Connect with us

main stories

റഷ്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ ഈ ആഴ്ച ആരംഭിക്കും

സ്പുട്നിക്-വി അടിയന്തര പ്രതിരോധ മരുന്നായി ആഗോളതലത്തില്‍ ഉപയോഗിക്കാനുള്ള ലൈസന്‍സിനായി റഷ്യ ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മിത കോവിഡ് വാക്സിന്‍ സ്ഫുട്നിക്-വിയുടെ മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ ഈയാഴ്ച മധ്യത്തോടെ ആരംഭിക്കും. മനുഷ്യരിലെ വാക്സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പരീക്ഷണം ഈയാഴ്ച ആരംഭിക്കുമെന്നും നീതി ആയോഗ് അംഗം ഡോക്ടര്‍ വി. കെ. പോള്‍ ചൊവ്വാഴ്ച സ്ഥിരീകരിച്ചിരുന്നു. പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങള്‍ സംയുക്തമായാണ് നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

മോസ്‌കോ ആസ്ഥാനമായ ഗമാലെയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് സ്പുട്നിക്-വി വികസിപ്പിച്ചെടുത്തത്. ഹൈദരാബാദിലെ ബഹുരാഷ്ട്ര മരുന്നു നിര്‍മാണ കമ്പനിയായ ഡോ. റെഡ്ഡീസ് ലാബോറട്ടറീസുമായാണ് വാക്സിന്‍ പരീക്ഷണത്തിന്റേയും വിതരണത്തിന്റേയും കരാര്‍. 100 ദശലക്ഷം ഡോസ് വാക്സിന്‍ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് ആര്‍ഡിഐഎഫ് നല്‍കും.

സ്പുട്നിക്-വി അടിയന്തര പ്രതിരോധ മരുന്നായി ആഗോളതലത്തില്‍ ഉപയോഗിക്കാനുള്ള ലൈസന്‍സിനായി റഷ്യ ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ബയോളജിക്കല്‍ ഇ വാക്സിനും മനുഷ്യരിലെ പരീക്ഷണത്തിനുള്ള ആദ്യഘട്ടങ്ങളിലാണ്. ഇന്ത്യയില്‍ അഞ്ചോളം കോവിഡ് വാക്സിനുകള്‍ വികസനഘട്ടത്തിലാണ്. ഇവയില്‍ നാലെണ്ണം പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങളിലാണുള്ളത്.

 

kerala

വിസ്മയ കേസ്; പ്രതി കിരണിന് പരോള്‍ അനുവദിച്ചു

പൊലീസ് റിപ്പോര്‍ട്ട് തള്ളി ജയില്‍ വകുപ്പ് പരോള്‍ അനുവദിക്കുകയായിരുന്നു.

Published

on

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ആയൂര്‍വേദ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണ്‍ കുമാറിന് പരോള്‍ അനുവദിച്ചു. പൊലീസ് റിപ്പോര്‍ട്ട് തള്ളി ജയില്‍ വകുപ്പ് പരോള്‍ അനുവദിക്കുകയായിരുന്നു. ആദ്യം നല്‍കിയ അപേക്ഷയില്‍ പൊലീസ് റിപ്പോര്‍ട്ടും പ്രൊബേഷന്‍ റിപ്പോര്‍ട്ടും കിരണിന് എതിരായിരുന്നെങ്കിലും രണ്ടാമത് നല്‍കിയ അപേക്ഷയില്‍ പ്രൊബേഷന്‍ റിപ്പോര്‍ട്ട് അനുകൂലമായും പൊലീസ് റിപ്പോര്‍ട്ട് പ്രതികൂലമായും വന്നു. പിന്നീട് ജയില്‍ മേധാവി അപേക്ഷ പരിഗണിച്ച് 30 ദിവസത്തെ പരോള്‍ അനുവദിച്ചു.

സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പിലെ ഓഫീസറായിരുന്ന കിരണ്‍ ഭാര്യയെ പീഡിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ 2019 മെയ് 31ന് ആയൂര്‍വേദ ഡോക്ടറായിരുന്ന വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കേസില്‍ പത്ത് വര്‍ഷത്തെ തടവാണ് കിരണിന് കൊല്ലം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്.

കടുത്ത നിബന്ധനകളോടെയാണ് കിരണിന് പരോള്‍ അനുവദിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ കാണാന്‍ പാടില്ല, വിസ്മയയുടെ വീടിന്റെ പരിസരത്ത് പോകാന്‍ പാടില്ല തുടങ്ങിയ നിബന്ധനങ്ങളോടെയാണ് പരോള്‍.

 

Continue Reading

main stories

കൊടി സുനിക്ക് പരോള്‍ നല്‍കിയ സര്‍ക്കാര്‍ തീരുമാനം നിയമ സംവിധാനങ്ങളോടുള്ള പരസ്യമായ വെല്ലുവിളി: വി ഡി സതീശന്‍

മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപക സംഘത്തിന്റെയും ഇടപെടലിലാണ് സുനിക്ക് പരോള്‍ അനുവദിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതി കൊടി സുനിക്ക് 30 ദിവസത്തെ പരോള്‍ നല്‍കിയ സര്‍ക്കാര്‍ തീരുമാനം നിയമ സംവിധാനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

പൊലീസ് റിപ്പോര്‍ട്ട് എതിരായിരുന്നെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപക സംഘത്തിന്റെയും ഇടപെടലിലാണ് സുനിക്ക് പരോള്‍ അനുവദിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു. സ്ഥിരം കുറ്റവാളിയായ സുനിക്ക് അമ്മ അസുഖ ബാധിതയാണെന്നതിന്റെ പേരില്‍ പരോള്‍ അനുവദിച്ചത് ദുരൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊലപാതകം ആസൂത്രണം ചെയ്തും അത് നടപ്പിലാക്കിയും കൊലയാളികളെ സംരക്ഷിച്ചും സി.പി.എം ഒരു കൊലയാളി പാര്‍ട്ടിയായി അധഃപതിച്ചിരിക്കുകയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. കൊലയാളികളുടെയും ലഹരി മാഫിയകളുടെയും ക്രിമിനലുകളുടെയും സംരക്ഷകരായി സര്‍ക്കാരും ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും മാറുന്നത് കേരളത്തിനു തന്നെ അപമാനമാണെന്നും അദ്ദേഹം പ്രതികരിച്ചു.

Continue Reading

india

ബീഹാറിലെ ‘ഇരട്ട എന്‍ജിന്‍’ ബി.ജെ.പി സര്‍ക്കാര്‍ യുവാക്കള്‍ക്കു നേരെയുള്ള അതിക്രമങ്ങളുടെ പ്രതീകം; പ്രിയങ്ക ഗാന്ധി

പരീക്ഷാ നടത്തിപ്പിലെ അഴിമതിയും പേപ്പര്‍ ചോര്‍ച്ചയും തടയേണ്ടത് സര്‍ക്കാറിന്റെ കടമയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Published

on

ബീഹാറിലെ ‘ഇരട്ട എന്‍ജിന്‍’ യുവാക്കള്‍ക്കു നേരെയുള്ള ബി.ജെ.പി സര്‍ക്കാരിന്റെ അതിക്രമങ്ങളുടെ പ്രതീകമായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിഹാര്‍ പി.എസ്.സി പരീക്ഷയിലെ പേപ്പര്‍ ചോര്‍ച്ചക്കെതിരെയും ക്രമക്കേടുകള്‍ക്കെതിരെയും കഴിഞ്ഞ ദിവസം ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധം നടത്തിയിരുന്നു. ഇവര്‍ക്കുമേല്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതിനു പിന്നാലെ പ്രിയങ്ക ഗാന്ധി പ്രതികരിക്കുകയായിരുന്നു.

പരീക്ഷാ നടത്തിപ്പിലെ അഴിമതിയും പേപ്പര്‍ ചോര്‍ച്ചയും തടയേണ്ടത് സര്‍ക്കാറിന്റെ കടമയാണെന്നും എന്നാല്‍ ഇതിന് പകരം വിദ്യാര്‍ത്ഥികള്‍ ശബ്ദമുയര്‍ത്തുന്നത് തടയുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു. യുവാക്കള്‍ക്ക് നേരെ വെള്ളം ചീറ്റുന്നതും ലാത്തിച്ചാര്‍ജും മനുഷ്യത്വരഹിതമാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ഡിസംബര്‍ 13 ന് സംസ്ഥാനത്ത് നടന്ന ബി.പി.എസ്.സി പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇവരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചിരുന്നു.

Continue Reading

Trending