Connect with us

india

ചരിത്ര വ്യക്തിത്വങ്ങളെയും സംഭവങ്ങളെയും മനസ്സിലാക്കേണ്ടതും വിലയിരുത്തേണ്ടതും അതത് കാലത്തെ മുന്‍നിര്‍ത്തിയാണ്.

അല്ലാതെ വര്‍ത്തമാനകാല രാഷ്ട്രീയ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയല്ല. പരിശീലനം ലഭിച്ച ചരിത്രകാരന്‍മാരുടെ ജോലിയാണത്.

Published

on

ഷംസീര്‍ കോളോത്ത്

ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ സുപ്രീംകോടതിയില്‍ ഒരു ഹര്‍ജി പരിഗണനക്ക് വന്നു. ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ് ആയിരുന്നു ഹരജിക്കാരന്‍. ചില്ലറക്കാരനല്ല കക്ഷി. മുസ്‌ലിംകളാദി പിന്നാക്ക ദലിത് ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ള വിഷലിപ്തമായ പല ഹരജികള്‍ക്കും പിറകില്‍ ഇദ്ദേഹമായിരുന്നു. മതംമാറ്റം തടയല്‍, വഖഫ് നിയമം, കശ്മീര്‍ പ്രത്യേക പദവി, ദലിത് മതംമാറ്റം തുടങ്ങി നിരവധി വിഷയങ്ങളില്‍ നീതിയുടെ ഇടനാഴികളില്‍ അനീതിയുടെ ഒളിയജണ്ടകളുമായി ഇദ്ദേഹത്തെ കാണാം. ഹരജികള്‍കൊണ്ട് മാത്രമല്ല, വിദ്വേഷ പ്രസംഗത്തിനും കുപ്രസിദ്ധനാണ്. ഈ അഭിഭാഷകന്‍ സമര്‍പ്പിച്ച പ്രധാന ഹരജിയോട് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ മറുപടി ശ്രദ്ധ പതിയേണ്ട ഒന്നാണ്. ഒരുപക്ഷേ ഇന്ത്യ ഇന്ന് നേരിടുന്ന പരമപ്രധാനമായ പ്രശ്‌നത്തിലേക്ക് വെളിച്ചംവീശുന്ന പ്രതികരണമാണ് സുപ്രീംകോടതി ന്യായാധിപരില്‍ നിന്നുണ്ടായത്. രോഗവും അതിനുള്ള ചികിത്സയുമെന്ന പോലെ ഹരജിയും പ്രതികരണവും മാറി. നൂറുകണക്കിന് പേജ് നീളുന്ന വിധിന്യായമൊന്നുമായിരുന്നില്ല അത്. ഹരജി തള്ളിക്കൊണ്ട് കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍കൊണ്ടാണത് ശ്രദ്ധേയമായത്. ആ വാക്കുകളില്‍ ഗൗരവതരവും രാജ്യനന്മയെ കാംക്ഷിക്കുന്നതുമായ ചില ആശയങ്ങളടങ്ങിയിരുന്നു. പ്രതിഷേധവും രോഷവും നിറഞ്ഞുനിന്നവയായിരുന്നു അവ. രാജ്യത്തെ ജനങ്ങള്‍ പറയാന്‍ ആഗ്രഹിച്ചതെന്തോ അത് കോടതി പറഞ്ഞു. അനുദിനം ഏറെ വഷളായികൊണ്ടിരിക്കുന്ന രോഗത്തിന് പ്രാഥമിക ചികിത്സയായി വേണമെങ്കില്‍ അതിനെ കാണാം. രോഗത്തിന് ചികിത്സ നല്‍കേണ്ട ഭരണകൂടം പ്രത്യേകിച്ച് രോഗവാഹകരായി മാറുന്ന സാഹചര്യത്തില്‍.
യഥാര്‍ത്ഥ ഇന്ത്യക്കാര്‍
ഇന്ത്യയിലെ പൊതു ഇടങ്ങള്‍ക്ക് പട്ടണങ്ങള്‍ക്ക് അധിനിവേശക്കാരുടെ നാമമാണ് നല്‍കപ്പെട്ടിരിക്കുന്നതെന്നും യഥാര്‍ത്ഥ ഇന്ത്യയെ അവ പ്രതിനിധീകരിക്കുന്നില്ലെന്നുമായിരുന്നു ഹരജിയിലെ പ്രധാന വാദം. ലോദി റോഡും ഫരീദാബാദുമൊക്കെ ക്രൂരന്മാരായ അധിനിവേശകരുടെ പേരുകളില്‍ നിന്നുണ്ടായാതാണെന്നാണ് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. പരിവ്രാജകനായി മതഭേദമില്ലാതെ ജനങ്ങളെ സേവിച്ച ശൈഖ് ഷറഫുദ്ദീന്‍ യഹ്യാ ബിഹാരിയെ പോലുള്ള സൂഫിവര്യന്മാരെ മതപരിവര്‍ത്തന നേതാക്കളായാണ് ഹരജിയില്‍ ചിത്രീകരിച്ചിരിക്കുന്നത്. അവരുടെ മഹത്വം ഉള്‍കൊണ്ട് ജനത ആ പ്രദേശങ്ങള്‍ക്ക് നല്‍കിയ സ്ഥലനാമങ്ങളാണ് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഹരജിക്കാരനെയും കൂട്ടരേയും വിറളിപിടിപ്പിക്കുന്നത്. അഹമദാബാദും ബീഹാര്‍ ശരീഫുമടക്കം നിരവധി സ്ഥലനാമങ്ങളുടെ വിവരങ്ങളും അവയുടെ ‘യഥാര്‍ത്ഥ’ പേരും അദ്ദേഹം ഹര്‍ജിയില്‍ നല്‍കിയിട്ടുണ്ട്. എന്തുകൊണ്ടാണെന്നറിയില്ല, ഇതേ യുക്തിയില്‍ ലിസ്റ്റില്‍ ആദ്യം ഇടം പിടിക്കേണ്ടിയിരുന്ന ഹസ്രത് നിസാമുദ്ദീനും ചിറാഗ് ദില്ലിയുമൊന്നും കാണുന്നില്ല.
ഇത്തരം സ്ഥലനാമങ്ങളൊക്കെ തിരുത്തി പുതിയ പേരുകള്‍ നല്‍കാന്‍ സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കാന്‍ കോടതിയോട് ഹരജിക്കാരന്‍ അഭ്യര്‍ഥിച്ചു. ഒരു കമ്മീഷനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. ന്യൂനപക്ഷ കമ്മീഷനും വനിതാകമ്മീഷനുമൊക്കെ പോലെ പേരുമാറ്റ കമ്മീഷന്‍!. രാജ്യം സ്വതന്ത്രമായിട്ട് എഴുപത്തഞ്ച് വര്‍ഷം പിന്നിട്ടിട്ടും ഒരു ഭരണകൂടവും ഈ സ്ഥലങ്ങളുടെ പേരുമാറ്റത്തിന് തയ്യാറാവുന്നില്ലെന്നും ഹരജിക്കാരന്‍ പരാതിപ്പെട്ടു.
സ്വതന്ത്ര ഭാരതത്തില്‍ സ്ഥല ദേശ നാമ മാറ്റം ഇതിനുമുന്‍പും ഉണ്ടായിട്ടുണ്ട്. പക്ഷേ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നീതിയുടെയും പുതുപുലരിയെ സൂചിപ്പിക്കാന്‍ വേണ്ടിയായിരുന്നു അതൊക്കെ നടപ്പാക്കിയത്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ലാതിരുന്നു ഡല്‍ഹിയിലെ ക്വീന്‍സ് വേ (Queensway) പോലുള്ള നിരത്തുകള്‍ ജന്‍പഥ് (People’s Way) ആയി മാറിയതിന്പിന്നില്‍ നീതിയുടെയും സമത്വത്തിന്റെയും സന്ദേശമുണ്ടായിരുന്നു. വെറുപ്പിന്റെയും അനൈക്യത്തിന്റെയും അജണ്ടയായിരുന്നില്ല ആ നീക്കങ്ങള്‍ക്ക് പിറികിലുണ്ടായിരുന്നത്. ചരിത്ര നഗരികളായിരുന്ന അലഹബാദിന്റെയും ഫൈസാബാദിന്റെയുമടക്കം പല പട്ടണങ്ങളുടെയും പേര് മാറ്റാനും പുതിയ ‘പുരാതന’ പേര് നല്‍കാനും സംഘ്പരിവാര്‍ സര്‍ക്കാരുകള്‍ക്ക് യാതൊരു മടിയുമുണ്ടായില്ല. മഹാരാഷ്ട്രയിലെ വിമത ശിവസേന-ബി.ജെ.പി സഖ്യസര്‍ക്കാര്‍ ഔറംഗാബാദിന്റെ പേര് മാറ്റിയത് ഈയിടെയാണ്. വൈസ്രോയി ഹൗസിലെ (ഇന്നത്തെ രാഷ്ട്രപതി ഭവന്‍) പൂന്തോട്ടത്തിന് ഉദ്യാനങ്ങളെ ഏറെ സ്‌നേഹിച്ച മുഗളരുടെ പേര് നല്‍കിയത് വന്‍ അപരാധമായി കണ്ടാണ് ഈയിടെ പ്രശസ്തമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റിയത്.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന രാഷ്ട്രീയ സംഭവങ്ങളെ വര്‍ത്തമാനകാല രാഷ്ട്രീയ അജണ്ടകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നവര്‍ ഇന്നിന്റെ കാലത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ നേരിടാന്‍ ഭയമുള്ളവരോ താല്‍പര്യമില്ലാത്തവരോ ആണ്. ചവിട്ടി നില്‍ക്കുന്ന മണ്ണില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍നിന്ന് കുതറിമാറുകയും എങ്ങോ കഴിഞ്ഞുപോയ കാലത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്യുന്നവര്‍ ചരിത്ര വിരുദ്ധരും വര്‍ത്തമാന കാലത്തോട് നീതികാണിക്കാത്തവരുമാണ്. ആരാണ് അധിനിവേശകര്‍? ആരാണ് അക്രമി എന്നത് നിര്‍വചിക്കപ്പെടേണ്ടത് വര്‍ഗീയ അജണ്ടയെ മുന്‍നിര്‍ത്തിയല്ല. ചരിത്രപരമായ ശത്രു ബിംബങ്ങള്‍ നിര്‍മിക്കുന്നത് വര്‍ത്തമാനകാലത്തെ മനുഷ്യന്റെ ശിരസ്സ് ലക്ഷ്യംവെച്ച് കൊണ്ടാവരുത്. ചരിത്ര വ്യക്തിത്വങ്ങളെ വര്‍ത്തമാനകാല യുക്തികൊണ്ട് വിധിക്കുന്നത്‌പോലെ മണ്ടത്തരം മറ്റൊന്നില്ലെന്ന് ചരിത്രകാരന്‍മാര്‍ പലവുരു വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് കര്‍ണാടകത്തിലെ പ്രധാന ഹിന്ദു ആരാധനാകേന്ദ്രമായ ശൃംഗേരി മഠത്തിന് സംരക്ഷണവും സഹായവും നല്‍കിയ ടിപ്പുസുല്‍ത്താന്‍ ഹിന്ദു വിരുദ്ധനും മഠത്തെ ആരുടെ അക്രമത്തില്‍നിന്നാണോ ടിപ്പുസുല്‍ത്താന്‍ സംരക്ഷിക്കാന്‍ ശ്രമിച്ചത് അവര്‍ ആരാധിക്കപ്പെടേണ്ട ഹിന്ദു പ്രതീകങ്ങളുമായാണ് ചിലര്‍ അവതരിപ്പിക്കുന്നത്. ചരിത്ര വ്യക്തിത്വങ്ങളെയും സംഭവങ്ങളെയും മനസ്സിലാക്കേണ്ടതും വിലയിരുത്തേണ്ടതും അതത് കാലത്തെ മുന്‍നിര്‍ത്തിയാണ്. അല്ലാതെ വര്‍ത്തമാനകാല രാഷ്ട്രീയ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയല്ല. പരിശീലനം ലഭിച്ച ചരിത്രകാരന്‍മാരുടെ ജോലിയാണത്.
സാഹോദര്യം മുഖ്യം
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ സ്ഥലനാമമാറ്റത്തിന് പുതിയ രാഷ്ട്രീയ മാനം കൈവന്നിട്ടുണ്ട്. അത് ഐക്യത്തിനും ദേശീയോദ്ഗ്രഥനത്തിനും പ്രാധാന്യം നല്‍കാന്‍ വേണ്ടിയെല്ലന്നത് വ്യക്തമാണ്. ആ ദുസ്സൂചനയിലേക്കാണ് ഹരജി തള്ളിക്കൊണ്ട് കോടതി വിരല്‍ചൂണ്ടിയത്. ജസ്റ്റിസ് കെ.എം ജോസഫും ബി.വി നാഗരത്‌നയുമടങ്ങുന്ന ബെഞ്ച് ഹരജിക്കാരന്റെ വര്‍ഗീയ അജണ്ട വ്യക്തമായി മനസ്സിലാക്കുകയുണ്ടായി. ഭൂതകാലത്തിന്റെ തടവുകാരായി (ജൃശീെിലൃ െീള ജമേെ) ഒരു രാജ്യത്തിന് തുടരനാവില്ലെന്നും ഭരണഘടനാമൂല്യമായ സഹോദര്യമാണ് മറ്റെല്ലാകാര്യങ്ങളേക്കാളും മുഖ്യമെന്നും കോടതി വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍തന്നെ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും കൂടെ രേഖപ്പെടുത്തപ്പെട്ട മഹത്തായ ആശയമാണ് സാഹോദര്യമെന്നത്. രാജ്യത്തെ ജനങ്ങള്‍ തമ്മില്‍ സാഹോദര്യമില്ലാതെ രാഷ്ട്രത്തിന് നിലനില്‍പ്പില്ലന്ന തിരിച്ചറിവില്‍നിന്നാണ് രാഷ്ട്രനിര്‍മാതാക്കള്‍ സാഹോദര്യത്തിന് ഇത്ര പ്രാധാന്യം നല്‍കിയത്. മലയാളികൂടിയായ ജസ്റ്റിസ് കെ.എം ജോസഫ് സഹിഷ്ണുതയുടെ പര്യായങ്ങളായിരുന്ന കേരളത്തിലെ ഹിന്ദു രാജാക്കന്‍മാരെയും അവര്‍ ക്രിസ്ത്യന്‍ പള്ളിക്ക് സ്ഥലം ദാനം നല്‍കിയതിനെയും പറ്റി ഉണര്‍ത്തിയപ്പോള്‍ അതുകൊണ്ടാണ് ഇന്ന് ഹിന്ദുക്കള്‍ പലയിടങ്ങളില്‍നിന്നും നിഷ്‌കാസനം ചെയ്യപ്പെട്ടതെന്നായിരുന്നു ഹരജിക്കാരന്‍ മറുപടി നല്‍കിയത്. യു.എ.ഇയില്‍ ക്ഷേത്ര നിര്‍മിതിക്ക് അനുമതി നല്‍കിയ അറബ് ഭരണാധികരികളെ പുകഴ്ത്തുന്ന സംഘ്പരിവാറുകാരന്‍ പക്ഷേ ജസ്റ്റിസ് ജോസഫിന്റെ മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണത്തെ മറ്റൊരു രീതിയിലാണ് സമീപിക്കുന്നത്.തികച്ചും വക്രീകരിക്കപ്പെട്ടതും വര്‍ഗീയവത്കരിക്കപ്പെട്ടതുമായ ചരിത്രബോധം അപകടകരമാണെന്നതിന്റെ സങ്കടകരമായ ഉദാഹരണമാണ് നിലവില്‍ രാജ്യം. വികല ചരിത്ര ബോധമാണ് ഹരജിക്കാരനെകൊണ്ട് ഈ ചോദ്യംചോദിക്കാന്‍ പ്രേരിപ്പിക്കുന്നത്. അതും രാജ്യത്തെ പരമോന്നത കോടതിയോട്. ആരാണ് ആദിമവാസികളായ ഇന്ത്യക്കാരെന്നും ആര്‍ക്കാണ് ഈ മണ്ണിനുമേലുള്ള അന്തിമമായ അവകാശമെന്നതും അസംബന്ധം നിറഞ്ഞ ചോദ്യമാണ്. കാരണം ലോകമനുഷ്യരാശിയുടെ ചരിത്രംതന്നെ കുടിയേറ്റങ്ങളുടെതാണ്. ആശയങ്ങളുടെയും ജനങ്ങളുടെ തന്നെയും പരസ്പര കൈമാറ്റങ്ങളുടേതുമാണ്.

 

india

പരീക്ഷയേയും പേടി; യു.പിയിലെ യൂണിവേഴ്സിറ്റി പരീക്ഷയിൽ ആർ.എസ്.എസിനെതിരെ ചോദ്യമുണ്ടാക്കിയെന്ന് ആരോപണം; പരീക്ഷാ മൂല്യനിർണയ ജോലികളിൽ നിന്നും അധ്യാപികക്ക് വിലക്ക്

മീററ്റിലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തുന്ന ചൗധരി ചരണ്‍ സിങ് സര്‍വകലാശാലയിലാണ് സംഭവം.

Published

on

ഉത്തര്‍പ്രദേശിലെ യൂണിവേഴ്‌സിറ്റിയില്‍ ആര്‍.എസ്.എസിനെയും തീവ്രവാദ സംഘടനയെയും ബന്ധിപ്പിച്ച് ചോദ്യമുണ്ടാക്കിയെന്ന് ആരോപിച്ച് അധ്യാപികക്ക് നേരെ നടപടി. മീററ്റിലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തുന്ന ചൗധരി ചരണ്‍ സിങ് സര്‍വകലാശാലയിലാണ് സംഭവം.

ഏപ്രില്‍ രണ്ടിന് നടന്ന രണ്ടാം സെമസ്റ്റര്‍ പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയില്‍ രാഷ്ട്രീയ സ്വയംസേവക് സംഘത്തെ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെടുത്തുന്ന ഒരു ചോദ്യപേപ്പര്‍ ഉണ്ടായിരുന്നതായി ആരോപണങ്ങളുയര്‍ന്നു. പിന്നാലെ വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടു. പിന്നാലെ ചോദ്യപേപ്പര്‍ തയ്യാറാക്കിയ പ്രൊഫസറെ, ചൗധരി ചരണ്‍ സിങ് സര്‍വകലാശാല അധികൃതര്‍ എല്ലാ പരീക്ഷാ, മൂല്യനിര്‍ണയ ജോലികളില്‍ നിന്നും വിലക്കി.

ചോദ്യ പേപ്പറില്‍ ജാതിയും മതവും രാഷ്ട്രീയ ഉയര്‍ച്ചക്കായി ഉപയോഗിക്കുന്ന സംഘടനകളെക്കുറിച്ച് ചോദ്യം ചോദിക്കുകയും അതില്‍ ആര്‍.എസ്.എസിനെ ഉള്‍പ്പെടുത്തുകയും ചെയ്തുവെന്നാണ് വിമര്‍ശനം. ചോദ്യത്തില്‍ നക്‌സലൈറ്റുകള്‍, ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട്, ദാല്‍ ഖല്‍സ എന്നിവയ്‌ക്കൊപ്പം ആര്‍.എസ്.എസിന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നുവെന്നാണ് പറയുന്നത്.

സംഭവം പ്രചരിച്ചതോടെ ആര്‍.എസ്.എസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എ.ബി.വി.പി) അംഗങ്ങള്‍ ചൗധരി ചരണ്‍ സിങ് സര്‍വകലാശാലയുടെ കാമ്പസില്‍ പ്രതിഷേധ പ്രകടനം നടത്തുകയും രജിസ്ട്രാര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിക്കുകയും ചെയ്തു.

മീററ്റ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപികയായ സീമ പന്‍വാര്‍ ആണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്ന് സര്‍വകലാശാല കണ്ടെത്തി. സീമ പന്‍വര്‍ രേഖാമൂലം ക്ഷമാപണം നടത്തിയതായി സര്‍വകലാശാല രജിസ്ട്രാര്‍ ധീരേന്ദ്ര കുമാര്‍ വര്‍മ പറഞ്ഞു. ഭാവിയില്‍ ഇനി സീമ പന്‍വര്‍ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുകയോ വിലയിരുത്തുകയോ ചെയ്യില്ലെന്നും വര്‍മ പറഞ്ഞു.

ആര്‍.എസ്.എസിനെക്കുറിച്ചുള്ള ചോദ്യമുള്ള ചോദ്യപേപ്പര്‍ സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സര്‍വകലാശാല പറഞ്ഞു.

Continue Reading

india

ജബല്‍പൂരില്‍ വൈദികരെ വിശ്വ ഹിന്ദു പരിശത്ത് ആക്രമിച്ച സംഭവം: പ്രതിഷേധം ശക്തമാക്കാന്‍ ക്രിസ്ത്യന്‍ സംഘടനകള്‍

നാല് ദിവസത്തിനു ശേഷമാണ് സംഭവത്തിൽ വിഎച്ച്പി പ്രവർത്തകർക്കെതിരെ എഫ്ഐആർ ഇട്ടത്.

Published

on

ജബൽപൂരിൽ മലയാളി വൈദികർ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ ക്രിസ്ത്യൻ സംഘടനകൾ. എഫ്ഐആർ വൈകിപ്പിച്ചതിൽ കോടതിയെ സമീപിക്കുമെന്ന് വൈദികർ. ഒഡീഷയിൽ മലയാളി വൈദികനെ പൊലീസ് ആക്രമിച്ച സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു.

ജബൽപൂരിൽ പൊലീസിന്റെ കൺമുമ്പിൽ നടന്ന മർദ്ദനത്തിൽ പ്രതികളെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. 4 ദിവസത്തിനു ശേഷമാണ് സംഭവത്തിൽ വിഎച്ച്പി പ്രവർത്തകർക്കെതിരെ എഫ്ഐആർ ഇട്ടത്.

അതേസമയം രണ്ടാം തീയതി തന്നെ കേസെടുത്തിട്ടുണ്ട് എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. സംഭവം പാർലമെന്റിൽ അടക്കം ചർച്ചയായ സാഹചര്യത്തിൽ നടപടി വൈകുന്നതിൽ പ്രതിഷേധം ശക്തമാക്കാനാണ് സഭാ നേതൃത്വത്തിന്റെ തീരുമാനം. എഫ്ഐആർ വൈകിപ്പിച്ചതിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് വൈദികർ വ്യക്തമാക്കിയിട്ടുണ്ട്.

ഒഡീഷയിൽ മലയാളി വൈദികനെ പൊലീസ് ക്രൂരമായി മർദ്ദിച്ചതിൽ ശക്തമായ നടപടി ഉണ്ടാകണമെന്നാണ് കാത്തലിക് ബിഷപ്പ് കോൺഫ്രൻസ് ഓഫ് ഇന്ത്യ ആവശ്യപ്പെടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങൾക്കെതിരെ അക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മൗനം പാലിക്കുകയാണെന്ന വിമർശനവും ശക്തമാവുകയാണ്.

Continue Reading

india

യോഗിയുടെ യു.പിയില്‍ വ്യാജ പൊലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചത് ഒരു വര്‍ഷം; വ്യാജ കുറ്റങ്ങള്‍ ചുമത്തി ആളുകളെ പൂട്ടി മോചന ദ്രവ്യം ആവശ്യപ്പെട്ടു

ഈ റാക്കറ്റ് ഒരു വര്‍ഷമായി തട്ടിക്കൊണ്ടുപോകലും മോചനദ്രവ്യം ആവശ്യപ്പെടലും തുടര്‍ന്നുവെന്ന് യു.പി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Published

on

ഉത്തര്‍പ്രദേശിലെ ബറേലി നഗരത്തില്‍ മൂന്ന് പൊലീസുകാര്‍ ചേര്‍ന്ന് വര്‍ഷം മുഴുവന്‍ വ്യാജ പൊലീസ് സ്‌റ്റേഷന്‍ നടത്തി. ആളുകളെ വ്യാജ കുറ്റങ്ങള്‍ ചുമത്തി പൂട്ടുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു.

വെള്ളിയാഴ്ച അവരുടെ ഏറ്റവും പുതിയ ഇരയുടെ മകന്‍ ആദ്യത്തേത് ഒത്തുതീര്‍പ്പാക്കിയ ഉടന്‍ തന്നെ രണ്ടാമതും മോചനദ്രവ്യം ആവശ്യപ്പെട്ടതോടെയാണ് കുറ്റകൃത്യം പിടിക്കപ്പെട്ടത്. ഇരകള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതോടെ വ്യാജ പൊലീസ് സ്‌റ്റേഷന്റെ തനിനിറം പുറത്തുവന്നു.

കസ്ബ ഔട്ട്‌പോസ്റ്റില്‍ ഡ്യൂട്ടിക്ക് വിന്യസിച്ച പ്രതികളായ പൊലീസുകാര്‍ ആ പ്രദേശത്തെ റബ്ബര്‍ ഫാക്ടറിയുടെ ഒരു ഭാഗം പിടിച്ചെടുത്ത് പൊലീസ് സ്‌റ്റേഷന്റെ രൂപസാദൃശ്യത്തില്‍ വ്യാജ ലോക്കപ്പ് തീര്‍ത്തു. ഈ റാക്കറ്റ് ഒരു വര്‍ഷമായി തട്ടിക്കൊണ്ടുപോകലും മോചനദ്രവ്യം ആവശ്യപ്പെടലും തുടര്‍ന്നുവെന്ന് യു.പി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച സബ് ഇന്‍സ്‌പെക്ടര്‍ ബല്‍ബീര്‍ സിങ്, കോണ്‍സ്റ്റബിള്‍മാരായ ഹിമാന്‍ഷു തോമര്‍, മോഹിത് കുമാര്‍ എന്നിവര്‍ ഭിതൗര ഗ്രാമത്തിലെ ഒരു കര്‍ഷകന്റെ വീട്ടില്‍ അതിക്രമിച്ചു കയറി. വീട്ടില്‍ മയക്കുമരുന്നും അനധികൃത തോക്കുകളും സൂക്ഷിച്ചതായി ആരോപിച്ചു.

തന്റെ മകന്റെ സമീപത്തുള്ള കസേരയില്‍ അവര്‍ ഒരു തോക്ക് വെക്കുകയും കുറ്റങ്ങള്‍ ‘തെളിയിക്കാന്‍’ ഒരു വിഡിയോ ഷൂട്ട് ചെയ്തുവെന്നും കര്‍ഷകന്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘വീട്ടില്‍ വെച്ച് ഞാന്‍ നിയമവിരുദ്ധമായ മയക്കുമരുന്നുകളും ആയുധങ്ങളും വില്‍ക്കുന്നുണ്ടെന്ന് അവര്‍ ആരോപിച്ചു. അവര്‍ വീട് കൊള്ളയടിച്ചു. എന്നെ റബ്ബര്‍ ഫാക്ടറിയിലേക്ക് കൊണ്ടുപോയി ലോക്കപ്പില്‍ ഇട്ടു. അത് ഒരു യഥാര്‍ത്ഥ പൊലീസ് സ്‌റ്റേഷനല്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കാനായില്ല’ കര്‍ഷകന്‍ പറഞ്ഞു.

‘അവര്‍ എന്റെ കുടുംബത്തില്‍ നിന്ന് 2 ലക്ഷം രൂപ ആവശ്യപ്പെട്ടു. അത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അവര്‍ക്ക് നല്‍കി. പക്ഷേ അവര്‍ എന്നെ വിട്ടയച്ചില്ല. കൂടുതല്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് എന്റെ മകന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സമീപിക്കാന്‍ ധൈര്യം സംഭരിച്ചു’വെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് പ്രതികളും ഒളിവില്‍ പോയിരിക്കുകയാണ്.

ഫത്തേഗഞ്ച് പൊലീസ് സ്‌റ്റേഷന് കീഴിലുള്ള കസ്ബ ചൗക്കിയിലെ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഒരാളെ കസ്റ്റഡിയിലെടുത്ത് പണം ആവശ്യപ്പെടുന്നതായി വെള്ളിയാഴ്ച വൈകുന്നേരം തങ്ങള്‍ക്ക് വിവരം ലഭിച്ചുവെന്നും അതേക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സര്‍ക്കിള്‍ ഓഫിസറെ അയച്ചുവെന്നും ലക്‌നോനൗവില്‍ നിന്ന് 260 കിലോമീറ്റര്‍ വടക്കുള്ള ബറേലിയിലെ സീനിയര്‍ സൂപ്രണ്ട് അനുരാഗ് ആര്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു,

സര്‍ക്കിള്‍ ഓഫിസര്‍ കസ്റ്റഡിയിലെടുത്ത വ്യക്തിയെ കണ്ട് അദ്ദേഹത്തിന്റെ മൊഴി എടുത്തു. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ചൗക്കി ഇന്‍ ചാര്‍ജിനും മറ്റ് രണ്ട് പൊലീസുകാര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തു.

അതിക്രമിച്ചു കടക്കല്‍, തട്ടിക്കൊണ്ടുപോകല്‍, തെറ്റായി തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ ആവശ്യപ്പെടുകയും ചെയ്യുക, സ്വമേധയാ പരിക്കേല്‍പ്പിക്കല്‍, ക്രിമിനല്‍ ഭീഷണി, മനഃപൂര്‍വ്വം അപമാനിക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് മൂവരെയും സസ്‌പെന്‍ഡ് ചെയ്യുകയും കേസെടുത്തിരിക്കുകയും ചെയ്തതായി ആര്യ പറഞ്ഞു.

സബ് ഇന്‍സ്‌പെക്ടര്‍ സിങ് ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ ഹെറോയിന്‍ കടത്തുന്നുണ്ടെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് യു.പി പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞതായി ഒരു പൊലീസുകാരന്‍ പറഞ്ഞു. ഉത്തരാഖണ്ഡ് പൊലീസ് ഇയാളെ കാറില്‍ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. എന്നിട്ടും അദ്ദേഹത്തിനെതിരെ ഒരു അന്വേഷണവും നടത്തിയില്ലെന്നും പേരു വെളിപ്പെടുത്തരുതെന്നറിയിച്ച് പൊലീസുകാരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Continue Reading

Trending