Connect with us

india

സ്വർണവിലയിൽ വൻ വർധന; പവന് 560 രൂപ കൂടി

പവന്റെ വിലയില്‍ 560 രൂപയുടെ വര്‍ധനയുണ്ടായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 70 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6625 രൂപയായി വര്‍ധിച്ചു. പവന്റെ വിലയില്‍ 560 രൂപയുടെ വര്‍ധനയുണ്ടായി. 53,000 രൂപയായാണ് പവന്റെ വില വര്‍ധിച്ചത്.

യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ വായ്പ പലിശനിരക്കുകള്‍ പ്രഖ്യാപിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ സ്വര്‍ണ വിപണിയെ സ്വാധീനിക്കുകയായിരുന്നു. വായ്പ അവലോകനത്തിന് ശേഷം ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍, വരും മാസങ്ങളില്‍ പണപ്പെരുപ്പം കുറയുന്നതിനനുസരിച്ച് പലിശ നിരക്ക് കുറക്കുമെന്ന ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്റെ പരാമര്‍ശം സ്വര്‍ണവിപണിയെ സ്വാധീനിച്ചു. യു.എസ് ട്രഷറി ബോണ്ടുകളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതും സ്വര്‍ണ വില ഉയരാനുള്ള അനുകൂലഘടകമായി.

അതേസമയം, സ്വര്‍ണത്തിന്റെ വില ക്രമാതീതമായി വര്‍ധിക്കുന്നത് മൂലം 18 കാരറ്റ് സ്വര്‍ണ്ണാഭരണങ്ങളുടെ ഡിമാന്‍ഡ് കൂടുകയാണെന്ന് വ്യപാരികള്‍.22 കാരറ്റ് സ്വര്‍ണാഭരണങ്ങളും 18 കാരറ്റ് സ്വര്‍ണാഭരണങ്ങളും തമ്മില്‍ ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ആണ് ഗ്രാമിനുള്ളത്. കൗമാരക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത് 18 കാരറ്റിലാണ്.

ഡയമണ്ട് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നതും 18 കാരറ്റിലാണ്. പുതിയ തലമുറയ്ക്ക് ലൈറ്റ് വെയിറ്റ് ആഭരണങ്ങളോടുള്ള കമ്പം 18 കാരറ്റ് ആഭരണങ്ങള്‍ വില്‍പന വലിയ തോതില്‍ ഉയര്‍ത്തുന്നുണ്ടെന്ന് സ്വര്‍ണ വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.

 

india

ഒടുവില്‍ മാപ്പു പറഞ്ഞ് കങ്കണ; മാനനഷ്ടക്കേസ് പിന്‍വലിച്ച് ജാവേദ് അക്തര്‍

Published

on

ന്യൂഡൽഹി: നാല് വർഷത്തെ നിയമനടപടികൾക്ക് ഒടുവിൽ നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തും കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറും തമ്മിലുള്ള പ്രശ്‌നം ഒത്തുതീർപ്പായി. മുംബൈ ബാന്ദ്രയിലെ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെയാണ് ഇരുവരും ഒത്തുതീർപ്പിലെത്തിയത്. പ്രശ്‌നങ്ങൾ പരിഹരിച്ചതായി കങ്കണയുടെ അഭിഭാഷകനായ റിസ്‌വാൻ സിദ്ദീഖിയും ജാവേദിന്റെ അഭിഭാഷകനായ ജയകുമാർ ഭരദ്വാജും പറഞ്ഞു.

ജാവേദ് അക്തറിന് എതിരായ തന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്നും അതുമൂലം അദ്ദേഹത്തിനുണ്ടായ വിഷമത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കങ്കണ പറഞ്ഞു.

2020ൽ ആണ് ജാവേദ് അക്തർ കങ്കണക്കെതിരെ പരാതി നൽകിയത്. നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിൽ അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ച് അപകീർത്തിപ്പെടുത്തി എന്നായിരുന്നു ജാവേദ് അക്തറിന്റെ പരാതി.

ഇതിന് പിന്നാലെ ജാവേദ് അക്തറിനെതിരെ കങ്കണയും പരാതി നൽകി. 2016ൽ ജാവേദ് അക്തറിന്റെ വസതിയിൽ വെച്ച് സഹനടനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഭീഷണിപ്പെടുത്തി എന്നായിരുന്നു കങ്കണയുടെ ആരോപണം.

Continue Reading

india

ഹിന്ദുത്വ നേതാവിന്റെ വംശഹത്യ ആഹ്വാനം; മാര്‍ച്ച് ഒന്നിന് കൂട്ടക്കലാപമുണ്ടാകുമോയെന്ന ഭീതിയില്‍ ഛത്തീസ്ഗഢിലെ ക്രിസ്തുമത വിഭാഗം

Published

on

ദിവസങ്ങൾക്ക് മുമ്പാണ് ഹിന്ദുക്കൾ ക്രിസ്ത്യാനികളെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും വേണമെന്ന ആഹ്വാനവുമായി ഛത്തീസ്ഗഢിലെ ഹിന്ദുത്വ നേതാവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആദേശ് സോണി രംഗത്തുവന്നത്. ക്രിസ്തുമത വിശ്വാസികൾ മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് മാർച്ച് ഒന്നിന് ഛത്തീസ്ഗഢിലെ ബിഷ്രാംപൂർ, ഗണേഷ്പൂർ, ഗനക്‌പുർ എന്നീ ഗ്രാമങ്ങളിലെ ക്രിസ്ത്യാനികളെ ആക്രമിക്കാനും ബലാത്സംഗം ചെയ്യാനും കൊല്ലാനുമാണ് ആദേശ് സോണിയുടെ ആഹ്വനം.

തുടർന്ന് ആ ദിവസം കലാപം നടക്കുമോ എന്ന ഭീതിയിൽ കഴിയുകയാണ് സംസ്ഥാനത്തെ ക്രിസ്തുമത വിഭാഗങ്ങൾ. ക്രിസ്തുമത വിഭാഗങ്ങൾക്കെതിരെ അണിനിരക്കാൻ ആദേശ് സോണി വാട്സ് ആപ് പോലുള്ള സമൂഹ മാധ്യമങ്ങൾ വഴിയാണ് ഹിന്ദുസമൂഹത്തോട് ആഹ്വാനം ചെയ്തത്.

നിരവധി പോസ്റ്റുകളി​ലൂടെ സമൂഹ മാധ്യമം വഴി ക്രിസ്തുമതവിഭാഗങ്ങളോട് തുറന്ന യുദ്ധത്തിന് തന്നെയാണ് സോണി ഇറങ്ങിപ്പുറപ്പെട്ടത്.

”ഹിന്ദുക്കൾ ക്രിസ്ത്യാനികളെ മുഴുവൻ കൂട്ടമായി കൊലപ്പെടുത്തണം. അവരുടെ വീട്ടിൽ കയറി പെൺമക്കളെയും മരുമക്കളെയും ബലാത്സംഗം ചെയ്യണം. ഒരാളെ പോലും വെറുതെ വിടരുത്.​”-എന്നാണ് ആദേശ് സോണി പറഞ്ഞത്.

ചുരുങ്ങിയത് 50,000 പേരെങ്കിലും മാർച്ച് ഒന്നിന് ക്രിസ്ത്യാനികൾക്കെതിരെ അണിനിരക്കണമെന്നും സോണി പറയുന്നുണ്ട്. കാട്ടുതീ പടരുന്ന വേഗത്തിലാണ് സമൂഹ മാധ്യമങ്ങൾ വഴി സോണിയുടെ വിദ്വേഷം പടർന്നത്. ഇത്തരം വിദ്വേഷ പ്രസംഗങ്ങളാണ് പലപ്പോഴും കലാപങ്ങളിലേക്ക് നയിക്കുന്നതെന്നാണ് ക്രിസ്ത്യൻ സംഘടനകളും സിവിൽ സൊസൈറ്റികളും പങ്കുവെക്കുന്ന ആശങ്ക.

ഇത്തരം ഭീഷണികളിൽ നിന്ന് സർക്കാർ സംരക്ഷണം നൽകണമെന്നാണ് ക്രിസ്തുമത വിഭാഗങ്ങളുടെ ആവശ്യം. ആദേശ് സോണിയുടെ വിദ്വേഷ പ്രസംഗത്തിൽ ആശങ്കയറിയിച്ച് നാഗാലാൻഡ് ബാപ്റ്റിസ്റ്റ് ചർച്ച് കൗൺസിൽ(എൻ.ബി.സി.സി) ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

മാർച്ച് ഒന്നിന് കലാപം നടന്നാൽ സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് എല്ലാവിധത്തിലുള്ള സംരക്ഷണവും നൽകണമെന്നാണ് കത്തിലെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തരമായി ഇടപെടണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഇന്ത്യയിലുടനീളം ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരായ ആക്രമണങ്ങൾ ആശങ്കക്കിടയാക്കും വിധം വർധിക്കുകയാണ്.

Continue Reading

india

റമദാനു മുമ്പ് സംഭൽ മസ്ജിദിന് വെള്ളപൂശേണ്ടതില്ലെന്ന് അലഹബാദ് ഹൈകോടതിയിൽ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ

Published

on

അലഹബാദ്: സംഭലിലെ ഷാഹി ജുമാ മസ്ജിദിനുമേൽ ഇനാമൽ പെയിന്റ് പൂശിയതിനാൽ റമദാനിനു മുമ്പ് വെള്ള പൂശേണ്ട ആവശ്യമില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) അലഹബാദ് ഹൈകോടതിയെ അറിയിച്ചു.

റമദാന് മുന്നോടിയായി പള്ളിയിൽ വെള്ള പൂശൽ, അലങ്കാര ക്രമീകരണങ്ങൾ, അറ്റകുറ്റപ്പണികൾ എന്നിവയുടെ ആവശ്യകത പരിശോധിക്കാൻ എ.എസ്.ഐയോട് ഹൈകോടതി നിർദേശിച്ചിരുന്നു. മസ്ജിദിലെ ‘മുതവല്ലി’മാരുടെ സാന്നിധ്യത്തിൽ പകൽ സമയങ്ങളിൽ പരിശോധന നടത്താനും കോടതി നിർദേശിച്ചിരുന്നു. എ.എസ്.ഐ ഇതു സംബന്ധിച്ച പരിശോധനാ റിപ്പോർട്ട് വെള്ളിയാഴ്ച സമർപ്പിച്ചു.

വെള്ളിയാഴ്ച വാദം കേൾക്കവെ, ഷാഹി ജുമാ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി വെള്ളപൂശൽ ആവശ്യമാണെന്ന് അറിയിക്കുകയും എ.എസ്.ഐ റിപ്പോർട്ട് തെറ്റാണെന്ന് അവകാശപ്പെടുകയും ചെയ്തു. തുടർന്ന്, ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ ബെഞ്ച് മസ്ജിദ് കമ്മിറ്റി റിപ്പോർട്ടിനോട് പ്രതികരണമോ എതിർപ്പോ സമർപ്പിക്കാൻ എ.എസ്.ഐക്ക് മാർച്ച് 4 വരെ സമയം അനുവദിച്ചു.

അതിനിടെ, പരിസരത്തുള്ള പൊടിയും ചെടികളും നീക്കം ചെയ്യുന്നത് ഉൾപ്പെടെ പള്ളി പരിസരം വൃത്തിയാക്കാനും കോടതി നിർദേശിച്ചു.

Continue Reading

Trending