Connect with us

Cricket

ഹിറ്റ്മാനും കോഹ്‌ലിയും ട്വന്റി-20യിലേക്ക് തിരിച്ചെത്തുന്നു

ജൂണില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിന് മുന്നോടിയാണ് ഇന്ത്യയുടെ അഫ്ഗാന്‍ പരമ്പര.

Published

on

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് പിന്നാലെ ഇന്ത്യ അഫ്ഗാനിസ്താനെതിരായ ട്വന്റി20 പരമ്പരയ്ക്ക് തയ്യാറെടുക്കും. ജൂണില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിന് മുന്നോടിയാണ് ഇന്ത്യയുടെ അഫ്ഗാന്‍ പരമ്പര. 3 മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയ്ക്ക് ജനുവരി 11ന് തുടക്കമാകും.

എന്നാല്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ട്വന്റി20യിലേക്ക് തിരിച്ചുവരുന്നുവെന്ന സൂചനകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. അഫ്ഗാന്‍ പരമ്പരയില്‍ അത് സംഭവിക്കുകയാണെങ്കില്‍ അജിത് അഗാര്‍ക്കര്‍ നയിക്കുന്ന സെലക്ഷന്‍ കമ്മിറ്റിയുടെ തലവേദന ഇരട്ടിക്കുമെന്ന് ഉറപ്പാണ്.

2022 ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റു പുറത്തായതിനുശേഷം ഫോര്‍മാറ്റില്‍ രോഹിതും കോഹ്‌ലിയും പ്രത്യക്ഷപ്പെട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായിരുന്നു ഈ നീക്കം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലൂടെ ഇരുവരും തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അങ്ങനെയൊന്ന് സംഭവിച്ചില്ല.

രോഹിതും കോഹ്‌ലിയും ട്വന്റി20 ലോകകപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് പിടിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അഫ്ഗാനിസ്താനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് അഗാര്‍ക്കറും സംഘവും. മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, രോഹിത്, കോഹ്‌ലി എന്നിവരുമായി ചര്‍ച്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ജനുവരി 25 മുതല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഇരുവരും ട്വന്റി20 ടീമിലേക്ക് മടങ്ങിയെത്തുമോയെന്നതില്‍ വ്യക്തതയില്ല. ടീമില്‍ എത്തിയാല്‍ പോലും പരമ്പരയിലുടനീളം ഇരുവരുടേയും സാന്നിധ്യമുണ്ടാകണമെന്നുമില്ല.

അഫ്ഗാനിസ്താനെതിരായ പരമ്പരയോടെ ട്വന്റി20 ലോകകപ്പിനുള്ള അന്തിമ ടീമിലേക്ക് സെലക്ടര്‍മാര്‍ എത്താനും സാധ്യത കുറവാണ്. പ്രത്യേകിച്ചും സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയും പരുക്കേറ്റ് വിശ്രമത്തിലായിരിക്കുന്ന സാഹചര്യത്തില്‍. 2024 ഐപിഎല്‍ സീസണ്‍ താരങ്ങള്‍ക്ക് നിര്‍ണായകമാകും. 15 അംഗ ടീമിലേക്ക് നിലവില്‍ നിരീക്ഷണത്തിലുള്ളത് മുപ്പതോളം താരങ്ങളാണ്.

 

 

Cricket

വാംഖഡെ ടെസ്റ്റ്: സ്പിന്‍ കെണിയില്‍ വീണ് കിവീസ്,, 235 റണ്‍സിന് ഓള്‍ ഔട്ട്, ജഡേജക്ക് അഞ്ച് വിക്കറ്റ്‌

ന്യൂസിലന്‍ഡ് നിരയില്‍ ഡാരിയല്‍ മിച്ചല്‍ ആണ് ടോപസ്‌കോറര്‍.

Published

on

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 235 റണ്‍സിന് പുറത്ത്. അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് ഒന്നാം ഇന്നിങ്‌സില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരം. ന്യൂസിലന്‍ഡ് നിരയില്‍ ഡാരിയല്‍ മിച്ചല്‍ ആണ് ടോപസ്‌കോറര്‍. 82 റണ്‍സ് എടുത്ത താരത്തെ വാഷിങ് ടണ്‍ സുന്ദര്‍ പുറത്താക്കി.

ഇന്ത്യന്‍ സ്പിന്നര്‍മാരുടെ വരുതിയില്‍ വീണതോടെ ന്യൂസിലന്‍ഡിന് കഴിഞ്ഞ മത്സരങ്ങളിലെ മുന്‍തൂക്കം കണ്ടെത്താനായില്ല. മിച്ചലിന് പുറമെ വില്‍ യങ് (71) മാത്രമാണ് ഭേദപ്പട്ട പ്രകടനം പുറത്തെടുത്ത്. വാഷിങ്ടണ്‍ സുന്ദര്‍ നാലും ആകാശ് ദീപ് ഒരുവിക്കറ്റും നേടി. ടോസ് നേടി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാഥം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഡെവോണ്‍ കോണ്‍വെ (നാല്), ടോം ലാഥം (28), രചിന്‍ രവീന്ദ്ര (അഞ്ച്), ടോം ബ്ലണ്ടല്‍ (പൂജ്യം), ഗ്ലെന്‍ ഫിലിപ്‌സ് (17) ഇഷ് സോധി (ഏഴ്) മാറ്റ് ഹെന്റി (പൂജ്യം) അജാസ് പട്ടേല്‍ (ഏഴ്) റണ്‍സുമായി പുറത്തായി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.

ഇന്ത്യന്‍ നിരയില്‍ പ്രതീക്ഷിച്ചിരുന്നതുപോലെ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. മുഹമ്മദ് സിറാജാണ് പകരക്കാരന്‍. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ ‘കറക്കി വീഴ്ത്തിയ’ മിച്ചല്‍ സാന്റ്‌നര്‍ ഈ മത്സരത്തില്‍ കളിക്കുന്നില്ല. പരുക്കിന്റെ പിടിയിലായ സാന്റനറിനു പകരം ഇഷ് സോധി കളിക്കും. ടിം സൗത്തിക്ക് വിശ്രമം അനുവദിച്ച് മാറ്റ് ഹെന്റിക്കും ന്യൂസീലന്‍ഡ് അവസരം നല്‍കി.

Continue Reading

Cricket

സാന്റ്‌നര്‍ ഇന്ത്യയെ കറക്കി വീഴ്ത്തി; ന്യൂസിലന്‍ഡിന് ചരിത്ര വിജയം

രണ്ടാം ടെസ്റ്റിലെ ആധികാരിക ജയത്തോടെ ഇന്ത്യയിൽ ആദ്യമായി കിവികൾ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. 2012മു ശേഷം ആദ്യമായാണ് ഇന്ത്യക്ക് സ്വന്തം മണ്ണിൽ പരമ്പര നഷ്ടമാകുന്നത്.

Published

on

പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിരയെ കടപുഴക്കിയ മിച്ചൽ സാന്റ്നറുടെ പ്രകടന മികവിൽ ന്യൂസിലൻഡിന് ഇന്ത്യൻ മണ്ണിൽ ചരിത്ര വിജയം. രണ്ടാം ടെസ്റ്റിലെ ആധികാരിക ജയത്തോടെ ഇന്ത്യയിൽ ആദ്യമായി കിവികൾ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. 2012മു ശേഷം ആദ്യമായാണ് ഇന്ത്യക്ക് സ്വന്തം മണ്ണിൽ പരമ്പര നഷ്ടമാകുന്നത്.

മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരത്തിലും ന്യൂസിലൻഡ് ജയിച്ചിരുന്നു. 359 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ ബാറ്റിങ് 245ൽ അവസാനിച്ചു. 113 റൺസിനാണ് കിവികളുടെ ജയം. സ്കോർ: ന്യൂസിലൻഡ് – 259 & 255, ഇന്ത്യ – 156 & 245.

77 റൺസ് നേടിയ യശസ്വി ജയ്സ്വാളും 42 റൺസ് നേടിയ രവീന്ദ്ര ജദേജയും മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ (എട്ട്), സൂപ്പർ താരം വിരാട് കോഹ്ലി (17) എന്നിവർ രണ്ടാം ഇന്നിങ്സിലും പരാജയപ്പെട്ടു. ശുഭ്മൻ ഗിൽ (23), ഋഷഭ് പന്ത് (പൂജ്യം), വാഷിങ്ടൺ സുന്ദർ (21), സർഫറാസ് ഖാൻ (ഒമ്പത്), ആർ. അശ്വിൻ (18), ആകാശ് ദീപ് (ഒന്ന്), ജസ്പ്രീത് ബുംറ (10*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ.

ആദ്യ ഇന്നിങ്സിൽ ഏഴ് വിക്കറ്റ് നേടിയ സാന്റ്നർ രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റുകളാണ് പിഴുതത്. അജാസ് പട്ടേൽ രണ്ടും ഗ്ലെൻ ഫിലിപ്സ് ഒരു വിക്കറ്റും നേടി. സ്വന്തം നാട്ടിൽ 18 പരമ്പരകളിലായി തുടരുന്നുവന്ന വിജയഗാഥയാണ്, ന്യൂസീലൻഡിനെതിരായ പരമ്പര നഷ്ടത്തോടെ ഇന്ത്യക്ക് നഷ്ടപ്പെട്ടത്. പരമ്പരയിലെ മൂന്നാം മത്സരം നവംബർ ഒന്നു മുതൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കും.

Continue Reading

Cricket

സ്പിന്‍ കുരുക്കില്‍ കറങ്ങി വീണ് ഇംഗ്ലണ്ട്; പാകിസ്താന് പരമ്പര

36 റൺസിന്‍റെ വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിക്കൊണ്ട് പാകിസ്താൻ മറികടക്കുകയായിരുന്നു.

Published

on

ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിലും വിജയിച്ച് പരമ്പര  സ്വന്തമാക്കി പാകിസ്താൻ. ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം തുടർച്ചയായി രണ്ട് മത്സരം വിജയിച്ചാണ് പാകിസ്താൻ പരമ്പര നേടിയത്. 36 റൺസിന്‍റെ വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിക്കൊണ്ട് പാകിസ്താൻ മറികടക്കുകയായിരുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് ഷാൻ മസൂദു സംഘവും സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പര നേടുന്നത്.

ഷാൻ മസൂദിന്‍റെ കീഴിൽ പാകിസ്താന്‍റെ ആദ്യ പരമ്പര നേട്ടം കൂടുയാണ് ഇത്. 2021ന് ശേഷം ആദ്യമായാണ് പാകിസ്താൻ സ്വന്തം തട്ടകത്തിൽ ഒരു പരമ്പര വിജയം സ്വന്തമാക്കുന്നത്. നേരത്തെ മൂന്നിന് 24 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട് മൂന്നാം ദിനം ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചത്. എന്നാൽ ടീം സ്കോർ 112 റൺസ് എടുത്തപ്പോഴേക്കും പാകിസ്താൻ ഓൾഔട്ടാകുകയായിരുന്നു. 33 റൺസ് നേടിയ സൂപ്പർതാരം ജോ റൂട്ടാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ .

സ്പിൻ കുരുക്കിലാണ് പാകിസ്താൻ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. നോമാൻ അലി ആറും സാജിദ് ഖാൻ നാലും വിക്കറ്റുകൾ വീഴ്ത്തി. രണ്ടാം ഇന്നിം​ഗ്സിൽ 36 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച പാകിസ്താൻ 3.1 ഓവറിൽ ലക്ഷ്യത്തിലെത്തി. ആറ് പന്തിൽ നാല് ഫോറും ഒരു സിക്സും സഹിതം 23 റൺസെടുത്ത് പുറത്താകാതെ ഷാൻ മസൂദാണ് പാകിസ്താൻ വിജയം വേ​ഗത്തിലാക്കിയത്. എട്ട് റൺസെടുത്ത സയ്യീം ആയൂബ് പുറത്തായി. അഞ്ച് റൺസെടുത്ത അബ്ദുള്ള ഷെഫീക്കും മസൂദിനൊപ്പം പുറത്താകാതെ നിന്നു.

ഒന്നാം ഇന്നിങ്സിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 267 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 344 റൺസ് സ്വന്തമാക്കി. 134 റൺസ് നേടിയ സൗദ് ഷക്കീലാണ് പാകിസ്താന് ലീഡ് നേടികൊടുത്തത്. ഇം​ഗ്ലണ്ടിനായി സ്പിന്നർ റെഹ്മാൻ അഹമദ് നാല് വിക്കറ്റുകളും ഷുഹൈബ് ബഷീർ മൂന്ന് വിക്കറ്റുകളും വീഴ്ത്തി.

നേരത്തെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ഒരു ഇന്നിങ്സിനും 47 റൺസിനുമാണ് വിജയിച്ചത്. എന്നാൽ രണ്ടാം മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ പാകിസ്താൻ 152 റൺസിന്‍റെ മികച്ച വിജയം നേടി പരമ്പര സമനിലയാക്കി. മൂന്നാം മത്സരത്തിലും ജയിച്ചതോടെ പാകിസ്താൻ പരമ്പര സ്വന്തമാക്കുകയായിരുന്നു.

Continue Reading

Trending