Video Stories
അഭിമന്യു കൊലപാതകം; കേസിലെ പ്രാരംഭ വിചാരണ ഇന്നാരംഭിക്കും
മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതക കേസിലെ പ്രാരംഭ വിചാരണ നടപടികള്‍ ഇന്നാരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. കുറ്റപത്രം അനുസരിച്ച് ചുമത്തിയ കുറ്റങ്ങളിന്മേലുള്ള വാദം പ്രൊസിക്യൂഷനും പ്രതിഭാഗം അഭിഭാഷകരും അറിയിക്കും. കേസിലെ പ്രതികളായ 16 കാമ്പസ് ഫ്രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും കോടതിയില്‍ ഹാജരാകണമെന്ന് കോടതിയുടെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയായ അര്‍ജ്ജുനെ അക്രമി സംഘം കുത്തിപ്പരുക്കേല്‍പ്പിച്ചിരുന്നു. ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ക്യാംപസ് ഫ്രണ്ട് തര്‍ക്കത്തെ തുടര്‍ന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കോളേജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു ആക്രമണം.
കേസിലെ 16 പ്രതികള്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അനുബന്ധ വകുപ്പുകള്‍ അനുസരിച്ച് കൊലപാതകം, വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ചുമത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സഹല്‍ ഹംസയാണ് കേസിലെ പ്രധാന പ്രതി. കേസിലെ പ്രധാന രേഖകള്‍ നഷ്ടപ്പെട്ടുവെങ്കിലും പിന്നീട് പുനസൃഷ്ടിച്ചാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്.
എറണാകുളം സെന്‍ട്രല്‍ പൊലീസ് എറണാകുളം സെഷന്‍സ് കോടതിയില്‍ സമ!ര്‍പ്പിച്ച രേഖകളായിരുന്നു കാണാതായത്. കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകളായിരുന്നു കോടതിയില്‍ നിന്ന് നഷ്ടമായത്.
എന്നാല്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പ്രോസിക്യൂഷന് രേഖകള്‍ വീണ്ടും തയ്യാറാക്കി സമര്‍പ്പിക്കുകയായിരുന്നു. ഈ രേഖകള്‍ വിചാരണയ്ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്ന് വിചാരണ കോടതി അറിയിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട പ്രതികളെ പൊലീസ് മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ നിരോധനത്തിനുള്ള കാരണമായി രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളില്‍ അഭിമന്യു കൊലക്കേസും ഉള്‍പ്പെടുത്തിയിരുന്നു.
kerala
കെഎഫ്സി അഴിമതി; സര്‍ക്കാരിനോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്
അനില്‍ അംബാനിയുടെ കമ്പനികള്‍ സാമ്പത്തികമായി തകര്‍ന്നു കൊണ്ടിരിക്കുന്ന കാലത്ത് ആര്സിഎഫ്എല്ലില് കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് 60.80 കോടി രൂപ നിക്ഷേപിച്ച് സംസ്ഥാന ഖജനാവിന് 101 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ ഉണ്ടാക്കിയത്.
kerala
മുക്കിയവരും മുങ്ങിയവരും
സി.പി.എം നേതാക്കളുടെ വഴിവിട്ട നീക്കം വഴി ആകെ പൊളിഞ്ഞ് പാളീസായ അനില്‍ അംബാനിയുടെ സ്ഥാപനത്തില്‍ പണം നിക്ഷേപിക്കുകയും അതുവഴി സര്‍ക്കാര്‍ ഉടമ സ്ഥതയിലുള്ള കെ.എഫ്.സിക്ക് 100 കോടിയോളം രൂപ നഷ്ടമായതും വാര്‍ത്തകളില്‍ നിറഞ്ഞതോടെ പഴയ ധനമന്ത്രിയും പുതിയ ധനമന്ത്രിയും ന്യായീകരിച്ച് തേയുകയാണ്.
kerala
തോമസ് കെ തോമസ് ഉണ്ടാക്കിയ ചീത്തപ്പേര് കൊണ്ട് കുട്ടനാട് സീറ്റ് ഏറ്റെടുക്കാനൊരുങ്ങി സിപിഎം
അടുത്ത തിരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റില്‍ എന്‍സിപിക്ക് പകരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു.
-
Film3 days ago
കേരളത്തിനു പുറമെ തമിഴ്നാട്ടിലും ചര്‍ച്ചയായി ടൊവിനോ ചിത്രം ‘ഐഡന്റിറ്റി ‘
-
india3 days ago
അംബേദ്കർ ശാഖ സന്ദർശിച്ചിട്ടുണ്ടെന്ന് ആർ.എസ്.എസ്
-
gulf3 days ago
കെ.എം.സി.സി ‘കോൺകോഡൻഷിയ എക്സിക്യൂട്ടിവ് ക്യാമ്പ്’ ലോഗോ പ്രകാശനം ചെയ്തു
-
kerala3 days ago
യു. പ്രതിഭ മകന്റെ തെറ്റുമറയ്ക്കാന്‍ പത്രപ്രവര്‍ത്തകന്റെ മതം നോക്കി വര്‍ഗീയ പരാമര്‍ശം നടത്തി; കെ.എം ഷാജി
-
kerala3 days ago
ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിന് കോഴിക്കോട് എമര്‍ജന്‍സി ലാന്‍ഡിങ്
-
india3 days ago
യു.പിയില്‍ ഗോഹത്യ ആരോപിച്ച് കൊല: കൊല്ലപ്പെട്ടയാളുടെ സഹായി ഗോവധ കേസില്‍ അറസ്റ്റില്‍
-
Health3 days ago
ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം
-
kerala3 days ago
പെരിയ ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷ വിധിച്ചു; വധശിക്ഷയില്ല, 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം