Connect with us

india

ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; ഐഎസ്ആര്‍ഒയുടെ ‘സ്‌പെയ്‌ഡെക്‌സ്’ സ്പേസ് ഡോക്കിങ് ദൗത്യം വിജയം

ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ.

Published

on

ഐഎസ്ആര്‍ഒയുടെ ‘സ്‌പെയ്‌ഡെക്‌സ്’ സ്പേസ് ഡോക്കിങ് ദൗത്യം വിജയം കണ്ടു. രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് സംയോജിപ്പിക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. ഡിസംബര്‍ 30നാണ് പി.എസ്.എല്‍.വി – സി60 റോക്കറ്റ് ഉപയോഗിച്ച് സ്‌പേഡെക്‌സ് പേടകങ്ങള്‍ വിക്ഷേപിച്ചത്. ഇന്ത്യയുടെ ബഹിരാകാശ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമാകും സ്‌പെയ്‌സ് ഡോക്കിങിന്റെ ചരിത്ര വിജയം.

ഇതോടെ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുന്‍പ് ഡോക്കിംഗ് സാങ്കേതിക വിദ്യ വിജയിച്ച മറ്റു മൂന്ന് രാജ്യങ്ങള്‍.

ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. ഡോക്കിങ് വിജയം കണ്ടതിനു പിന്നാലെ ശാസ്ത്രജ്ഞരുടെ ടീം വിശദമായ ഡാറ്റ വിശകലനം നടത്തുകയാണ്.

രണ്ട് വ്യത്യസ്ത ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് കൂട്ടിയോജിപ്പിക്കുന്ന ഐഎസ്ആര്‍ഒയുടെ നിര്‍ണായക ദൗത്യമായിരുന്നു സ്പാഡെക്‌സ്.

 

 

india

യൂ​ത്ത് ലീ​ഗ് അ​ഖി​ലേ​ന്ത്യ വൈ​സ് പ്ര​സി​ഡന്റ്‌ അ​ഡ്വ. ഷി​ബു മീ​രാ​ൻ നാളെ യാം​ബു​വി​ൽ

Published

on

മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് അ​ഖി​ലേ​ന്ത്യ വൈ​സ് പ്ര​സി​ഡ​ൻ​റും ഉ​ത്ത​രേ​ന്ത്യ​ൻ ഗ്രാ​മ​ങ്ങ​ളി​ൽ നി​യ​മ​കാ​ര്യ​ങ്ങ​ളി​ൽ ആ​ക്ടി​വി​സ്റ്റു​മാ​യ അ​ഡ്വ. ഷി​ബു മീ​രാ​ൻ വെ​ള്ളി​യാ​ഴ്ച യാം​ബു​വി​ൽ ‘സ​മ​കാ​ലി​ക കേ​ര​ള രാ​ഷ്ട്രീ​യം’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ കെ.​എം.​സി.​സി ഓ​ഫി​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​ത്രി എ​ട്ടി​ന് സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​യി​ൽ ‘ഗോ​ൾ​ഡ​ൻ അ​ച്ചീ​വ്‌​മെൻറ്​ അ​വാ​ർ​ഡ് ദു​ബൈ-​കേ​ര​ള 2024’ നേ​ടി​യ യാം​ബു​വി​ലെ സി​റാ​ജ് മു​സ്‌​ലി​യാ​ര​ക​ത്തി​നെ ആ​ദ​രി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Continue Reading

india

ബെംഗളൂരുവില്‍ റോഡില്‍ ബൈക്ക് തെന്നിവീണ് മലയാളി യുവാവിന് ദാരുണാന്ത്യം

മലപ്പുറം കാവനൂര്‍ പുല്ലംപറമ്പ് സ്വദേശി വിളയില്‍ ഹൗസ് മൊയ്ദുവിന്റെ മകന്‍ മുഹമ്മദ് മഹ്റൂഫ് (27) ആണ് മരിച്ചത്.

Published

on

ബെംഗളൂരുവില്‍ ബൈക്ക് റോഡില്‍ തെന്നിമറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കാവനൂര്‍ പുല്ലംപറമ്പ് സ്വദേശി വിളയില്‍ ഹൗസ് മൊയ്ദുവിന്റെ മകന്‍ മുഹമ്മദ് മഹ്റൂഫ് (27) ആണ് മരിച്ചത്.

ഇന്ന് രാവിലെ നാഗവര റോഡിലായിരുന്നു അപകടം നടന്നത്. യുവാവ് സഞ്ചരിച്ച ബൈക്ക് റോഡില്‍ തെന്നി മറിയുകയായിരുന്നു. ഉടനെ തൊട്ടടുത്തുള്ള ശ്യാംപുര അംബേദ്കര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഒന്നര വര്‍ഷത്തോളമായി ജോലി ചെയ്തു വരികയാണ് മുഹമ്മദ് മഹ്റൂഫ്. യുവാവിന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു. സംസ്‌കാരച്ചടങ്ങുകള്‍ നാളെ രാവിലെ ഒമ്പതിന് കാവനൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

 

 

Continue Reading

india

വോട്ടര്‍മാര്‍ക്ക് ചെരുപ്പ് വിതരണം ചെയ്തു; ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്‌

ന്യൂഡല്‍ഹി അസംബ്ലി സീറ്റില്‍ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിനെയും കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിതിനെയും നേരിടാന്‍ ബി.ജെ.പി നിര്‍ത്തിയ സ്ഥാനാര്‍ഥിയാണ് പര്‍വേഷ് വര്‍മ.

Published

on

ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്ക് ചെരുപ്പ് വിതരണം ചെയ്തതിനെ തുടര്‍ന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു.

ന്യൂഡല്‍ഹി നിയോജക മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പര്‍വേഷ് വര്‍മ ഷൂ വിതരണം ചെയ്യുന്നതായി കാണിക്കുന്ന വീഡിയോ വൈറല്‍ ആയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് സമിതിയുടെ നടപടി.

അഭിഭാഷകനായ രജനിഷ് ഭാസ്‌കര്‍ ആണ് പര്‍വേഷ് വര്‍മക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. പരാതിക്കാരനായ അഭിഭാഷകന്‍ രജനിഷ് ഭാസ്‌കര്‍ പങ്കുവെച്ച വീഡിയോകള്‍ ലഭിച്ച തെരഞ്ഞെടുപ്പ് സമിതി റിട്ടേണിങ് ഓഫീസര്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

ജനപ്രാതിനിധ്യ നിയമത്തിന്റെ 123ാം വകുപ്പ് അനുസരിച്ച്, തെരഞ്ഞെടുപ്പ് സമയത്ത് ഒരു സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ അയാളുടെ ഏജന്റ് നല്‍കുന്ന ഏതൊരു സമ്മാനമോ വാഗ്ദാനമോ അഴിമതിയുടെ കീഴിലാണ് വരിക. ന്യൂഡല്‍ഹി അസംബ്ലി സീറ്റില്‍ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിനെയും കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിതിനെയും നേരിടാന്‍ ബി.ജെ.പി നിര്‍ത്തിയ സ്ഥാനാര്‍ഥിയാണ് പര്‍വേഷ് വര്‍മ.

പര്‍വേഷ് വര്‍മ വനിതാ വോട്ടര്‍മാര്‍ക്കായി 1,100 രൂപ വിതരണം ചെയ്യുകയും വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ‘ഹര്‍ ഘര്‍ നൗക്രി’ പദ്ധതി പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന് അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വര്‍മ തെരഞ്ഞെടുപ്പ് സമിതിയുടെ നടപടി നേരിടുന്നത്.

മോഡല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം വര്‍മ ഡല്‍ഹി നിയോജക മണ്ഡലത്തില്‍ തൊഴില്‍ മേളകള്‍ നടത്തിയിരുന്നു. ഒപ്പം ജോബ് കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ആരോഗ്യ ക്യാമ്പുകള്‍ വഴി കണ്ണടകള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നെന്ന് എ.എ.പി ആരോപിച്ചു.ഫെബ്രുവരി അഞ്ചിന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയും ഫെബ്രുവരി എട്ടിന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും

Continue Reading

Trending