Connect with us

kerala

സംസ്ഥാനത്ത് 2 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വെള്ളിയാഴ്ച 2 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോട്ടയം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ  സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയില്‍ അങ്കണവാടികള്‍, ഐ.സി.എസ്.ഇ/സി.ബി.എസ്.ഇ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. അതേസമയം മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ വെള്ളിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടി, ഐ.സി.എസ്.ഇ/സി.ബി.എസ്.ഇ സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം ജൂലൈ 7 വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി.

ഈ അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് അറിയിക്കുന്നു. വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുമാണ്. വെള്ളിയാഴ്ച ജില്ലയില്‍ നടത്താനിരുന്ന പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ജാഗ്രതാ മുന്നറിയിപ്പില്‍ മാറ്റം വരുത്തി. പുതിയതായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ടുമുണ്ട്. ഇന്ന് രാവിലെ മുതല്‍ തെക്കന്‍ കേരളത്തില്‍ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും വടക്കന്‍ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്.

kerala

വിശേഷണങ്ങള്‍ക്ക് അതീതനായ മഹാ പ്രതിഭയായിരുന്നു എം ടി; അടൂര്‍ ഗോപാലകൃഷ്ണന്‍

പത്രാപധിപര്‍ എന്ന തരത്തില്‍ മലയാളത്തിലെ പുതിയ പല ധാരണകളെയും കണ്ടെത്തുകയും പുതുമയെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ദീര്‍ഘ വീക്ഷണം ഉള്ളയാളായിരുന്നു അദ്ദേഹം

Published

on

കോഴിക്കാട്: വിശേഷണങ്ങള്‍ക്ക് അതീതനായ മഹാ പ്രതിഭയായിരുന്നു എം ടി വാസുദേവന്‍ നായരെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. എം ടിയുടെ വേര്‍പാട് മലയാളത്തിനും വ്യക്തിപരമായി തനിക്കും നഷ്ടമാണെന്നും എംടിയെ തന്റെ ജ്യേഷ്ഠ സഹോദരനായാണ് കണ്ടിട്ടുള്ളതെന്നും അടൂര്‍ പറഞ്ഞു.

വിശാലമായ എഴുത്തായിരുന്നു എംടിയുടേത്. പത്രാപധിപര്‍ എന്ന തരത്തില്‍ മലയാളത്തിലെ പുതിയ പല ധാരണകളെയും കണ്ടെത്തുകയും പുതുമയെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ദീര്‍ഘ വീക്ഷണം ഉള്ളയാളായിരുന്നു അദ്ദേഹം. ഏതൊക്കെ വേഷത്തില്‍ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടാലും ആ മേഖലയില്‍ മറ്റുള്ളവരെ അദ്ദേഹം അതിശയിപ്പിച്ചിരുന്നുവെന്നും അടൂര്‍ പറഞ്ഞു. സാധാരണ കാഴ്ചക്കാരന്‍ ശ്രദ്ധിക്കാതെ പോകുമായിരുന്ന ഇടത്തരം സിനിമകള്‍ എംടിയുടെ രചനയുടെ ഭംഗി കൊണ്ട് ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് കൂട്ടി ചേര്‍ത്തു.

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം ടി വാസുദേവന്‍ നായര്‍ (91) ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു വിടപറഞ്ഞത്. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, ലേഖകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, നടന്‍, സംവിധായകന്‍, നാടകപരിഭാഷകന്‍, ഗാനരചയിതാവ്, ബാലസാഹിത്യകാരന്‍, അധ്യാപകന്‍, സംഘാടകന്‍, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്‌കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തന്റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവന്‍ നായര്‍.

Continue Reading

kerala

ലോകത്തെ ശൂന്യമാക്കി കൊണ്ട് എം.ടി വിട പറഞ്ഞിരിക്കുന്നു: അബ്ദുസമദ് സമദാനി

മാനുഷികമായ കാഴ്ചപ്പാട്, ഇന്ത്യയെ കുറിച്ച് നമുക്ക് നഷ്ടപ്പെടുന്നു എന്ന് പറഞ്ഞുവച്ച ശേഷമാണ് എം.ടി പോകുന്നതെന്നും സമദാനി വ്യക്തമാക്കി.

Published

on

എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് മുസ്‌ലിം
ലീഗ് നേതാവും ലോക്‌സഭാ എം.പിയുമായ അബ്ദുസമദ് സമദാനി. ലോകത്തെ ശൂന്യമാക്കി കൊണ്ട് എം.ടി വിട പറഞ്ഞിരിക്കുന്നുവെന്ന് സമദാനി പറഞ്ഞു.

മഹാമേരു പോലെനിന്ന അപൂർവ മനുഷ്യൻ, കലാതിവർത്തി. സന്യാസിയെ പോലെയാണ് ചിലപ്പോൾ പെരുമാറിയിരുന്നത്. അദ്ദേഹത്തോട് മറുത്ത് എന്തെങ്കിലും പറഞ്ഞാൽ ചെറുചിരിയായിരിക്കും പ്രതികരണം. പക്ഷേ ഉള്ളിൽ വികാരങ്ങളുടെ കടൽ കൊണ്ടു നടന്നു.

മാനുഷികമായ കാഴ്ചപ്പാട്, ഇന്ത്യയെ കുറിച്ച് നമുക്ക് നഷ്ടപ്പെടുന്നു എന്ന് പറഞ്ഞുവച്ച ശേഷമാണ് എം.ടി പോകുന്നതെന്നും സമദാനി വ്യക്തമാക്കി.

 സമദാനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അപൂർവ്വത്തിൽ അപൂർവ്വമായി നാടിന് കൈവന്ന സാഹിത്യവസന്തവും മലയാളത്തിന്റെ എക്കാലത്തെയും തേജോമയമായ വസന്തോത്സവവുമായിരുന്നു എം.ടി വാസുദേവൻ നായർ. മാനവികതയുടെ പാഠപുസ്തകങ്ങളായിത്തീർന്ന അദ്ദേഹത്തിൻ്റെ രചനകൾ മനുഷ്യന്റെയും മനുഷ്യത്വത്തിന്റെയും സ്നേഹവും താപവും പകർന്നുനൽകി. സ്വത്വാ വിഷ്കാരത്തിൻ്റെ രാജശില്പിയായി എഴുത്തിൽ അദ്ദേഹം വിസ്മയം തീർത്തു. എം.ടി എന്നത് മലയാളത്തിനും മലയാളികൾക്കും മഹിതമായൊരു അനുഭവവും ഗൃഹാതുരമായൊരു അനുഭൂതിയുമാണ്.

ദേശീയ മഹാകവി രവീന്ദ്രനാഥ ടാഗോറിനെ ‘ഇൻഡ്യയുടെ മഹാനായ കാവൽക്കാരൻ’ എന്നാണ് മഹാത്മാഗാന്ധി വിശേഷിപ്പിക്കുകയുണ്ടായത്. നമ്മുടെ ഭാഷയുടെയും സാഹിത്യത്തിന്റെയും ഏറ്റവും വലിയ കാവൽക്കാരനായിരുന്നു എം.ടി. അതോടൊപ്പം ഇന്ത്യയുടെ ആഴവും പരപ്പുമുൾക്കൊണ്ട ആ പ്രതിഭ ദേശാന്തരങ്ങളിൽ ദേശത്തിന്റെയും അതിൻ്റെ ദേശീയതയുടെയും മഹിമ പരത്തുകയും ചെയ്തു.

രാജ്യത്തിൻ്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രശസ്ത എഴുത്തുകാരെ കൊണ്ടുവന്ന് തുഞ്ചൻ മഠത്തിലെ സാഹിത്യ ഉത്സവത്തിൽ പങ്കെടുപ്പിക്കുകയും പ്രസംഗിപ്പിക്കുകയും ചെയ്ത എം.ടി ഭാരതീയ സാഹിത്യത്തിന്റെ സമഗ്രതയെയും സാകല്യത്തെയും മലയാളത്തിലേക്ക് കൊണ്ടുവരാനും ഭാഗ്യമുണ്ടായ എഴുത്തുകാരനാണ്. എത്രയോ ഹിന്ദി, ഉർദു എഴുത്തുകാർ എം.ടിയുടെ ക്ഷണപ്രകാരം തിരൂരിലെത്തി. ഭീഷ്മ സാഹ്നി, മജ്റൂഹ് സുൽത്താൻപുരി, അലി സർദാർ ജാഫ്രി, ഗുൽസാർ തുടങ്ങിയ എത്രയോ പേർ. അവർക്കെല്ലാം എം.ടി ആത്മമിത്രവുമായിരുന്നു. എം.ടി ഇല്ലായിരുന്നുവെങ്കിൽ അവരൊന്നും കേരളം കണികാണുകമായിരുന്നില്ല. എം.ടിക്ക് ശേഷം ഇനിയങ്ങനെയൊരു മഹത്തായ സാംസ്കാരികാനുഭവം അചിന്ത്യമാണ്.

തീവ്രമായ സ്വത്വബോധവും മാനുഷിക വികാരങ്ങളുടെ പ്രക്ഷുബ്ധതയും ഉള്ളിൽ കൊണ്ടുനടക്കുമ്പോഴും കഥാപാത്രങ്ങളിലേക്ക് പകർന്നു കൊടുക്കുമ്പോഴുമെല്ലാം എം.ടി ഒരു വൈരാഗിയെ പോലെ നിസ്സംഗനായിരുന്നു. ആക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കുമെതിരെ നിസ്സംഗമായ ഒരു ചെറുപുഞ്ചിരി മാത്രം പ്രകടിപ്പിച്ച അദ്ദേഹം അക്കാര്യത്തിലും സംസ്കാരത്തിന്റെയും സ്വഭാവവിശേഷത്തിന്റെയും ഉന്നത നിലവാരമാണ് കാത്തുസൂക്ഷിച്ചത്.

എം.ടിയുമായി സാമിപ്യ സമ്പർക്കത്തിന് ഭാഗ്യമുണ്ടായതിലും അദ്ദേഹവുമായി വ്യക്തിപരമായ അടുപ്പത്തിനും സ്നേഹത്തിനും പത്രീഭൂതനാകാൻ സാധിച്ചതിലും അഭിമാനിക്കുന്നു. എം.ടിയുടെ അഗാധ ഹൃദയത്തിൽ നേടിയ ഇടത്തിലുള്ള കൃതാർത്ഥതയും ഒരു സായൂജ്യം പോലെ.

Continue Reading

india

‘എംടിയുടെ വിയോഗത്തോടെ സാഹിത്യലോകം കൂടുതല്‍ ദരിദ്രമായി’; രാഷ്ട്രപതി ദ്രൗപദി മുര്‍മു

അദ്ദേഹത്തിന്റെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായിരിക്കുന്നു എന്ന് ദ്രൗപദി മുര്‍മു എക്‌സില്‍ ഓര്‍മ്മിപ്പിച്ചു. 

Published

on

എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. അദ്ദേഹത്തിന്റെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായിരിക്കുന്നു എന്ന് ദ്രൗപദി മുര്‍മു എക്‌സില്‍ ഓര്‍മ്മിപ്പിച്ചു.

‘പ്രശസ്ത മലയാള എഴുത്തുകാരനായ എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായി. ഗ്രാമീണ ഇന്ത്യ അദ്ദേഹത്തിന്റെ രചനകളില്‍ സജീവമായി. പ്രധാന സാഹിത്യ അവാര്‍ഡുകള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു.

സിനിമ മേഖലയ്ക്ക് നിസ്തുലമായ സംഭാവനയാണ് അദ്ദേഹം നല്‍കിയത്. അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും അദ്ദേഹത്തിന്റെ വായനക്കാര്‍ക്കും ആരാധകര്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു’- രാഷ്ട്രപതി ദ്രൗപദി മുര്‍മു കുറിച്ചു.

Continue Reading

Trending