Connect with us

kerala

പ്രയാസപ്പെടുന്നവരെ ചേര്‍ത്തുപിടിക്കുക: സാദിഖലി തങ്ങള്‍

ആത്മസമര്‍പ്പണത്തിലൂടെ നേടിയെടുത്ത ചൈതന്യത്തിന്റെ സന്തോഷ പ്രഖ്യാപനമാണ് ഈദുല്‍ ഫിത്വര്‍. കെട്ടുകാഴ്ചകള്‍ക്കപ്പുറം സ്വന്തത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും അകം തുറന്ന് നോക്കാനുള്ള അവസരം.

Published

on

കോഴിക്കോട്: വ്രതശുദ്ധിയിലൂടെ കൈവരിച്ച ആത്മനിര്‍വൃതിയുടെ ആഘോഷമാണ് പെരുന്നാളെന്നും സ്രഷ്ടാവില്‍ സര്‍വ്വവും സമര്‍പ്പിച്ച് കളങ്ക രഹിത സമൂഹത്തിനും ലോക സമാധാനത്തിനും പ്രതിജ്ഞ പുതുക്കുന്ന ദിനമാണിതെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തെ പരീക്ഷണങ്ങളെ അതിജീവിച്ച് സജീവമായ റമസാന്‍ കാലത്തിന്റെ ധന്യത ആഹ്ലാദകരമാണ്. പ്രയാസം അനുഭവിക്കുന്നവരെ ചേര്‍ത്തു പിടിക്കാനും കണ്ണീരൊപ്പാനും മുന്നോട്ടു വന്നാണ് സ്രഷ്ടാവിനോട് നന്ദി കാണിക്കേണ്ടത്. മതത്തിനും ജാതിക്കും നിറത്തിനും അപ്പുറം എല്ലാവരെയും മനുഷ്യരായി കാണാനും മാറോട് ചേര്‍ക്കാനും കഴിയണമെന്നും തങ്ങള്‍ പറഞ്ഞു.

ആത്മസമര്‍പ്പണത്തിലൂടെ നേടിയെടുത്ത ചൈതന്യത്തിന്റെ സന്തോഷ പ്രഖ്യാപനമാണ് ഈദുല്‍ ഫിത്വര്‍. കെട്ടുകാഴ്ചകള്‍ക്കപ്പുറം സ്വന്തത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും അകം തുറന്ന് നോക്കാനുള്ള അവസരം.ഫലസ്തീനിലും യുക്രെയ്‌നിലുമുള്‍പ്പെടെ മനുഷ്യാവകാശം നിഷേധിക്കപ്പെട്ട ജനകോടികളുടെ തേങ്ങലുകള്‍, പള്ളികള്‍ക്കും പാര്‍പ്പിടങ്ങള്‍ക്കും മേല്‍ ഇരച്ചുകയറുന്ന രാഷ്ട്രീയ ഹുങ്കിന്റെ ബുള്‍ഡോസറുകള്‍, അവിടെ നിസ്സഹായരായിപ്പോകുന്ന ജനങ്ങള്‍, ഇത്തരം അനീതികള്‍ക്കെതിരെ സന്ധിയില്ലാതെ നിലകൊള്ളാനുള്ള ഉള്‍ക്കരുത്താണ് ആവശ്യം. പതര്‍ച്ചയില്ലാത്ത സ്ഫുടം ചെയ്യപ്പെട്ട ഈമാനാണ് ഇതിന് കൈമുതലാകേണ്ടത്.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അതിര്‍വരമ്പിനെ വിശപ്പിനെയും ദാഹത്തെയും സമീകരിച്ചും സകാത്ത്, ദാനധര്‍മ്മങ്ങളിലൂടെ ലഘൂകരിച്ചും നടത്തുന്ന സാമൂഹിക വിപ്ലവമാണ് റമസാനിന്റെയും ഈദിന്റെയും അകംപൊരുള്‍. പെരുന്നാള്‍ ആഘോഷിക്കുന്ന ഒരാളും വിശന്നിരിക്കരുതെന്നും എത്ര ഉള്ളവനായാലും ഇല്ലാത്തവനായാലും ഇന്ന് വ്രതം അനുവദനീയമല്ലെന്നും തീര്‍ച്ചപ്പെടുത്തുന്നു.
ദൈവത്തിന്റെ കാരുണ്യവും മാപ്പാക്കലും അതിലൂടെ സ്വര്‍ഗീയ ആനന്ദത്തിലേക്ക് ഉയര്‍ത്തപ്പെടലും കാംക്ഷിച്ച്, പ്രാര്‍ത്ഥിച്ച് ഒരു മാസം കാത്തിരുന്ന് വന്നെത്തിയ സുദിനമാണിത്; വ്രത സമാപ്തിയുടെ വിജയാഘോഷം. വിദ്വേഷ രഹിതവും സഹവര്‍തിത്വ സമഭാവനയും മാനവ രാശിയുടെ സമത്വവും ഉദ്‌ഘോഷിക്കുന്നതാണ് പെരുന്നാള്‍. കേവലം ആചാരത്തിനപ്പുറമുള്ള പ്രാര്‍ത്ഥനാ നിര്‍ഭരമായ പ്രതിജ്ഞ പുതുക്കല്‍. എല്ലാവര്‍ക്കും ഹൃദ്യമായ ഈദുല്‍ഫിത്വര്‍ ആശംസകള്‍; അല്ലാഹു അക്ബര്‍… വലില്ലാഹില്‍ ഹംദ്…

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നെടുമ്പാശ്ശേരിയില്‍ വന്‍ കഞ്ചാവ് വേട്ട; ഏഴ് കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

തായ്ലന്റില്‍നിന്നും വന്ന ഇവര്‍ ബാഗില്‍ അതിവിദഗ്ധമായാണ് 15 കിലോയിലധികം കഞ്ചാവ് ഒളിപ്പിച്ചത്.

Published

on

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏഴ് കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍. മലപ്പുറം സ്വദേശി ജംഷീര്‍, എറണാകുളം സ്വദേശി നിസാമുദ്ദീന്‍, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീര്‍ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.

തായ്ലന്റില്‍നിന്നും വന്ന ഇവര്‍ ബാഗില്‍ അതിവിദഗ്ധമായാണ് 15 കിലോയിലധികം കഞ്ചാവ് ഒളിപ്പിച്ചത്. പിടിച്ചെടുത്ത ലഹരിയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ ഏഴ് കോടിയിലേറെ രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

 

Continue Reading

kerala

കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി പാണക്കാട് അതിഥിയായെത്തി എറിക് അറ്റ്കിന്‍സ്

ഇന്ത്യയില്‍ മതസൗഹാര്‍ദ്ദത്തിനായി പാണക്കാട് കുടുംബവും മുസ്ലിം ലീഗും നടത്തുന്ന ഇടപെടലുകളെ കുറിച്ച് കേട്ടിട്ടുണ്ടെന്നും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

മലപ്പുറം: അതിഥികളെ എന്നും സര്‍ക്കരിച്ച പാരമ്പര്യമാണ് പാണക്കാടിനുള്ളത്. ആ സല്‍ക്കാര പാരമ്പര്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. യു.എസ് കോണ്‍സുലേറ്റിലെ പബ്ലിക് ഡിപ്ലോമസി ഓഫീസര്‍ എറിക് അറ്റ്കിന്‍സായിരുന്നു ഇന്നലെ പാണക്കാട്ടെ അതിഥി. കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയതായിരുന്നു. അതിഥി വിദേശിയായത് കൊണ്ടു തന്നെ കേരളീയ മധുരം തന്നെ നല്‍കാമെന്ന് തങ്ങളും കരുതി. ഉണ്ണിയപ്പമായിരുന്നു സ്പെഷ്യല്‍. കൂടികാഴ്ച പുരോഗമിക്കുന്നതിനിടക്ക് തങ്ങള്‍ അതിഥിക്ക് ഉണ്ണിയപ്പം നല്‍കി. ഉണ്ണിയപ്പത്തിന്റെ രുചിയറിഞ്ഞതോടെ വീണ്ടും വീണ്ടും കഴിച്ചു. പിന്നീട് എറിക് അറ്റ്കിന്‍സിന് പചക രഹസ്യം അറിയണമെന്നായി. കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു കൊടുത്തു. പാണക്കാട്ടെ സ്‌നേഹമധുരം നുകര്‍ന്ന് ചര്‍ച്ചകള്‍ക്ക് ശേഷം യാത്ര പറഞ്ഞപ്പോള്‍ ഇഷ്ട പലഹാരം പൊതിഞ്ഞു നല്‍കിയാണ് സാദിഖലി തങ്ങള്‍ എറിക് അറ്റ്കിന്‍സിനെ യാത്രയാക്കിയത്.

കേരളത്തിലെ വിവിധ മേഖലയിലെ പ്രമുഖരുമായി സംവദിക്കുന്നതിന്റെ ഭാഗമായാണ് എറിക് അറ്റ്കിന്‍സ് പാണക്കാടെത്തിയത്. പാണക്കാട് തങ്ങള്‍ കുടുംബവും മുസ്ലിം ലീഗും നടത്തുന്ന ഇടപെടലുകളെ കുറിച്ചും നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചും എറിക് ചോദിച്ചറിഞ്ഞു. ബൈത്തുറഹ്‌മ അടക്കമുള്ള വിവിധ കാരുണ്യ പദ്ധതികളെ കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടന്നു. ഭരണത്തിലുണ്ടായിരിക്കെ മുസ്ലിം ലീഗ്
മന്ത്രിമാര്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ ശാസ്ത്ര, സാങ്കേതിക, വ്യാവസായിക പദ്ധതികളെ കുറിച്ചും അദ്ദേഹത്തോട് വിശദീകരിച്ചു. സൗഹാര്‍ദ്ദ സംഭാഷണത്തിനും കൂടിക്കാഴ്ച വേദിയായി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, പി.വി അഹമ്മദ് സാജു എന്നിവരും പങ്കെടുത്തു. കെ.എസ് ബിജുകുമാര്‍, ഡോ. പി.ടി.എം സുനീഷ് എന്നിവരും എറികിനെ അനുഗമിച്ചിരുന്നു.

Continue Reading

kerala

കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ വയനാട്ടില്‍ നവംബര്‍ 19ന് യു.ഡി.എഫ് ഹര്‍ത്താല്‍

യു.ഡി.എഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിന് പിന്നാലെ എല്‍.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

Published

on

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സഹായം നിഷേധിച്ച കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച് 19ന് വയനാട്ടില്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയിലും പുനരധിവാസം വൈകിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിലും പ്രതിഷേധിാണ് യു.ഡി.എഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പുനരധിവാസം വൈകുന്ന സാഹചര്യത്തില്‍ ഇനിയും കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി. സിദ്ദീഖ് എം.എല്‍.എ പറഞ്ഞു.

ഇതിന് പിന്നാലെ ദുരിതബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ എല്‍.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

വയനാട് ദുരന്ത ബാധിതരോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന അവഗണനക്തിരെ യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനമുണ്ടായിട്ടും കേന്ദ്ര സംഘം പഠനം നടത്തിയിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒരു രൂപ പോലും സംസ്ഥാനത്തിന് നല്‍കില്ലെന്ന അറിയിപ്പ് ഞെട്ടലുളവാക്കുന്നതാണെന്നും സതീശന്‍ പറഞ്ഞു. ബി.ജെ.പി സര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന അവഗണനയ്ക്കെതിരെ യു.ഡി.എഫ് അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നെന്നും കേന്ദ്ര അവഗണനയെ കുറിച്ച് നിയമസഭയിലും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സംസ്ഥാനം രാജ്യത്തിന്റെ ഭൂപടത്തില്‍ ഇല്ലെന്ന തരത്തിലുള്ള നിലപാടാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. അതിനെതിരെ ശക്തമായ പ്രതിഷേധം പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന്് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. എസ്.ഡി.ആര്‍.എഫ്, എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി അറിയിച്ചത്.

 

Continue Reading

Trending