kerala
ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്; ഇതുവരെ ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ട് ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകര്‍
വെര്‍ച്വല്‍ ക്യൂ മുഖേന ബുക്കിംഗിലൂടെ എത്തിയത് 37,848 ഭക്തരാണ്

മണ്ഡലകാലം മൂന്നാം ദിവസം പിന്നിടുമ്പോള്‍ സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത് രണ്ട് ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകര്‍. വെര്‍ച്വല്‍ ക്യൂ മുഖേന ബുക്കിംഗിലൂടെ എത്തിയത് 37,848 ഭക്തരാണ്. പുല്‍മേടിലൂടെ 94 അയ്യപ്പന്മാരും സന്നിധാനത്ത് അയ്യപ്പ ദര്‍ശനത്തിനെത്തി.
ഇന്നലെ അയ്യപ്പ ഭക്തര്‍ക്ക് വേണ്ടി തുറന്ന കാനന പാതയില്‍ ഇതുവരെ വന്യമൃഗങ്ങളുടെ ശല്യമോ മറ്റെന്തെങ്കിലും തരത്തിലുള്ള പരാതികളോ ഒന്നും ഉണ്ടായിട്ടില്ല. വരും ദിവസങ്ങളില്‍ സന്നിധാനത്തേക്കുള്ള ഭക്തരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ.
കാനനപാതയില്‍ 50ഓളം ഉദ്യോഗസ്ഥരെ നിയമിച്ച് വനംവകുപ്പ് സുരക്ഷ ഉറപ്പു വരുത്തുന്നുണ്ട്. അതേസമയം മണ്ഡലകാലം ആരംഭിച്ചതോടെ കലാകായിക സംഘങ്ങള്‍ സന്നിധാനത്ത് ശാസ്താ ഓഡിറ്റോറിയത്തില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
kerala
മുതലപ്പൊഴിയില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം
അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു

മുതലപ്പൊഴിയില്‍ സംഘര്‍ഷം തുടരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഭവം. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു.
ജനല്‍ തകര്‍ത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പിരിഞ്ഞു പോകാന്‍ സമരക്കാര്‍ തയാറായിട്ടില്ല. അതേസമയം, തീരദേശ റോഡിലൂടെയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചു.
kerala
അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങി; പ്രധാന അധ്യാപകന് അറസ്റ്റില്‍
പി എഫ് ലോണ്‍ എടുത്തു തരാമെന്ന വ്യാജേനയാണ് അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയത്

സ്കൂള്‍ അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങിയ പ്രധാന അധ്യാപകന് അറസ്റ്റില്‍. വടകരയിലെ ജെ.ബി സ്കൂള്‍ പ്രധാന അധ്യാപകന് ഇ.എം രവീന്ദ്രനാണ് വിജിലന്‍സ് പിടിയിലായത്. പി എഫ് ലോണ്‍ എടുത്തു തരാമെന്ന വ്യാജേനയാണ് അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയത്
3 ലക്ഷം രൂപയുടെ ലോണ്‍ എടുത്തു നല്‍കുന്നതിനായി ഒരു ലക്ഷം രൂപ കൈ കൂലി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ അധ്യാപിക വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.
kerala
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി
ര്‍ട്ട് റോഡുകളുടെ ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രി എത്താതിരുന്നതിനാല്‍ മന്ത്രി വി ശിവന്‍കുട്ടിയാണ് റോഡുകള്‍ ഉദ്ഘാടനം ചെയ്തത്.

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വെള്ളിയാഴ്ചക്കത്തെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി.
ഇന്ന് മാനവീയം വീഥിയില്‍ നഗരത്തിലെ സ്മാര്‍ട്ട് റോഡുകളുടെ ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രി എത്താതിരുന്നതിനാല്‍ മന്ത്രി വി ശിവന്‍കുട്ടിയാണ് റോഡുകള്‍ ഉദ്ഘാടനം ചെയ്തത്.
സര്‍വോദയ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ അഭിസംബോധന ചെയ്യുന്ന ചടങ്ങിലും മുഖ്യമന്ത്രി എത്തിച്ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ഇവിടെയും എത്തിയിരുന്നില്ല.
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News1 day ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
GULF2 days ago
മസ്കത്ത് കെ എം സി സി അല്‍ ഖൂദ് ഏരിയയുടെ പുതിയ കമ്മിറ്റി രൂപീകരിച്ചു
-
india2 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി