Connect with us

crime

യു.പിയില്‍ മുസ്‌ലിം പള്ളിയില്‍ കാവി പതാക സ്ഥാപിച്ച് ഹിന്ദുത്വവാദികള്‍; 3 പേര്‍ അറസ്റ്റില്‍

പള്ളിയിലേക്ക് രാത്രി അതിക്രമിച്ച് കയറിയ ആക്രമികള്‍ പള്ളിയില്‍ സ്ഥാപിച്ചിരുന്ന പച്ചക്കൊടി മാറ്റി പകരം കാവി പതാക സ്ഥാപിക്കുകയായിരുന്നുവെന്ന് പൊലീസ് സുപ്രണ്ട് അശോക് കുമാര്‍ മീണ പറഞ്ഞു.

Published

on

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ മുസ്‌ലിം പള്ളിയിലെ പതാക മാറ്റി കാവി പതാക സ്ഥാപിച്ച സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. രാമചന്ദ്ര മിഷന്‍ പൊലീസ് സ്‌റ്റേഷനു കീഴിലുള്ള ലാല്‍ബാഗ് പ്രദേശത്തെ പള്ളിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അങ്കിത് കതാരിയ, രോഹിത് ജോഷി, രോഹിത് സക്‌സേന തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പള്ളിയിലേക്ക് രാത്രി അതിക്രമിച്ച് കയറിയ ആക്രമികള്‍ പള്ളിയില്‍ സ്ഥാപിച്ചിരുന്ന പച്ചക്കൊടി മാറ്റി പകരം കാവി പതാക സ്ഥാപിക്കുകയായിരുന്നുവെന്ന് പൊലീസ് സുപ്രണ്ട് അശോക് കുമാര്‍ മീണ പറഞ്ഞു. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം രാമന്റെ പേരെഴുതിയ പതാക നശിപ്പിച്ച സംഭവത്തില്‍ തില്‍ഹാറില്‍ കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തിരിച്ചറിയാനാകാത്ത 12 പേര്‍ക്കെതിരെയും സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും തില്‍ഹാര്‍ സര്‍ക്കിള്‍ ഓഫീസര്‍ പ്രിയങ്ക് ജെയിന്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പാരലൽ കോളജ് പ്രിൻസിപ്പൽ അറസ്റ്റിൽ

ഉപജില്ലാ കലോത്സവത്തിനിടെയായിരുന്നു വിദ്യാർഥിനിക്ക് നേരെ ഇയാൾ അതിക്രമം നടത്തിയത്

Published

on

കൊല്ലം: പ്ലസ്‌വൺ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കൊല്ലം കടയക്കലിൽ പാരലൽ കോളജ് പ്രിൻസിപ്പൽ അറസ്റ്റിൽ. കുമ്മിൽ മുക്കം സ്വദേശി അഫ്‌സൽ ജലാലാണ് പിടിയിലായത്. ഉപജില്ലാ കലോത്സവത്തിനിടെയായിരുന്നു വിദ്യാർഥിനിക്ക് നേരെ ഇയാൾ അതിക്രമം നടത്തിയത്.

ഏഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ചടയമംഗലം ഉപജില്ല കലോത്സവത്തിന് എത്തിയതായിരുന്നു പ്ലസ് വൺ വിദ്യാർഥിനി. സ്‌കൂളിന് സമീപത്തെ പാരലൽ കോളേജുകളും കലോത്സവ വേദികളായിരുന്നു. മത്സരത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥിനിയെ അഫ്‌സൽ ജലാൽ കടന്നു പിടിച്ചു എന്നാണ് പരാതി. സംഭവത്തിന് ശേഷം കുട്ടി കനത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. കാര്യം ചോദിച്ചറിഞ്ഞ വിദ്യാർഥിനിയുടെ മാതാ പിതാക്കളാണ് കടയ്ക്കൽ പൊലീസിൽ പരാതി നൽകിയത്.

പെൺകുട്ടിയോട് അഫ്‌സൽ ജലാൽ നേരത്തെ പ്രണയാഭ്യർഥന നടത്തിയെന്നും പരാതിയിൽ പറയുന്നു. മുൻപും സമാനമായ രീതിയിൽ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പെൺകുട്ടിയും മൊഴി നൽകി. കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ പോക്‌സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസ്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Continue Reading

crime

തൂങ്ങി മരിച്ചെന്ന് വിശ്വസിപ്പിച്ചു, 15 വർഷമായി ഒളിവുജീവിതം; ശബരിമല സീസണിലെ സ്ഥിരം മോഷ്ടാവ് കസ്റ്റഡിയിൽ

കാലപ്പഴക്കമുള്ള വാറന്റുകളിലെ പ്രതികളെ പിടികൂടാനുള്ള ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്

Published

on

പത്തനംതിട്ട: തൂങ്ങി മരിച്ചെന്നു വിശ്വസിപ്പിച്ച് 15 വർഷം ഒളിവിൽ കഴിഞ്ഞ മോഷ്ടാവ് പിടിയിൽ. മലയാലപ്പുഴ താഴം വഞ്ചിയിൽ കുഴിപ്പടി സുധീഷ് ഭവനിൽ പാണ്ടി ചന്ദ്രൻ എന്ന് വിളിക്കുന്ന ചന്ദ്രനാണ് (52) പിടിയിലായത്. വർഷങ്ങൾക്കു തമിഴ്നാട്ടിലേക്കു പോയ ഇയാൾ തൃച്ചിയിൽ പറങ്കിമാവുതോട്ടത്തിൽ തൂങ്ങി മരിച്ചെന്നാണ് കരുതിയിരുന്നത്. കാലപ്പഴക്കമുള്ള വാറന്റുകളിലെ പ്രതികളെ പിടികൂടാനുള്ള ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിർദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രൻ കുടുങ്ങിയത്.

ഇയാൾക്കെതിരെ 4 മോഷണക്കേസുകൾ നിലവിലുണ്ട്. മലയാലപ്പുഴ സ്വദേശിയായ ഇയാൾ വർഷങ്ങൾക്കു മുൻപ് സ്ഥലം വിറ്റ് തമിഴ്നാട്ടിലേക്കു പോയിരുന്നു. ഒരു കേസിലെ ജാമ്യക്കാരനായ മലയാലപ്പുഴ സ്വദേശി മോഹനൻ നായരെ കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. അറസ്റ്റ് വാറന്റ് വന്നതോടെ മോഹനൻ നായർക്കായി പലയിടങ്ങളിലും അന്വേഷണം നടത്തിയിരുന്നു. തമിഴ്നാട്ടിലെ തൃച്ചിയിൽ പറങ്കിമാവ് തോട്ടത്തിൽ ചന്ദ്രൻ തൂങ്ങി മരിച്ചതായി അറിഞ്ഞെന്ന് ഇയാൾ കോടതിയിലും പൊലീസിനോടും വെളിപ്പെടുത്തി.

ചന്ദ്രൻ തൂങ്ങി മരിച്ചതായി അറിഞ്ഞെന്ന് ഇയാൾ കോടതിയിലും പൊലീസിനോടും വെളിപ്പെടുത്തുകയായിരുന്നു. ശബരിമല കേന്ദ്രമാക്കി മോഷണം ശീലമാക്കിയ ആളാണ് ചന്ദ്രൻ. ഹോട്ടലിൽ പൊറോട്ട വീശുന്നതുൾപ്പെടെയുള്ള ജോലികളിൽ മിടുക്കുള്ള ഇയാൾ ശബരിമല സീസണുകളിൽ ജോലിക്കെന്ന വ്യാജേനയെത്തി മോഷണം നടത്തി മുങ്ങും.

ഇയാളുടെ മകൻ കായംകുളം മുതുകുളത്തുണ്ടെന്നറിഞ്ഞ പൊലീസ് അവിടെയെത്തി രഹസ്യമായി അന്വേഷണം നടത്തി. ഇന്നലെ രാത്രി ഒന്നരയോടെ മകന്റെ വീടിന്റെ പുറത്ത് ചന്ദ്രൻ കിടന്നുറങ്ങുന്നതായി പൊലീസിനു വിവരം കിട്ടി. പത്തനംതിട്ട എസ്ഐ ജിനുവും സംഘവും അവിടെയെത്തിയെങ്കിലും ചന്ദ്രനെ കണ്ടില്ല. പിന്നീടു നടത്തിയ തിരച്ചിലിൽ കനകക്കുന്ന് ബോട്ട് ജെട്ടിയിൽ നിന്നും പുലർച്ചെ മൂന്നേകാലോടെ ചന്ദ്രനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ വർഷങ്ങൾ നീണ്ട ഒളിവുജീവിതം മോഷ്ടാവ് പൊലീസിനോട് വെളിപ്പെടുത്തി.

Continue Reading

crime

സ്‌കൂള്‍ ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു, ആക്രമണം കുട്ടി സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെ

പൊണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതുവരെയും ഔപചാരികമായ പരാതി പൊലീസില്‍ നല്‍കിയിട്ടില്ല

Published

on

ഡല്‍ഹിയില്‍ സ്‌കൂള്‍ ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. ഡ്രൈവര്‍, കണ്ടക്ടര്‍, സ്‌കൂള്‍ അറ്റന്‍ഡര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ്. ഷഹ്ദാരയിലെ ആനന്ദ് വിഹാറില്‍ ആണ് സംഭവം. ഗാസിയാബാദിലെ ഇന്ദിരാപുരത്തുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ ആണ് നടപടി.

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. കുട്ടി തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇവരാണ്‍ പൊലീസില്‍ പരാതി നല്‍കിയത്.

അതേസമയം, പൊണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതുവരെയും ഔപചാരികമായ പരാതി പൊലീസില്‍ നല്‍കിയിട്ടില്ല. കൂടുതല്‍ വിവരങ്ങളും ഇതുമായി ബന്ധപ്പെട്ട് കുടുംബം പങ്കുവച്ചിട്ടില്ല.

Continue Reading

Trending