Connect with us

india

ജമ്മു കാശ്മീരിൽ ദാൽ തടാകത്തിൽ ഹൗസ് ബോട്ട്കൾക്ക് തീപ്പിടിച്ചു; 3 മരണം, കോടികളുടെ നാശ നഷ്ട്ടം

മരിച്ചവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

Published

on

ജമ്മു കശ്മീരിലെ ദാൽ തടാകത്തിൽ ഹൗസ് ബോട്ടുകൾക്കു തീപിടിച്ച് മൂന്നു പേർ വെന്തുമരിച്ചു. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ ശനിയാഴ്ച രാവിലെ കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു. മരിച്ചവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ആദ്യം ഒരു ബോട്ടിന് തീപിടിക്കുകയും പിന്നീട് സമീപത്തുണ്ടായിരുന്ന അഞ്ചോളം ബോട്ടുകളിലേക്ക് തീ പടരുകയുമായിരുന്നു.

അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. സമീപത്തെ ഹോം സ്റ്റേകളിലുണ്ടായിരുന്ന വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ഷോർട്ട് സർക്യൂട്ട് ആവാം തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട്.

india

‘ജനാധിപത്യത്തെ സംരക്ഷിക്കാനും നല്ല ഭാവിക്കും വേണ്ടി വോട്ട് ചെയ്യൂ’; ബിഹാർ ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി

Published

on

ന്യൂഡൽഹി: ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് അഭ്യർഥനയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി. ജനാധിപത്യത്തെ സംരക്ഷിക്കാൻ വോട്ട് ചെയ്യൂവെന്ന് പ്രിയങ്ക എക്സിൽ കുറിച്ചു.

‘പ്രിയപ്പെട്ട സഹോദരന്മാരെ, സഹോദരിമാരെ, ബിഹാറിലെ യുവജനങ്ങളെ, നിങ്ങളുടെ ഭാവിയെ നിങ്ങൾ രൂപപ്പെടുത്തുന്ന ദിവസമാണ് ഇന്ന്. ജനാധിപത്യത്തിന്‍റെ ഉത്സവത്തിൽ എല്ലാവരും പങ്കാളികളാകൂ. തൊഴിലിനും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും നല്ല ഭാവിക്കും വേണ്ടി വോട്ട് ചെയ്യുക. ജനാധിപത്യത്തിനും ഭരണഘടനക്കും വോട്ടവകാശത്തിനും വേണ്ടി സമ്മതിദാനവകാശം രേഖപ്പെടുത്തൂ’- പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.

ബി​ഹാ​ർ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ട വോട്ടെടുപ്പാണ് ഇ​ന്ന് നടക്കുന്നത്. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലെ സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ബിഹാർ നിയമസഭയിൽ ആകെ 243 സീറ്റുകളാണുള്ളത്.

മ​ഹാ​സ​ഖ്യ​ത്തി​ന്റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി തേ​ജ​സ്വി യാ​ദ​വി​ന് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് അ​തി​നി​ർ​ണാ​യ​ക​മാ​ണ്. വ​നി​ത​ക​ൾ​ക്ക് 30000 രൂ​പ​യു​ടെ വാ​ർ​ഷി​ക സ​ഹാ​യ​വും കു​ടും​ബ​ത്തി​ൽ ഒ​രാ​ൾ​ക്ക് ജോ​ലി​യു​മ​ട​ക്കം വ​മ്പ​ൻ വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് ആ​ർ.​ജെ.​ഡി​യു​ടെ യു​വ​നേ​താ​വ് വോ​ട്ട​ർ​മാ​ർ​ക്ക് മു​ന്നി​ൽ​വെ​ക്കു​ന്ന​ത്. വൈ​ശാ​ലി ജി​ല്ല​യി​ലെ ര​ഘോ​പൂ​രി​ൽ നി​ന്ന് 2015 മു​ത​ലാ​ണ് തേ​ജ​സ്വി ജ​യി​ച്ചു ​വ​രു​ന്ന​ത്. ജെ.​ഡി.​യു മു​ൻ എം.​എ​ൽ.​എ കൂ​ടി​യാ​യ സ​തീ​ഷ് കു​മാ​ർ യാ​ദ​വാ​ണ് ഇ​​വി​ടെ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി.

Continue Reading

india

മുംബൈ മോണോറെയില്‍ പരീക്ഷണയോട്ടത്തില്‍ അപകടം; മൂന്ന് ജീവനക്കാര്‍ക്ക് പരിക്ക്

ബുധനാഴ്ച രാവിലെയുണ്ടായ ഈ അപകടത്തില്‍ മോണോറെയില്‍ കോച്ചുകള്‍ക്ക് വലിയ നാശനഷ്ടം സംഭവിച്ചതായും അധികൃതര്‍ അറിയിച്ചു.

Published

on

മുംബൈ: പരീക്ഷണയോട്ടത്തിനിടെ മുംബൈ മോണോറെയില്‍ തൂണിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയുണ്ടായ ഈ അപകടത്തില്‍ മോണോറെയില്‍ കോച്ചുകള്‍ക്ക് വലിയ നാശനഷ്ടം സംഭവിച്ചതായും അധികൃതര്‍ അറിയിച്ചു.

ചെറിയ അപകടമാണിതെന്നു മുംബൈ മെട്രോ ഓപ്പറേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് വ്യക്തമാക്കിയെങ്കിലും, മൂന്നു ജീവനക്കാര്‍ക്ക് പരിക്കേറ്റതായും കമ്പനി സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 20 മുതല്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് മോണോറെയില്‍ സര്‍വീസ് ഭാഗികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

പരീക്ഷണയോട്ടത്തിനിടെ ട്രെയിനിന്റെ ആദ്യ കോച്ചാണ് തൂണിലിടിച്ചത്. ക്രെയിന്‍ ഉപയോഗിച്ച് ബാക്കി കോച്ചുകള്‍ മാറ്റിയാണ് ട്രാക്ക് ശുദ്ധീകരിച്ചത്. ട്രാക്ക് ക്രോസോവര്‍ പോയിന്റിലാണ് അപകടം ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.

എന്‍ജിനീയര്‍, ട്രെയിന്‍ ക്യാപ്റ്റന്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ പരീക്ഷണയോട്ടത്തില്‍ ഉണ്ടായിരുന്നതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പതിവായി നടക്കുന്ന സിഗ്‌നലിങ് പരിശോധനയ്ക്കിടെയാണ് സംഭവം നടന്നതെന്ന് കരാറുകാര്‍ പറഞ്ഞു.

അപകടത്തിന്റെ കാരണം വ്യക്തമാക്കുന്നതിനായി മുംബൈ മെട്രോപൊളിറ്റന്‍ റീജണല്‍ ഡെവലപ്‌മെന്റ് അതോറിറ്റി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Continue Reading

india

റെയില്‍വേയുടെ അനാസ്ഥയില്‍ യാത്രക്കാരന്‍ മരിച്ചു

കേരള എക്സ്പ്രസ് (12626) ട്രെയിനിലായിരുന്നു സംഭവം.

Published

on

വൈദ്യസഹായം ലഭിക്കാതെ യാത്രക്കാരന്‍ മരിച്ചെന്നാരോപിച്ച് കേരള എക്സ്പ്രസ് ട്രെയിനില്‍ വിവാദം. തമിഴ്നാട് സ്വദേശി സന്ദീപാണ് മരിച്ചത്. ട്രെയിനില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹയാത്രികര്‍ അടിയന്തര വൈദ്യസഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ഒന്നര മണിക്കൂറിലേറെ സമയം സഹായം ലഭിക്കാതിരുന്നതായാണ് പരാതി.

കേരള എക്സ്പ്രസ് (12626) ട്രെയിനിലായിരുന്നു സംഭവം. വിജയവാഡ സ്റ്റേഷനില്‍ എത്തിയ ശേഷമാണ് ഡോക്ടര്‍ എത്തിയത്, എന്നാല്‍ അതിനകം സന്ദീപ് മരിച്ചു. സഹായം ലഭിക്കാന്‍ റെയില്‍വേ അധികൃതരോട് പലവട്ടം അപേക്ഷിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നു സഹയാത്രികര്‍ പറഞ്ഞു.

 

 

Continue Reading

Trending