Connect with us

india

ഹിജാബ് നിരോധനം; ഇന്ത്യയുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിന്റെ ഭാവി കവര്‍ന്നെടുക്കുകയാണ്; രാഹുല്‍ ഗാന്ധി

കര്‍ണാകടയിലെ ഹിജാബ് നിരോധനം കൂടുതല്‍ കാമ്പസുകളിലേക്ക് വ്യാപിക്കുന്നു.

Published

on

ഹിജാബ് ധരിക്കുവാനുള്ള അവകാശത്തിനായി കര്‍ണാടകയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തില്‍ പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ഥികളുടെ ഹിജാബ് അവരുടെ വിദ്യാഭ്യാസത്തിന് തടസ്സം ആകാന്‍ അനുവദിക്കുന്നതിലൂടെ നാം ഇന്ത്യയുടെ പെണ്‍മക്കളുടെ ഭാവി കവര്‍ന്നെടുക്കുകയാണെന്ന് രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

കര്‍ണാടകയില്‍ കൂടുതല്‍ കോളേജുകള്‍ ഹിജാബ് ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷനേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാകാതെ രിക്കാനാണ് ഇത്തരക്കാരുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിജാബ് ധരിക്കുവാനുള്ള അവകാശത്തിനായി കര്‍ണാടകയില്‍ പ്രതിഷേധം ഇന്നും കനക്കുന്നു. കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ തീരദേശ പട്ടണമായ കുന്താപുറിലെ സ്വകാര്യ കോളേജിനു മുന്‍പില്‍ ഇന്ന് രാവിലെയോടെ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ കോളേജില്‍ പ്രവേശിപ്പിക്കാന്‍ ആവില്ലെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ പ്രതിഷേധത്തിന് പിന്തുണയുമായി നാല്‍പതോളം മുസ്ലിം ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പ്രതിഷേധിച്ചു.

കര്‍ണാകടയിലെ ഹിജാബ് നിരോധനം കൂടുതല്‍ കാമ്പസുകളിലേക്ക് വ്യാപിക്കുന്നു. ഉഡുപ്പി കുന്താപുര ഗവ. കോളേജില്‍ ഇന്നലെ ശിരോവസ്ത്രം ധരിച്ചെത്തിയ പെണ്‍കുട്ടികളെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. രാവിലെ പ്രിന്‍സിപ്പാള്‍ തന്നെയാണ് ഇവര്‍ക്ക് മുന്നില്‍ ഗേറ്റടച്ചത്. ശിരോവസ്ത്രം ഒഴിവാക്കിയാല്‍ ക്ലാസ്സില്‍ കയറ്റാമെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു. ഇതോടെ ക്ലാസ്സ് തീരുന്നത് വരെ വിദ്യാര്‍ത്ഥിനികള്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ശിവമൊഗ്ഗ ഭദ്രാവതിസര്‍ എം.വി ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലും ചിക്കമഗളൂരു കൊപ്പ ബലഗാഡി ഫസ്റ്റ് ഗ്രേഡ് കോളേജിലും മുസ്ലിം വിദ്യാര്‍ത്ഥിനികളെ തടഞ്ഞു. ശിരോവസ്ത്ര നിരോധനം നടപ്പാക്കുന്നതിന് വേണ്ടി എ.ബി.വി.പിക്കാര്‍ കാവി ഷാള്‍ ധരിച്ചെത്തിയാണ് കാമ്പസുകള്‍ പ്രശ്നമുണ്ടാക്കുന്നത്. ഇതോടെ കാവി ഷാളും ഹിജാബും വേണ്ടെന്ന് കോളേജ് അധികാരികള്‍ പ്രസ്താവനയിറക്കുകയാണ്. ബി.ജെ.പി നേതാക്കളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ലോക വനിത റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടംനേടി ഇന്ത്യയുടെ കൊനേരു ഹംപി

പതിനൊന്നാം റൗണ്ട് ജയത്തോടെയാണ് വനിത വിഭാഗത്തില്‍ കൊനേരു ഹംപി ചാമ്പ്യനായത്

Published

on

ഡല്‍ഹി: ഗുകേഷിന് പിന്നാലെ ലോക ചെസില്‍ ഇന്ത്യയിലേക്ക് വീണ്ടും കിരീടവുമായി കൊനേരു ഹംപി. ലോക വനിത റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യയുടെ കൊനേരു ഹംപി കിരീടമണിഞ്ഞത്. പതിനൊന്നാം റൗണ്ട് ജയത്തോടെയാണ് വനിത വിഭാഗത്തില്‍ കൊനേരു ഹംപി ചാമ്പ്യനായത്.

8.5 പോയന്റ് നേടിയാണ് ഇന്തോനേഷ്യന്‍ താരത്തെ കൊനേരു ഹംപി തോല്‍പ്പിച്ചത്. ലോക റാപ്പിഡ് ചെസ്സില്‍ കൊനേരു ഹംപിയുടെ രണ്ടാം കിരീടമാണിത്. മോസ്‌കോയില്‍ 2019ലാണ് കൊനേരു ഹംപി കിരീടം നേടിയിരുന്നത്. ആന്ധ്രാപ്രദേശുകാരിയായ കൊനേരു ഹംപി രണ്ട് തവണ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ ആകുന്ന രണ്ടാമത്തെ വനിതയാണ്

Continue Reading

crime

ക്രിസ്ത്യന്‍ പള്ളിയില്‍ കയറി ജയ് ശ്രീറാം വിളിച്ചു; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ക്കെതിരെ കേസ്

ആകാശ് സാഗര്‍ എന്ന യുവാവിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Published

on

ക്രിസ്ത്യന്‍ പള്ളിയില്‍ കടന്നുകയറി മൈക്കില്‍ ജയ് ശ്രീറാം അടക്കമുള്ള ഹിന്ദു നാമങ്ങള്‍ ചൊല്ലിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ക്കെതിരെ കേസ്. ആകാശ് സാഗര്‍ എന്ന യുവാവിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മേഘാലയയിലെ ഈസ്റ്റ് കാശി ഹില്‍സ് ജില്ലയിലെ മാവ്‌ലിനോങ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പള്ളിയില്‍ കയറിയാണ് യുവാവ് ജയ് ശ്രീറാം അടക്കമുള്ള നാമങ്ങള്‍ ചൊല്ലിയത്. ആകാശിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍, ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കൊപ്പം പള്ളിയിലെ അള്‍ത്താരയില്‍ കയറിയ ആകാശ്, മൈക്കിന് മുന്‍പില്‍ ചെന്ന് പാടുകയും ജയ് ശ്രീറാം എന്ന് ഇടയ്ക്കിടെ ചൊല്ലുകയും ചെയ്യുന്നുണ്ട്. ക്രൈസ്തവ ഭക്തിഗാനങ്ങള്‍ വക്രീകരിച്ച് പാടുകയും ചെയ്യുന്നുണ്ട്.

ഷില്ലോങ്ങിലെ ഒരു ആക്ടിവിസ്റ്റ് ആണ് ആകാശിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കുന്നുവെന്നും മതവൈരം ഉണ്ടാക്കുന്നുവെന്നുമാണ് പരാതിയിലുള്ളത്. ഇത് പ്രകാരം ആകാശിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ജയ് ശ്രീ റാം വിളിച്ചതിനാണോ തനിക്കെതിരെ കേസ് എടുത്തതെന്ന് ചോദിച്ച ആകാശ്, തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തന്റെ വിമര്‍ശകരാണെന്നും പറഞ്ഞ് ന്യായീകരിക്കുകയാണ് ചെയ്തത്.

Continue Reading

india

ഹനുമാന്‍ ജനിച്ചത് രാജ്ഭര്‍ സമുദായത്തില്‍ നിന്ന്; അംബേദ്കര്‍ ദൈവമായിരുന്നോ എന്നും ചോദ്യം; വിവാദപരാമര്‍ശവുമായി യു.പി മന്ത്രി

പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു സുഹല്‍ദേവ് ഭാരതീയ സമാജ് വാദി പാര്‍ട്ടി നേതാവിന്റെ വിവാദ പരാമര്‍ശം.

Published

on

ഹനുമാന്‍ രാജ്ഭര്‍ സമുദായത്തിലാണ് ജനിച്ചതെന്ന് ബിജെപി സഖ്യകക്ഷി നേതാവും മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭര്‍. പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു സുഹല്‍ദേവ് ഭാരതീയ സമാജ് വാദി പാര്‍ട്ടി നേതാവിന്റെ വിവാദ പരാമര്‍ശം.

‘ഹനുമാന്‍ ജി ജനിച്ചത് രാജ്ഭര്‍ സമുദായത്തിലാണെന്നും രാക്ഷസനായ അഹിര്‍വന്‍ രാമനേയും ലക്ഷ്മണനേയും പടല്‍ പുരിയിലേക്ക് കൊണ്ടുപോയപ്പോള്‍ അവരെ തിരിച്ചുകൊണ്ടുവരാനുള്ള കരുത്തും ധൈര്യവും ആര്‍ക്കും ഉണ്ടായിരുന്നില്ല. രാജ്ഭര്‍ സമുദായത്തില്‍ ജനിച്ച ഹനുമാന് മാത്രമായിരുന്നു അതിന് ധൈര്യമുണ്ടായത്’, ഓം പ്രകാശ് പറഞ്ഞു.

സമാജ് വാദി പാര്‍ട്ടിക്ക് അംബേദ്കര്‍ എന്ന് പേര് കേള്‍ക്കുന്നത് ഒരുകാലത്ത് പ്രകോപിപ്പിച്ചിരുന്നു. 2012ന് മുമ്പ് അംബേദ്കര്‍ പാര്‍ക്ക് പൊളിക്കുമെന്നും പകരം അധികാരത്തിലെത്തിയാല്‍ ശുചിമുറി നിര്‍മിക്കുമെന്നുമായിരുന്നു പാര്‍ട്ടി പറഞ്ഞിരുന്നത്.

ഇന്ന് ഭരണഘടനയെ കുറിച്ച് സംസാരിക്കുന്ന കോണ്‍?ഗ്രസ് ഒരു കാലത്ത് അടിയന്തരാവസ്ഥയെന്ന പേരില്‍ ലക്ഷക്കണക്കിന് മാധ്യമപ്രവര്‍ത്തകരേയും നേതാക്കളേയും ജയിലലിടച്ചിട്ടുണ്ട്. അംബേദ്കറിനോട് ഇപ്പോള്‍ ഇതുവരെയില്ലാത്ത സ്‌നേഹമാണ്. അംബേദ്കര്‍ ദൈവമായിരുന്നോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending