Connect with us

crime

ഉത്തരാഖണ്ഡില്‍ ദര്‍ഗകള്‍ തകര്‍ത്ത് തീവ്രഹിന്ദുത്വവാദികള്‍- വീഡിയോ

പൊലീസിന്റെ സാന്നിധ്യത്തിലാണ് ഇവയെല്ലാം ചെയ്തത്.

Published

on

ഉത്തരാഖണ്ഡിലെ ഋഷികേശില്‍ ദര്‍ഗകള്‍ തകര്‍ത്ത് തീവ്രഹിന്ദുത്വ സംഘടനകള്‍. സംഭവത്തിന്റെ നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതായി ഓണ്‍ലൈന്‍ മാധ്യമമായ ദി സിയാസത് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു. സൂഫികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഖബറിടം തകര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

‘ഇത് ദേവഭൂമിയാണ്, പുണ്യാത്മാക്കളെ അടക്കം ചെയ്ത ഭൂമിയല്ല. ഇതില്‍ നിന്ന് ഉത്തരാഖണ്ഡിനെ മോചിപ്പിക്കാന്‍ തങ്ങള്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നും’ സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ പ്രതികരിച്ചു. ‘അടക്കം ചെയ്ത ഓരോ ശരീരവും ഞങ്ങള്‍ പുറത്തെടുക്കും, വിവസ്ത്രമാക്കു’മെന്നും മറ്റൊരാള്‍ പറയുന്നുണ്ട്. പുണ്യാത്മാക്കളെ അടക്കം ചെയ്ത ഭൂമി ഹിന്ദുമതസ്ഥരായ 2 പേര്‍ക്ക് അവകാശപ്പെട്ടതാണെന്നും അവരുടെ നിര്‍ദേശപ്രകാരമാണ് പൊളിച്ചുനീക്കല്‍ നടക്കുന്നതെന്നുമാണ് ദേവഭൂമി രക്ഷ അഭിയാന്‍ അധ്യക്ഷന്‍ ദര്‍ശന്‍ ഭാരതിയുടെ വിശദീകരണം.

പുണ്യാത്മാക്കളെ അടക്കം ചെയ്തിരിക്കുന്ന ഭൂമി ഹിന്ദുമതസ്ഥരായ 2 പേരുടെ ഉടമസ്ഥതയിലുള്ളതാണ്. അവരുടെ നിര്‍ദേശപ്രകാരമാണ് പൊളിച്ചുനീക്കല്‍ നടക്കുന്നത്. പൊലീസിന്റെ സാന്നിധ്യത്തിലാണ് ഇവയെല്ലാം ചെയ്തത്. ഋഷികേശിലെ ശ്യാംപൂര്‍, ഗുമാനിവാല പ്രദേശങ്ങളില്‍ മുപ്പതോളം ഖബറിടങ്ങളുണ്ട്. അവയെല്ലാം പൊളിച്ചുനീക്കാനാണ് ഞങ്ങളുടെ തീരുമാനം. ദേവഭൂമിയില്‍ ഖബറിടം നിര്‍മിക്കുന്നത് ഞങ്ങളുടെ മതത്തിന് മേലുള്ള കടന്നുകയറ്റമാണ്’ – ദര്‍ശന്‍ ഭാരതി പറഞ്ഞു.

ഇന്ത്യന്‍-അമേരിക്കന്‍ മുസ്‌ലിം കൗണ്‍സിലും സംഭവത്തെക്കുറിച്ച് തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 505-ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ബാലരാമപുരത്തെ രണ്ടു വയസുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

ശ്രീജിത്ത്-ശ്രുതി ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

Published

on

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാതായത്. ശ്രീജിത്ത്-ശ്രുതി ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആദ്യ ഘട്ടത്തിൽ വീട്ടുകാരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെ സഹോദരനായ ഹരികുമാർ, പിതാവ് ശ്രീജിത്ത് ഉൾപ്പെടെ മുഴുവൻ കുടുംബാംഗങ്ങളേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. മരിച്ച കുഞ്ഞിനും മാതാപിതാക്കൾക്കും പുറമെ സഹോദരി, അമ്മയുടെ സഹോദരൻ എന്നിവരാണ് ഈ വീട്ടിൽ താമസിക്കുന്നത്.

അമ്മയുടെ സഹോദരനൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ഇന്ന് പുലർച്ചെയാണ് കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു. കുഞ്ഞിൻ്റെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. ഇതിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

Continue Reading

crime

പീഡനക്കേസ്: വര്‍ക്കല എസ്ഐക്ക് സസ്പെന്‍ഷന്‍

കേസിലെ മറ്റൊരു പ്രതിയായ എസ്‌ഐ ആശയെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

Published

on

കൊല്ലം പരവൂരില്‍ എസ്‌ഐമാര്‍ക്കെതിരായ സ്ത്രീധന പീഡന അതിക്രമക്കേസില്‍ പരാതിക്കാരിയുടെ ഭര്‍ത്താവായ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. വര്‍ക്കല എസ്.ഐ ആയിരുന്ന എസ്.അഭിഷേകിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് റെയിഞ്ച് ഡിഐജി ഉത്തരവിറക്കി. കേസിലെ മറ്റൊരു പ്രതിയായ എസ്‌ഐ ആശയെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

യുവതിയുടെ പരാതിയില്‍ പരവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ െ്രെകംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ട്, ആരോപണ വിധേയര്‍ക്കെതിരെ നടപടി ഉണ്ടാകാതെ വന്നതോടെ യുവതി മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കി.

ഇതിന് പിന്നാലെയാണ് യുവതിയെ മര്‍ദിച്ചു എന്നതുള്‍പ്പെടെ ആരോപണം നേരിടുന്ന വനിത എസ്‌ഐയെ സ്ഥലം മാറ്റിയത്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാബീഗത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. പത്തനംതിട്ടയിലേക്ക് ആണ് എസ്‌ഐ ആശയെ സ്ഥലം മാറ്റിയത്.

സ്ത്രീധന പീഡന നിരോധന നിയമം, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരായ കേസ്. ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയതോടെ എസ് ഐ അഭിഷേകും മുന്‍കൂര്‍ ജാമ്യം തേടി എസ്‌ഐ ആശയും ഹൈക്കോടതിയെ സമീപിച്ചു. കേസ് അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കും. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പരാതിക്കാരി ഹൈക്കോടതിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

Continue Reading

crime

സഊദിയിൽ പ്രവാസി ദാരുണമായി കൊല്ലപ്പെട്ടു

സന്ദർശക വിസയിലെത്തിയ മകൻ കസ്റ്റഡിയിൽ

Published

on

അശ്‌റഫ് ആളത്ത്

ദമ്മാം: സഊദി അറേബ്യയിലെ ദമ്മാമിനടുത്ത ജുബൈലിൽ പ്രവാസിയായ ഉത്തരപ്രദേശ്‌ സ്വദേശി ദാരുണമായി കൊല്ലപ്പെട്ടു.
പ്രതിയെന്ന് സംശയിക്കുന്ന ഇയാളുടെ മകനെ ജുബൈൽ പോലീസ് കസ്റ്റഡിയിലെടുത്തു.യുപി സ്വദേശിയായ ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവ് (53) ആണ് കൊല്ലപ്പെട്ടത്.സന്ദർശക വിസയിലെത്തി ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന മകൻ കുമാർ യാദവാണ് പിതാവിനെ അതിദാരുണമായി കൊലപ്പെടുത്തിയത്.

കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ബ്രിഗുനാഥ് യാദവിൻറെ
കണ്ണുകൾ ചൂഴ്‌ന്നെടുത്തും കൈകൾ വെട്ടിമാറ്റിയും നിഷ്ടൂരമായി ആക്രമിച്ചു വികൃതമാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വദേശത്ത് ലഹരിക്കടിമയായിരുന്ന മകനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് പിതാവ് സഊദിയിലേക്ക് കൊണ്ടുവന്നത്. ഒന്നരമാസം മുമ്പ് ജുബൈലിൽ എത്തിയ മകൻ പിതാവിനോടൊപ്പം ഒരുമുറിയിൽ ഒന്നിച്ചായിരുന്നു താമസം.

എന്നാൽ അച്‌ഛൻ്റെ പ്രതീക്ഷകൾക്ക് വിരുദ്ധമായി കുമാർ യാദവ്ക്രൂദ്ധനാവുക പതിവായിരുന്നു.ഇത് അച്ഛന്റെ കൊലപാതകത്തിൽ കലാശിച്ചതായാണ് പ്രാഥമിക വിവരം.സംഭവം അറിഞ്ഞെത്തിയ ജുബൈൽ പൊലീസ് കുമാർ യാദവിനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരുന്നു. കൊല്ലപ്പെട്ട ശ്രീകൃഷ്ണ യാദവ് ജുബൈലിലെ ഒരു പ്രമുഖ കമ്പനിയിൽ ജോലി ചെയ്‌തുവരികയായിരുന്നു.

Continue Reading

Trending