Connect with us

india

ഹിജാബ് വിഷയം: അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

കോടതിക്ക് എല്ലാവരുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുണ്ടെന്നും വ്യക്തമാക്കി.

Published

on

അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ കര്‍ണാടകയില്‍ ഹിജാബ് നിരോധനം തുടരുമെന്ന കര്‍ണാടക ഹൈക്കോടതിയുടെ
ഇടക്കാല ഉത്തരവിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. കര്‍ണാടകത്തിലെ ഹിജാബ് വിഷയം ദേശീയ തലത്തിലേക്ക് വ്യാപിക്കരുതെന്നും ഉചിതമായ സമയത്ത് കോടതിയുടെ ഇടപെടല്‍ ഉണ്ടാകുമെന്നും കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് എന്‍ വി രമണ ആവശ്യപ്പെട്ടു. കര്‍ണാടകത്തില്‍ നടക്കുന്ന കാര്യങ്ങള്‍ തങ്ങള്‍ വീക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ ഹൈക്കോടതിയാണ് ആദ്യം തീരുമാനം എടുക്കേണ്ടതെന്നും രമണ പറഞ്ഞു. കോടതിക്ക് എല്ലാവരുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുണ്ടെന്നും വ്യക്തമാക്കി.

അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ കര്‍ണാടകയില്‍ ഹിജാബ് നിരോധനം തുടരുമെന്ന് ഇന്നലെ കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അതുവരെ വിദ്യാര്‍ഥികള്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
ഇതിനെ ചോദ്യംചെയ്താണ് സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പുതുച്ചേരിയില്‍ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു

ശൈത്യകാലത്ത് സാധാരണ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ള പകര്‍ച്ചവ്യാധിയാണ് ഹ്യുമന്‍ മെറ്റന്യൂമോ വൈറസെന്നാണു (എച്ച്എംപിവി) ലോകാരോഗ്യ സംഘടനയുടെ വിശദീകരണം

Published

on

പുതുച്ചേരിയില്‍ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്ന് ജിപ്മര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ശൈത്യകാലത്ത് സാധാരണ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ള പകര്‍ച്ചവ്യാധിയാണ് ഹ്യുമന്‍ മെറ്റന്യൂമോ വൈറസെന്നാണു (എച്ച്എംപിവി) ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.

ഭൂരിഭാഗം പേരിലും ജലദോഷം പോലെ നേരിയ അണുബാധ മാത്രമാണുണ്ടാകുകയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ചൈനയില്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ എച്ച്എംപിവി പടരുന്നുവെന്ന പ്രചരണത്തിനിടെയാണ് ലോകാരോഗ്യസംഘടനയുടെ വിശദീകരണം

Continue Reading

india

തെലുങ്ക് സൂപ്പര്‍താരം റാണ ദഗ്ഗുബാട്ടിക്കെതിരേയും വെങ്കടേഷ് ദഗ്ഗുബാട്ടിക്കെതിരേയും പൊലീസ് കേസ്

ഫിലിം നഗറില്‍ പ്രവര്‍ത്തിച്ചിരുന്ന ഡെക്കാന്‍ കിച്ചണ്‍ ഹോട്ടല്‍ പൊളിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

Published

on

തെലുങ്ക് സൂപ്പര്‍താരമായ റാണ ദഗ്ഗുബാട്ടിക്കെതിരേയും ഭാര്യാപിതാവും സിനിമതാരവുമായ വെങ്കടേഷ് ദഗ്ഗുബാട്ടിക്കെതിരേയും പൊലീസ് കേസ്. ഫിലിം നഗറില്‍ പ്രവര്‍ത്തിച്ചിരുന്ന ഡെക്കാന്‍ കിച്ചണ്‍ ഹോട്ടല്‍ പൊളിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. താരങ്ങളെ കൂടാതെ റാണയുടെ പിതാവ് സുരേഷ് ബാബു ദഗ്ഗുബാട്ടി, സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി എന്നിവര്‍ക്കെതിരേയും കേസുണ്ട്.

2022ലാണ് കേസുമായി ബന്ധപ്പെട്ട തര്‍ക്കം ആരംഭിക്കുന്നത്. ഫിലിം നഗറിലെ സ്ഥലം ദഗ്ഗുബാട്ടി കുടുംബം നന്ദകുമാര്‍ എന്ന വ്യവസായിക്ക് ലീസിന് നല്‍കിയിരുന്നു. ഇവിടെ ഡെക്കാന്‍ കിച്ചണ്‍ എന്ന ഹോട്ടല്‍ നന്ദകുമാറിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് സ്ഥലം ലീസിന് നല്‍കിയതുമായി ബന്ധപ്പെട്ട് ദഗ്ഗുബാട്ടി കുടുംബവും നന്ദ കുമാറും തമ്മില്‍ തര്‍ക്കങ്ങള്‍ ആരംഭിക്കുകയും ഇത് നിയമപോരാട്ടത്തിലേക്കെത്തുകയും ചെയ്തു. നന്ദകുമാര്‍ നല്‍കിയ പരാതിയില്‍ ഫിലിം നഗര്‍ പൊലീസ്് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതേതുടര്‍ന്ന് കോടതി കസ്റ്റഡിയിലായിരുന്നു ഹോട്ടല്‍. ഇതിനിടെയാണ് ദഗ്ഗുബാട്ടി കുടുംബത്തിന്റെ നേതൃത്വത്തില്‍ ഹോട്ടല്‍ പൊളിച്ചത്. സംഭവത്തില്‍ വെങ്കടേഷ്, റാണ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ഐ.പി.സി 448, 452,458 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഹോട്ടലിനെതിരേ നടപടിയുണ്ടാവരുതെന്ന സിറ്റി സിവില്‍ കോടതിയുടേയും തെലങ്കാന ഹൈക്കോടതിയുടേയും ഉത്തരവ് നിലനില്‍ക്കെ ദഗ്ഗുബാട്ടിയുടെ നേതൃത്വത്തില്‍ ഹോട്ടല്‍ പരിസരത്തേക്ക് അതിക്രമിച്ചുകയറുകയും മോഷണവും ആക്രമണവും നടത്തിയെന്ന് നന്ദകുമാര്‍ പരാതിപ്പെട്ടു. 20 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്.

Continue Reading

india

ഇവിഎം എന്നാല്‍ ‘എല്ലാ വോട്ടും മുല്ലമാര്‍ക്കെതിരെ’; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി നിതേഷ് റാണെ

ഇതിനുമുമ്പും റാണെ വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു. കേരളം മിനി പാകിസ്താന്‍ ആണെന്നായിരുന്നു റാണെയുടെ പ്രസ്താവന

Published

on

രാജ്യത്ത് ഇലക്രോണിക് വോട്ടിങ് മെഷീനെ ചൊല്ലി തര്‍ക്കങ്ങള്‍ മുറുകുന്നതിനിടെ വിദ്വേഷപരാമര്‍ശവുമായി വീണ്ടും എത്തിയിരിക്കുകയാണ് മഹരാഷ്ട്രയിലെ ഫിഷറീസ്, തുറമുഖ മന്ത്രി നിതേഷ് റാണെ. ഇവിഎം എന്നാല്‍ ‘എല്ലാ വോട്ടും മുല്ലമാര്‍ക്കെതിരെ’ എന്നാണ് അര്‍ഥമെന്ന് സാംഗ്ലിയില്‍ നടന്ന ഹിന്ദു ഗര്‍ജ്ജന സഭയില്‍ സംസാരിക്കവെ റാണെ പറഞ്ഞു.

‘അതെ, ഞങ്ങള്‍ ഇവിഎം എംഎല്‍എമാരാണ്, പക്ഷേ ഇവിഎം എന്നാല്‍ ഓരോ വോട്ടും മുല്ലമാര്‍ക്കെതിരെ എന്നാണ് അര്‍ത്ഥമാക്കുന്നത്, ഹിന്ദു സമൂഹം ഐക്യത്തോടെ വോട്ട് ചെയ്തു എന്ന വസ്തുത അവര്‍ക്ക് ദഹിക്കുന്നില്ല’ എന്നായിരുന്നു റാണെ പറഞ്ഞത്.

ഇതിനുമുമ്പും റാണെ വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു. കേരളം മിനി പാകിസ്താന്‍ ആണെന്നായിരുന്നു റാണെയുടെ പ്രസ്താവന. കേരളം മിനി പാക്കിസ്ഥാന്‍ ആണ്. അതുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയും രാഹുല്‍ഗാന്ധിയും അവിടെ ജയിച്ചത് എന്നായിരുന്നു നിതേഷ് റാണെയുടെ പരാമര്‍ശം.

ഇതിനു പിന്നാലെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്, എന്‍സിപി നേതാക്കളടക്കം മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതോടെ കേരളം ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും സംസ്ഥാനത്തെ ഹിന്ദുക്കളുടെ അവസ്ഥയെ താരതമ്യം ചെയ്യാനാണ് ശ്രമിച്ചതെന്നുമെന്ന ന്യായീകരണവുമായി റാണെ രംഗത്തത്തിയിരുന്നു. ബിജെപി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നിതീഷ് റാണെയോട് പരാമര്‍ശം തിരുത്തിയതെന്നാണ് സൂചന.

വര്‍ഗീയത തലക്ക് പിടിച്ച് വിഷം തുപ്പുന്ന മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. മോദിയും ഫഡ്‌നാവിസും രാജ്യസ്‌നേഹികളാണെങ്കില്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ പാകിസ്താനോടുപമിച്ച നിതേഷ് റാണെയെ മന്ത്രിസഭയില്‍നിന്നും പുറത്താക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ധെയും ആവശ്യപ്പെട്ടു. നേരത്തെ വര്‍ഗീയ പരാമര്‍ശത്തില്‍ നിതീഷ് റാണെക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Trending