Connect with us

Culture

ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ് അന്തരിച്ചു

Published

on

ലോസ് ആഞ്ചല്‍സ്: ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ്(82) അന്തരിച്ചു. ഫ്‌ളോാറിഡയിലെ ആസ്പത്രിയില്‍ ഹൃദയാഘാതത്തെ തുര്‍ന്നായിരുന്നു അന്ത്യം. ബര്‍ട്ടിന്റെ മാനേജര്‍ എറിക് ക്രിറ്റ്‌സര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ഡെലിവറന്‍സ്, ബ്യൂഗി നൈറ്റ്‌സ് എന്നീ സിനിമകളിലൂടെ പ്രശസ്തനായ നടനാണ് ബര്‍ട്ട്. ആറ് ദശാബ്ദക്കാലമാണ് ഹോളിവുഡില്‍ ബര്‍ട്ട് നിറഞ്ഞുനിന്നത്. 1997-ല്‍ ബ്യൂഗി നൈറ്റ്‌സിലെ അഭിനയത്തിന് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്.

ഫുട്‌ബോള്‍ കളിക്കാരനാകാന്‍ ആഗ്രഹിച്ച റെയ്‌നോള്‍ഡ്‌സിന് പറ്റിയ ഒരു പരിക്കാണ് അദ്ദേഹത്തെ ഹോളിവുഡിലേക്ക് എത്തിച്ചത്. 1950-ല്‍ അഭിനയം തുടങ്ങിയെങ്കിലും 72ല്‍ പുറത്തിറങ്ങിയ ഡെലിവറന്‍സ് ആണ് ഹിറ്റായത്. ചിത്രം മൂന്ന് ഓസ്‌കര്‍ നോമിനേഷന്‍ നേടിയിരുന്നു. 77-ല്‍ പുറത്തിറങ്ങിയ സ്‌മോക്കി ആന്റ് ബാന്‍ഡിറ്റിലൂടെ ഹോളിവുഡിന് അദ്ദേഹം അന്നത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റ് സമ്മാനിച്ചു. അസാമാന്യമായ അഭിനയ പാടവത്തിലൂടെ അദ്ദേഹത്തിന് ഗോള്‍ഡന്‍ ഗ്ലോബ്, എമ്മി പുരസ്‌കാരങ്ങളും നേടാനായിരുന്നു.

Film

അഭിനയജീവിതം അവസാനിപ്പിച്ചിട്ടില്ല; പോസ്റ്റ് തെറ്റായി വായിക്കപ്പെട്ടു: വിശദീകരണവുമായി വിക്രാന്ത് മാസി

ശരിയായ സമയത്ത് സിനിമയിലേക്ക് തിരിച്ചെത്തുമെന്നും വിക്രാന്ത് വ്യക്തമാക്കി

Published

on

സിനിമാ അഭിനയം അവസാനിപ്പിക്കുന്നുവെന്നല്ല താൻ ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി ട്വൽത് ഫെയിൽ നായകൻ വിക്രാന്ത് മാസി. തന്‍റെ പോസ്റ്റ് ജനങ്ങൾ തെറ്റായി വായിക്കുകയായിരുന്നുവെന്നാണ് താരത്തിന്‍റെ അവകാശവാദം. ഒരു ഇടവേള ആവശ്യമാണെന്നും കുടുംബത്തിനൊപ്പം ആരോഗ്യാകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സമയം വേണമെന്നുമാണ് താൻ പോസ്റ്റിലൂടെ ഉദ്ദേശിച്ചതെന്നാണ് വിക്രാന്ത് മാസി പറഞ്ഞു. ശരിയായ സമയത്ത് സിനിമയിലേക്ക് തിരിച്ചെത്തുമെന്നും വിക്രാന്ത് വ്യക്തമാക്കി.

വീട്ടിലേക്ക് തിരിച്ചു പോകാൻ സമയമായി എന്ന പരാമർശത്തോടെ വിക്രാന്ത് പങ്കുവച്ച പോസ്റ്റ് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിനു പുറകേയാണ് താരം വിശദീകരണം നൽകിയിരിക്കുന്നത്. ട്വൽത് ഫെയിൽ, സെക്റ്റർ 36 എന്നീ ചിത്രങ്ങളിലെ പ്രകടനം വൻ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ദി സബർമതി റിപ്പോർട്ട് എന്ന പുതിയ ചിത്രവും സമാനമായി മുന്നേറുന്നതിനിടെയാണ് വിക്രാന്ത് പോസ്റ്റിട്ടത്.

”കഴിഞ്ഞ കുറച്ചു വർഷങ്ങൾ അസാധാരണമായിരുന്നു. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് ഓരോരുത്തരോടും നന്ദി പറയുന്നു. മുന്നോട്ട് നോക്കുമ്പോൾ ഭർത്താവ്, പിതാവ്, മകൻ എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് തിരിച്ചറിയുന്നു. 2025ൽ നമ്മൾ പരസ്പരം അവസാനമായി കാണും. ഒടുവിലത്തെ രണ്ടു ചിത്രങ്ങളും ഒരുപാട് ഓർമകളുമുണ്ട്. നന്ദി”, എന്നായിരുന്നു വിക്രാന്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

2007ൽ ധൂം മച്ചാവോ ധൂം എന്ന ടെലിവിഷൻ ഷോയിലൂടെ കരിയർ ആരംഭിച്ച വിക്രാന്ത്, ബാലികാവധു, ബാബ ഐസോ വർ ഢൂണ്ടോ, ഖുബൂൽ ഹേ തുടങ്ങിയ നിരവധി ടെലിവിഷൻ സീരിയലുകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചു. ലൂട്ടേര എന്ന സിനിമയിലൂടെ 2013ലാണ് ആദ്യമായി ബിഗ് സ്ക്രീനിലെത്തുന്നത്. ഫോറൻസിക് എന്ന മലയാളം സിനിമയുടെ റീമേക്കിലും മിർസാപുർ പരമ്പരയിലും മികച്ച പ്രകടനം കാഴ്ചവച്ചു.

Continue Reading

kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; സി.പി.എം നേതാവിന് ജാമ്യം നല്‍കിയതിനെതിരെ ഇ.ഡി സുപ്രീംകോടതിയിലേക്ക്

ജാമ്യം നല്‍കാതിരിക്കാന്‍ നിലവില്‍ കാരണങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Published

on

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ സിപിഎം നേതാവിന് ജാമ്യം നല്‍കിയതിനെതിരെ ഇ. ഡി കേസിലെ പ്രതികളായ സിപിഎം നേതാവ് പി ആര്‍ അരവിന്ദാക്ഷനും സി കെ ജില്‍സിന്റെയും ജാമ്യത്തിനെതിരെ ഇ ഡി അപ്പീല്‍ നല്‍കും. സുപ്രീംകോടതിയെ സമീപിക്കാനാണ് ഇ ഡിയുടെ തീരുമാനം.

ജാമ്യം നല്‍കാതിരിക്കാന്‍ നിലവില്‍ കാരണങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനടക്കം ജാമ്യം നല്‍കിയ സുപ്രീംകോടതി ഉത്തരവുകള്‍ കൂടി പരിഗണിച്ചാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ നടപടി. കര്‍ശന ഉപാധികളോടെയാണ് കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം നേതാവ് പി.ആര്‍ അരവിന്ദാക്ഷനും സി.കെ.ജില്‍സിനും കോടതി ജാമ്യം അനുവദിച്ചത്.

2023 സെപ്റ്റംബര്‍ 26നാണ് കരുവന്നൂര്‍ കേസില്‍ അരവിന്ദാക്ഷന്‍ അറസ്റ്റിലാകുന്നത്. എല്ലാ തട്ടിപ്പുകളും അരവിന്ദാക്ഷന്റെ അറിവോടെയാണ് നടന്നതെന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തല്‍. അരവിന്ദാക്ഷന് കരുവന്നൂര്‍ ബാങ്കില്‍ 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം ഉണ്ടെന്നും, ഇത് ബിനാമി വായ്പകള്‍ വഴി ലഭിച്ച പണം ആണെന്നുമായിരുന്നു ഇ.ഡി വാദം. അരവിന്ദാക്ഷനും കേസിലെ മുഖ്യപ്രതി സതീഷ് കുമാറും തമ്മില്‍ നടത്തിയ സംഭാഷണങ്ങളുടെ ശബ്ദരേഖയും കള്ളപ്പണ ഇടപാടിന്റെ തെളിവായി ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ബാങ്ക് മുന്‍ അക്കൗണ്ടന്റ് ജില്‍സ് ലക്ഷക്കണക്കിന് രൂപയുടെ ഭൂമി വില്‍പ്പന നടത്തിയിരുന്നു എന്നും ഇ.ഡി പറയുന്നു.

Continue Reading

kerala

അജ്മീർ ദർഗ: അടിയന്തര ചർച്ച ആവ​ശ്യപ്പെട്ട് പ്രതിപക്ഷം

അ​ജ്മീ​റി​ന്റെ​യും സം​ഭാ​ലി​ന്റെ​യും 1991ലെ ​ആ​രാ​ധ​നാ​ല​യ നി​യ​മ​ത്തി​ന്റെ ലം​ഘ​നം സ​ഭ നി​ർ​ത്തി​വെ​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​സ്‍ലിം ലീ​ഗ് എം.​പി​മാ​രാ​യ ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ, അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി, ന​വാ​സ് ക​നി എ​ന്നി​വ​ർ ലോ​ക്സ​ഭ​യി​ലും അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി.

Published

on

അ​ജ്മീ​ർ ദ​ർ​ഗ​ക്കു​മേ​ൽ സം​ഘ് പ​രി​വാ​ർ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വി​വാ​ദം സ​ഭ അ​ടി​യ​ന്ത​ര​മാ​യി ച​ർ​ച്ച​ചെ​യ്യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് രാ​ജ്യ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, ഈ ​ആ​വ​ശ്യം രാ​ജ്യ​സ​ഭ ചെ​യ​ർ​മാ​ൻ ജ​ഗ്ദീ​പ് ധ​ൻ​ഖ​ർ ത​ള്ളി. അ​ജ്മീ​റി​ന്റെ​യും സം​ഭാ​ലി​ന്റെ​യും 1991ലെ ​ആ​രാ​ധ​നാ​ല​യ നി​യ​മ​ത്തി​ന്റെ ലം​ഘ​നം സ​ഭ നി​ർ​ത്തി​വെ​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​സ്‍ലിം ലീ​ഗ് എം.​പി​മാ​രാ​യ ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ, അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി, ന​വാ​സ് ക​നി എ​ന്നി​വ​ർ ലോ​ക്സ​ഭ​യി​ലും അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള ഇ​തും ത​ള്ളി.

അ​ടി​യ​ന്ത​ര ച​ർ​ച്ച​ക്ക് രാ​ജ്യ​സ​ഭാ ച​ട്ടം 267 പ്ര​കാ​രം 20 നോ​ട്ടീ​സു​ക​ളാ​ണ് പ്ര​തി​പ​ക്ഷം രാ​ജ്യ​സ​ഭ​യി​ൽ ന​ൽ​കി​യ​ത്. എ​ല്ലാം ചെ​യ​ർ​മാ​ൻ ത​ള്ളു​ക​യും ചെ​യ്തു.

Continue Reading

Trending