Connect with us

News

ഹൂതി വിമതര്‍ റാഞ്ചിയ ഇസ്രാഈല്‍ കപ്പലിലെ ജീവനക്കാരെ 14 മാസത്തിന് ശേഷം മോചിപ്പിച്ചു

2023 നവംബര്‍ 19ന് പിടികൂടിയ ഗാലക്സി ലീഡര്‍ എന്ന കപ്പലിലെ 25 ജീവനക്കാരെയാണ് വിട്ടയച്ചത്

Published

on

ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ച് ഹൂതി വിമതര്‍ റാഞ്ചിയ കപ്പലിലെ ജീവനക്കാരെ 14 മാസത്തിന് ശേഷം മോചിപ്പിച്ചു. 2023 നവംബര്‍ 19ന് പിടികൂടിയ ഗാലക്സി ലീഡര്‍ എന്ന കപ്പലിലെ 25 ജീവനക്കാരെയാണ് വിട്ടയച്ചത്.

യെമന്‍ തീരത്ത് നിന്നാണ് ഹൂതി സേന കപ്പല്‍ പിടിച്ചെടുത്തത്. ഗസ്സയില്‍ ഇസ്രാഈലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന പശ്ചാത്തലത്തിലാണ് കപ്പല്‍ ജീവനക്കാരെ വിട്ടയക്കാന്‍ തീരുമാനമായത്. ഇവരെ മോചിപ്പിച്ച വിവരം ഹൂതികളുടെ ഉടമസ്ഥതയിലുള്ള അല്‍ മസിറ ടി.വിയാണ് പുറത്തുവിട്ടത്. വിട്ടയച്ച ജീവനക്കാരെ ഒമാന് കൈമാറി.

ഗസ്സയില്‍ യുദ്ധം അവസാനിപ്പിക്കാതെ ഇസ്രാഈല്‍ ബന്ധമുള്ള ചരക്കുകപ്പലുകള്‍ ചെങ്കടല്‍ വഴി കടത്തിവിടില്ലെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാപ്പനീസ് കമ്പനി നടത്തിപ്പിനെടുത്ത കപ്പല്‍ ചെങ്കടല്‍ വഴി സഞ്ചരിക്കുന്നതിനിടെ പിടികൂടിയത്. യുക്രെയ്ന്‍, മെക്‌സിക്കോ, ഫിലിപ്പീന്‍സ്, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കപ്പലില്‍ ജീവനക്കാരായുണ്ടായിരുന്നത്. തുടര്‍ന്ന് ഹൂതി സായുധ വിഭാഗത്തിനായിരുന്നു കപ്പലിന്റെ നിയന്ത്രണം.

india

ഗാന്ധിജിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍

ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാശ്ചാദന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം.

Published

on

നെയ്യാറ്റിന്‍കരയില്‍ ഗാന്ധിജിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍. ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാശ്ചാദന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം. ചടങ്ങില്‍ സംസാരിച്ച തുഷാര്‍ ഗാന്ധി ബിജെപിയെയും ആര്‍എസ്സിനെയും വിമര്‍ശിച്ചു. ആര്‍എസ്എസും ബിജെപിയും രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ചിരിക്കുന്ന ക്യാന്‍സര്‍ എന്ന പരാമര്‍ശമാണ് പ്രകോപനത്തിനിടയാക്കിയത്. പരിപാടിക്ക് ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു പ്രതിഷേധം. നിലപാടില്‍ മാറ്റമില്ല എന്ന് അറിയിച്ചാണ് തുഷാര്‍ ഗാന്ധി മടങ്ങിയത്. ഗാന്ധിജിക്ക് ജയ് വിളിച്ചും തുഷാര്‍ ഗാന്ധി തിരികെ പ്രതിരോധിച്ചു.

നിലപാടില്‍ മാറ്റമില്ലെന്നു പറഞ്ഞ് ഗാന്ധിജിക്ക് ജയ് എന്നും ആര്‍.എസ്.എസ് മൂര്‍ദാബാദ് എന്നും വിളിച്ച് തുഷാര്‍ ഗാന്ധി മടങ്ങി.

Continue Reading

kerala

ബസില്‍ കഞ്ചാവുമായി വന്ന യുവതി മുത്തങ്ങ ചെക്ക് പോസ്റ്റില്‍ പിടിയില്‍

45 ഗ്രാം കഞ്ചാവാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്.

Published

on

കല്‍പ്പറ്റ: ബസില്‍ കഞ്ചാവുമായെത്തിയ യുവതി എക്സൈസ് പിടിയില്‍. മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നടത്തിയ പരശോധനയിലാണ് വയനാട് വൈത്തിരി സ്വദേശിനി പ്രീതു ജി നായരെ കഞ്ചാവുമായി പിടികൂടിയത്. 45 ഗ്രാം കഞ്ചാവാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്.

ഇന്ന് ഉച്ചക്ക് 1.30ഓടെ നടത്തിയ പരിശോധനയിലാണ് പ്രീതു ജി നായര്‍ പിടിയിലായത്. കെഎസ്ആര്‍ടിസി ബസില്‍ യുവതി കഞ്ചാവുമായി വരികയായിരുന്നു. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിസെ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ ജെ സന്തോഷും സംഘവും ചേര്‍ന്നാണ് ചെക്ക് പോസ്റ്റില്‍ ബസ് തടഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെ പരുങ്ങിയ പ്രീതുവിന്റെ കൈയ്യില്‍ കഞ്ചാവ് പൊതി കണ്ടെത്തുകയായിരുന്നു.

Continue Reading

kerala

ജൂനിയര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കാന്‍ കാത്തുനിന്ന സീനിയര്‍ വിദ്യാര്‍ത്ഥികളെ പൊക്കി പൊലീസ്

സംഭവത്തില്‍ മരവട്ടം ഗ്രൈസ് വാലി കോളേജിലെ 19 സീനിയര്‍ വിദ്യാര്‍ത്ഥികളെ പൊലീസ് കരുതല്‍ തടങ്കലിലാക്കി.

Published

on

ജൂനിയര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കാന്‍ കാത്തുനിന്ന സീനിയര്‍ വിദ്യാര്‍ത്ഥികളെ പൊക്കി കോട്ടക്കല്‍ പൊലീസ്. സംഭവത്തില്‍ മരവട്ടം ഗ്രൈസ് വാലി കോളേജിലെ 19 സീനിയര്‍ വിദ്യാര്‍ത്ഥികളെ പൊലീസ് കരുതല്‍ തടങ്കലിലാക്കി.

ബുധനാഴ്ച വൈകുന്നേരം ആറരയോടെ പുത്തൂര്‍ ചിനക്കല്‍ ബൈപ്പാസ് റോഡിലെ കുറ്റിപ്പുറത്ത് കാവ് ജങഷനിലാണ് സംഭവം. ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ ഇതുവഴി കോളേജ് വിട്ട് വരുന്നതറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ കൂടുകയായിരുന്നു.

രണ്ടു കാറും ആറ് ഇരുചക്രവാഹനങ്ങളു ബൈക്കുകളും പിടിച്ചെടുത്തു. വാഹനങ്ങളും പിടിച്ചെടുത്ത മൊബൈല്‍ ഫോണും കോടതിയില്‍ ഹാജരാക്കുമെന്നും ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാട്ടൂര്‍ അറിയിച്ചു.

Continue Reading

Trending