Connect with us

kerala

സംസ്ഥാനത്ത് പുതിയ പത്ത് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി

സംസ്ഥാനത്ത് ആകെ 688 ഹോട്ട് സ്‌പോട്ടുകളാണുള്ളത്

Published

on

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് 10 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. രോഗ വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് നാല് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ 688 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 4, 5, 6, 7, 10, 11, 12, 13, 15, 18, 19), പുലമന്തോള്‍ (1, 8, 13, 19), കൊടൂര്‍ (3, 15, 16, 19), പൂക്കോട്ടൂര്‍ (2, 4, 7, 8, 10, 15, 17, 18), മൊറയൂര്‍ (5, 10, 12, 13, 14, 16, 17), ആനക്കയം (1, 4, 5, 6, 7, 8, 11, 14, 16, 17, 18, 20, 21, 22, 23), പൊന്‍മല (1, 4, 7, 12, 14, 15, 16), കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി (2, 3, 5, 6, 7, 8, 9, 11, 13, 14, 15, 20, 21, 22, 23, 25, 26, 29, 30, 31, 32), ഇടുക്കി ജില്ലയിലെ വെളിയമറ്റം (4 (സബ് വാര്‍ഡ്), 2, 3), പാലക്കാട് ജില്ലയിലെ ലക്കിടിപേരൂര്‍ (7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം സംസ്ഥാനത്ത് ഇന്ന് 5,457 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4,702 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം വന്നത്. 7,015 പേര്‍ക്ക് രോഗം ഭേദമായി.

 

kerala

തോമസ് പ്രഥമന്‍ ബാവക്ക് വിട

പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ നടന്ന കബറടക്ക ശുശ്രൂഷകള്‍ക്ക് ശേഷം പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ മൃതദേഹം സംസ്‌കരിച്ചു.

Published

on

യാക്കോബായ സുറിയാനി സഭാ തലവന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവക്ക് വിട നല്‍കി വിശ്വാസികള്‍. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ നടന്ന കബറടക്ക ശുശ്രൂഷകള്‍ക്ക് ശേഷം പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ മൃതദേഹം സംസ്‌കരിച്ചു.

യാക്കോബായ സഭയുടെ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയസ്, പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളായ അമേരിക്കന്‍ ആര്‍ച്ച് ബിഷപ് മാര്‍ ദിവന്നാസിയോസ് ജോണ്‍ കവാക്, യുകെ ആര്‍ച്ച് ബിഷപ് മാര്‍ അത്തനാസിയോസ് തോമ ഡേവിഡ്, മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷനും മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാല തുടങ്ങിയവര്‍ കബറടക്ക ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു.

ശ്രേഷ്ഠ ഇടയന്റെ വില്‍പത്രം വായിച്ചു. താന്‍ ധരിച്ച സ്വര്‍ണവും ഉപയോഗിച്ച വാഹനവും ബാങ്ക് അക്കൗണ്ടിലുള്ള നിക്ഷേപവും പള്ളികള്‍ നഷ്ടപ്പെട്ട ഇടവകകളിലെ വിശ്വാസികളുടെ ആരാധനയ്ക്ക് സൗകര്യമൊരുക്കാന്‍ ഉപയോഗിക്കണമെന്ന് വില്‍പത്രത്തില്‍ പറയുന്നുണ്ട്. സഭ ഒറ്റയ്ക്ക് തന്നെ മുന്നോട്ടു നീങ്ങണമെന്നും വില്‍പ്പത്രത്തില്‍ പറയുന്നു.

മൂന്ന് മണിയോടെയാണ് കബറടക്ക ശുശ്രൂഷകള്‍ ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, നടന്‍ മമ്മൂട്ടി, ശശി തരൂര്‍ എംപി, മന്ത്രി വി.എന്‍ വാസവന്‍ തുടങ്ങി നിരവധിപേര്‍ ബാവക്ക് ആദരാഞ്ജലിയര്‍പ്പിച്ചു.

മൃതദേഹം കോതമംഗലത്ത് ചെറിയപ്പള്ളി, മര്‍ത്തമറിയം വലിയപ്പള്ളി എന്നിവിടങ്ങളില്‍ ഇന്നലെ പൊതുദര്‍ശനത്തിന് വച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു ഇദ്ദേഹത്തിന്റെ മരണം.

Continue Reading

kerala

റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് സമയപരിധി നവംബര്‍ 30വരെ നീട്ടി

മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കിയത്.

Published

on

റേഷന്‍കാര്‍ഡ് മസ്റ്ററിംഗിന്റെ സമയപരിധി നവംബര്‍ 30വരെ നീട്ടി. മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്ത മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് ഈ മാസം 30വരെ മസ്റ്ററിംഗ് ചെയ്യാമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കിയത്.

നേരത്തെ നവംബര്‍ അഞ്ച് വരെയായിരുന്നു മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മസ്റ്ററിംഗിനായി സമയപരിധി അനുവദിച്ചിരുന്നത്.

ഐറിസ് സ്‌കാനര്‍ സംവിധാനം ഉപയോഗിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ 100 ശതമാനം മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേരാ കെവൈസി ആപ്പാണ് മസ്റ്ററിംഗിനായി കേരളം ഉപയോഗിക്കുന്നത്. ഈ ആപ്പിലൂടെ നവംബര്‍ 11 മുതല്‍ മസ്റ്ററിംഗ് ചെയ്യാനുള്ള സൗകര്യം ഒരുക്കും.

Continue Reading

kerala

കൊടകര കുഴല്‍പ്പണ കേസില്‍ തിരൂര്‍ സതീശിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തില്ല

കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് സതീശന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് മൊഴി എടുക്കാനുള്ള നീക്കം.

Published

on

കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തില്ല. മൊഴിയെടുക്കുന്നതിനായി ഹാജരാകാന്‍ സതീശനോട് പൊലീസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഹാജരാകുന്നതിന് സതീശന്‍ അസൗകര്യം പറഞ്ഞിരുന്നു.

രണ്ടു ദിവസത്തെ സാവകാശമാണ് സതീശന്‍ ചോദിച്ചിട്ടുള്ളത്. കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് സതീശന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് മൊഴി എടുക്കാനുള്ള നീക്കം.

ബി.ജെ.പി നേതാക്കള്‍ നിര്‍ദ്ദേശിച്ചിട്ടാണ് പണം കൊണ്ടുവന്നതെന്നും എന്നാല്‍ പണം നഷ്ടമായതിന് പിന്നാലെ കെ. സുരേന്ദ്രന്‍ വിളിച്ചിരുന്നുവെന്നും ധര്‍മരാജന്‍ മുമ്പ് മൊഴി നല്‍കിയിരുന്നു. ഇപ്പോള്‍ തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊടകര കുഴല്‍പ്പണ കേസില്‍ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്.

 

Continue Reading

Trending