Connect with us

kerala

കാറിന്റെ പിന്നില്‍ തട്ടി; കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചു തകര്‍ത്തു

Published

on

തിരുവനന്തപുരം: വാഹനത്തിന്റെ പിന്നില്‍ തട്ടിയതിന് കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചു തകര്‍ത്തു. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. കോട്ടയം സ്വദേശിയായ ജോര്‍ജും കുടുംബവും സഞ്ചരിച്ച കാറാണ് അടിച്ചു തകര്‍ത്തത്.

ശ്രീകാര്യം സ്വദേശി അജിത് ഓടിച്ചിരുന്ന കാറിന്റെ പിന്നിലാണ് ജോര്‍ജിന്റെ കാര്‍ തട്ടിയത്. തൊട്ടുപിന്നാലെ ജോര്‍ജിന്റെ കാര്‍ അജിത് അടിച്ചു തകര്‍ക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പിഎസ്‌സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട: ഹൈക്കോടതി

ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും പി എസ് സിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി എം മനോജ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Published

on

ഉദ്യോഗാര്‍ത്ഥിയുടെ ജാതി സംബന്ധിച്ച് സംശയം തോന്നിയാല്‍ അന്വേഷണം നടത്താന്‍ പിഎസ് സിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. തട്ടിപ്പ് കാണിച്ചാണ് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നതുള്‍പ്പെടെ സംശയം തോന്നിയാല്‍ റവന്യൂ വകുപ്പിനോ ബന്ധപ്പെട്ട ഏജന്‍സിക്കോ വിഷയം റഫര്‍ ചെയ്യണം. ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും പി എസ് സിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി എം മനോജ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഹിന്ദു നാടാര്‍ വിഭാഗത്തിനായി നീക്കിവെച്ച ഫയര്‍മാന്‍ തസ്തികയിലേക്കുള്ള നിയമനം മതംമാറിയെന്ന പേരില്‍ നിഷേധിച്ച പിഎസ് സി നടപടി ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശി എസ് പി അനു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. 2015 ല്‍ അനുവിന് ആദ്യം ജയില്‍ വാര്‍ഡനായി നിയമനം ലഭിച്ചിരുന്നു. പിന്നീട് ഫയര്‍മാനായി സെലക്ഷന്‍ ലഭിച്ചപ്പോള്‍ വാര്‍ഡന്‍ ജോലി രാജിവെച്ചു. ഒരു വര്‍ഷത്തിന് ശേഷമാണ് ജാതി തട്ടിപ്പു നടത്തിയെന്ന് കാണിച്ച് പി എസ് സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതിക്ക് ശേഷം അനു ഹിന്ദു നാടാര്‍ വിഭാഗത്തില്‍ നിന്നും ക്രിസ്ത്യന്‍ മതത്തിലേക്ക് മാറി. പിന്നീട് ജയില്‍ വാര്‍ഡന്റെ തസ്തികയിലേക്ക് അപേക്ഷ നല്‍കിയശേഷം വീണ്ടും ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നുവെന്നും പി എസ് സി ചൂണ്ടിക്കാട്ടി. അഡൈ്വസ് മെമ്മോ റദ്ദാക്കിയ പി എസ് സി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും ഉത്തരവിട്ടു. ഭാവിയില്‍ അപേക്ഷ നല്‍കുന്നതും പിഎസ് സി വിലക്കി. ഈ ഉത്തരവ് ചോദ്യം ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്രൂണലിനെ സമീപിച്ചെങ്കിലും, പിഎസ് സി നിലപാട് ശരിവെക്കുകയായിരുന്നു.

എന്നാല്‍ താന്‍ മതം മാറിയിട്ടില്ലെന്നും ക്രിസ്ത്യന്‍ വിഭാഗത്തിലുള്ള യുവതിയെ വിവാഹം കഴിച്ചതിന്റെ ചടങ്ങാണ് പള്ളിയില്‍ നടന്നതെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. എസ്എസ്എല്‍സി ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകളില്‍ ഹിന്ദു നാടാര്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നും ബോധിപ്പിച്ചു.

എന്നാല്‍ ഹര്‍ജിക്കാരന്‍ 2014 ല്‍ ആര്യസമാജം വഴി ഹിന്ദുമതം സ്വീകരിച്ചെന്നതും ഇതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനവും മതംമാറ്റത്തിന് തെളിവാണെന്ന് പിഎസ് സി വാദിച്ചു. തുടര്‍ന്ന് പിഎസ് സിയുടെ ഉത്തരവുകള്‍ റദ്ദാക്കിയ ഹൈക്കോടതി, ഹര്‍ജിക്കാരന്റെ ജാതി നിര്‍ണയത്തിനായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറുന്നതിന് ഉത്തരവ് തടസ്സമല്ലെന്നും വ്യക്തമാക്കി.

Continue Reading

kerala

പരാതി അന്വേഷിക്കാന്‍ പോയ വനിതാ എക്‌സൈസ് ഓഫീസര്‍ വാഹനാപകടത്തില്‍ പെട്ട് മരിച്ചു

ഞായറാഴ്ച രാത്രി 11-ഓടെ പാറ്റൂര്‍-ജനറല്‍ ആശുപത്രി റോഡിലായിരുന്നു അപകടം.

Published

on

പരാതി അന്വേഷിക്കാന്‍ പോയ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമല വേട്ടമുക്ക് ലക്ഷ്മിനഗര്‍ എല്‍.എന്‍. ആര്‍.എ. 51-ല്‍ ഷാനിദ എസ്.എന്‍.(36) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 11-ഓടെ പാറ്റൂര്‍-ജനറല്‍ ആശുപത്രി റോഡിലായിരുന്നു അപകടം. ഷാനിദ ഓടിച്ചിരുന്ന സ്‌കൂട്ടര്‍, റോഡിലെ ഡിവൈഡറില്‍ ഇടിച്ച് മറുഭാഗത്തേക്കു തെറിച്ചുവീണപ്പോള്‍ എതിരേ വന്ന കാറിടിച്ചായിരുന്നു അപകടം.

എക്‌സൈസ് തിരുവനന്തപുരം റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്നു. വഞ്ചിയൂര്‍, മെഡിക്കല്‍ കോളേജ് ഭാഗങ്ങളില്‍നിന്നുള്ള രഹസ്യ പരാതികള്‍ അന്വേഷിക്കാനായി പോകുമ്പോഴായിരുന്നു അപകടം. മെഡിക്കല്‍ കോളേജ് ആശു പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഭര്‍ത്താവ്: നസീര്‍. മക്കള്‍: മുഹമ്മദ് ഫഗദ്, ഫൈഗ ഫാത്തിമ.

Continue Reading

kerala

ഇടതുമുന്നണിയോടൊപ്പം തുടരണോയെന്ന് ഉപതിരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കും: കാരാട്ട് റസാഖ്‌

കൊടുവള്ളിയില്‍ താന്‍ കൊണ്ടുവന്ന പല വികസനപദ്ധതികളും സി.പി.എം താമരശ്ശേരി ഏരിയകൊടുവള്ളി ലോക്കല്‍ കമ്മിറ്റികള്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ അട്ടിമറിച്ചെന്നായിരുന്നു കാരാട്ട് റസാഖിന്റെ പ്രധാന ആരോപണം.

Published

on

ഇടതുമുന്നണിയില്‍ തുടരണമോയെന്നത് സംബന്ധിച്ച രാഷ്ട്രീയതീരുമാനം നിലവിലെ ഉപതിരഞ്ഞെടുപ്പുകള്‍ക്കുശേഷം കൈക്കൊള്ളുമെന്ന് ഇടതുസഹയാത്രികനും കൊടുവള്ളിയിലെ മുന്‍ സി.പി.എം സ്വതന്ത്ര എം.എല്‍.എ.യുമായിരുന്ന കാരാട്ട് റസാഖ്.

പി.വി. അന്‍വറിനുപിന്നാലെ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്ന കാരാട്ട് റസാഖ്, താന്‍ ഉന്നയിച്ച പരാതികള്‍ക്ക് പത്തുദിവസത്തിനകം സി.പി.എം. പരിഹാരമാര്‍ഗം കാണണമെന്ന നിബന്ധനയുമായി ഇക്കഴിഞ്ഞ ഒക്ടോബര്‍ 26ന് രംഗത്തുവന്നിരുന്നു.

പരസ്യപ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം ജില്ലാ നേതാക്കള്‍ തന്നെ ബന്ധപ്പെട്ടതായി കാരാട്ട് റസാഖ് അറിയിച്ചു. പ്രശ്‌നം ചര്‍ച്ചചെയ്ത് പരിഹാരം കാണാമെന്നാണ് അറിയിച്ചത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയെയും മുന്നണിയെയും ക്ഷീണിപ്പിക്കുകയും വിവാദത്തിലാക്കുകയും ചെയ്യുന്ന തീരുമാനങ്ങളെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാലാണ് രാഷ്ട്രീയപരമായ തീരുമാനങ്ങളും അഭിപ്രായവ്യത്യാസങ്ങളുമെല്ലാം ഉപതിരഞ്ഞെടുപ്പിനുശേഷം വ്യക്തമാക്കാമെന്ന നിലപാട് സ്വീകരിക്കുന്നതെന്ന് കാരാട്ട് റസാഖ് വ്യക്തമാക്കി.

കൊടുവള്ളിയില്‍ താന്‍ കൊണ്ടുവന്ന പല വികസനപദ്ധതികളും സി.പി.എം താമരശ്ശേരി ഏരിയകൊടുവള്ളി ലോക്കല്‍ കമ്മിറ്റികള്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ അട്ടിമറിച്ചെന്നായിരുന്നു കാരാട്ട് റസാഖിന്റെ പ്രധാന ആരോപണം. ഇക്കാര്യത്തിലും തന്റെ തിരഞ്ഞെടുപ്പുതോല്‍വിക്ക് വഴിയൊരുക്കിയവര്‍ക്കെതിരേ നല്‍കിയ പരാതിയിലും നടപടിയാവാത്തപക്ഷം കടുത്തതീരുമാനമെടുക്കുമെന്നായിരുന്നു റസാഖിന്റെ മുന്‍ പ്രസ്താവന.

Continue Reading

Trending