Connect with us

Video Stories

തളിപ്പറമ്പിലെ ഹണി ട്രാപ്പ്: പണം തട്ടുന്ന സംഘത്തിലെ യുവതിയെ പോലീസ് പിടികൂടി

Published

on

തളിപ്പറമ്പ്: യുവതിയെ ഉപയോഗിച്ച് കോടികള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. കാസര്‍കോട് കുടലൂര്‍ കളിയങ്ങാട് ജഗദംബ ക്ഷേത്രത്തിനടുത്ത് മൈഥിലി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സമീറ എന്ന ഹാഷിദ(32)യാണ് അറസ്റ്റിലായത്. ഇവര്‍ മഞ്ചേശ്വരം സ്വദേശിനിയാണ്. മാതമംഗലത്തെ അറുപതുകാരനെ വിവാഹം ചെയ്ത് പണം തട്ടിയ കേസിലാണ് അറസ്റ്റ്. ചപ്പാരപ്പടവ് സ്വദേശികളായ രണ്ട് യുവ വ്യാപാരികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന രംഗങ്ങള്‍ പകര്‍ത്തി കോടികള്‍ തട്ടാന്‍ ശ്രമിച്ച സംഘത്തിലെ യുവതിയാണ് സമീറ. ഹണി ട്രാപ്പ് കേസില്‍ ചുഴലിയിലെ കെ.പി.ഇര്‍ഷാദ്(20), കുറുമാത്തൂരിലെ കൊടിയില്‍ റുബൈസ്(22), ചൊറുക്കള വെള്ളാരംപാറയിലെ ടി.മുസ്തഫ(65), നെടിയേങ്ങ നെല്ലിക്കുന്നിലെ പി.എസ്. അമല്‍ദേവ്(21) എന്നിവരെ കഴിഞ്ഞ ആഗസ്റ്റ് 24 ന് തളിപ്പറമ്പ് എസ്‌ഐ കെ.ദിനേശന്‍ അറസ്റ്റ് ചെയ്തിരുന്നു.
മാതമംഗലത്തെ അറുപതു വയസുകാരനെ വിവാഹം ചെയ്ത് വഞ്ചിച്ച് രണ്ട് ലക്ഷത്തോളം രൂപ തട്ടിയിരുന്നു. 2017 ഡിസംബറിലാണ് ഹണി ട്രാപ്പ് കേസിലെ പ്രതി മുസ്തഫയുടെ വെള്ളാരംപാറയിലെ വാടക വീട്ടില്‍ വെച്ച് വിവാഹം ചെയ്തു തരുമെന്ന് പ്രലോഭിപ്പിച്ച് സമീറ യോടൊപ്പം ഫോട്ടോ എടുപ്പിച്ചത്. ആ ഫോട്ടോ കാണിച്ച് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് പരാതി. 1.80 ലക്ഷം രൂപ പ്രതികള്‍ ഭാസ്‌കരനില്‍ നിന്ന് തട്ടിയെടുക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ ഹാഷിദ കാസര്‍കോടെ ബിഎംഎസ് നേതാവായ ദിനേശിനെ വിവാഹം ചെയ്ത് അയാളുടെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്.തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Video Stories

കേരളം സീരിയൽ കില്ലർ ഭീതിയിൽ… ‘മരണമാസ്സ്’ സിവിക് സെൻസ് പുറത്തിറങ്ങി..

Published

on

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ്  എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ  തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.

ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വ്യത്യസ്തമായ ഗെറ്റ്അപിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു. ഇൻസ്റ്റാഗ്രാം കമെന്റുകളിലൂടെ അണിയറ പ്രവർത്തകരും താരങ്ങളും ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതി സരസമായിരുന്നു.  രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

kerala

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; ഇന്റര്‍പോള്‍ തേടുന്ന അമേരിക്കന്‍ കൊടുംകുറ്റവാളി തിരുവനന്തപുരത്ത് പിടിയില്‍

വിദേശത്തേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിടുന്നതിനിടെയാണ് ഇയാളെ സി.ബി.ഐയുമായി സഹകരിച്ച് പൊലീസ് പിടികൂടിയത്.

Published

on

അമേരിക്കന്‍ കൊടുംകുറ്റവാളിയായ ലിത്വാനിയന്‍ പൗരനെ തിരുവനന്തപുരത്തുനിന്ന് കേരള പൊലീസ് പിടികൂടി. ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുകാരനും ലഹരിക്കച്ചവടക്കാരനുമായ അലക്സാസ് ബെസിയോക്കോവ് (46) ആണ് വര്‍ക്കലയിലെ ഹോംസ്റ്റേയില്‍നിന്ന് ചൊവ്വാഴ്ച പിടിയിലായത്. വിദേശത്തേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിടുന്നതിനിടെയാണ് ഇയാളെ സി.ബി.ഐയുമായി സഹകരിച്ച് പൊലീസ് പിടികൂടിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്ത് വിവിധ സ്ഥലങ്ങളിലായി ഇയാള്‍ക്കെതിരെ കേസുകളുണ്ട്. സൈബര്‍ ആക്രമണം, കമ്പ്യൂട്ടര്‍ ഹാക്കിങ്, മയക്കുമരുന്ന് ഇടപാട് കേസുകളില്‍ പ്രതിയാണ്. യു.എസ്.എ സമര്‍പ്പിച്ച അപേക്ഷപ്രകാരം 1962ലെ കൈമാറ്റ നിയമപ്രകാരം വിദേശകാര്യ മന്ത്രാലയം പട്യാല ഹൗസ് കോടതിയില്‍നിന്ന് പ്രതിക്കെതിരെ താല്‍ക്കാലിക അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ പൊലീസ് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും.

 

Continue Reading

kerala

നയവ്യതിയാനം ഏകാധിപത്യം

മുഖ്യമന്ത്രിയെ പുകഴ്ത്താന്‍ പുതിയ പുതിയ വാക്കുകള്‍ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു പ്രതിനിധികള്‍.

Published

on

സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങുമ്പോള്‍ പാര്‍ട്ടി നയങ്ങളില്‍ നിന്നുള്ള വ്യതിയാനവും നേതൃനിരയിലെ ഏകാധിപത്യവുമാണ് പ്രകടമാവുന്നത്. ഇക്കാലമത്രയും ഉയര്‍ത്തിപ്പിടിച്ച നയങ്ങളില്‍ നിന്ന് കാതലായ മാറ്റം നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച ‘നവകേരളത്തെ നയിക്കാന്‍ പുതുവഴികള്‍’ എന്ന രേഖ സമ്മേളനം അംഗീകരിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ സേവനത്തിന് ആളുകളുടെ വരുമാനത്തിനനുസരിച്ച് വ്യത്യസ് ത ഫീസ് ഈടാക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറുക തുടങ്ങിയ വിവാദപരവും സംസ്ഥാനത്തെ സാമാന്യ ജനങ്ങളുടെ കഴുത്തിനുപിടിക്കുന്നതുമായ തീരുമാനത്തിനെതിരെ ഏതാനും പ്രതിനിധികളുടെ പേരിനുമാത്രമുള്ള വിയോജിപ്പാണുണ്ടായിരിക്കുന്നത് എന്നത് ആ പാര്‍ട്ടി എത്തിപ്പെട്ടിരിക്കുന്ന അപചയത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്. ‘പുതുവഴി രേഖയിലെ നിര്‍ദേശങ്ങള്‍ മിക്കതും മധ്യവര്‍ഗ സമൂഹത്തെ ബാധിക്കുന്നതും അവര്‍ക്ക് മാത്രം താല്‍പര്യമുള്ളതുമാണന്നും അടിസ്ഥാന വിഭാഗങ്ങളെ മറക്കരുത്’ എന്നുമുള്ള ഒരു പ്രതിനിധിയുടെ അഭിപ്രായപ്രകടനത്തിന് പാര്‍ട്ടി സെക്രട്ടറി നല്‍കിയ മറുപടി ‘കേരളം അതിവേഗം മധ്യവര്‍ഗസമൂഹമായി മാറിക്കൊണ്ടിയിരിക്കുകയാണ്’ എന്നാണ്. സമൂഹത്തിലെ അടിസ്ഥാന, പിന്നോക്ക വിഭാഗങ്ങളുടെ സ്ഥാനം പാര്‍ട്ടിയുടെ പടിക്കു പുറത്തായിരിക്കുമെന്നും ഇടതു സര്‍ ക്കാറിന്റെ മുന്‍ഗണനാ ക്രമത്തില്‍ ഈ വിഭാഗങ്ങള്‍ ഉണ്ടാവുകയില്ലെന്നുമുള്ള സി.പി.എമ്മിന്റെയും സര്‍ക്കാറിന്റെയും തുറന്നു പറച്ചിലായാണ് ഇതിനെ കാണേണ്ടത്. മുഖ്യമന്ത്രി അവതരിപ്പിച്ച രേഖക്കുപിന്നാലെ നഗരസഭാ, പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്ന് നല്‍കുന്ന ഓണ്‍ലൈന്‍ സര്‍ ട്ടിഫിക്കറ്റുകള്‍ക്കും ലൈസന്‍സുകള്‍ക്കും കെട്ടിട പെര്‍മിറ്റുകള്‍ക്കും ഡിജിറ്റല്‍ കോസ്റ്റ് എന്ന പേരില്‍ അധിക ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം പിണറായി സര്‍ക്കാറിന്റെ പുതുവഴികള്‍ എങ്ങനെയായിരിക്കുമെന്നതിന്റെ സൂചനയാ യിരിക്കുകയാണ്.

ഏകാധിപത്യത്തിന്റെ പര്യായമായി പാര്‍ട്ടിമാറിയെന്നതാണ് കൊല്ലം സമ്മേളനത്തിന്റെ മറ്റൊരുഫലം. പിണറായി വിജയന്‍ എന്ന ഏകധ്രുവത്തിലേക്ക് പാര്‍ട്ടി സംസ്ഥാന കമ്മറ്റി മാത്രമല്ല കേന്ദ്ര നേതൃത്വവും മാറി എന്നതിന് നരിവധി ഉദാ ഹരണങ്ങളാണ് സമ്മേളനം പ്രകടമാക്കിയത്. പ്രതികരണ ങ്ങളുടെയും പ്രസ്താവനകളുടെയും പേരില്‍ ചുരുങ്ങിയ കാലത്തിനിടെ തന്നെ വന്‍വിമര്‍ശനങ്ങള്‍ക്കിടവരുത്തിയ എം.വി ഗോവിന്ദന് വലിയ എതിര്‍പ്പുകളുണ്ടായിട്ടും സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞുവെന്നത് തന്നെയാണ് അതില്‍പ്രധാനം. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തിയാണെന്നതുമാത്രമാണ് അദ്ദേഹത്തിന്റെ യോഗ്യതയായിട്ടുള്ളത്. കോടിയേരി ബാലകൃഷ്ണന്റെ ആകസ്മിക നിര്യാണത്തെത്തുടര്‍ന്ന് പിണറായി നിര്‍ദ്ദേശിച്ച ഒരേയൊരു പേരു കാരനായാണ് ഗോവിന്ദന്‍ സെക്രട്ടറി പദവിയിലെത്തിയതെങ്കില്‍ അതേ ലാഖവത്തോടെയാണ് വീണ്ടും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂരില്‍നിന്നുള്ള പ്രമുഖ നേതാവ് പി. ജയരാജന്‍ ഇത്തവണയും പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ പടിക്ക് പുറത്താണെന്നതും സമ്മേളന നഗരയില്‍ മുന്‍മുഖ്യമന്ത്രിയും പി.ബി അംഗവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ ഒരു അടയാളപ്പെടുത്തല്‍പോലുമില്ലാത്തതും ഈ ഏകാധിപത്യത്തിന്റെ സൂചനകള്‍ തന്നെയാണ്.

പാര്‍ട്ടി സെക്രട്ടറി അവതരിപ്പിക്കുന്ന സംഘടനാ റിപ്പോര്‍ട്ടും അതിന്‍മേലുള്ള ചര്‍ച്ചകളുമായിരുന്നു സി.പി.എം സമ്മേളനങ്ങളുടെ സവിശേഷതയെങ്കില്‍ ഇത്തവണ റിപ്പോര്‍ട്ട് അവതരിപ്പിച്ച സെക്രട്ടറിയുടെ പോലും ശ്രദ്ധ മുഖ്യമന്ത്രിയുടെ നയരേഖയിലായിരുന്നു. മുഖ്യമന്ത്രിയുടെ അവതര ണത്തിനു മുമ്പെതന്നെ റിപ്പോര്‍ട്ട് ഐകകണ്ഠ്യന പാസാകുമെന്ന പ്രഖ്യാപനവും സെക്രട്ടറി നടത്തുകയുണ്ടായി. സമ്മേളന പ്രതനിധികളുടെയും മാനസികാവസ്ഥ സമാനം തന്നെയായിരുന്നുവെന്നതാണ് ചര്‍ച്ചയുടെ സ്വഭാവം അറിയിക്കുന്നത്. മുഖ്യമന്ത്രിയെ പുകഴ്ത്താന്‍ പുതിയ പുതിയ വാക്കുകള്‍ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു പ്രതിനിധികള്‍. ഭരണത്തിന്റെ വീഴ്ച്ചകള്‍ തുറന്നുകാട്ടുമ്പോള്‍ തന്നെ പരോക്ഷമായിപ്പോലും പിണറായി വിജയനെ പരാ മര്‍ശിക്കാതിരിക്കാനുള്ള വ്യഗ്രതയിലായിരുന്നു മുഴുവന്‍ അംഗങ്ങളും. വിമര്‍ശന ശരങ്ങളേല്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയെ പിന്തുണക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് മാത്രമാണുണ്ടായിരുന്നതെന്നുള്ള അംഗങ്ങളുടെ പരാമര്‍ശം സ്തുതി പാടനം എത്തിച്ചേര്‍ന്ന ദയനീയതയുടെ അടയാളപ്പെടുത്ത ലായിരുന്നു. അധികാരം പാര്‍ട്ടിയെയും നേതാക്കളെയും എത്രമാത്രം ഭ്രമിപ്പിച്ചിരിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ഏതു വിധേയനയും ഭരണം നിലനിര്‍ത്തുകയെന്നതിലേക്ക് പാര്‍ട്ടിസമ്മേളനത്തിന്റെ ചര്‍ച്ചകള്‍ മുഴുവന്‍ ചുരുങ്ങിപ്പോയിരിക്കുന്നത്. സംഘടനാ റിപ്പോര്‍ട്ടും അതിന്‍മേലുള്ള ചര്‍ച്ചകളും വിമര്‍ശനവും സ്വയംവിമര്‍ശനവുമെല്ലാം വഴിപാടായിമാറിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വര്‍ത്തമാനകാല പരിതസ്ഥിതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Continue Reading

Trending