Connect with us

india

കേന്ദ്രമന്ത്രി ജയ്ശങ്കറിന്റെ ആസ്തിയില്‍ വന്‍ വര്‍ധന

വിദേശകാര്യമന്ത്രി ജയ്ശങ്കറിന്റെയും ഭാര്യ ക്യോകോ സോമേകാവ യുടെയും ആസ്തിയില്‍ വന്‍ വര്‍ധനവ്.

Published

on

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി ജയ്ശങ്കറിന്റെയും ഭാര്യ ക്യോകോ സോമേകാവ യുടെയും ആസ്തിയില്‍ വന്‍ വര്‍ധനവ്. രാജ്യസഭാംഗമായ നാലു വര്‍ഷത്തെ കാലയളവിലെ കണക്കുപ്രകാരം ജയശങ്കറിന്റെയും ഭാര്യയുടെയും ആകെ ആസ്തിയില്‍ 29.4 ശതമാനം വര്‍ധനവാണു ണ്ടായത്. ഡല്‍ഹി വസന്തവിഹാറിലുള്ള അപ്പാര്‍ട്ട്‌മെന്റും ഇതില്‍ ഉള്‍പ്പെടും. ഡല്‍ഹിയിലെ രണ്ട് വീടുകളും ഷിംലയിലെ 1.5 ഏക്കര്‍ കൃഷിഭൂമിയും ഉള്‍പ്പെടെ 20.09 കോടിയുടെ ആസ്തിയാണ് മന്ത്രിക്കുള്ളത്. ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മല്‍സരിക്കുന്ന ജയ്ശങ്കര്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ചസത്യവാങ്മൂലത്തിലാണ് സ്വത്തു വിവരം വെളിപ്പെടുത്തിയത്. 2019-ലെ സത്യവാങ്മൂലത്തില്‍ 15.52 കോടി രൂപയുടെ വ്യക്തിഗത സ്വത്തുണ്ടെന്നാണ് വെളിപ്പെടുത്തിയിരുന്നത്.

ശമ്പളവും വീടുകളുടെ വാടകയില്‍ നിന്നുള്ള വരുമാനവുമാണ് ജയ്ശങ്കറിന്റെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സായി ചൂണ്ടിക്കാട്ടുന്നത്. ഭാര്യ ക്യോകോ ഡല്‍ഹി വിമാനത്താവളത്തിന്റെയും ഹൈദരാബാദ് വിമാനത്താവളത്തിന്റെയും കണ്‍സള്‍ട്ടന്റാണ്.

 

 

india

ബൈക്കിലിരുന്ന് സിരഗറ്റ് വലിക്കുന്നതിനിടെ തീപ്പൊരി പെട്രോള്‍ ടാങ്കില്‍ വീണു; തീപിടിത്തത്തില്‍ യുവാവിന് ഗുരുതര പൊള്ളല്‍

രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം.

Published

on

ജയ്പൂര്‍: ബൈക്കിലിരുന്ന് സിരഗറ്റ് വലിക്കുന്നതിനിടെ തീപ്പൊരി പെട്രോള്‍ ടാങ്കില്‍ വീണ് തീപിടിച്ച് അപകടം. രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം. തീപിടിത്തത്തില്‍ ഹൃത്വിക് മല്‍ഹോത്ര(25)കാരന് ഗുരുതര പൊള്ളലേറ്റു.

യുവാവിന്റെ നിലവിളി കേട്ട് അധ്യാപകരും വിദ്യാര്‍ത്ഥികളും ഓടിയെത്തി. യുവാവ് സ്വയം തീകൊളുത്തിയതാണെന്നാണ് ആദ്യം വിചാരിച്ചത്. തുടര്‍ന്ന് കോളേജ് അധികൃതര്‍ ചേര്‍ന്ന് തീ അണച്ച് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവാവിന് 85 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.

Continue Reading

india

യുപിയിലെ ആശുപത്രി തീപിടിത്തം; രക്ഷപ്പെട്ട രണ്ട് കുഞ്ഞുങ്ങള്‍ കൂടി മരിച്ചു

ആരോഗ്യ പ്രശ്നത്തെ തുടര്‍ന്നാണ് മരണമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Published

on

ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലെ നവജാത ശിശു സംരക്ഷണ യൂണിറ്റിലുണ്ടായ തീപിടത്തത്തില്‍ രക്ഷപ്പെട്ട രണ്ട് കുഞ്ഞുങ്ങള്‍ കൂടി മരിച്ചു. ആരോഗ്യ പ്രശ്നത്തെ തുടര്‍ന്നാണ് മരണമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഒരു കുഞ്ഞിന് ജനിക്കുമ്പോള്‍ തന്നെ ഭാരം കുറവായിരുന്നെന്നും മറ്റൊരു കുഞ്ഞിന് ഹൃദയത്തില്‍ ഹോളുണ്ടായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഇതോടെ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം പതിനേഴായി.

ഇക്കഴിഞ്ഞ പതിനഞ്ചിനാണ്് മെഡിക്കല്‍ കോളേജില്‍ തീപിടിച്ച് അപകടമുണ്ടായത്. 10 കുഞ്ഞുങ്ങളാണ് തീപിടിത്തത്തില്‍ മരിച്ചത്. പിന്നീട് അഞ്ച് കുഞ്ഞുങ്ങള്‍ കൂടി മരിച്ചു. അപകടത്തില്‍ നിന്ന് 39 ഓളം കുഞ്ഞുങ്ങളെ രക്ഷിക്കാനായിരുന്നു. ഇവരില്‍ രണ്ട് പേരാണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്.

Continue Reading

Cricket

കിംഗ് കോലി ഈസ് ബാക്ക്; എറിഞ്ഞു തളർന്ന ഓസീസിന്റെ വിജയലക്ഷ്യം 534 റൺസ്

Published

on

ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് 534 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 487 റൺസ് നേടി ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 161 റൺസ് നേടി പുറത്തായ യശസ്വി ജയ്സ്വാൾ ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയപ്പോൾ വിരാട് കോലി സെഞ്ചുറി തികച്ചു. ഏതാണ്ട് ഒന്നര വർഷത്തിന് ശേഷമാണ് കോലി രാജ്യാന്തര ക്രിക്കറ്റിൽ ഒരു സെഞ്ചുറി നേടുന്നത്.

വിക്കറ്റ് നഷ്ടമില്ലാതെ 172 റൺസ് എന്ന നിലയിൽ ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയ്ക്കായി ആദ്യ സെഷനിൽ തന്നെ സിക്സറടിച്ച് യശസ്വി സെഞ്ചുറി തികച്ചു. പിന്നാലെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. തലേദിവസത്തെ ടീം ടോട്ടലിനോട് 29 റൺസ് കൂടി കൂട്ടിച്ചേർക്കവെ കെഎൽ രാഹുൽ പുറത്താവുകയായിരുന്നു. 77 റൺസ് നേടിയ താരത്തെ മിച്ചൽ സ്റ്റാർക്കിൻ്റെ പന്തിൽ അലക്സ് കാരി പിടികൂടി. മൂന്നാം നമ്പറിലെത്തിയ ദേവ്ദത്ത് പടിക്കൽ ജയ്സ്വാളിന് ഉറച്ച പിന്തുണ നൽകി. 74 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ ദേവ്ദത്തിനെ (25) ഹേസൽവുഡ് സ്റ്റീവ് സ്മിത്തിൻ്റെ കൈകളിലെത്തിച്ചു. പിന്നാലെ ക്രീസിലെത്തിയ കോലി മികച്ച ഫോമിലായിരുന്നു. ആധികാരികമായി ക്രീസിലുറച്ച കോലി ഓസീസ് ബൗളർമാരെ അനായാസം നേരിട്ടു. ഇതിനിടെ, ടോപ്പ് സ്കോറർ യശസ്വി ജയ്സ്വാൾ നിർഭാഗ്യകരമായി പുറത്തായി. മിച്ചൽ മാർഷിൻ്റെ പന്തിൽ ഒരു തകർപ്പൻ കട്ട് ഷോട്ട് കളിച്ചെങ്കിലും പന്ത് സ്റ്റീവ് സ്മിത്തിൻ്റെ കൈകളിലെത്തുകയായിരുന്നു. പിന്നാലെ ഋഷഭ് പന്ത് (1) ലിയോണിൻ്റെ പന്തിലും ധ്രുവ് ജുറേൽ (1) കമ്മിൻസിൻ്റെ പന്തിലും പവലിയനിലേക്ക് മടങ്ങി.

അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 321 റൺസെന്ന നിലയിൽ നിന്ന് ആറാം വിക്കറ്റിൽ വാഷിംഗ്ടൺ സുന്ദർ കോലിക്ക് ഉറച്ച പിന്തുണ നൽകിയതോടെ ഇന്ത്യ കളിയിൽ പിടിമുറുക്കി. 89 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിൽ പങ്കാളിയായതിന് ശേഷം വാഷിംഗ്ടൺ മടങ്ങി. 29 റൺസ് നേടിയ താരത്തെ നതാൻ ലിയോൺ ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു. കോലി സെഞ്ചുറിക്കരികെ ആയതിനാൽ സെഞ്ചുറിക്ക് ശേഷം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാനായിരുന്നു ക്യാപ്റ്റൻ ജസ്പ്രീത് ബുംറയുടെ നീക്കം. അതുകൊണ്ട് തന്നെ സുന്ദറിന് ശേഷം എട്ടാം നമ്പരിൽ ക്രീസിലെത്തിയ നിതീഷ് കുമാർ റെഡ്ഡി ടി20 മൂഡിലാണ് ബാറ്റ് ചെയ്തത്. ഡിക്ലയർ നിർദ്ദേശമുള്ളതുകൊണ്ട് തന്നെ കോലിയും ആക്രമിച്ചുകളിച്ചു. കോലിയുടെ സെഞ്ചുറി വൈകിക്കാൻ നെഗറ്റീവ് ബൗളിംഗ് വരെ പരീക്ഷിച്ച ഓസ്ട്രേലിയയെ അമ്പയർ താക്കീത് ചെയ്യുകയും ചെയ്തു. ഒടുവിൽ മാർനസ് ലബുഷെയ്നെ സ്വീപ്പ് ചെയ്ത് ബൗണ്ടറി കണ്ടെത്തിയ കോലി തൻ്റെ സെഞ്ചുറി തികച്ചു. കരിയറിലെ 80ആം സെഞ്ചുറിയാണ് കോലി തികച്ചത്. ടെസ്റ്റ് കരിയറിൽ താരത്തിൻ്റെ 30ആം സെഞ്ചുറിയാണിത്. ഇതോടെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയും ചെയ്തു. കോലിയും (100) നിതീഷ് കുമാർ റെഡ്ഡിയും (27 പന്തിൽ 38) നോട്ടൗട്ടാണ്.

ഈ ഇന്നിംഗ്സോടെ ഓസീസിനെതിരെ തൻ്റെ 9ആം സെഞ്ചുറിയാണ് കോലി തികച്ചത്. ഇതിൽ ഏഴെണ്ണവും ഓസ്ട്രേലിയയിലാണ്. തകർപ്പൻ സെഞ്ചുറിയുടെ മികവിൽ വിവിധ റെക്കോർഡുകളും കോലി സ്വന്തമാക്കി.

Continue Reading

Trending