News
വിരാത് കോലിയും ഗൗതം ഗാംഭിറും എങ്ങനെ ഇത്ര വലിയ ശത്രുക്കളായി…?
ശത്രുതക്ക് പിറകെ മഹേന്ദ്രസിംഗ് ധോണിയില്‍ നിന്നും ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനായി വിരാത് കോലി മാറിയപ്പോള്‍ തനിക്ക് ദേശീയ സംഘത്തില്‍ അവസരം നിഷേധിക്കപ്പെട്ടതായി ഗാംഭീര്‍ കരുതുന്നു.

ലക്നൗ: ഉറ്റമിത്രങ്ങളായ വിരാത് കോലിയും ഗൗതം ഗാംഭിറും എങ്ങനെ ഇത്ര വലിയ ശത്രുക്കളായി…? 2011 ല്‍ മഹേന്ദ്രസിംഗ് ധോണി ഇന്ത്യക്കായി വാംഖഡെയില്‍ ഏകദിന ലോകകപ്പ് ഉയര്‍ത്തിയ വിഖ്യാത മല്‍സരത്തില്‍ ദീര്‍ഘസമയം ഒരുമിച്ച് കളിച്ച നല്ല സുഹൃത്തുക്കളും ഡല്‍ഹിക്കാരുമായ ഇരുവരും ഇപ്പോള്‍ കണ്ടാല്‍ മിണ്ടില്ല. കോലി രാജ്യാന്തര ക്രിക്കറ്റില്‍ തന്റെ കന്നി ഏകദിന സെഞ്ച്വറി സ്വന്തമാക്കിയ മല്‍സരത്തിലെ മാന്‍ ഓഫ് ദ മാച്ച് പട്ടം സഹതാരത്തിന് സമര്‍പ്പിച്ച താരമാണ് ഗാംഭീര്‍. ഇത്തരത്തിലുള്ള സൗഹൃദം എങ്ങനെ വലിയ ശത്രുതയില്‍ എത്തി. അതിന്റെ പുതിയ പതിപ്പ് മാത്രമായിരുന്നു ലക്നൗയിലെ ഐ.പി.എല്‍ മല്‍സര മൈതാനത്ത് കണ്ടത്.പിറകോട്ട് സഞ്ചരിച്ചാല്‍ ശത്രുതയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ മനസിലാവും.
2013 ലെ ഐ.പി.എല്‍. അന്ന് ഗാംഭീര്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് നായകന്. കോലി ബെംഗളുരു റോയല്‍ ചാലഞ്ചേഴ്സ് നായകനും. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ കോലി വേഗം പുറത്താവുന്നു. നിരാശനായി മടങ്ങുന്ന കോലിയുടെ അരികിലെത്തി ഗാംഭീര്‍ എന്തോ പറഞ്ഞു… ഉടന്‍ തന്നെ കോലിയും പ്രതികരിച്ചു. ഇവിടം മുതലാണ് അകലം ആരംഭിക്കുന്നത്. 2016 ലെ ഐ.പി.എല്ലിലും രണ്ട് പേരും ഇടഞ്ഞു. അന്നും വില്ലന്‍ ഗാംഭീറായിരുന്നു. ബെംഗളുരുവും കൊല്‍ക്കത്തയും മല്‍സരിക്കവെ കോലി നോണ്‍ സ്ട്രൈകിംഗ് എന്‍ഡിലുണ്ടായിരുന്നു. റണ്ണൗട്ടിന് ഒരു സാധ്യതയും ഇല്ലെന്നിരിക്കെ ഫീല്‍ഡറായ ഗാംഭീര്‍ നോണ്‍ സ്ട്രൈകിംഗ് എന്‍ഡിലേക്ക് പന്ത് വലിച്ചെറിഞ്ഞിരുന്നു.
ഈ ശത്രുതക്ക് പിറകെ മഹേന്ദ്രസിംഗ് ധോണിയില്‍ നിന്നും ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനായി വിരാത് കോലി മാറിയപ്പോള്‍ തനിക്ക് ദേശീയ സംഘത്തില്‍ അവസരം നിഷേധിക്കപ്പെട്ടതായി ഗാംഭീര്‍ കരുതുന്നു. 2014-15 സീസണില്‍ ഇന്ത്യന്‍ ടീം ഓസ്ട്രേലിയന്‍ പര്യടനം നടത്തിയിരുന്നു. ഓപ്പണര്‍ സ്ഥാനത്ത് രോഹിത് ശര്‍മയും ശിഖര്‍ ധവാനും വന്നപ്പോള്‍ മധ്യനിരയില്ലെങ്കിലും ഗാംഭീര്‍ സ്ഥാനം പ്രതീക്ഷിച്ചു. എന്നാല്‍ ക്യാപ്റ്റന്റെ പിന്തുണ കിട്ടിയില്ല. 2016 ല്‍ ന്യുസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള സംഘത്തിലെക്ക് കോലിക്ക് കീഴില്‍ ഗാംഭീര്‍ തിരികെ വന്നുവെങ്കിലും രണ്ട് മല്‍സരങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ ഒഴിവാക്കി. പിന്നീടൊരിക്കലും ഗാംഭീറിന് അവസരവും കിട്ടിയില്ല. അതിന് ശേഷം ഗാംഭീര്‍ രാജ്യാന്തര രംഗം വിട്ടു. കോലിയുമായി പ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കി.
പക്ഷേ ലക്നൗ സംഘത്തില്‍ ഉപദേഷ്ടാവായി വന്ന ശേഷം ഗാംഭീര്‍ ശത്രുത വീണ്ടും പരസ്യമാക്കി. ചിന്നസ്വാമി പോരാട്ടത്തില്‍ ലക്നൗ ബെംഗളുരുവിനെ തോല്‍പ്പിച്ചപ്പോള്‍ ഗാംഭീര്‍ നടത്തിയ ആഘോഷ പ്രകടനം അതിരുവിട്ടതായിരുന്നു. അതിന് മറുപടിയായാണ് കഴിഞ്ഞ ദിവസം ലക്നൗവില്‍ കോലി അതേ ആക്ഷനിലുടെ മറുപടി നല്‍കിയത്. മല്‍സരത്തിന് ശേഷം ലക്നൗ ഓപ്പണര്‍ കൈല്‍ മില്‍സുമായി കോലി സംസാരിച്ച് നടക്കവെ ഗാംഭീര്‍ വിന്‍ഡീസുകാരനെ പിടിച്ചു മാറ്റുകയായിരുന്നു ഇതിന് ശേഷമാണ് കോലിയും ഗാംഭീറും നേര്‍ക്കുനേര്‍ വന്നത്. അതിന് മുമ്പ് ലക്നൗ താരം നവീന്‍ ഉല് ഹഖുമായും കോലി ഉടക്കിയിരുന്നു. ഗ്ലെന്‍ മാക്സ്വെല്ലാണ് തര്‍ക്കത്തില്‍ നിന്നും ഇവരെ പിടിച്ചുമാറ്റിയത്.
kerala
ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്‍പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്
കഴുത്തില്‍ പിടിവീണപ്പോഴുള്ള ചെറിയ ശബ്ദംമാത്രമേ പുറത്തുവന്നുള്ളൂ എന്നും സമദ് പറഞ്ഞു

മലപ്പുറത്ത് ടാപ്പിങ്ങ് തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയ സംഭവം വിവരിച്ച് കൂടെയുണ്ടായിരുന്ന മറ്റ1രു ടാപ്പിങ് തൊഴിലാളി സമദ്. ടാപ്പിങ് ജോലിക്കിടെ കടുവ കഴുത്തില്‍ കടിച്ച് ഗഫൂറിനെ വലിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് സമദ് പറഞ്ഞു. ഗഫൂറിന് നിലവിളിക്കാന്‍പോലുമായില്ല. കഴുത്തില്‍ പിടിവീണപ്പോഴുള്ള ചെറിയ ശബ്ദംമാത്രമേ പുറത്തുവന്നുള്ളൂ എന്നും സമദ് പറഞ്ഞു.
താന്‍ പേടിച്ച് ഒച്ചവെച്ചു. അടുത്തൊന്നും വീടില്ലാത്തതിനാല്‍ ആരും എത്തിയില്ല. പിന്നീട് ഫോണ്‍ വിളിച്ച് ആളെക്കൂട്ടി. ചോരപ്പാട് പിന്തുടര്ന്ന് പോയാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടത്തില്‍നിന്ന് 200 അകലെയായിരുന്നു മൃതദേഹം. കാട്ടുപന്നിയെയും കേഴമാനുകളെയുമല്ലാതെ മറ്റു വന്യമൃഗങ്ങളെയൊന്നും ഇതിനുമുമ്പ് പ്രദേശത്ത് കണ്ടിട്ടില്ലെന്നും സമദ് പറഞ്ഞു.
kerala
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി
ജോലി തടസപ്പെടുത്തിയെന്നതുള്‍പ്പെടെ മൂന്ന് പരാതികളാണ് ജനീഷ് കുമാറിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയത്.

പത്തനംതിട്ടയില്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ഇറക്കിക്കൊണ്ടുപോയതില്‍ സിപിഎം എംഎല്‍എ കെ.യു ജനീഷ് കുമാറിനെതിരെ കേസെടുത്തു. ജോലി തടസപ്പെടുത്തിയെന്നതുള്‍പ്പെടെ മൂന്ന് പരാതികളാണ് ജനീഷ് കുമാറിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. ചൊവ്വാഴ്ച വൈകിട്ടാണ് ജനീഷ് പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ആളെ ബലമായി ഇറക്കിക്കൊണ്ടു പോവുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്.
പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെയാണ് സിപിഎം എംഎല്‍എ മോചിപ്പിച്ചത്. റേഞ്ച് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചു എന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ വനംമന്ത്രി ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
kerala
കോഴിക്കോട് നഴ്സിംഗ് സ്റ്റാഫിനെ ആശുപത്രിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
നഴ്സിംഗ് സ്റ്റാഫായ സാറ മോളെയാണ് മൃരിച്ച നിലയില്‍ കണ്ടെത്തിയത്

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ നഴ്സിംഗ് സ്റ്റാഫായ സാറ മോളെയാണ് മൃരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സ്ഥലത്ത് നിന്നും കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
-
kerala3 days ago
നിപ; യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നു; രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
-
kerala2 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india2 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
Cricket3 days ago
മെയ് 17 മുതല്‍ ഐപിഎല്‍ പുനരാരംഭിക്കും: ഫൈനല്‍ ജൂണ്‍ 3ന്
-
india3 days ago
ഹൈദരാബാദിലെ കറാച്ചി ബേക്കറി ആക്രമിച്ച് ബിജെപി പ്രവർത്തകർ
-
india1 day ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
india3 days ago
ഇന്ത്യ-പാക് എ.ഡി.ജി.എം ചര്‍ച്ച അവസാനിച്ചു; വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണയായി
-
News8 hours ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു