Connect with us

kerala

തുടര്‍ച്ചയായ അവധിദിനങ്ങള്‍: കാലിയാകുമോ സര്‍ക്കാര്‍ ഓഫീസുകള്‍

സര്‍ക്കാര്‍ ഓഫീസുകളില്‍നിന്ന് നിവര്‍ത്തിക്കേണ്ട പല സേവനങ്ങളും ലഭിക്കാതെ വലയുക പാവങ്ങളാകും.

Published

on

തുടര്‍ച്ചയായി നാലും പിന്നീട് പതിനൊന്നും അവധിദിനങ്ങള്‍. ഓണം, ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണജയന്തി, രണ്ടാം ശനി,ഞായറാഴ്ചകള്‍ എന്നിങ്ങനെ 15 അവധിദിനങ്ങളാണ് മലയാളിയെ കാത്തിരിക്കുന്നത്. ഇതില്‍ സ്‌കൂളുകള്‍ പത്തുദിവസത്തേക്കും സര്‍ക്കാര്‍ ഓഫീസുകള്‍ രണ്ടാഴ്ചയോളവും ്‌വധിയിലാകും. ആറുദിവസം അവധിയെടുത്താല്‍ സര്‍ക്കാര്‍ ജീവനക്കാരന് 15 ദിവസം വീട്ടിലിരിക്കാമെന്നര്‍ത്ഥം. പലരും ഇക്കാലയളവില്‍ ടൂറിന് പരിപാടിയിടുകയാണ്. കുട്ടികളെ പോലെ ജീവനക്കാരും ബാങ്കുകളും അവധിയുടെ ആലസ്യത്തിലാകുമ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്ന് നിവര്‍ത്തിക്കേണ്ട പല സേവനങ്ങളും ലഭിക്കാതെ വലയുക പാവങ്ങളാകും.

അവധികള്‍ ഇങ്ങനെ:

സ്‌കൂള്‍- ഇന്ന് അടച്ച് സെപ്തംബര്‍ നാലിന് തുറക്കും

സര്‍ക്കാര്‍ ഓഫീസുകള്‍- 27 മുതല്‍ 31 വരെ, 6ന് ശ്രീകൃഷ്ണജയന്തി. 9ന് രണ്ടാം ശനി, 10ന് ഞായര്‍

ബാങ്ക്- 26 മുതല്‍ 30 വരെ

റേഷന്‍ കട- 29,30,31. ഞായറാഴ്ച തുറക്കും.

 

 

 

 

kerala

കോതമംഗലത്ത് ആറ് വയസ്സുകാരി മരിച്ച സംഭവം; കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Published

on

കോതമംഗലത്ത് ആറ് വയസ്സുകാരി മരിച്ച സംഭവത്തില്‍ കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ പിതാവ് അജാസ് ഖാനെയും വളര്‍ത്തമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. എന്നാല്‍ പിടിയിലായവര്‍ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല.

കോതമംഗലം നെല്ലിക്കുഴിയിലാണ് യുപി സ്വദേശിയായ ആറുവയസ്സുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം പോലീസിനോട് പറഞ്ഞിരുന്നത്. അജാസ് ഖാനും ഭാര്യയും ഒരു മുറിയിലും മരിച്ച മുസ്‌കാനും മറ്റൊരു കുട്ടിയും വേറെ മുറിയിലുമായിരുന്നു. രാവിലെ നോക്കുമ്പോള്‍ കുട്ടി മരിച്ച് കിടക്കുകയായിരുന്നുവെന്നാണ് അജാസ് ഖാന്‍ മൊഴി നല്‍കിയിരുന്നത്.

കോതമംഗലം പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.

 

 

 

Continue Reading

kerala

പത്തനംതിട്ടയില്‍ ഗര്‍ഭിണി കാല്‍ വഴുതി കിണറില്‍ വീണു

പത്തനംതിട്ട ഇലന്തൂര്‍ കാരംവേലിയില്‍ ആണ് സംഭവം ഉണ്ടായത്.

Published

on

പത്തനംതിട്ടയില്‍ ഗര്‍ഭിണി കാല്‍ വഴുതി കിണറില്‍ വീണു. ഫയര്‍ഫോഴ്‌സ് എത്തി യുവതിയെ രക്ഷപ്പെടുത്തി. പത്തനംതിട്ട ഇലന്തൂര്‍ കാരംവേലിയില്‍ ആണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ അമ്മയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും ആരോഗ്യ പ്രശ്‌നങ്ങളില്ല.

വെള്ളം എടുക്കാന്‍ പോകുന്നതിനിടെ കാല്‍ വഴുതി കിണറില്‍ വീഴുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് യുവതിയെ രക്ഷപ്പെടുത്തി. നിലവില്‍ യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

 

 

Continue Reading

kerala

മുംബൈ ബോട്ട് അപകടം; കാണാതായ മലയാളി ദമ്പതികള്‍ സുരക്ഷിതര്‍

പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശികളായ മാത്യു ജോര്‍ജ്, നിഷ മാത്യു ജോര്‍ജ് എന്നിവരെയാണ് കണ്ടെത്തിയത്.

Published

on

നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മലയാളി ദമ്പതികള്‍ സുരക്ഷിതര്‍. പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശികളായ മാത്യു ജോര്‍ജ്, നിഷ മാത്യു ജോര്‍ജ് എന്നിവരെയാണ് കണ്ടെത്തിയത്. ദമ്പതികള്‍ മുംബൈ ഡോക് യാര്‍ഡിലുള്ളതായി പൊലീസ് സ്ഥിരീകരിച്ചു.

അപകട ശേഷം കാണാതായ ദമ്പതികളുടെ ആറുവയസ്സുകാരനായ മകന്‍ ഏബല്‍ മാത്യുവിനെ മാത്രമാണ് ബന്ധുക്കള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏബല്‍ രക്ഷിതാക്കളെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു.

അപകടശേഷം ദമ്പതികളെ മുംബൈ ഡോക് യാര്‍ഡിലേക്കും ഏബല്‍ മാത്യുവിനെ ഉറാന്‍ തുറമുഖത്തേക്കുമാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചത്. ഉറാനിലെ ജെ.എന്‍.പി.ടി ആശുപത്രിയില്‍ ചികിത്സയിലാണ് ഏബല്‍.

നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 13 പേരുടെ ജീവനാണ് നഷ്ടമായത്. 10 യാത്രക്കാരും മൂന്നു നാവിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലിനാണ് അപകടം നടന്നത്.

ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റ ദ്വീപിലേക്ക് പോവുകയായിരുന്ന നീല്‍ കമല്‍ ബോട്ടാണ് നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് മറിഞ്ഞത്.

ബോട്ടില്‍ 114 പേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതില്‍ 101 പേരെ രക്ഷപ്പെടുത്തി.

 

Continue Reading

Trending