Connect with us

Culture

അഴിമതി: യോഗി ആദിത്യനാഥിന്റെ സംഘടനയില്‍ തമ്മില്‍തല്ലും കൂട്ടരാജിയും

Published

on

ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച സംഘടനയായ ഹിന്ദു യുവവാഹനിയില്‍ തമ്മില്‍ തല്ലും കൂട്ടരാജിയും. 2500ഓളം പ്രവര്‍ത്തകര്‍ സംഘടനയില്‍നിന്ന് രാജിവെച്ചു. സംസ്ഥാന ഭരണം ഉപയോഗിച്ച് നേതാക്കള്‍ അഴിമതി നടത്തുകയാണെന്ന് ആരോപിച്ചാണ് രാജി.

അഴിമതിയും പിടിപ്പുകേടും ചോദ്യം ചെയ്ത് രംഗത്തെത്തിയ ഹിന്ദു യുവവാഹിനിയുടെ ലക്‌നോ മഹാനഗര്‍ യൂണിറ്റ് നേതാക്കള്‍ക്കെതിരെ സംസ്ഥാന നേതൃത്വം നടപടി സ്വീകരിച്ചതോടെയാണ് പ്രശ്‌നം വഷളായത്. മഹാനഗര്‍ യൂണിറ്റ് നേതൃത്വത്തെ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ കൂട്ട രാജിയിലേക്ക് നീങ്ങുകയായിരുന്നു.
മഹാനഗര്‍ യൂണിറ്റിലെ പ്രവര്‍ത്തകര്‍ സംഘടനയുടെ പേരില്‍ അനധികൃതമായി പണം പിരിക്കുന്നതായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതായും കാണിച്ചായിരുന്നു യൂണിറ്റ് നേതാക്കള്‍ക്കെതിരെയുള്ള അച്ചടക്ക നടപടി.

എന്നാല്‍ നേതാക്കളുടെ കൊള്ളരുതായ്മകള്‍ ചോദ്യം ചെയ്തതാണ് നടപടിക്ക് പ്രേരിപ്പിച്ചതെന്നാരോപിച്ച് യൂണിറ്റ് നേതാക്കള്‍ വാര്‍ത്താ സമ്മേളനം വിളിച്ചു. യൂണിറ്റ് സെക്രട്ടറി ആകാശ് സിങ്, വൈസ് പ്രസിഡണ്ട് രാംകൃഷ്ണ ദ്വിവേദി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാര്‍ത്താ സമ്മേളനം. നേതൃത്വത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് തങ്ങള്‍ ഉള്‍പ്പെടെ 2500ഓളം പ്രവര്‍ത്തകര്‍ സംഘടന വിടുകയാണെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഹിന്ദു യുവവാഹിനി സംസ്ഥാന സെക്രട്ടറി പങ്കജ് സിങിനെതിരെയാണ് ഇവര്‍ ആരോപണം ഉന്നയിക്കുന്നത്. സംഘടനയുടെ പേര് ദുരുപയോഗം ചെയ്ത് പങ്കജ് സിങ് പണം സമ്പാദിക്കുകയാണെന്നും ടെണ്ടര്‍ പോലുമില്ലാതെ സര്‍ക്കാര്‍ മരാമത്ത് പണികളുടെ കരാറുകള്‍ ഇയാള്‍ സ്വന്തമാക്കുന്നതായും പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അതേസമയം അഴിമതി ആരോപണം പങ്കജ് സിങ് നിഷേധിച്ചു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആശ വര്‍ക്കര്‍മാരുടെ സമരം 41 ാം ദിനത്തിലേക്ക്; നിരാഹാര സമരം തുടരും

വിരമിക്കൽ ആനുകൂല്യം 5 ലക്ഷം ആക്കി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു 41 ദിവസം മുൻപ് ആശമാർ സമരം ആരംഭിച്ചത്.

Published

on

സെക്രട്ടേറിയറ്റ് പടിക്കലിലെ ആശ വർക്കർമാരുടെ സമരം 41 ദിവസത്തിലേക്ക്. ഇന്നലെ നിരാഹാരം കിടന്ന ആശമാർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പകരം മൂന്ന് പേരാണ് ഇന്ന് നിരാഹാര സത്യഗ്രഹം ഇരിക്കുന്നത്. അങ്കണവാടി ജീവനക്കാരുടെ അനിശ്ചിതകാല സമരവും തുടരുന്നുണ്ട്.

ഓണറേറിയം വർദ്ധിപ്പിച്ച് 21000 രൂപയാക്കുക. വിരമിക്കൽ ആനുകൂല്യം 5 ലക്ഷം ആക്കി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു 41 ദിവസം മുൻപ് ആശമാർ സമരം ആരംഭിച്ചത്. സമരത്തിന്റെ അടുത്ത ഘട്ടമായ നിരാഹാര സമരം തുടരുകയാണ്. ആരോഗ്യനില വഷളായതിനെ നിരാഹാര സമരം തുടർന്ന ഒരാളെ ആശുപത്രിയിലേയ്ക്ക് മാറ്റി. ആശ വർക്കർ ഷീജ ആറിനെ ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നത്.

ആരോഗ്യമന്ത്രിയുടേത് ആത്മാർത്ഥതയില്ലാത്ത സമീപനം എന്ന് സമരക്കാർ കുറ്റപ്പെടുത്തുന്നു. സർക്കാരിൽ നിന്ന് അനുകൂല സമീപനം ഉണ്ടാകുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നാണ് നിലപാട്. ഓണറേറിയ വർധന, വിരമിക്കൽ ആനുകൂല്യം എന്നിവയാണ് സമരത്തിന്റെ ഇപ്പോഴത്തെ ആവശ്യം. എം.എ ബിന്ദു, ഷീജ, തങ്കമണി എന്നിവരാണ് നിലവിൽ സമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്നത്.

Continue Reading

india

ഹരിയാനയിൽ ജെജെപി നേതാവിനെ വെടിവെച്ചു കൊന്നു

പ്രതി രൺബീറിനായി തിരച്ചിൽ തുടരുകയാണ്.

Published

on

ഹരിയാനയിൽ ജെജെപി നേതാവിനെ വെടിവെച്ചു കൊന്നു. രവീന്ദർ മിന്നയാണ് കൊല്ലപ്പെട്ടത്. പാനിപ്പത്തിലാണ് സംഭവം. വെടിവെപ്പിൽ രണ്ടുപേർക്ക് കൂടി പരിക്കേറ്റു. പ്രതി രൺബീറിനായി തിരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാനിപ്പത്ത് സിറ്റി മണ്ഡലത്തിൽ ജെജെപി സ്ഥാനാർഥിയായിരുന്നു രവീന്ദ്ര മിന്ന. ഇന്ന് രാത്രി 8.30 ഓടെയാണ് സംഭവം. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം

Continue Reading

crime

കൊല്ലത്ത് എംഡിഎംഎയുമായി യുവതി പിടിയില്‍

കര്‍ണാടകയില്‍നിന്നും എത്തിക്കുന്ന ലഹരി മരുന്ന് കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നയാളാണ് അനില എന്നാണ് വിവരം.

Published

on

കൊല്ലം നഗരത്തില്‍ വീണ്ടും എംഡിഎംഎ വേട്ട. കര്‍ണാടകയില്‍നിന്ന് കാറില്‍ കടത്തി കൊണ്ടുവന്ന 50 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായി. അഞ്ചാലുംമൂട് സ്വദേശിനി അനിലാ രവീന്ദ്രനെ ഡാന്‍സാഫ് സംഘംവും ശക്തികുളങ്ങര പോലീസും സംയുക്തമായി നടത്തി റെയ്ഡിനൊടുവില്‍ അറസ്റ്റ് ചെയ്തു. എംഡിഎംഎ കേസില്‍ യുവതി നേരത്തെയും പ്രതിയാണ്.

കര്‍ണാടകയില്‍നിന്നും എത്തിക്കുന്ന ലഹരി മരുന്ന് കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നയാളാണ് അനില എന്നാണ് വിവരം. ഇത് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

കൊല്ലം എസിപി ഷരീഫിന്റെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായിട്ടായിരുന്നു പരിശോധനകള്‍. വൈകീട്ട് അഞ്ചരയോടെ നീണ്ടകര പാലത്തിന് സമീപത്തുവെച്ച് യുവതിയുടെ കാര്‍ കണ്ടെങ്കിലും പോലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്തിയില്ല. പിന്നീട് കാര്‍ തടഞ്ഞാണ് യുവതിയെ പിടികൂടിയത്.

Continue Reading

Trending