടുക്കുമ്പോൾ വീട്ടുകാരുടെ നല്ല പിന്തുണ ലഭിച്ചത് കൊണ്ടാണ് നന്നായി എഴുതാനായതെന്ന് മാളവിക പറയുന്നു.

മലപ്പുറം മഞ്ചേരി പൊലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള ഐ.പി.എസ് ട്രെയിനിയായ ഡോ. നന്ദഗോപനാണ് മാളവികയുടെ ഭർത്താവ്. കുടുംബത്തിലേക്ക് ഐ.പി.എസിനൊപ്പം ഐ.എ.എസ് തിളക്കവും കൊണ്ടുവന്നിരിക്കുകയാണ് മാളവിക. ഇന്റർവ്യൂവിന് തയ്യാറെടുക്കുമ്പോൾ ഐ.പി.എസ് ട്രെയിനിയായ ഭർത്താവിന്‍റെ ഏറെ സഹായം ലഭിച്ചിരുന്നു. അച്ഛൻ അജിത് കുമാറും അമ്മ ​ഗീതാകുമാരിയും സഹോദരി മൈത്രേയിയും വളരെ അധികം പിന്തുണച്ചെന്നും മാളവിക പറയുന്നു.

നിലവില്‍ ഇന്ത്യന്‍ റവന്യൂ സര്‍വിസില്‍ ഡെപ്യൂട്ടി കമീഷണറാണ് മാളവിക. 2023ലെ പരീക്ഷയിൽ 172ാം റാങ്ക് നേടിയെങ്കിലും സർവിസിൽ മാറ്റംവന്നില്ല. ഇത്തവണ അവസാന ശ്രമത്തില്‍ റാങ്ക് ലിസ്റ്റിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്ര മികച്ച റാങ്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മാളവിക പറഞ്ഞു.

ആദ്യ നൂറ് റാങ്കിൽ മാളവിക ഉൾപ്പെടെ അഞ്ച് മലയാളികളാണ് ഇടം നേടിയത്. 33ാം റാങ്കുമായി ആൽഫ്രഡ് തോമസാണ് പട്ടികയിലുള്ള ആദ്യ മലയാളി. 42ാം റാങ്കുമായി പി. പവിത്രയും 47ാം റാങ്കുമായി നന്ദനയും പട്ടികയിലുണ്ട്. സോനറ്റ് ജോസ് 54ാം റാങ്ക് കരസ്ഥമാക്കി.

Continue Reading

kerala

ഒരവസരം കൂടി വേണമെന്ന് ഷൈൻ ടോം ചാക്കോ; പെരുമാറ്റ ദുഷ്യമുള്ളവരുമായി സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ഫെഫ്ക

Published

on

ഷൈന്‍ ടോം ചാക്കോക്ക് താക്കീതുമായി ഫെഫ്ക . ഭാരവാഹികള്‍ ഷൈനെ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചു. ഷൈന് ഒരു അവസരം കൂടി നല്‍കുമെന്നും ലഹരി സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തില്‍ കര്‍ശന നടപടി എടുക്കുമെന്നും ഫെഫ്ക വ്യക്തമാക്കി. അമ്മയുടെ ഭാരവാഹികളായ മോഹന്‍ലാല്‍, ജയന്‍ ചേര്‍ത്തല എന്നിവരുമായി ബന്ധപ്പെട്ടെന്നും അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഫെഫ്ക ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

‘‘സിനിമാനിർമാണം നടക്കുന്ന എല്ലാ ലൊക്കേഷനിലും ക്യാംപ് നടത്തും. പൊതു സമൂഹം ഇപ്പോൾ എടുക്കുന്ന നിലപാട് കേരളം ലഹരി വിമുക്തമാകണമെന്നാണ്. അതിനൊപ്പമാണ് ഫെഫ്ക. നിശ്ചയദാർഢ്യത്തോടെ സിനിമയെന്ന തൊഴിലിടത്തെ ലഹരിവിമുക്തമാക്കുന്നതിന് തയ്യാറാണ് സംഘടന. ആത്മാർഥതയോടെ നടപടികൾ മുന്നോട്ട് കൊണ്ടുപോകും. ഞങ്ങൾ ഐ.സി റിപ്പോർട്ടിനു വേണ്ടി കാത്തിരിക്കുകയാണ്. വിൻസിയുടെ മേൽ ഒരു തരത്തിലുള്ള സ്വാധീനവും ഒരു സംഘടനയും നടത്തിയിട്ടില്ല. ഐ.സി റിപ്പോർട്ട് പ്രകാരമുള്ള നടപടി എടുക്കാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തയ്യാറാണ്. അവർക്കൊപ്പമാണ് ഫെഫ്ക.’’ – ബി. ഉണ്ണികൃഷ്ൻ അറിയിച്ചു.

 

Continue Reading

kerala

പാർട്ടിക്കുള്ളിലെ ജാതി അധിക്ഷേപം; പരാതിപ്പെട്ട സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി

Published

on

പത്തനംതിട്ട: ജാതി അധിക്ഷേപ പരാതി ഉന്നയിച്ച സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസ് ജീവനക്കാരി രമ്യയെ ചുമതലകളിൽ നിന്ന് നീക്കി.  സോഷ്യൽ മീഡിയ കോർഡിനേറ്റർ ചുമതലയിൽ നിന്നാണ് നീക്കിയത്. ഏരിയ സെക്രട്ടറി രമ്യയോട് ഓഫീസ് ജോലിയിൽ തുടരേണ്ട എന്ന് അറിയിക്കുകയായിരുന്നു.

ബാലസംഘം ക്യാമ്പിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് രമ്യയെ ജോലിയിൽ നിന്ന് ഒഴിവാക്കിയതായി അറിയിച്ചത്. മഹിളാ അസോസിയേഷൻ നേതാവ് ജാതി അധിക്ഷേപം നടത്തിയെന്നായിരുന്നു രമ്യയുടെ പരാതി.

 

Continue Reading

Trending