Connect with us

crime

താജ്മഹലിൽ ഗംഗാജലം ഒഴിച്ച് ഹിന്ദുമഹാസഭ; രണ്ട് പേർ അറസ്റ്റിൽ

താജ്മഹലിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥരായ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ രേഖാമൂലമുള്ള പരാതിയെ തുടർന്നാണ് ആഗ്ര പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്തത്. 

Published

on

താജ്മഹലിലും പരിസര പ്രദേശങ്ങളിലും ഗംഗാജലം തളിച്ച ഹിന്ദുമഹാസഭാ അംഗങ്ങളായ യുവാക്കൾ അറസ്റ്റിൽ. താജ് മഹൽ ഹിന്ദു ക്ഷേത്രമാണെന്ന അവകാശവാദവുമായാണ് അവർ എത്തിയത്. താജ്മഹലിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥരായ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ രേഖാമൂലമുള്ള പരാതിയെ തുടർന്നാണ് ആഗ്ര പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച തന്നെ യുവാക്കളെ അറസ്റ്റ് ചെയ്‌തെന്ന് ആഗ്ര സിറ്റി ഡെപ്യുട്ടി പൊലീസ് കമ്മിഷണർ സൂരജ് കുമാർ റായ് മാധ്യമങ്ങളോട് പറഞ്ഞു. വിനോദ സഞ്ചാരികളെന്ന വ്യാജേനെയാണ് യുവാക്കൾ താജ്മഹലിനകത്തേക്ക് കടന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീട് ഇവർ താജ്മഹലിലും പരിസരത്തും വെള്ളം തളിക്കുന്നത് ശ്രദ്ധയിൽ പെടുകയായിരുന്നെന്നും സുരക്ഷാ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഇതേ തുടർന്ന് പരാതി നൽകുകയായിരുന്നു.
പരാതിയെ തുടർന്ന് ആഗ്രയിലെ താജ്‌ഗഞ്ച് പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്യുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.വിനീഷ്, ശ്യാം എന്നിവരാണ് ഗംഗാജലവുമായി താജ്മഹലിൽ പ്രവേശിച്ചത്. സ്മാരകത്തിൽ പ്രവേശിച്ച അവർ പ്രധാന ശവകുടീരത്തിനുള്ളിലെ നിലവറയുടെ വാതിലുകളിൽ ഗംഗാ ജലം ഒഴിക്കുകയായിരുന്നു.
ഹിന്ദു സംഘടനയായ അഖില ഭാരതി ഹിന്ദു മഹാസഭ അറസ്റ്റിലായവർ തങ്ങളുടെ അംഗങ്ങളാണെന്ന് അവകാശപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ട്. ഇരുവരെയും ഉടൻ മോചിപ്പിക്കണമെന്ന ആവശ്യവും അവർ ഉന്നയിക്കുന്നുണ്ട്.
‘അവർ ഞങ്ങളുടെ അംഗങ്ങളാണ്. അത് താജ്മഹൽ അല്ല മറിച്ച് തേജോ മഹാലെ ആണ്. തേജോ മഹാലെ ഒരു ഹിന്ദു ക്ഷേത്രമാണ്. അതിനാൽ ഇരുവരും ക്ഷേത്ര പരിസരത്ത് വിശുദ്ധ ഗംഗാജലം അർപ്പിക്കുകയായിരുന്നു,’ ഹിന്ദു മഹാ സഭ പറഞ്ഞു.
ഭാരതീയ ന്യായ സംഹിത സെക്ഷൻ 223 , 298 (ആരാധനാലയങ്ങൾ അശുദ്ധമാക്കാൻ ശ്രമിക്കുക), 299 (മതവികാരം വ്രണപ്പെടുത്താൻ ബോധപൂർവം പ്രവർത്തനങ്ങളിൽ ഏർപ്പെടുക) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു.
താജ്മഹലിൽ ഗംഗാജലം തളിക്കാൻ ഒരു സ്ത്രീ ശ്രമിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവം നടക്കുന്നത്. ശിവൻ തന്റെ സ്വപ്നത്തിൽ വന്നെന്നും തേജോ മഹാലിൽ ഗംഗാ ജലം തളിക്കാൻ ആവശ്യപ്പെട്ടെന്ന വാദവുമായായിരുന്നു സ്ത്രീ എത്തിയത്. എന്നാൽ അധികൃതർ അവരെ തടയുകയും തിരിച്ചയക്കുകയും ചെയ്യുകയായിരുന്നു.

crime

കണ്ണൂർ പാപ്പിനിശ്ശേരിയിലെ നാലു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിൻ്റേത് കൊലപാതകം; പ്രതി 12 വയസുകാരി

കണ്ണൂരിൽ തമിഴ് ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതില്‍ അടിമുടി ദുരൂഹത.

Published

on

കണ്ണൂരില്‍ തമിഴ് ദമ്പതികളുടെ നാല് മാസമുള്ള കുഞ്ഞിനെ കൊന്ന് കിണറ്റിലിട്ടത് ബന്ധുവായ 12 വയസുകാരി.  മരിച്ച കുഞ്ഞിന്‍റെ  പിതൃസഹോദരന്റെ മകളാണ് കൊലപാതകം നടത്തിയത്.  കണ്ണൂരിൽ തമിഴ് ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതില്‍ അടിമുടി ദുരൂഹത.

രാത്രി 11 മണിക്ക് ശുചിമുറിയില്‍ പോകുമ്പോള്‍ കുഞ്ഞ് ഉറങ്ങുന്നത് കണ്ടുവെന്ന് ബന്ധുവായ കുട്ടി മൊഴി നല്‍കി. എന്നാല്‍  മിനിട്ടുകള്‍ക്കുള്ളില്‍ തിരിച്ചുവന്നപ്പോള്‍ കുഞ്ഞിനെ കണ്ടില്ലെന്നും മൊഴിനല്‍കിയിരുന്നു

സംഭവം ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ്. തമിഴ് ദമ്പതികളായ മുത്തുവും അക്കലുവും മറ്റു അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിലാണ് കഴിഞ്ഞിരുന്നത്. മുത്തുവിന്റെ മരിച്ച സഹോദരന്റെ രണ്ട് മക്കളും ഇവരുടെ കൂടെയാണ്.  രാത്രി മൂത്രമൊഴിക്കാൻ പോകുമ്പോൾ അമ്മയ്ക്കൊപ്പം ഉറങ്ങുന്നത് കണ്ടതാണ്, തിരിച്ചു വന്നപ്പോൾ കുഞ്ഞില്ല. ബഹളം വെച്ച് ആളെ കൂട്ടി തിരഞ്ഞപ്പോൾ മറ്റു അതിഥി തൊഴിലാളികൾക്കാണ് കിണറ്റിൽ നിന്ന് മൃതദ്ദേഹം കിട്ടിയതെന്ന് നാട്ടുകാരൻ പറഞ്ഞു.

Continue Reading

crime

അറസ്റ്റ് ഒഴിവാക്കാന്‍ 10000 രൂപ കൈക്കൂലി വാങ്ങിയ തൊടുപുഴ എഎസ്‌ഐ വിജിലന്‍സിന്റെ പിടിയില്‍

തൊടുപുഴ പോലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രദീപ്‌ ജോസ് ആണ് പിടിയിൽ ആയത്.

Published

on

ഇടുക്കിയിൽ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. തൊടുപുഴ പോലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രദീപ്‌ ജോസ് ആണ് പിടിയിൽ ആയത്. ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ 10000 രൂപ കൈക്കൂലി വാങ്ങിയതിനാണ് പിടിയിലായത്. ഇയാളുടെ സഹായി വണ്ടിപ്പെരിയാർ സ്വദേശി റഷീദും പിടിയിലായിട്ടുണ്ട്. റഷീദിന്റെ ഗൂഗിൾ പേ വഴിയാണ് പണം വാങ്ങിയത്.

Continue Reading

crime

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; അച്ഛനും കുത്തേറ്റു, കൊലയാളി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

പർദ്ദ ധരിച്ചെത്തിയയാൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി ഫെബിനെ കുത്തുകയായിരുന്നു.

Published

on

കോളേജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്. കാറിൽ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ.

കുത്തി ശേഷം ആക്രമി ട്രെയിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയിൽ കണ്ടെത്തി.

ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആൾ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവിനും കുത്തേറ്റിട്ടുണ്ട്. വെള്ള കാറിൽ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫെബിന്റെ ജീവൻ രക്ഷിക്കാനായില്ല.

Continue Reading

Trending