Connect with us

Cricket

ചുഴലിക്കാറ്റ്; ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യന്‍ ടീമിനായി ബിസിസിഐയുടെ പ്രത്യേക വിമാനമെത്തും

ബെറില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ബാര്‍ബഡോസ് വിമാനത്താവളം അടച്ചതോടെയാണ് ടീമിന്റെ മടക്കയാത്ര വൈകിയത്.

Published

on

മോശം കാലാവസ്ഥയെ തുടര്‍ന്ന് ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉടനെ നാട്ടിലേക്ക് തിരിക്കും. ബെറില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ബാര്‍ബഡോസ് വിമാനത്താവളം അടച്ചതോടെയാണ് ടീമിന്റെ മടക്കയാത്ര വൈകിയത്. ഇപ്പോള്‍ ടീമിന് വേണ്ടി ബിസിസിഐ പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പ്രത്യേക വിമാനത്തില്‍ ടീം ചൊവ്വാഴ്ചയോടെ ഇന്ത്യയിലേക്ക് യാത്ര തിരിക്കും. ബുധനാഴ്ച വൈകിട്ട് 7.45 ഓടെ ഇന്ത്യന്‍ സംഘം ന്യൂഡല്‍ഹിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. താരങ്ങളും കുടുംബാംഗങ്ങളും പരിശീലക സംഘവും ഉള്‍പ്പെടെ എഴുപതോളം പേരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. ബിസിസിഐ സെക്രട്ടറി ജയ് ഷായും ഇന്ത്യന്‍ സംഘത്തിലുണ്ട്.

ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ടീം ഇന്ത്യ ബാര്‍ബഡോസില്‍ നിന്ന് തിങ്കളാഴ്ച രാവിലെ 11ഓടെ ന്യൂയോര്‍ക്കിലേക്ക് വിമാനം കയറി അവിടെനിന്ന് ദുബൈ വഴി നാട്ടിലേക്ക് തിരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം വിമാനത്താവളം അടച്ചതോടെ യാത്ര റദ്ദാക്കേണ്ടി വന്നു. നിലവില്‍ ടീം ഇന്ത്യ ബര്‍ബഡോസിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ തങ്ങുകയാണ്.

Cricket

ഇന്ത്യൻ ടീമിനെ നാട്ടിലെത്തിക്കാൻ പതിവ് സർവീസ് റദ്ദാക്കി എയർ ഇന്ത്യ; വിശദീകരണം തേടി ഡി.ജി.സി.എ

ബോയിങ്ങിന്റെ 777 വിമാനമാണ് ഇന്ത്യൻ ടീമംഗങ്ങളെ നാട്ടിലെത്തിക്കുന്നതിനായി എയർ ഇന്ത്യ ഉപയോഗിച്ചത്.

Published

on

ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങൾക്ക് മടങ്ങാൻ വേണ്ടി ചാർട്ടേഡ് വിമാനം ലഭ്യമാക്കുന്നതിനായി മറ്റൊരു സർവീസ് എയർ ഇന്ത്യ റദ്ദാക്കിയതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയർലൈനിന്റെ ഉടമസ്ഥരായ ​ടാറ്റ ഗ്രൂപ്പിൽ നിന്നും വിശദീകരണം തേടി. ബോയിങ്ങിന്റെ 777 വിമാനമാണ് ഇന്ത്യൻ ടീമംഗങ്ങളെ നാട്ടിലെത്തിക്കുന്നതിനായി എയർ ഇന്ത്യ ഉപയോഗിച്ചത്.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളേയും കുടുംബാംഗങ്ങളേയും സപ്പോർട്ടിങ് സ്റ്റാഫിനേയും നാട്ടിലെത്തിക്കുന്നതിനാണ് ബി.സി.സി.ഐ പ്രത്യേക വിമാനം ഏർപ്പാടാക്കിയത്. ബാർബഡോസിലെ ഗ്രാന്റ്ലി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ബുധനാഴ്ച യാത്രതിരിച്ച വിമാനം വ്യാഴാഴ്ച പുലർച്ചെ ഡൽഹിയിലെത്തിയിരുന്നു.

ബി.സി.സി.ഐക്ക് വിമാനം കൊടുക്കാനായി എയർ ഇന്ത്യ അവരുടെ നേവാർക്ക്-ഡൽഹി എ106 വിമാനം റദ്ദാക്കിയെന്നാണ് ആരോപണം. ജൂലൈ രണ്ടിലെ വിമാനമാണ് റദ്ദാക്കിയത്. ചാർട്ടേഡ് വിമാനങ്ങൾക്ക് വേണ്ടി റഗുലർ സർവീസുകൾ റദ്ദാക്കരുതെന്ന് ഡി.ജി.സി.എ ചട്ടത്തിൽ പറയുന്നുണ്ട്. ഇത് കമ്പനി ലംഘിച്ചോയെന്ന പരിശോധനക്കാണ് ഡി.ജി.സി.എ ഒരുങ്ങുന്നത്.

വിമാനം റദ്ദാക്കിയത് മൂലം യാത്ര മുടങ്ങിയ ആളുകൾക്കായി എന്ത് ചെയ്തുവെന്ന് വിശദീകരിക്കാനും എയർ ഇന്ത്യയോട് ഡി.ജി.സി.എ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതേസമയം, വിവാദം സംബന്ധിച്ച് പ്രതികരിക്കാൻ എയർ ഇന്ത്യ തയാറായിട്ടില്ല.

വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചുവെന്നും ഇവർക്ക് മറ്റുവിമാനങ്ങളിൽ സീറ്റ് നൽകിയെന്നും അല്ലാത്തവർക്ക് ഹോട്ടലിൽ താമസസൗകര്യം ഒരുക്കിയെന്നുമാണ് എയർ ഇന്ത്യ അനൗദ്യോഗികമായി വിശദീകരിക്കുന്നത്. എന്നാൽ, തങ്ങൾക്ക് യാത്രാസൗകര്യം ഒരുക്കിയില്ലെന്ന പരാതിയുമായി ചില യാത്രക്കാർ രംഗത്തെത്തി.

Continue Reading

Cricket

ലോകം കീഴടക്കി കോലിയുടെ പടിയിറക്കം; ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി

കോലിയെ സംബന്ധിച്ചിടത്തോളം വൈറ്റ് ബോള്‍ ക്രിക്കറ്റിലെ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയശേഷമാണ് ഈ പടിയിറക്കം

Published

on

ഇന്ത്യയുടെ ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കലാശപോരാട്ടത്തിൽ ഇന്ത്യയ്ക്ക് വേണ്ടി അർദ്ധ സെഞ്ച്വറി നേടി നിർണായക പ്രകടനം കാഴ്ച വെച്ചിരുന്നു.

കോലിയെ സംബന്ധിച്ചിടത്തോളം വൈറ്റ് ബോള്‍ ക്രിക്കറ്റിലെ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയശേഷമാണ് ഈ പടിയിറക്കം. 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാംപ്യന്‍സ് ട്രോഫി നേടിയ ടീമിലും അദ്ദേഹം അംഗമായിരുന്നു. ഇപ്പോള്‍ കരിയറിന്റെ അവസാനഘട്ടത്തില്‍ ട്വന്റി20 ലോകകപ്പും. ഏകദിന ലോകകപ്പ് മാത്രമാണ് രോഹിത്തിന്റെ പേരില്‍ ഇല്ലാത്തത്. ഐസിസി ട്രോഫികള്‍ ഇരുവരും നേടിയിട്ടുണ്ടെങ്കിലും അവയെല്ലാം ധോണി, സച്ചിന്‍, യുവരാജ് തുടങ്ങിയവരുടെ ക്രെഡിറ്റിലാണ്. അതുകൊണ്ടു തന്നെ ഈ ട്വന്റി20 ലോകകപ്പ് കിരീടം കോലിക്ക് എറെ സ്‌പെഷ്യല്‍ ആണ്.

Continue Reading

Cricket

ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ഹിറ്റ്മാനും സംഘവും

ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് മില്ലര്‍ പുറത്തായതാണു കളിയില്‍ നിര്‍ണായകമായത്.

Published

on

ഫൈനല്‍ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യയ്ക്ക് ട്വന്റി20 ലോകകപ്പ് കിരീടം. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്ക് ഏഴു വിക്കറ്റു വിജയം.

ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് മില്ലര്‍ പുറത്തായതാണു കളിയില്‍ നിര്‍ണായകമായത്. ബൗണ്ടറി ലൈനിനു സമീപത്തു നില്‍ക്കുകയായിരുന്ന സൂര്യകുമാര്‍ യാദവ് തട്ടു തകര്‍പ്പന്‍ ക്യാച്ചിലൂടെ മില്ലറെ പുറത്താക്കുകയായിരുന്നു.

ഹെന്റിച് ക്ലാസന്‍ അര്‍ധ സെഞ്ചറി നേടി.ഇന്ത്യക്ക് ഭീഷണിയായ ക്ലാസന്‍ 27 പന്തില്‍ 52 റണ്‍സെടുത്താണു താരം പുറത്തായത്. ഓപ്പണര്‍ റീസ ഹെന്റിക്‌സ് (നാല്), ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം (നാല്), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (21 പന്തില്‍ 31), ക്വിന്റന്‍ ഡികോക്ക് (31 പന്തില്‍ 39) എന്നിവരും പുറത്തായി. ജസ്പ്രീത് ബുമ്രയെറിഞ്ഞ രണ്ടാം ഓവറില്‍ റീസ ബോള്‍ഡാകുകയായിരുന്നു.

അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ ഋഷഭ് പന്ത് ക്യാച്ചെടുത്ത് മാര്‍ക്രത്തെ പുറത്താക്കി. ഡികോക്കും സ്റ്റബ്‌സും കൈകോര്‍ത്തതോടെ പവര്‍പ്ലേയില്‍ ദക്ഷിണാഫ്രിക്ക നേടിയത് 42 റണ്‍സ്. സ്‌കോര്‍ 70ല്‍ നില്‍ക്കെ സ്റ്റബ്‌സിനെ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ ബോള്‍ഡാക്കി. 11.3 ഓവറിലാണ് ദക്ഷിണാഫ്രിക്ക 100 പിന്നിട്ടത്. 13-ാം ഓവറില്‍ ഡികോക്കിനെ അര്‍ഷ്ദീപ് സിങ് കുല്‍ദീപ് യാദവിന്റെ കൈകളിലെത്തിച്ചു.

 

Continue Reading

Trending