Connect with us

news

ഫലസ്തീന്‍ അനുകൂല പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥിയെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഹോംലാന്‍ഡ് സെക്യൂരിറ്റി ഏജന്റുമാര്‍ അറസ്റ്റ് ചെയ്തു

വെസ്റ്റ് ബാങ്കിൽ നിന്നുള്ള ഫലസ്തീൻകാരിയായ ലെഖാ കോർഡയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Published

on

കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ ഉൾപ്പെട്ട രണ്ടാമത്തെ വിദ്യാർത്ഥിയെയും അറസ്റ്റ് ചെയ്തതായി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ്. വെസ്റ്റ് ബാങ്കിൽ നിന്നുള്ള ഫലസ്തീൻകാരിയായ ലെഖാ കോർഡയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച കസ്റ്റഡിയിലെടുത്ത ഫലസ്തീൻ ഗ്രീൻ കാർഡ് ഉടമയായ മഹ്മൂദ് ഖലീലിന്റെ അറസ്റ്റിന് പിന്നാലെയാണ് കോർഡയുടെ അറസ്റ്റ്. ഫലസ്തീൻ അനുകൂല വിദ്യാർത്ഥി പ്രവർത്തകർക്കെതിരായ വ്യാപകമായ നടപടിയുടെ ഭാഗമായിട്ടായിണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയെന്ന് ആരോപിച്ച് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ) ഏജന്റുമാർ ലെഖാ കോർഡയെ കസ്റ്റഡിയിലെടുത്തത്. സമാനമായ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് 2024ലും കോർഡയെ അറസ്റ്റ് ചെയ്തിരുന്നെന്ന് ഡി.എച്ച്.എസ് പറഞ്ഞു. കൊളംബിയയിലെ ഇന്ത്യൻ ഡോക്ടറേറ്റ് വിദ്യാർത്ഥിനിയായ രഞ്ജനി ശ്രീനിവാസൻ ചൊവ്വാഴ്ച രാജ്യം വിടുന്നതിന്റെ ദൃശ്യങ്ങളും ഡി.എച്ച്.എസ് പങ്കിട്ടിട്ടുണ്ട്.

ഫലസ്തീനെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് രഞ്ജനി ശ്രീനിവാസന്റെ വിസ കഴിഞ്ഞ ആഴ്ച സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കിയതായി ഡി.എച്ച്.എസ് കൂട്ടിച്ചേർത്തു.

കൊളംബിയയിലെ ഫലസ്തീൻ അനുകൂല വിദ്യാർത്ഥികളെ ‘തീവ്രവാദ അനുഭാവികൾ’ എന്ന് ഡി.എച്ച്.എസ് മുദ്രകുത്തി. ഫലസ്തീൻ അനുകൂല വിദ്യാർത്ഥികൾ അക്രമവും ഭീകരതയും പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് ഡി.എച്ച്.എസ് സെക്രട്ടറി ക്രിസ്റ്റി നോം ആരോപിച്ചു.

വ്യാഴാഴ്ച രാത്രി കൊളംബിയ യൂണിവേഴ്സിറ്റിയിലെ രണ്ട് വിദ്യാർത്ഥികളുടെ വസതികളിൽ ഫെഡറൽ ഏജന്റുമാർ റെയ്ഡ് നടത്തിയതായും ഡി.എച്ച്.എസ് പറഞ്ഞു.

‘വ്യാഴാഴ്ച രാത്രി രണ്ട് വിദ്യാർത്ഥികളുടെ വസതികളിൽ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിൽ (DHS) നിന്നുള്ള ഫെഡറൽ ഏജന്റുമാർ റെയ്ഡ് നടത്തിയിരുന്നു,’ കൊളംബിയ പ്രസിഡന്റ് കത്രീന ആംസ്ട്രോങ് സ്ഥിരീകരിച്ചു.

ഫലസ്തീനെ അനുകൂലിക്കുന്ന വ്യക്തികൾക്കെതിരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റവും പുതിയ അറസ്റ്റുകളും നാടുകടത്തലുകളും നടക്കുന്നത്. ഖലീലിന്റെ അറസ്റ്റിനെ നേരത്തെ പ്രശംസിച്ച ട്രംപ്, വരാനിരിക്കുന്ന നിരവധി അറസ്റ്റുകളിൽ ആദ്യത്തേതായിരിക്കും ഇതെന്ന് പറഞ്ഞിരുന്നു. പിന്നീട്, കൊളംബിയ യൂണിവേഴ്സിറ്റിക്ക് അനുവദിച്ച ഏകദേശം 400 മില്യൺ ഡോളറിന്റെ ഗ്രാന്റുകളും കരാറുകളും റദ്ദാക്കിയതായും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു.

ഖലീലിന്റെ അറസ്റ്റിനെത്തുടർന്ന്, ട്രംപ് അദ്ദേഹത്തെ ‘തീവ്രവാദ വിദേശ ഹമാസ് അനുകൂല വിദ്യാർത്ഥി’ എന്ന് വിശേഷിപ്പിക്കുകയും അമേരിക്കൻ സർവകലാശാലകളിലെ ഫലസ്തീൻ അനുകൂല പ്രകടനങ്ങളോട് തന്റെ ഭരണകൂടത്തിന്റെ സീറോ ടോളറൻസ് നയം വ്യക്തമാക്കുകയും ചെയ്തു.

യു.എസിലുടനീളം ഇസ്രഈല്‍ വംശഹത്യക്കെതിരെ പൊട്ടിപ്പുറപ്പെട്ട കാമ്പസ് പ്രതിഷേധങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു കൊളംബിയ. ഏപ്രിലില്‍ ഫലസ്തീന്‍ അനുകൂല പ്രകടനക്കാര്‍ അവിടെ ഒരു ക്യാമ്പ് സ്ഥാപിക്കുകയും മറ്റ് പല കോളേജുകളിലും സമാനമായ പ്രതിഷേധങ്ങളുടെ ഒരു തരംഗത്തിന് പ്രചോദനം നല്‍കുകയും ചെയ്തു.

നിയമവിരുദ്ധമായ പ്രതിഷേധങ്ങള്‍ അനുവദിക്കുന്ന കോളേജുകള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവയ്ക്കുള്ള എല്ലാ ഫെഡറല്‍ ഫണ്ടിങ്ങും വെട്ടിക്കുറയ്ക്കുമെന്ന ട്രംപിന്റെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു നടപടി. കലാലയങ്ങളിലെ ഇത്തരം പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുമെന്നും നാടുകടത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.

kerala

സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം: നിലവിലെ മാനദണ്ഡപ്രകാരം അനസ് എടത്തൊടിക ജോലിക്ക് അര്‍ഹനല്ലെന്ന് കായിക മന്ത്രി

അനസ് നോട്ടിഫിക്കേഷനില്‍ പരാമര്‍ശിക്കുന്ന കാലയളവില്‍ പ്രസ്തുതമത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധാനംചെയ്ത് പങ്കെടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

Published

on

സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനുള്ള നിലവിലെ മാനദണ്ഡപ്രകാരം മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടികയ്ക്ക് ജോലിക്ക് അപേക്ഷിക്കാനാകില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍.

പൊതുഭരണവകുപ്പിന്റെ 2021ലെ വിജ്ഞാപനപ്രകാരമാണ് 2015 മുതല്‍ 2019 വരെ കാലയളവില്‍ സ്‌പോട്‌സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. ഇതുപ്രകാരം, 2013 ഏപ്രില്‍ ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെ കാലയളവില്‍ കായികനേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് അപേക്ഷിക്കാം.

വിജ്ഞാപനത്തിലെ മാനദണ്ഡങ്ങള്‍ പ്രകാരം അംഗീകൃത അന്താരാഷ്ട്ര ഫെഡറേഷനുകള്‍ നടത്തിയ ഒളിമ്പിക്‌സ്, ലോകകപ്പ്, ലോക യൂണിവേഴ്‌സിറ്റി ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, സാഫ് ഗെയിംസ് എന്നിവയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തവരെയും വ്യക്തിഗത ഇനങ്ങളിലോ ടീമിനങ്ങളിലോ ഒന്നോ, രണ്ടോ, മൂന്നോ സ്ഥാനം നേടി വിജയികളായവരെയും പരിഗണിക്കുന്നുണ്ട്. അനസ് നോട്ടിഫിക്കേഷനില്‍ പരാമര്‍ശിക്കുന്ന കാലയളവില്‍ പ്രസ്തുതമത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധാനംചെയ്ത് പങ്കെടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

Continue Reading

india

ഹമാസിനെ പിന്തുണച്ചു: രഞ്ജനി ശ്രീനിവാസന്റെ വിസ യുഎസ് റദ്ദാക്കി, നാട്ടിലേയ്ക്കു തിരിച്ചയച്ചു

യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിന്റെ അറിയിപ്പ് പ്രകാരം മാർച്ച് അഞ്ചാം തീയതിയാണ് രഞ്ജിനി ശ്രീനിവാസൻ എന്ന വിദ്യാർഥിയുടെ വിസ റദ്ദാക്കിയത്.

Published

on

ഫലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയതിന് യു.എസ് വിസ റദ്ദാക്കിയ ഇന്ത്യൻ വിദ്യാർഥി നാട്ടിലേക്ക് മടങ്ങി. കൊളംബിയ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിയാണ് നട്ടിലേക്ക് മടങ്ങിയത്. യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിന്റെ അറിയിപ്പ് പ്രകാരം മാർച്ച് അഞ്ചാം തീയതിയാണ് രഞ്ജിനി ശ്രീനിവാസൻ എന്ന വിദ്യാർഥിയുടെ വിസ റദ്ദാക്കിയത്.

ഹമാസിനെ പിന്തുണക്കുന്ന നടപടികളുണ്ടായതിനെ തുടർന്നാണ് രഞ്ജിനി ശ്രീനിവാസനെതിരെ നടപടിയെടുത്തതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ആപിൽ രജിസ്റ്റർ ചെയ്ത് അവർ യു.എസ് വിട്ടുവെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് അറിയിച്ചത്.

നാട് വിട്ടില്ലെങ്കിൽ അനധികൃത കുടിയേറ്റക്കാരിയായി നാടുകടത്തുമെന്നതിനാലാണ് രഞ്ജിനി ശ്രീനിവാസൻ നാട് വിട്ടതെന്നാണ് സൂചന. രഞ്ജിനി യു.എസ് വിടുന്നതിന്റെ ദൃശ്യങ്ങൾ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയം പറഞ്ഞു.

വിസ നൽകാൻ യു.എസിന് അവകാശമുണ്ട്. എന്നാൽ, ഹമാസ് പോലുള്ള സംഘടനകളെ പിന്തുണച്ചാൽ അത് റദ്ദാക്കാനും യു.എസിന് അവകാശമുണ്ട്. രഞ്ജിനി സി.ബി.പി ആപ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് യു.എസ് വിട്ടുവെന്നും ഏജൻസി അറിയിച്ചു. കൊളംബിയ യൂനിവേഴ്സിറ്റിയിൽ അർബൻ പ്ലാനിങ്ങിലാണ് ​​രഞ്ജിനി പഠിക്കുന്നത്.

നേരത്തെ ഫലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ വിദ്യാർഥികൾക്കെതിരെ നടപടിയെടുത്ത് കൊളംബിയ യൂനിവേഴ്സിറ്റി. കഴിഞ്ഞ വർഷം കാമ്പസിൽ നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായാണ് നടപടിയുണ്ടായത്. ഹാമിൽട്ടൺ ഹാളിൽ കഴിഞ്ഞ വർഷം പ്രതിഷേധം നടത്തിയ വിദ്യാർഥികളെ സസ്​പെൻഡ് ചെയ്യുകയും പുറത്താക്കുകയുമാണ് യൂനിവേഴ്സിറ്റി ചെയ്തിരിക്കുന്നത്.

കാമ്പസിലെ ജൂതവിരുദ്ധതക്കെതിരെ നടപടിയെടുക്കുന്നതിൽ യൂനിവേഴ്സിറ്റി പരാജയപ്പെട്ടുവെന്ന് ആരോപിച്ച് സ്ഥാപനത്തിന് നൽകിയിരുന്ന ഫണ്ട് ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചിരുന്നു. കൊളംബിയ യൂനിവേഴ്സിറ്റിയിലെ മഹമൂദ് ഖാലിലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കൂടുതൽ നടപടികളുമായി യൂനിവേഴ്സിറ്റി രംഗത്തെത്തുന്നത്.

Continue Reading

kerala

ഹോളി ആഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി; സംഭവം പയ്യന്നൂര്‍ കോളജില്‍

സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.

Published

on

കണ്ണൂര്‍ പയ്യന്നൂര്‍ കോളജില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം. സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വാരിയെല്ലിന് പരുക്കേറ്റ ഹിന്ദി ഒന്നാം വര്‍ഷ വിദ്യാര്‍ഥി അര്‍ജുനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒന്നാം വര്‍ഷ വിദ്യാര്‍ഥികളും മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ആസൂത്രണം ചെയ്ത് മര്‍ദിച്ചെന്നാണ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പരാതി.

സംഭവത്തില്‍ കോളജില്‍ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യം ഉണ്ടായി. പിന്നീട് പൊലീസ് എത്തിയാണ് സാഹചര്യം ശാന്തമാക്കിയത്. അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending