Connect with us

india

തൊഴിലില്ലാത്തവർക്ക് എങ്ങനെ ആദായ നികുതി ഇളവ് ലഭിക്കും’; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ശശി തരൂർ

ആദായ നികുതി ഇളവിന്റെ പ്രയോജനം ലഭിക്കണമെങ്കിൽ വ്യക്തിക്ക് ആദ്യം ഒരു വരുമാന സ്രോതസ് ആവശ്യമാണെന്നും ശശി തരൂർ പറഞ്ഞു.

Published

on

കേന്ദ്രബജറ്റിനെ പരിഹസിച്ച് ശശി തരൂർ എം.പി. തൊഴിലുണ്ടെങ്കിലല്ലേ വ്യക്തികൾക്ക് ആദായ നികുതി ഇളവ് ലഭിക്കുകയുള്ളൂവെന്നായിരുന്നു ശശി തരൂരിന്റെ പരിഹാസം. തൊഴിലില്ലായ്മയെ കുറിച്ച് ബജറ്റിൽ പരാമർശിച്ചിട്ടേ ഇല്ല. ആദായ നികുതി ഇളവിന്റെ പ്രയോജനം ലഭിക്കണമെങ്കിൽ വ്യക്തിക്ക് ആദ്യം ഒരു വരുമാന സ്രോതസ് ആവശ്യമാണെന്നും ശശി തരൂർ പറഞ്ഞു.

”സത്യം പറഞ്ഞാൽ ബി.ജെ.പി ബെഞ്ചുകളിൽ നിന്ന് നിങ്ങൾ കേട്ട കരഘോഷം മധ്യവർഗ നികുതിയിളവിന് വേണ്ടിയായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. നിങ്ങൾക്ക് ശമ്പളമുണ്ടെങ്കിൽ നിങ്ങൾ കുറഞ്ഞ നികുതി നൽകുന്നുണ്ട്. എന്നാൽ നമുക്ക് ശമ്പളമില്ലെങ്കിൽ എന്ത് സംഭവിക്കും എന്നതാണ് പ്രധാന ചോദ്യം”- ശശി തരൂർ പറഞ്ഞു.

വരുമാനം എവിടെ നിന്നു വരും? നിങ്ങൾക്ക് ആദായനികുതി ഇളവിന്റെ പ്രയോജനം ലഭിക്കണമെങ്കിൽ ഒരു ജോലി ആവശ്യമാണ്. തൊഴിലില്ലായ്മയെ കുറിച്ച് ധനമന്ത്രി പരാമർശിച്ചിട്ടേയില്ല. അതുപോലെ പണപ്പെരുപ്പത്തെ കുറിച്ചും മിണ്ടിയിട്ടില്ല.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടുള്ള ബജറ്റാണിതെന്നും ബിഹാറിൽനിന്നുള്ളവർക്കും ബി.ജെ.പി സർക്കാറിന്റെ അണികൾക്കും ബജറ്റിൽ വാരിക്കോരി നൽകിയിട്ടുണ്ടെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.

ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്ന പാർട്ടി ബജറ്റ് ഓരോ വർഷവും ഓരോ സംസ്ഥാനത്തും ഓരോ തെരഞ്ഞെടുപ്പിലും കൂടുതൽ സൗജന്യങ്ങൾ നൽകാൻ ഉപയോഗിക്കുന്നത് വിരോധാഭാസമാണ്. സഖ്യകക്ഷികളിൽ നിന്ന് കൂടുതൽ കൈയടി നേടുന്നതിന് അവർക്ക് ഒന്നിലധികം തെരഞ്ഞെടുപ്പുകളും നടത്താം- തരൂര്‍ കൂട്ടിച്ചേർത്തു.

2025ലെ കേന്ദ്ര ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായനികുതി നൽകേണ്ടതില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശശി തരൂർ വിമർശനവുമായി രംഗത്തെത്തിയത്.

മധ്യവർഗത്തിന് ഗണ്യമായ ആശ്വാസം നല്‍കുന്നതാണ് ധനമന്ത്രിയു​ടെ പ്രഖ്യാപനമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. മൂന്നാം മോദി സര്‍ക്കാറിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിന് പിന്നാലെ ഇന്ന് ലോക്‌സഭ പിരിഞ്ഞിരുന്നു. ഫെബ്രുവരി മൂന്നിന് രാവിലെ 11 മണിക്കാണ് സഭ വീണ്ടും ചേരുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തെലങ്കാനയിലെ ദുരഭിമാന കൊല; രണ്ടാം പ്രതിക്ക് വധശിക്ഷ, മറ്റ് പ്രതികൾക്ക് ജീവപര്യന്തം

2018ല്‍ പ്രണയ് എന്ന ദളിത് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി വന്നത്‌

Published

on

തെലങ്കാനയിലെ ദളിത് യുവാവിന്റെ ദുരഭിമാന കൊലയില്‍ രണ്ടാം പ്രതിക്ക് വധശിക്ഷ. 2018ല്‍ പ്രണയ് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ നാല്‍കൊണ്ട എസ്സി-എസ്ടി സെക്കന്റ് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസിലെ മറ്റ് ആറ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. കേസിലെ രണ്ടാം പ്രതി ബിഹാര്‍ സ്വദേശി സുഭാഷ് ശര്‍മയ്ക്കാണ് വധശിക്ഷ വിധിച്ചത്. ഇയാളാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന്റെ ആസൂത്രകനും മുഖ്യപ്രതിയുമായ പ്രണയ്യുടെ പങ്കാളി അമൃതയുടെ പിതാവ് മാരുതി റാവു 2020 മാര്‍ച്ചില്‍ ആത്മഹത്യ ചെയ്തിരുന്നു.

2018 സെപ്റ്റംബര്‍ 14നാണ് പങ്കാളി അമൃത വര്‍ഷിണിയുടെ മുന്നില്‍ വെച്ച് പ്രണയ്കുമാറിനെ കൊലപ്പെടുത്തിയത്. അന്യജാതിയില്‍പ്പെട്ടൊരാളെ വിവാഹം ചെയ്തതില്‍ പ്രകോപിതരായി അമൃതയുടെ അച്ഛനും അമ്മാവനും പ്രണയ്കുമാറിനെ കൊല ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു. രാജ്യമൊട്ടാകെ ചര്‍ച്ചയായ കേസില്‍ 2019ല്‍ എട്ട് പേരെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

ആറ് വര്‍ഷത്തിലധികമായി നടന്ന കോടതി വിചാരണയ്ക്ക് ശേഷം ഇന്ന് വിധി പറയുകയായിരുന്നു. പ്രതികള്‍ക്ക് അവരുടെ തെറ്റ് മനസിലാകട്ടെയെന്ന് കോടതി വിധിക്ക് ശേഷം പ്രണയ്യുടെ പിതാവ് പെരുമാള്‍ ബാലസ്വാമി പറഞ്ഞു. ഈ കൊലപാതകത്തിന് ശേഷവും നിരവധി ദുരഭിമാനക്കൊല നടന്നിട്ടുണ്ടെന്നും എല്ലാവര്‍ക്കും ഈ വിധിയൊരു പാഠമാകട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

Continue Reading

india

കഴിഞ്ഞ 4 വര്‍ഷത്തിനിടെ കേരളത്തില്‍ 1081 ചെറുകിട വ്യവസായ സംരംഭങ്ങള്‍ പൂട്ടിയതായി കേന്ദ്രം

രാജ്യസഭ എം പി ഹാരീസ് ബീരാന്‍ നല്‍കിയ ചോദ്യത്തിന് മറുപടി ആയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 1081 ചെറുകിട വ്യവസായ സംരംഭങ്ങള്‍ പൂട്ടിയതായി കേന്ദ്രം. കേന്ദ്രത്തിന്റെ ഉദയം രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ പ്രകാരമുള്ള കണക്കുകളാണ് പുറത്തു വിട്ടിട്ടുള്ളത്. ഗുജറാത്തും മഹാരാഷ്ട്രയും കര്‍ണാടകയും ഉത്തര്‍പ്രദേശുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ പൂട്ടിയ സംരംഭങ്ങളുടെ എണ്ണം കുറവാണ്. രാജ്യസഭ എം പി ഹാരീസ് ബീരാന്‍ നല്‍കിയ ചോദ്യത്തിന് മറുപടി ആയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

മഹാരാഷ്ട്രയില്‍ 8472, ഗുജറാത്തില്‍ 3148, കര്‍ണാടക 2010, ഉത്തര്‍ പ്രദേശില്‍ 1318 എന്നിങ്ങനെയാണ് പൂട്ടിയ ചെറുകിട സംരഭങ്ങളുടെ കണക്ക്. ചെറുകിട വ്യവസായങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റില്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഒരുക്കിയാണ് സര്‍ക്കാര്‍ ചെറുകിട വ്യവസായ സംരംഭകരെ സഹായിക്കുന്നതെന്നും മറുപടിയില്‍ പറയുന്നു.

Continue Reading

india

ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ പണി മുടക്കി ‘എക്‌സ്’

3.20 ഓടെ ഏകദേശം 2028 പരാതികളാണ് എക്‌സുമായി ബന്ധപ്പെട്ട് ലഭിച്ചത്

Published

on

ന്യൂയോര്‍ക്ക്: ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ പണി മുടക്കി എലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ്. സാങ്കേതിക തകരാറുകള്‍ ആഗോള തലത്തില്‍ ട്രാക്ക് ചെയ്യുന്ന ടെക് കമ്പനിയായ ഡൗണ്‍ ഡിറ്റക്ടര്‍ നല്‍കുന്ന വിവരമനുസരിച്ച് 3.20 ഓടെ ഏകദേശം 2028 പരാതികളാണ് എക്‌സുമായി ബന്ധപ്പെട്ട് ലഭിച്ചത്.

നിരവധി എക്‌സ് ഉപയോക്താക്കള്‍ക്ക് ഒരു മണിക്കൂറോളം പേജ് ലോഡ് ചെയ്യാനോ ടൈംലൈന്‍ റീഫ്രഷ് ചെയ്യാനോ കഴിഞ്ഞില്ല. പ്രശ്‌നങ്ങള്‍ പരിഹരിച്ച് നിലവില്‍ എക്‌സ് പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്.

Continue Reading

Trending