Connect with us

india

അഹമ്മദാബാദില്‍ തറാവീഹ് കഴിഞ്ഞ് മടങ്ങിയവരെ ആക്രമിച്ച് ഹിന്ദുത്വവാദികള്‍

കുട്ടികളെയടക്കം കത്തിമുനയില്‍ ‘ജയ് ശ്രീറാം’ വിളിപ്പിച്ചു

Published

on

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിലെ വത്‌വ ഏരിയയിൽ തറാവീഹ് നമസ്‌കാരം കഴിഞ്ഞു മടങ്ങിയവർക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. തിങ്കളാഴ്ച രാത്രി തറാവീഹ് കഴിഞ്ഞ് ഇറങ്ങിയ ഉടൻ സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് ഹിന്ദുത്വവാദികൾ കല്ലേറ് നടത്തുകയായിരുന്നു. ഇതിന് പിന്നാലെ കെട്ടിടത്തിന് മുകളിൽ നിന്ന് ഇറങ്ങിവന്ന് കുട്ടികളടക്കമുള്ളവരെ തടഞ്ഞുവെച്ച് കത്തിമുനയിൽ നിർത്തി ‘ജയ് ശ്രീറാം’ വിളിപ്പിച്ചെന്നും ദൃക്‌സാക്ഷി പറഞ്ഞു. ശേഷം മുസ്‌ലിംകളെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. കല്ലേറിൽ 17കാരനടക്കം മൂന്നുപേർക്ക് പരിക്കേറ്റു.

https://twitter.com/HateDetectors/status/1897344074463777020

അക്രമികളെ പിടികൂടാൻ പൊലീസ് താത്പര്യം കാണിക്കുന്നില്ലെന്ന് ആക്രമണത്തിന് ഇരയായവർ പറയുന്നു. അക്രമികളെന്ന് സംശയിക്കുന്നവരുടെ പേര് പരാതിയിൽ ഉൾപ്പെടുത്താൻ പോലും പൊലീസ് തയ്യാറാകുന്നില്ലെന്നും ഇവർ പറയുന്നു. മാത്രമല്ല, കൂടുതൽ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാൻ മൊഴി മാറ്റിപ്പറയണമെന്ന് ആക്രമണത്തിന് ഇരയായവരിൽ ചിലരോട് പൊലീസ് ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്. റമദാൻ കഴിയുന്നതുവരെയെങ്കിലും പൊലീസ് നിരീക്ഷണം ഏർപ്പെടുത്തണമെന്നാണ് പ്രദേശത്തെ മുസ്‌ലിംകൾ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ വർഷം റമദാൻ മാസത്തിലും അഹമ്മദാബാദിൽ സമാനമായ നിരവധി അക്രമസംഭവങ്ങൾ ഉണ്ടായിരുന്നു. 2024 മാർച്ച് 30ന് തറാവീഹ് കഴിഞ്ഞു വരികയായിരുന്ന 12കാരനെ ഹിന്ദുത്വവാദികൾ മർദിച്ച് അവശനാക്കിയിരുന്നു. തറാവീഹ് നമസ്‌കാരം നടത്തുകയായിരുന്ന വിദ്യാർഥികളെ ഗുജറാത്ത് സർവകലാശാല കാമ്പസിൽ കയറി മർദിച്ചതും വാർത്തയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി

ഇവരുടെ കയ്യില്‍ നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു

Published

on

ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി. മുസമില്‍ അഹമ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ്, മുനീര്‍ അഹമ്മദ് എന്നിവരാണ് പിടിയിലായത്. 2020 മുതല്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഓവര്‍ ഗ്രൗണ്ട് വര്‍ക്കേഴ്‌സ് ആയി പ്രവര്‍ത്തിക്കുന്നവരാണ് പിടിയിലായത്. ഇവരുടെ കയ്യില്‍ നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു.

മാഗമിലെ കവൂസ നര്‍ബല്‍ പ്രദേശത്തു നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്ക് എല്‍ഇടി ഭീകരനായ ആബിദ് ഖയൂം ലോണുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. പ്രദേശത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുക, മറ്റ് യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുക എന്നിവയാണ് ഇവരുടെ ചുമതലകള്‍.

Continue Reading

india

ഇന്ത്യ- പാക് വെടിനിര്‍ത്തല്‍; ഞായറാഴ്ച വരെ നീട്ടിയതായി റിപ്പോര്‍ട്ടുകള്‍

ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

Published

on

ഇന്ത്യ പാക് വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ച വരെ നീട്ടിയതായി റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത ഏജന്‍സികള്‍ പാക് വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തു വിട്ടു. ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പാകിസ്താന്‍ ഡിജിഎംഒ മേജര്‍ ജനറല്‍ കാഷിഫ് അബ്ദുല്ല, ഇന്ത്യന്‍ ഡിജിഎംഒ ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായി എന്നിവര്‍ ഹോട്ട്‌ലൈന്‍ വഴി ചര്‍ച്ച നടത്തിയതായും ഞായറാഴ്ച വരെ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടിയതായുമാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാസം 10നാണ് വെടിനിര്‍ത്തലിന് ധാരണയാവുന്നത്.

Continue Reading

india

രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്‍ക്കല്‍ വീണ് വണങ്ങുന്നു; വിവാദ പരാമര്‍ശം നടത്തി ബിജെപി നേതാവ്

ദേവ്ദിന്റെ പ്രസ്താവന ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടികാട്ടി.

Published

on

വീണ്ടും വിവാദ പരാമര്‍ശം നടത്തി ബിജെപി നേതാവ് ജഗദീഷ് ദേവ്ദ്. രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്‍ക്കല്‍ വീണ് വണങ്ങുന്നുവെന്നാണ് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി കൂടിയായ ജഗദീഷ് ദേവ്ദിന്റെ പരാമര്‍ശം.

പ്രധാനമന്ത്രി നല്‍കിയ തിരിച്ചടിക്ക് എത്ര പ്രശംസിച്ചാലും മതിയാകില്ല. രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്‍കല്‍ വണങ്ങുന്നു.- ജഗദീഷ് ദേവ്ദ് പറഞ്ഞു. അതേ സമയം, ദേവ്ദിന്റെ പ്രസ്താവന ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടികാട്ടി. സൈന്യത്തെ അപമാനിക്കുന്നത് ബിജെപി തുടരുകയാണ്. പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും മൗനം അതിന്റെ പിന്തുണ വ്യക്തമാക്കുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശനം ഉയര്‍ത്തി.

നേരത്തെ ആര്‍മി കേണല്‍ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി മറ്റൊരു ബിജെപി നേതാവ് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ കന്‍വര്‍ വിജയ്ഷായെ ക്യാബിനെറ്റില്‍ നിന്ന് തന്നെ പുറത്താക്കണമെന്ന് ആവശ്യമുള്‍പ്പടെ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പുതിയ വിവാദ പരാമര്‍ശവുമായി ബിജെപിയുടെ തന്നെ മറ്റൊരു മധ്യപ്രദേശ് നേതാവായ ജഗദീഷ് ദേവ്ദ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

Continue Reading

Trending