Connect with us

kerala

ആലപ്പുഴയില്‍ മുയലിന്റെ കടിയേറ്റ് റാബിസ് വാക്‌സിനെടുത്ത വീട്ടമ്മ മരിച്ചു

വളര്‍ത്തു മുയലിന്റെ കടിയേറ്റതിനെത്തുടര്‍ന്ന് ഇവര്‍ റാബിസ് വാക്‌സിന്‍ കുത്തിവെയ്പ്പ് എടുത്തിരുന്നു. എ

Published

on

ആലപ്പുഴ തകഴിയില്‍ മുയലിന്റെ കടിയേറ്റതിനെ തുടര്‍ന്ന് റാബിസ് വാക്‌സിനെടുത്ത വീട്ടമ്മ മരിച്ചു. തകഴി കല്ലേപുറത്ത് ശാന്തമ്മ (63) യാണ് മരിച്ചത്. വളര്‍ത്തു മുയലിന്റെ കടിയേറ്റതിനെത്തുടര്‍ന്ന് ഇവര്‍ റാബിസ് വാക്‌സിന്‍ കുത്തിവെയ്പ്പ് എടുത്തിരുന്നു. എന്നാല്‍ ഇതിനുശേഷം ശരീരം തളര്‍ന്ന് കിടപ്പിലാവുകയായിരുന്നു.

ഒക്ടോബര്‍ 21 നാണ് ശാന്തമ്മയ്ക്ക് മുയലിന്റെ കടിയേല്‍ക്കുന്നത്. തുടര്‍ന്ന് അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് സെന്ററിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. എന്നാല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ആന്റി റാബീസ് വാക്‌സിനെടുത്തതിനെത്തുടര്‍ന്ന് ഇവരുടെ ശരീരം തളര്‍ന്നിരുന്നു.

മൂന്നാമത്തെ ഡോസ് എടുത്തതോടെ ഇവര്‍ കുഴഞ്ഞുവീണ് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആശുപത്രി വിട്ട് വീട്ടില്‍ കഴിയവെയാണ് മരിച്ചത്. സംഭവത്തില്‍ കുടുംബം അമ്പലപ്പുഴ പൊലീസിനും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എക്‌സൈസ് സ്‌പെഷല്‍ എന്‍ഫോഴ്‌സ്‌മെന്റ് 10 വരെ

ഓണക്കാലത്തെ ലഹരിയുടെ അനിയന്ത്രിത ഒഴുക്കിനെ നേരിടാന്‍ ജാഗ്രതയോടെ എക്‌സൈസ്.

Published

on

ഓണക്കാലത്തെ ലഹരിയുടെ അനിയന്ത്രിത ഒഴുക്കിനെ നേരിടാന്‍ ജാഗ്രതയോടെ എക്‌സൈസ്. പരിശോധന ആരംഭിച്ചതോടെ ഈ മാസം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 95 എന്‍.ഡി.പി.എസ് (കഞ്ചാവ്, ലഹരിമരുന്ന് എന്നിവയുമായി ബന്ധപ്പെട്ടവ) കേസുകള്‍. 83 അബ്കാരി കേസുകളും കണ്ടെത്തി.

എന്‍.ഡി.പി.എസ് കേസുകളില്‍ 94 പേരെയും അബ്കാരി കേസുകളില്‍ 82 പേരെയും അറസ്റ്റ് ചെയ്തു. 5.098 കിലോ കഞ്ചാവ്, 0.965 ഗ്രാം എം.ഡി.എം.എ, 228 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 13.4 മില്ലീലിറ്റര്‍ ചാരായം എന്നിവയാണ് പിടിക്കൂടിയിരിക്കുന്നത്. നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വില്‍പന, ഉപയോഗം, പൊതുസ്ഥലത്തെ പുകവലി എന്നിവയുമായി ബന്ധപ്പെട്ട് 594 കോട്പ കേസുകളും എക്‌സൈസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വ്യാജമദ്യവും ലഹരിവസ്തുക്കളുടെ കടത്തും വിപണനവും തടയാന്‍ ലക്ഷ്യമിട്ട് ഈമാസം നാലിന് ആരംഭിച്ച സ്‌പെഷല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് സെപ്റ്റംബര്‍ 10വരെ തുടരും.

സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകള്‍, വാറ്റിന് സാധ്യതയേറിയ മലയോര വനമേഖലകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം എക്‌സൈസ് പരിശോധനയും നിരീക്ഷണവും ശക്തമാക്കിട്ടുണ്ട്. പ്രത്യേക വാഹന പരിശോധനകളും നടക്കുന്നു.

മദ്യ-ലഹരിമരുന്ന് കുറ്റകൃത്യങ്ങള്‍ എന്നിവ നേരിടുന്നതിനായി 24 മണിക്കൂറും ഇടുക്കി എക്‌സൈസ് ഡിവിഷന്‍ ഓഫിസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു. വ്യാജമദ്യം, ലഹരിമരുന്ന് എന്നിവ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങളെ കുറിച്ച് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം.

Continue Reading

kerala

ജുനൈദ് ഖാന്റെ വിദ്വേഷക്കൊല: മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി

ജുനൈദ് ഖാന്‍ എന്ന വിദ്യാര്‍ത്ഥിയെ വിദ്വേഷക്കൊലപാതകത്തിന് ഇരയാക്കിയ കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ പഞ്ചാബ് – ഹരിയാന ഹൈക്കോടതി തള്ളി.

Published

on

ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍വച്ച് 16 കാരനായ ജുനൈദ് ഖാന്‍ എന്ന വിദ്യാര്‍ത്ഥിയെ വിദ്വേഷക്കൊലപാതകത്തിന് ഇരയാക്കിയ കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ പഞ്ചാബ് – ഹരിയാന ഹൈക്കോടതി തള്ളി. ഏറെ ഗൗരവവും വൈകാരികതയുമുള്ള ഈ കേസില്‍ ആര്‍ക്കെങ്കിലും ജാമ്യം നല്‍കുകയാണെങ്കില്‍ സാക്ഷികളുടെ മൊഴിയെടുക്കുന്നതിന് സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണമെന്ന് നിരീക്ഷിച്ചാണ് നരേഷ് കുമാര്‍ എന്നയാളുടെ ജാമ്യം നിഷേധിച്ചത്.

ഐ.പി.സിയിലെ 302, 307, 323, 324,34 തുടങ്ങിയ കടുത്ത വകുപ്പുകള്‍ നേരിടുന്ന പ്രതിയാണ് ഹരജിക്കാരനെന്നും ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു നിരീക്ഷിച്ചു. അതേസമയം, സാക്ഷിമൊഴിയെടുപ്പ് പൂര്‍ത്തിയായ ശേഷം ഹരജിക്കാരന് വേണമെങ്കില്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.

2017 ജൂണ്‍ 22നാണ് ഡല്‍ഹിയില്‍ നിന്ന് സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം പെരുന്നാള്‍ വസ്ത്രങ്ങളുള്‍പ്പെടെ വാങ്ങിവരികയായിരുന്ന ജുനൈദ് കൊല്ലപ്പെട്ടത്. സഹോദരന് മര്‍ദനത്തില്‍ സാരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഖുര്‍ആന്‍ മനപ്പാഠമാക്കിയിരുന്ന ഹാഫിസ് ജുനൈദിനെ മുസ്ലിംവിരുദ്ധ പരാമര്‍ശങ്ങളും ആക്ഷേപവാക്കുകളും ചൊരിഞ്ഞ ശേഷമാണ് ചവിട്ടിയും അടിച്ചും കൊലപ്പെടുത്തിയത്. സംഭവം രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Continue Reading

kerala

ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ച യുവാവിന് പകരം പിഴ നോട്ടീസ് ലഭിച്ചത് വൈദികന്

ഹെല്‍മെറ്റില്ലാതെ വാഹനം ഓടിച്ച യുവാവിന് പകരം പിഴ നോട്ടീസ് ലഭിച്ചത് വൈദികന്.

Published

on

ഹെല്‍മെറ്റില്ലാതെ വാഹനം ഓടിച്ച യുവാവിന് പകരം പിഴ നോട്ടീസ് ലഭിച്ചത് വൈദികന്. ചന്തവിള ഈസ്റ്റാഫ്പുരം സി.എസ്.ഐ ഇടവക വികാരി ഫാ. എഡിസണ്‍ ഫിലിപ്പിനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ നോട്ടീസ് ലഭിച്ചത്. ജൂലൈ 21ന് വൈകീട്ട് 7.17 ന് മലയിന്‍കീഴിലെ കാമറയില്‍ ഹെല്‍മെറ്റില്ലാതെ യുവാവ് പോകുന്ന ദൃശ്യമാണ് നോട്ടീസിലുള്ളത്.

നോട്ടീസിലുള്ള വാഹനത്തിന്റെ നമ്പരും തെറ്റാണ്. ഹെല്‍മെറ്റില്ലാതെ പുറത്തു പോകാറില്ലെന്ന് വികാരി പറയുന്നു. നോട്ടീസില്‍ ബൈക്കിന്റെ നമ്പര്‍ വ്യക്തമായി കാണാന്‍ കഴിയും. നമ്പര്‍ വ്യക്തമായി കാണാമായിരുന്നിട്ടും എന്തുകൊണ്ടാണ് തനിക്ക് പിഴ നോട്ടീസ് അയച്ചതെന്ന് അറിയില്ല. പിഴവുകള്‍ തിരുത്തി നല്‍കണമെന്നും അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending