Connect with us

kerala

ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്‍ മരണപ്പെട്ടു

മലപ്പുറം പരപ്പനങ്ങാടിയിലെ വീട്ടില്‍ വെച്ചാണ് മരണപ്പെട്ടത്.

Published

on

ചരിത്രകാരന്‍ എം ഗംഗാധരന്‍ അന്തരിച്ചു.89 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു അദ്ദേഹം.മലപ്പുറം പരപ്പനങ്ങാടിയിലെ വീട്ടില്‍ വെച്ചാണ് മരണപ്പെട്ടത്.
പി.കെ. നാരായണന്‍ നായരുടേയും മുറ്റയില്‍ പാറുകുട്ടിയമ്മയുടേയും മകനായി 1933ല്‍ പരപനങ്ങാടിയിലായിരുന്നു ജനനം.മദിരാശിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓഡിറ്ററായിരുന്നു എം ഗംഗാധരന്‍. അതിന് ശേഷമാണ് ചരിത്രാദ്ധ്യാപകനായത്. 1986 ല്‍ മലബാര്‍ കലാപത്തെ പറ്റിയുള്ള പ്രബന്ധത്തിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കി. ഗംഗാധരന്റെ സഹോദരിയുടെ മകനാണ് പ്രശ്‌സതനായ ചരിത്രപണ്ഡിതന്‍ എം.ജി.എസ്. നാരായണന്‍.
കോട്ടയം, കൊല്ലം സര്‍വകലാശാലകളില്‍ ആറു വര്‍ഷം വിസിറ്റിംഗ് പ്രൊഫസറായി സേവനം നടത്തിയിരുന്നു. 1970 മുതല്‍ 1975 വരെ തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലും 1975 മുതല്‍ 1988 വരെ കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും ജോലി ചെയ്തു.
വിവര്‍ത്തന സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഗംഗാധരന് ലഭിച്ചിട്ടുണ്ട്. ‘വസന്തത്തിന്റെ മുറിവ്’ എന്ന ഗ്രന്ഥത്തിനായിരുന്നു പുരസ്‌കാരം ലഭിച്ചത്.
മലബാര്‍ റിബല്യണ്‍ 1921-22, ദ ലാന്‍ഡ് ഓഫ് മലബാര്‍, അന്വേഷണം, നിരൂപണം പുതിയ മുഖം, ആസ്വാദനം, മാപ്പിള പഠനങ്ങള്‍ തുടങ്ങിയവയാണ് പ്രധാന സംഭാവനകള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘പിണറായിയുടെ ഉള്ളിലെ സംഘി ഇടക്കിടെ പുറത്ത് വരും’: രാഹുല്‍ മാങ്കൂട്ടത്തില്‍

Published

on

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്കെതിരേയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ വിമർശനവുമായി പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പാണക്കാട് തങ്ങൾക്കെതിരെ പിണറായിയുടെ പരാമർശം പൊളിറ്റിക്കൽ അറ്റാക്ക് അല്ല, ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്തേക്ക് വരുന്നതാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.

Continue Reading

kerala

സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ പരാമര്‍ശം: പിണറായിക്ക് ബി.ജെ.പിയുടെ പിന്തുണ

ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രനാണ് പിന്തുണയുമായി രംഗത്തെത്തിയത്

Published

on

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ബി.ജെ.പിയുടെ പിന്തുണ. ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രനാണ് പിന്തുണയുമായി രംഗത്തെത്തിയത്. പാണക്കാട് തങ്ങളെ വിമർശിക്കാൻ പാടില്ലെന്ന് എവിടെയും എഴുതിവെച്ചിട്ടില്ലെന്നും പിണറായി പറഞ്ഞതിൽ തെറ്റില്ലെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

Continue Reading

kerala

സമൂഹത്തിന്റെ കെട്ടുറപ്പും സമുദായത്തിന്റെ ഉന്നമനവും ചന്ദ്രികയുടെ മുഖമുദ്ര: പി.കെ കുഞ്ഞാലിക്കുട്ടി

കാമ്പയിന്‍ കോഴിക്കോട് ജില്ലയില്‍ നവംബര്‍ 30 വരെ; സംസ്ഥാനത്ത് ഡിസംബര്‍ ഒന്നു മുതല്‍ 20 വരെ

Published

on

ചന്ദ്രിക പ്രചാരണ കാമ്പയിന് കര്‍മപദ്ധതി

കോഴിക്കോട്: സമൂഹത്തിന്റെ കെട്ടുറപ്പുറം സമുദായത്തിന്റെ അസ്തിത്വവും കാത്തുസൂക്ഷിക്കുന്നതില്‍ മുസ്ലിംലീഗിന്റെ മുഖപത്രമായ ചന്ദ്രിക വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറിയും ചന്ദ്രിക ഡയറക്ടറുമായ പി.കെ കുഞ്ഞാലിക്കുട്ടി. പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസവും സാക്ഷരതയുമെല്ലാം വ്യാപിപ്പിക്കുന്നതില്‍ ചന്ദ്രിക ചെലുത്തിയ സ്വാധീനം പില്‍ക്കാലത്ത് വികസനത്തിലും പുരോഗതിയിലും പ്രകടമായി. ചന്ദ്രിക പ്രചാരണ കാമ്പയിന്റെ ഭാഗമായി കോഴിക്കോട് ലീഗ് ഹൗസില്‍ നടന്ന മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, ചന്ദ്രിക ജില്ലാ കോഡിനേറ്റര്‍മാര്‍, പോഷക-അനുബന്ധ സംഘടനകളുടെ സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരുടെ സംയുക്ത നേത്യയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്വേഷവും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരെയും ചരിത്ര ദൗത്യവുമായി ചന്ദ്രിക വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു പോകുമെന്നു പ്രചാരണ കാമ്പയിന്‍ സമിതി ചെയര്‍മാന്‍ കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കോഴിക്കോട് ജില്ലയില്‍ നവമ്പര്‍ 30 വരെ നീട്ടിയ കാമ്പയിന്‍ മറ്റു ജില്ലകളില്‍ ഡിസംബര്‍ ഒന്നു മുതല്‍ 20 വരെയാണ്. കഴിഞ്ഞ കാമ്പയിന്‍ കാലയളവില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്ക് ഉപഹാരം നല്‍കി. ചന്ദ്രിക ഡയറക്ടറും പ്രചാരണ സമിതി കണ്‍വീനറുമായ ഡോ. എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതവും സെക്രട്ടറി പാറക്കല്‍ അബ്ദുള്ള നന്ദിയും പറഞ്ഞു. ചന്ദ്രിക ചുമതലയുള്ള വൈസ് പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല കാമ്പയിന്‍ സംബന്ധിച്ച് വിശദീകരിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാന്‍ കല്ലായി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ബീമാപ്പള്ളി റഷീദ്, എം.എ റസാക്ക് മാസ്റ്റര്‍, ടി.ടി ഇസ്മായില്‍, അഡ്വ.കരീം ചേലേരി, കെ.ടി സഹദുള്ള, എ മുനീര്‍ ഹാജി, ടി മുഹമ്മദ്, അഷ്‌റഫ് കോക്കൂര്‍, പി.എം അമീര്‍, അഡ്വ. വി.ഇ അബ്ദുല്‍ ഗഫൂര്‍, അസീസ് ബഡായില്‍, റഫിഖ് മണിമല, അഡ്വ. അന്‍സലാഹ്, എ.എം നസീര്‍, കമാല്‍ എം മാക്കിയില്‍, സൂപ്പി നരിക്കാട്ടിരി, ടി.എച്ച് അബ്ദുല്‍ സമദ്, അഹമ്മദ്കുട്ടി ഉണ്ണികുളം, യു. പോക്കര്‍, എന്‍.സി അബുബക്കര്‍, അഡ്വ.നാലകത്ത് ചന്ദ്രിക ഡയറക്ടര്‍ പി.എം.എ സെമീര്‍, എഡിറ്റര്‍ കമാല്‍ വരദൂര്‍, കോഡിനേറ്റര്‍ അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ സംസാരിച്ചു.

മുസ്ലിംലീഗ് ജില്ലാ പോഷക അനുബന്ധ സംഘടന സംസ്ഥാന പ്രതിനിധികളും ചന്ദ്രിക കോഓര്‍ഡിനേറ്റര്‍മാരുമായ എ.എം നസീര്‍, സുഹ്‌റ മമ്പാട്, ഷറീന ഹസീബ്, ജമാല്‍ എം, അഡ്വ.എ.എ റസാഖ്, കെ കുഞ്ഞബ്ദുല്ല കൊളവയല്‍, പി.കെ അബ്ദുറഹിമാന്‍, റഷിദ്, സിബി മുഹമ്മദ്, മുഹമ്മദ് കോയ സി.കെ, അഡ്വ. അബു ബക്കര്‍, ഹനീഫ പാനായി, ഇ.പി ബാബു, ശശിധരന്‍, യു.വി മാധവന്‍, എം.എ ലത്തീഫ്, ഉമ്മര്‍ ഒട്ടുമ്മല്‍, എ.കെ സൈനുദ്ദീന്‍, പി.കെ അസിസ്, അഷ്ഹര്‍ പെരുമുക്ക്, വി.എം.എ ബക്കര്‍, എം.പി അഷ്‌റഫ് മൂപ്പന്‍, കെ.ഐ അബ്ദുന്നാസര്‍, ശീകിര്‍ കെ റഹ്‌മാന്‍, സലീം കുരുവമ്പലം, പി.എം.എ ജലില്‍, കെ.പി ഇബ്ബിച്ചി മമ്മുഹാജി, പൊന്‍പാറ കോയക്കുട്ടി, ഡോ.ഷിബിന്‍, ടി.എന്‍.എ ഖാദര്‍, ടി.കെ ഖാലിദ്, ഹനീഫ മൂന്നിയൂര്‍, അഹമ്മദ് മേത്തൊടിക, നസീം ഹരിപ്പാട്, പി.എം മുനീര്‍, സി മുഹമ്മദ്, അഹമ്മദ് പുന്നക്കല്‍, കളത്തില്‍ അബ്ദുല്ല, ടി മുഹമ്മദ്, ആരാമ്പ്ര മുഹമ്മദ്, ഫൈസല്‍ കെ.പി, പി.കെ ഷറഫുദ്ദീന്‍, സി.കെ.വി യൂസുഫ്, ടി ഉമ്മര്‍ ചെറുപ്പ, കെ.പി സഹദുളള, ചന്ദ്രിക ഡെപ്യൂട്ടി ജന.മാനേജര്‍ നജീബ് ആലുക്കല്‍, എ.ഒ കെ.എം സല്‍മാന്‍, കോഴിക്കോട് റസിഡന്റ് എഡിറ്റര്‍ ലുഖ്മാന്‍ മമ്പാട്, മാ നേജര്‍ മുനീബ് ഹസന്‍, സര്‍ക്കുലേഷന്‍ മാനേജര്‍ സലീം ഒളവണ്ണ സംബന്ധിച്ചു.

 

Continue Reading

Trending