Connect with us

india

സുഖ്‌വീന്ദർ സിങ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി, അംഗീകരിച്ച് ഹൈക്കമാൻഡ്

നിയമസഭാ കക്ഷി യോഗത്തിനായി കോൺഗ്രസ് എംഎൽഎമാർ നിയമസഭയിലെത്തി.

Published

on

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വീന്ദർ സിങ് സുഖുവിന്റെ പേര് അംഗീകരിച്ച് ഹൈക്കമാൻഡ്. നിയമസഭാ കക്ഷി യോഗത്തിനായി കോൺഗ്രസ് എംഎൽഎമാർ നിയമസഭയിലെത്തി. നിയമസഭാ കക്ഷി യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാനം ഉണ്ടാകും.

ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ സുഖ്‌വീന്ദറിനുണ്ടെന്ന് ഇന്നലെ വ്യക്തമായിരുന്നു. ഇതുകൂടാതെ വിജയിച്ച ബി.ജെ.പി വിമതരുടെ പിന്തുണയും കോൺഗ്രസിനുണ്ട്. ഇതോടെ കോൺഗ്രസിന്റെ അംഗസംഖ്യ 40ൽ നിന്നും 43 ആയി ഉയർന്നു. മുഴുവൻ എം.എൽ.എമരാുടെയും പിന്തുണയുണ്ടായത് കൊണ്ട് തന്നെ സുഖ്‌വീന്ദറിനെ മുഖ്യമന്ത്രിയാക്കേണ്ട സാഹചര്യം ഉടലെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തെരഞ്ഞെടുക്കുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്.

india

നടി രന്യ റാവുവിനെതിരെ അശ്ലീല പരാമര്‍ശം; ബിജെപി എംഎല്‍എക്കെതിരെ കേസ്

ബിജാപൂര്‍ സിറ്റി എംഎല്‍എ ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാലിനെതിരെ കേസ്

Published

on

സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ കന്നഡ താരം രന്യ റാവുവിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എ ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാലിനെതിരെ കേസ്. ബിജാപൂര്‍ സിറ്റി എംഎല്‍എയാണ് ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാലി. ബെംഗളൂരുവിലെ ഹൈഗ്രൗണ്ട് പൊലീസ് സ്റ്റേഷനില്‍ രന്യ റാവുവിനു വേണ്ടി അകുല അനുരാധയെന്ന അഭിഭാഷകയാണ് യത്‌നാലിനെതിരെ പരാതി നല്‍കിയത്.

യത്‌നാല്‍ ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇത് മാനനഷ്ടത്തിന് തുല്യമാണെന്നും ആരോപിച്ചാണ് പരാതി നല്‍കിയത്. ഇതില്‍ ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 79 (സ്ത്രീയെ അപമാനിക്കല്‍) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്വര്‍ണക്കടത്ത് കേസില്‍ നടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എംഎല്‍എ അശ്ലീല പരാമര്‍ശം നടത്തിയത്.

കര്‍ണാടക ഡിജിപി രാംചന്ദ്ര റാവുവിന്റെ വളര്‍ത്തുമകളായ രന്യ റാവു ദുബൈയില്‍ നിന്ന് 12.56 കോടി വിലമതിക്കുന്ന 14.2 കിലോ സ്വര്‍ണവുമായി വരുന്നതിനിടെ മാര്‍ച്ച് മൂന്നിന് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നാണ് പിടിയിലായത്. തുടര്‍ന്ന് രന്യയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2.6 കോടി വിലമതിക്കുന്ന സ്വര്‍ണവും 2.67 കോടി രൂപയും പൊലീസ് പിടിച്ചെടുത്തു. ഇതിനു പിന്നാലെ അറസ്റ്റിലായ രന്യയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

Continue Reading

india

നാഗ്പൂരില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം; 25 പേര്‍ കസ്റ്റഡിയില്‍ കര്‍ഫ്യു തുടരുന്നു

സംഘര്‍ഷത്തില്‍ പെട്ടവരെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും അധികൃതര്‍ പരിശോധിച്ചുവരികയാണ്

Published

on

നാഗ്പൂരില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. മഹല്‍, ഹന്‍സപുരി എന്നിവിടങ്ങളില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 25 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഘര്‍ഷത്തില്‍ പെട്ടവരെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും അധികൃതര്‍ പരിശോധിച്ചുവരികയാണ്. പ്രദേശത്ത് ഇപ്പോഴും പൊലീസ് വിന്യാസവും തുടരുകയാണ്. കര്‍ഫ്യു തുടരുന്നതിനാല്‍ അനാവശ്യമായ ആളുകള്‍ പുറത്തിറങ്ങരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കി.

നാഗ്പൂരിലുണ്ടായ സംഘര്‍ഷത്തിന് കാരണം ‘ഛാവ’ സിനിമയാണെന്നും ഇത് ഔറംഗസേബിനെതിരെയുള്ള ജനങ്ങളുടെ രോഷം ആളിക്കത്തിച്ചുവെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. പ്രദേശത്ത് സമാധാനം കൈവരിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ രവീന്ദര്‍ കുമാര്‍ സിംഗാള്‍ സ്ഥിരീകരിച്ചു. ‘നിലവില്‍ സ്ഥിതി ശാന്തമാണ്, ഏകദേശം 11 പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞങ്ങള്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്,’ അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു.

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം നാഗ്പൂരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഔറംഗസേബ് ശവകുടീരം പൊളിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. പൊളിച്ചില്ലെങ്കില്‍ കര്‍സേവയെന്ന വിഎച്ച്പി ഭീഷണിക്ക് പിന്നാലെയായിരുന്നു സംഘര്‍ഷം. നാഗ്പൂര്‍ സെന്ററിലെ മഹല്‍ പ്രദേശത്ത് ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുലുണ്ടായത്. പ്രദേശത്ത് പൊലീസ് വിന്യാസം ഉണ്ടായിരുന്നെങ്കിലും ഇരുവിഭാഗങ്ങള്‍ നേര്‍ക്കുനേര്‍ നിന്ന് കല്ലെറിയുകയായിരുന്നു.

Continue Reading

india

സുപ്രീംകോടതി ജഡ്ജിമാരുടെ പ്രത്യേകസംഘം മണിപ്പൂര്‍ സന്ദര്‍ശിക്കും

സംഘര്‍ഷബാധിത മേഖലകളുടെ തല്‍സ്ഥിതി പരിശോധിക്കാനാണ് സന്ദര്‍ശനം.

Published

on

സുപ്രീംകോടതി ജഡ്ജിമാരുടെ പ്രത്യേകസംഘം മണിപ്പൂര്‍ സന്ദര്‍ശിക്കും. സംഘര്‍ഷബാധിത മേഖലകളുടെ തല്‍സ്ഥിതി പരിശോധിക്കാനാണ് സന്ദര്‍ശനം. മാര്‍ച്ച് 22ന് ജഡ്ജി ബി ആര്‍ ഗവായിയുടെ നേതൃത്വത്തില്‍ 6 ജഡ്ജിമാരുടെ സംഘമാണ് മണിപ്പൂര്‍ സന്ദര്‍ശിക്കുക. ദുരിതാശ്വാസ ക്യാമ്പുകളും ജന ജീവിതങ്ങളിലെ പുരോഗതി ഉള്‍പ്പെടെയുള്ളവയും സംഘം വിലയിരുത്തിയേക്കും.

മണിപ്പൂരിലെ കലാപബാധിതര്‍ക്ക് നല്‍കേണ്ട സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും തീരുമാനം കൈക്കൊള്ളും. മാത്രമല്ല ജനങ്ങള്‍ക്ക് നല്‍കേണ്ട മറ്റ് പരിരക്ഷയും സംഘം കൃത്യമായി പരിശോധിക്കും.

സുപ്രീംകോടതിയുടെ പരിഗണനയില്‍ സ്വമേധയാ സ്വീകരിച്ച മണിപ്പൂരിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പടെയുള്ള കേസുകളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് ജഡ്ജിമാരുടെ പ്രത്യേകസംഘം മണിപ്പൂര്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നത്. ഇതിന് ശേഷമായിരിക്കും സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുള്ള തുടര്‍നടപടികള്‍ ഉണ്ടാകുക.

 

 

Continue Reading

Trending