Connect with us

kerala

തൃശൂർ താലൂക്കിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതേസമയം മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റമില്ല

Published

on

തൃശൂർ: തൃശൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റമില്ല. നിയമനങ്ങൾക്കായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല.

kerala

ബിജു സോപാനത്തിനും എസ്.പി ശ്രീകുമാറിനുമെതിരേ ലൈംഗികാതിക്രമ കേസ്; പരാതിയുമായി നടി

സീരിയൽ ചിത്രീകരണത്തിനിടെ ലൈം​ഗികാതിക്രമം നടന്നു എന്നാണ് പരാതിയിൽ പറയുന്നത്

Published

on

ഷൂട്ടിങ്ങിനിടെ അപരമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടന്മാര്‍ക്കെതിരെ കേസ്. സിനിമ- സീരിയൽ നടന്മാരായ ബിജു സോപാനം, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് സീരിയൽ നടി പരാതി നല്‍കിയിരിക്കുന്നത്. ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി എസ്‌ഐടിക്ക് കൈമാറിയിട്ടുണ്ട്.

സീരിയൽ ചിത്രീകരണത്തിനിടെ ലൈം​ഗികാതിക്രമം നടന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഇതിൽ ഒരാൾ ലൈം​ഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്. സമീപകാലത്ത് നടന്ന സംഭവമാണെന്നാണ് ലഭ്യമാകുന്ന വിവരം. ഡിഐജി പൂങ്കുഴലിയാണ് കേസ് അന്വേഷിക്കുന്നത്.

 

 

Continue Reading

kerala

ക്രിസ്മസിന് റെക്കോർഡ് വിൽപന; മലയാളി കുടിച്ചു തീർത്തത് 152 കോടിയുടെ മദ്യം

ഈ വർഷം ക്രിസ്‌മസ് ദിനത്തിൽ മാത്രം 54.64 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്

Published

on

തിരുവനന്തപുരം: ക്രിസ്‌മസ് ദിനത്തിലും തലേന്നും മദ്യവിൽപനയില്‍ റെക്കോർഡിട്ട് ബിവറേജ് കോർപറേഷൻ ഔട്ട്‌ലെറ്റുകൾ. കഴിഞ്ഞ രണ്ട് ദിവസത്തെ മദ്യവിൽപ്പനയുടെ കണക്കുകളാണ് ഇപ്പോൾ ബിവറേജസ് കോർപറേഷൻ പുറത്തുവിട്ടിരിക്കുന്നത്. ആകെ 152.06 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ തീയതികളിൽ 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 24.50 ശതമാനത്തിന്റെ (29.92 കോടി രൂപ) വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഈ വർഷം ക്രിസ്‌മസ് ദിനത്തിൽ മാത്രം 54.64 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 6.84 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഈ വർഷം ഡിസംബർ 24ന് 71.40 കോടി രൂപയുടെയും വെയർഹൗസിലൂടെ 26.02 കോടിയുടെയും ഉൾപ്പെടെ ആകെ 97. 42 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. 2023 ഡിസംബർ 24ന് ഔട്ട്‌ലെറ്റുകളിലൂടെ 71 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചിരുന്നത്. ഡിസംബർ 24ലെ വിൽപ്പനയിൽ 37.21 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ ഉണ്ടായത്.

 

Continue Reading

kerala

കാലം കടന്ന് നിത്യതയിലേക്ക്; മരണമില്ലാത്ത അക്ഷരങ്ങൾ സമ്മാനിച്ച് എം ടി മടങ്ങി

Published

on

കോഴിക്കോട്: മാവൂര്‍ റോഡിലെ സ്മൃതിപഥത്തിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി മലയാളത്തിന്റെ പ്രിയ കഥാകാരനെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. എഴുത്തിന്റെ വീരഗാഥ രചിച്ച മഹാനായകന്‍ ‘സ്മൃതിപഥ’ത്തില്‍ അന്ത്യവിശ്രമം കൊള്ളും. എംടിയെന്ന എഴുത്തുകാരന്‍ കോടിക്കണക്കിനാളുകളുടെ ഓര്‍മകളില്‍, ചരിത്രത്തില്‍ ജ്വലിക്കും.

കോഴിക്കോട് നടക്കാവിലെ കോട്ടാരം റോഡിലെ സിതരയില്‍ 4.15ന് മൃതദേഹവുമായി പുറപ്പെട്ട വിലാപയാത്ര അഞ്ചുമണിയോടെ മാവൂര്‍ റോഡിലെ ശ്മാശനത്തിലെത്തി. ആയിരങ്ങളാണ് വിലാപയാത്രയില്‍ പങ്കെടുത്തത്. ഔദ്യോഗിക ബഹുമതികള്‍ക്ക് പിന്നാലെ മൃതദേഹം ചിതയിലേക്ക്. എംടിയുടെ സഹോദരന്റെ മകനാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാംസ്‌കാരിക സാമുഹിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ മാവൂര്‍ റോഡിലെ ശ്മശാനത്തില്‍ എത്തിയിരുന്നു.

അവസാനമായി ഒരു നോക്കുകാണാന്‍ കോഴിക്കോട് നടക്കാവിലെ കൊട്ടാരം റോഡിലെ ‘സിതാര’ വീട്ടിലേക്ക് അയിരങ്ങളാണ് എത്തിയത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. രാവിലെ പതിനൊന്ന് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി അദരാഞ്ജലി അര്‍പ്പിച്ചു.

Continue Reading

Trending