Connect with us

india

ലക്ഷദ്വീപ് സ്‌കൂളുകളിലെ ഹിജാബ് വിലക്ക്; യൂണിഫോം ധരിക്കാത്തവരുടെ എണ്ണം ശേഖരിക്കാന്‍ ഉത്തരവ്

ഈ അധ്യയനവര്‍ഷം ആദ്യമായി ദ്വീപ് സന്ദര്‍ശിച്ച അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍, വിദ്യാര്‍ഥിനികള്‍ യൂണിഫോമിനൊപ്പം ഹിജാബും ധരിച്ച് സ്‌കൂളുകളില്‍ വരുന്നത് കണ്ടപ്പോഴാണ് അത് അനുവദിക്കരുതെന്ന് വിദ്യാഭ്യാസവകുപ്പിന് നിര്‍ദേശം നല്‍കിയത്

Published

on

ലക്ഷദ്വീപില്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയ ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ വീണ്ടും ഉത്തരവിറക്കി. വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ യൂണിഫോം ധരിച്ച് എത്തിയതിന്റെ ചിത്രവും യൂണിഫോം ധരിക്കാത്തവരുടെ എണ്ണവും ദിവസവും പ്രിന്‍സിപ്പല്‍മാര്‍ ശേഖരിക്കണമെന്നും വ്യാഴാഴ്ച ഇറക്കിയ ഉത്തരവിലുണ്ട്.

ഈ അധ്യയനവര്‍ഷം ആദ്യമായി ദ്വീപ് സന്ദര്‍ശിച്ച അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍, വിദ്യാര്‍ഥിനികള്‍ യൂണിഫോമിനൊപ്പം ഹിജാബും ധരിച്ച് സ്‌കൂളുകളില്‍ വരുന്നത് കണ്ടപ്പോഴാണ് അത് അനുവദിക്കരുതെന്ന് വിദ്യാഭ്യാസവകുപ്പിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍, ഹിജാബ് വിലക്കണമെങ്കില്‍ അതുസൂചിപ്പിച്ച് കര്‍ശന നിര്‍ദേശമുള്ള ഉത്തരവ് വേണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെയാണ് പുതുക്കിയ ഉത്തരവിറക്കിയത്. നിര്‍ദേശം ഭൂരിഭാഗം സ്‌കൂളുകളിലും നടപ്പാകാത്തതോടെയാണ് പുതിയ ഉത്തരവ് ഇറക്കിയതെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ പറയുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെറ്റ് വെച്ചതിനെ തുടര്‍ന്ന് വെള്ളം ചേര്‍ക്കാതെ അഞ്ച് ഫുള്‍ ബോട്ടില്‍ മദ്യം കഴിച്ചു; യുവാവിന് ദാരുണാന്ത്യം

പതിനായിരം രൂപക്ക് സുഹൃത്തുക്കളുമായി വെച്ച ബെറ്റില്‍ വിജയിക്കാനാണ് 21 കാരനായ കാര്‍ത്തിക് മദ്യം കഴിച്ചത്

Published

on

കര്‍ണാടകയില്‍ സുഹൃത്തുക്കളുമായി ബെറ്റ് വെച്ചതിനെ തുടര്‍ന്ന് വെള്ളം ചേര്‍ക്കാതെ അഞ്ച് ഫുള്‍ ബോട്ടില്‍ മദ്യം കഴിച്ച യുവാവിന് ദാരുണാന്ത്യം. പതിനായിരം രൂപക്ക് സുഹൃത്തുക്കളുമായി വെച്ച ബെറ്റില്‍ വിജയിക്കാനാണ് 21 കാരനായ കാര്‍ത്തിക് മദ്യം കഴിച്ചത്. പിന്നാലെ ആരോഗ്യനില വഷളായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരിക്കുകയായിരുന്നു.

എട്ട് ദിവസം മുന്‍പാണ് കാര്‍ത്തിക്കിന്റെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കിയത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
കാര്‍ത്തിക് സുഹൃത്തുക്കളോട് തനിക്ക് വെള്ളം ചേര്‍ക്കാതെ അഞ്ച് ഫുള്‍ ബോട്ടില്‍ മദ്യം കഴിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞിരുന്നു. കുടിച്ച് കാണിച്ചാല്‍ 10000 രൂപ നല്‍കാമെന്ന് സുഹൃത്തായ വെങ്കട്ട് റെഡ്ഢി കാര്‍ത്തിക്കിനോട് പറഞ്ഞു. തുടര്‍ന്ന് ബെറ്റ് ജയിക്കാന്‍ കാര്‍ത്തിക് മദ്യം കഴിച്ചു. കോലാറിലെ മുല്‍ബാഗിലിലുള്ള ആശുപത്രിയിലാണ് ഗുരുതരാവസ്ഥയില്‍ കാര്‍ത്തിക്കിന്റെ പ്രവേശിപ്പിച്ചത്.

യുവാവിന്റെ സുഹൃത്തുക്കളായ വെങ്കട്ട റെഡ്ഡി, സുബ്രഹ്‌മണി എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്കെതിരെ നംഗലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് പേരെ അറസ്റ്റ് ചെയ്തു. മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Continue Reading

india

സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ പാകിസ്താന്‍; വാഗയിലെ ചെക്‌പോസ്റ്റ് അടച്ചു

പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള കപ്പല്‍ ഗതാഗതവും, പാകിസ്താനുമായുള്ള പോസ്റ്റല്‍ സര്‍വ്വീസും ഇന്ത്യ നിര്‍ത്തിവയ്ക്കും.

Published

on

സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ മുഖം തിരിച്ച് പാകിസ്താന്‍. വാഗയിലെ ചെക്‌പോസ്റ്റ് പാകിസ്താന്‍ അടച്ചിട്ടതിനാല്‍ ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയ നിരവധിപേരാണ് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത്. അതേസമയം പാകിസ്താനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള കപ്പല്‍ ഗതാഗതവും, പാകിസ്താനുമായുള്ള പോസ്റ്റല്‍ സര്‍വ്വീസും ഇന്ത്യ നിര്‍ത്തിവയ്ക്കും. . ലഹോറും ഇസ്‌ലാമാബാദും വ്യോമപാത നിരോധിത മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം, പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെത്തിയ പാകിസ്താന്‍ പൗരന്മാരോട് തിരികെ പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സമയപരിധി പൂര്‍ണ്ണമായും അവസാനിച്ചിരുന്നു. ഇതോടെ 786 പാക് പൗരന്മാരാണ് അട്ടാരി-വാഗ അതിര്‍ത്തി വഴി ഇന്ത്യ വിട്ടത്.

Continue Reading

india

മം​ഗളൂരു ഹിന്ദുത്വ ആൾക്കൂട്ടക്കൊല: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

പൊലീസ് വിഷയത്തിൽ വേണ്ടത്ര ​ഗൗരവത്തിൽ ഇടപെട്ടില്ല എന്നാരോപണമുയർന്നതിനെ തുടർന്നാണ് നടപടി

Published

on

മം​ഗളൂരുവിൽ മലയാളിയായ അഷ്റഫിനെ ഹിന്ദുത്വ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മം​ഗളൂരു റൂറൽ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സ്റ്റേഷൻ എസ്.ഐ ശിവകുമാർ അടക്കം മൂന്ന് പേരെയാണ് സസ്പെൻഡ് ചെയ്തത്.

പൊലീസ് വിഷയത്തിൽ വേണ്ടത്ര ​ഗൗരവത്തിൽ ഇടപെട്ടില്ല എന്നാരോപണമുയർന്നതിനെ തുടർന്നാണ് നടപടി. ഹിന്ദുത്വ ആൾക്കൂട്ടം അശ്റഫിനെ മർദിച്ച് കൊലപ്പെടുത്തിയ വിവരം ദീപക് എന്ന യുവാവ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടും മേലുദ്യോ​ഗസ്ഥരെ അറിയിക്കാതെ വിഷയം മൂടിവെക്കാൻ ശ്രമിച്ചുവെന്ന് ആരോപണമുയർന്നിരുന്നു. പരാതി സ്വീകരിച്ചതിന് ശേഷവും ആദ്യം അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ആൾക്കൂട്ടക്കൊല കേസായി മാറ്റുകയായിരുന്നു.

Continue Reading

Trending