GULF
പ്രതീക്ഷയോടെ റഹീം; കേസിന്റെ വിധി ഇന്ന്
ഇന്ത്യൻ സമയം വൈകീട്ട് മൂന്നു മണിയ്ക്കാണ് റിയാദ് ക്രിമിനല്‍ കോടതി വിധി പ്രസ്താവിക്കുക.

സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസിൽ കോടതി ഇന്ന് വിധി പ്രസ്താവിക്കും. ഇന്ത്യൻ സമയം വൈകീട്ട് മൂന്നു മണിയ്ക്കാണ് റിയാദ് ക്രിമിനല്‍ കോടതി വിധി പ്രസ്താവിക്കുക. ഞായറാഴ്ച നടന്ന സിറ്റിങ്ങിനൊടുവില്‍ വിധി പറയാനായി കോടതി മാറ്റിവെക്കുകയായിരുന്നു.
കഴിഞ്ഞ നവംബര്‍ 17ന് റഹീമിന്റെ മോചനമുണ്ടായേക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി കോടതി കേസ് നീട്ടിവെക്കുകയായിരുന്നു. ഓണ്‍ലൈനായി നടന്ന സിറ്റിങ്ങില്‍ ജയിലില്‍നിന്ന് റഹീമും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കാഞ്ചേരി, കുടുംബ പ്രതിനിധി സിദ്ധീഖ് തുവ്വൂര്‍ എന്നിവരും പങ്കെടുത്തിരുന്നു.
ദയാധനം സ്വീകരിച്ചതിന് ശേഷം മരിച്ച സൗദി ബാലന്റെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. ഏറെക്കാലത്തെ അപേക്ഷയ്ക്കുശേഷമാണ് 15 മില്യൺ റിയാൽ (34 കോടി രൂപ) ബ്ലഡ് മണിയായി നൽകിയാൽ അബ്ദുൽ റഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത്. റഹിം നിയമ സഹായസമിതിയുടെ നേതൃത്വത്തിൽ ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട ദയാധനം സ്വരൂപിച്ചത്.
2006 നവംബര്‍ 28ന് 26-ാം വയസ്സിലാണ് കോഴിക്കോട് ജില്ലയിലെ ഫറോക്ക് മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുല്‍ റഹീം ഹൗസ് ഡ്രൈവ് വിസയില്‍ റിയാദിലെത്തിയത്. സ്പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ശഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു ജോലി. കഴുത്തിന് താഴെ ചലനശേഷിയില്ലാത്ത അവസ്ഥയിലായിരുന്നു അനസ്. ഭക്ഷണവും വെള്ളവുമെല്ലാം നല്‍കിയിരുന്നത് കഴുത്തില്‍ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. അനസുമായി ഹൈപ്പർമാർക്കറ്റിലേക്ക് വാഹനത്തിൽ പോകുന്നതിനിടെ ട്രാഫിക് സിഗ്നൽ ലംഘിച്ചു പോകണമെന്ന അനസിന്റെ ആവശ്യം നിരസിച്ചതിന്റെ പേരിൽ റഹീമുമായി കുട്ടി വഴക്കിട്ടു.
പിൻസീറ്റിലിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസിലാക്കാൻ തിരിഞ്ഞപ്പോൾ പലതവണ അബ്ദുൽ റഹീമിന്റെ മുഖത്ത് തുപ്പി. തടയാൻ ശ്രമിച്ചപ്പോൾ അബ്ദുൽ റഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണത്തിൽ തട്ടി. ഇതോടെ കുട്ടി ബോധരഹിതനായി.അനസിന്റെ ശബ്ദം കേൾക്കാതിരുന്നപ്പോൾ സംശയം തോന്നി നോക്കിയപ്പോഴാണു ചലനമില്ലാതെ കിടക്കുന്നതു കണ്ടത്. ഭയന്നുപോയ അബ്ദുൽ റഹീം സൗദിയിൽ ജോലി ചെയ്തിരുന്ന ബന്ധു മുഹമ്മദ് നസീറിനെ വിളിച്ചു വിവരം പറഞ്ഞു. പിന്നീട് ഇരുവരും പൊലീസിനെ വിവരമറിയിച്ചു. വിചാരണയെത്തുടർന്ന് അബ്ദുൽ റഹീമിനു വധശിക്ഷയും നസീറിനു പത്തുവർഷം തടവും കോടതി വിധിക്കുകയായിരുന്നു.
GULF
അബുദാബി മലയാളി സമാജം കലോത്സവത്തിന് ഇന്ന് തിരി തെളിയും

അബുദാബി: യു.എ.ഇ യിലെ ഏറ്റവും വലിയ കലോൽസവങ്ങളിൽ ഒന്നായ അബുദാബി മലയാളി സമാജം ആതിഥ്യമരുളുന്ന ശ്രീദേവി മെമ്മോറിയൽ യു.എ.ഇ ഓപ്പൺ സ്കൂൾ യൂത്ത് ഫെസ്റ്റിവലിനു ഇന്ന് തുടക്കമാകും
മില്ലേനിയം ഹോസ്പിറ്റൽ മുസഫയും ഫെഡറൽ എക്സേഞ്ചും മുഖ്യ പ്രയോജികരായ യുവജനോൽസവത്തിൻ്റെ ആദ്യത്തെ രണ്ട് ദിവസങ്ങളിലെ മൽസരങ്ങൾ അബുദാബി മലയാളി സമാജത്തിലും അവസാന ദിവസമായ 18ന് ഞായറാഴ്ച മൽസരങ്ങൾ കേരള സോഷ്യൽ സെൻ്ററിലാണ് നടക്കുക. മുന്നൂറിൽപ്പരം കുട്ടികൾ അണിനിരക്കുന്ന മത്സരം വിലയിരുത്തുന്നത് യു.എ.ഇ യിലേയും നാട്ടിൽ നിന്നും എത്തുന്ന പ്രശസ്തരായ വിധികർത്താക്കളാണ്.
ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുക്കാറുള്ള വാശിയേറിയ മൽസരങ്ങളിൽ ഒന്നായ നൃത്ത മൽസരങ്ങളിലെ വിധികർത്താക്കൾ നാട്ടിൽ നിന്നുള്ള പ്രശസ്തരായ നൃത്ത അദ്ധ്യാപികമാരാണ് എന്നത് മലയാളി സമാജം യുവജനോൽസവത്തെ മറ്റ് മൽസരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് എന്ന് സമാജം ഭാരവാഹികൾ പറഞ്ഞു. ഇന്ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് മലയാളി സമാജത്തിൽ വെച്ച് യുവജനോൽസവത്തിൻ്റെ ഉദ്ഘാടനം നടക്കും.
മുസഫ മില്ലേനിയം ഹോസ്പിറ്റലിൽ നടന്ന പത്ര സമ്മേളനത്തിൽ മലയാളി സമാജം പ്രസിഡണ്ട് സലിം ചിറക്കൽ ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ, വൈസ് പ്രസിഡണ്ട് ട്രഷറർ യാസിർ അറാഫത്ത്, കോർഡിനേഷൻ വൈസ് ചെയർമാൻ എം.എം. അൻസാർ ജോ സെക്രട്ടറി ഷാജഹാൻ ഹൈദരലി , ആർട്സ് സെക്രട്ടറി ജാസിർ, അസിസ്റ്റൻ്റ് ആർട്സ് സെക്രട്ടറി സാജൻ ശ്രീനിവാസൻ, സമാജം അസിസ്റൻ്റ് ട്രഷറർ സൈജു പിള്ള, സ്പോർട്സ് സെക്രട്ടറി സുധീഷ് കൊപ്പം
അഹല്യ ഗ്രൂപ്പ് ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകരൻ, മില്ലേനിയം ഹോസ്പിറ്റൽ പ്രതിനിധികളായ സീനിയർ സ്പെഷ്യലിസ്റ്റ് പീഡിയാട്രീഷ്യൻ ഡോക്ടർ തോമസ് വർഗ്ഗീസ്, സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ മേഖ ജയപ്രകാശ്, മെഡിക്കൽ അഡ്മിനിസ്ടേഷൻ മാനേജർ ഷൈന പ്രസന്നകുമാർ, സീനിയർ എക്സിക്കൂട്ടീവ് മെഡിക്കൽ അഡ്മിനിസ്ട്രേഷൻ ടീന രാധാകൃഷ്ണൻ, ഫെഡറൽ എക്സേഞ്ച് അസിഡൻ്റ് ജനറൽ മാനേജർ റോമിഷ്
എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മലയാളി സമാജം കേരള എക്സ്പാട്രിയേറ്റ് ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ച് കൊണ്ട് നടത്തുന്ന ഉമ്മൻചാണ്ടി മെമ്മോറിയൽ സീനിയർ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് മേയ് 31 നു അബുദാബി യൂണിവേർസിറ്റി ഗ്രൗണ്ടിൽ നടക്കും എന്നും സമാജം ഭാരവാഹികൾ അറിയിച്ചു.
യു.എ.ഇ യിലെ പ്രമുഖരായ 16 ടീമുകൾ പങ്കെടുക്കുന്ന മൽസരത്തിൽ നാട്ടിൽ നിന്നുള്ള ജില്ല – സംസ്ഥാന -ദേശീയ താരങ്ങളും വിവിധ ടീമുകൾക്കായി അണിനിരക്കും
GULF
സുസ്ഥിരതാ അവാര്‍ഡ് കരസ്ഥമാക്കി അബുദാബി നഗരസഭ

അബുദാബി: മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും സുസ്ഥിരതയിലും പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും നല്‍കുന്ന മുന്‍നിര പങ്കിനുള്ള അംഗീകാരമായി അബുദാബി സസ്റ്റൈനബിലിറ്റി ഗ്രൂപ്പ് നല്‍കുന്ന ‘സുസ്ഥിരതാ ജേതാവ്’ അവാര്‍ഡ് അബുദാബി നഗരസഭ കരസ്ഥമാക്കി.
കെട്ടിടങ്ങളിലെ ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിനും നഗരപ്രദേശങ്ങളിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ജൈവവൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനും അബുദാബി സിറ്റി മുനിസിപ്പാലിറ്റി നടപ്പിലാക്കിയ സംരംഭങ്ങള്‍ക്കുള്ള അംഗീകാരമായാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
കെട്ടിടങ്ങളുടെ ശീതീകരണച്ചെലവ് കുറയ്ക്കുന്നതിലും, കൂടുതല്‍ സുസ്ഥിരമായ നഗര പരിസ്ഥിതി വളര്‍ത്തുക, പുനരുപയോഗം, ഹൈഡ്രോപോണിക് സംവിധാനങ്ങള്‍, മുനിസിപ്പല്‍ കെട്ടിടങ്ങളിലെ ഗ്രേ വാട്ടര്‍ പുനരുപയോഗം, ഊര്‍ജ്ജ ഉപഭോഗത്തില്‍ ഗണ്യമായ കുറവ് കൈവരിക്കുന്നതിന് ഊര്‍ജ്ജ മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കല്‍ എന്നിവയെല്ലാം അവാര്‍ഡ് നേടുന്നതില്‍ മികച്ച സംഭാവനയായി കണക്കാക്കിയിട്ടുണ്ട്. അബുദാബി സിറ്റി മുനിസിപ്പാലിറ്റിയെ പരിസ്ഥിതി, സാമൂഹിക, സാമ്പത്തിക സുസ്ഥിരത മേഖലയിലെ ഒരു മുന്‍നിര സ്ഥാപനമാക്കി മാറ്റുന്നതിന് ഡോ.ഹുദ ഖലീഫ അല്‍സല്‍മി നല്‍കിയ സേ വനങ്ങള്‍ ശ്രദ്ധേയമാണ്.
വെര്‍ച്വല്‍ റിയാലിറ്റി അവബോധ പരിപാടികള്‍, പരിസ്ഥിതി, ആരോഗ്യം, സുരക്ഷ എന്നീ മേഖല കളിലെ ഇ-പരിശീലനം, പരിശോധനാ സംവിധാനങ്ങളും സ്മാര്‍ട്ട് സൊല്യൂഷനുകളും, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ പ്രോജക്റ്റ്, ഗ്രീന്‍ റൂഫുകള്‍, ഊര്‍ജ്ജ ക്രമീകരണ സംവിധാനങ്ങള്‍ എന്നിവയുള്‍ പ്പെടെ നിരവധി പദ്ധതികളും ഒറ്റത്തവണ ഉപയോഗിക്കാവുന്ന വസ്തുക്കള്‍ നിരോധിക്കല്‍ തുടങ്ങിയവയും അവാര്‍ഡിനായി പരിഗണിക്കപ്പെട്ടു.
GULF
‘എന്റെ നഗരം കൂടുതല്‍ മനോഹരമാണ്’ അബുദാബി നഗരസഭ ബോധവല്‍ക്കരണം

-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News1 day ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
GULF2 days ago
മസ്കത്ത് കെ എം സി സി അല്‍ ഖൂദ് ഏരിയയുടെ പുതിയ കമ്മിറ്റി രൂപീകരിച്ചു
-
india2 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി