Connect with us

india

ഹിജാബും ബുര്‍ഖയും ധരിക്കുന്നവര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലിയില്ല: ന്യായീകരിച്ച് ചെമ്പൂരില്‍ ആചാര്യ മറാഠേ കോളേജ് മാനേജ്മെന്റ്

ഹിജാബും ബുര്‍ഖയും ധരിക്കുന്നവര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ലഭിക്കുന്നില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം

Published

on

മുംബൈ: ക്യാമ്പസില്‍ ഹിജാബും ബുര്‍ഖയും ധരിക്കുന്നത് നിരോധിക്കുന്നതിനെ ന്യായീകരിച്ച് ചെമ്പൂരിലെ ആചാര്യ മറാഠേ കോളേജ് മാനേജ്മെന്റ്. ഹിജാബും ബുര്‍ഖയും ധരിക്കുന്നവര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ലഭിക്കുന്നില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം.

വിദ്യാര്‍ഥികള്‍ ബുര്‍ഖ ധരിച്ച് ജോലി അന്വോഷിക്കാന്‍ പോയാല്‍ അവരെ ആരെങ്കിലും പരിഗണിക്കുമോ? വിദ്യാര്‍ഥികള്‍ മര്യാദയുള്ളവരായിരിക്കണം, എങ്ങനെ പെരുമാറണം എന്ന ബോധം അവര്‍ക്കുണ്ടായിരിക്കണം. സുബോധ് കോളേജ് ഗവേണിംഗ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയും ശിവസേന നേതാവുമായ ആചാര്യ പറഞ്ഞു.

ജൂനിയര്‍ കോളേജ്(സീനിയര്‍ സെക്കന്‍ഡറി) വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ഹിജാബിന് സമാനമായ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ നീക്കം മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.

പുതിയ നിയമം വിവേചനപരവും തങ്ങളുടെ വ്യക്തി സ്വാതന്ത്രത്തെയും മതസ്വാതന്ത്രത്തെയും ഹനിക്കുന്നതാണെന്നും ,വിശ്വാസം വ്യക്തിപരമായ കാര്യമാണെന്നും മുസ്ലിം വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സപ്പിലിനെ കാണുകയും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന-ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

ഈ മാസം ആദ്യമാണ് കോളേജ് അധിക്യതര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുതിയ ഡ്രസ്സ് കോഡ് അവതരിപ്പിച്ചത്. ആണ്‍കുട്ടികള്‍ ഫുള്‍കൈ അല്ലെങ്കില്‍ ഹാഫ്കൈ ഷര്‍ട്ടും ട്രൗസറും ധരിക്കണമെന്നും ,പെണ്‍കുട്ടികള്‍ കോളേജിന്റെ ഔപചാരിക വസ്ത്രമായ സല്‍വാര്‍ കമ്മീസും ജാക്കറ്റും ധരിക്കണമെന്നായിരുന്നു നിര്‍ദേശം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വാഹനാപകടത്തിൽ യുവതി മരിച്ചു; ബൈക്കോടിച്ച സുഹൃത്ത് ബസിനു മുന്നിൽ‌ ചാടി ജീവനൊടുക്കി

മാമല്ലപുരത്തുവെച്ച് ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം

Published

on

ബൈക്കപകടത്തിൽ പെൺകുട്ടി മരിച്ചതിനു പിന്നാലെ ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് ജീവനൊടുക്കി. ചെന്നൈയിലെ സ്വകാര്യ കോളേജിൽ എഞ്ചിനീയർ വിദ്യാർഥികളാണ് ഇരുവരും.

മാമല്ലപുരത്തുവെച്ച് ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അപകടത്തിൽ മധുരാന്തകം സ്വദേശിയും 21 കാരിയുമായ ഇ. സബ്രീനയ്ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന എസ്. യോഗേശ്വരൻ (20) ഇതിൽ മനംനൊന്ത് ജീവനൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

യോഗേശ്വരന്റെ ബൈക്കിൽ യാത്ര ചെയ്യവെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച ബൈക്കിന് പിന്നിൽ പൂഞ്ചേരി ജങ്ഷന് സമീപത്തുവെച്ച് ബസ് ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സബ്രീനയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് പറയുന്നു.

സബ്രീനയുടെ മരണ വാർത്ത അറിഞ്ഞ ഉടനെ യോഗേശ്വരൻ ആശുപത്രിയിൽ നിന്ന് വെളിയിലേക്ക് ഓടി പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിന് മുമ്പിൽ ചാടുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് യോഗേശ്വരനും മരിച്ചു. രണ്ട് ബസിന്റെയും ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Continue Reading

india

കോടതി ഉത്തരവിനെ വെല്ലുവിളിച്ച് മോദിയുടെ ഗുജറാത്ത്; മുസ്‍ലിംകളുടെ ആരാധനാലയങ്ങളും വീടുകളും പൊളിച്ചു നീക്കി

ദർഗകളും മുസ്‍ലിംകളുടെ വീടുകളും നിൽക്കുന്ന ഭൂമിയിൽ പ്രധാനമന്ത്രിനരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയവർ ട്രസ്റ്റിമാരായ ശ്രീ സോമനാഥ് ട്രസ്റ്റ് അവകാശവാദം ഉന്നയിച്ചിരുന്നു

Published

on

അന്‍പത്തിയൊന്നുകാരനായ അബ്ദുള്‍ ഹമീദിന്റെ കണ്ണീര്‍ കരഞ്ഞ് തീര്‍ന്നിട്ടില്ല, ഗുജറാത്തിലെ വെരാവലിലെ പീര്‍ ഷാ സിലാര്‍ ദര്‍ഗ കണ്‍മുന്നില്‍ തകര്‍ത്തത് ഇനിയും വിശ്വസിക്കാനായിട്ടില്ല അദ്ദേഹത്തിന്. പതിനൊന്ന് തലമുറകളായി ദര്‍ഗയുടെ ഭാഗാമായിരുന്നു ഹമീദിന്റെ കുടുംബം. അദ്ദേഹത്തിന്റെ ഉപ്പയും വല്യുപ്പമാരും ദര്‍ഗയെ ആത്മീയ കേന്ദ്രമായാണ് കണ്ടിരുന്നത്. അവര്‍ മാത്രമല്ല, തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളുമെല്ലാം ആത്മീയ അഭയകേന്ദ്രമായി കണ്ടിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദര്‍ഗയാണ് ഗുജറാത്ത് സര്‍ക്കാര്‍ പൊളിച്ചത്.

സെപ്തംബര്‍ 28 ന്, ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയിലെ വെരാവല്‍ പ്രദേശത്തെ മുസ്!ലിംകളുമായി ബന്ധപ്പെട്ട എട്ട് മതപരമായ കെട്ടിടങ്ങളും മുസ്‌ലിംകളുടെ 48 വീടുകളുമാണ് ആറ് മണിക്കൂര്‍ കൊണ്ട് ഭരണകൂടം പൊളിച്ചുകളഞ്ഞത്. 200 ഓളം പ്രദേശവാസികളുടെ വീടുകളാണ് ഭരണകൂടത്തിന്റെ ബുള്‍ഡോസര്‍ രാജിന് ഇരയായത്. വീടുകള്‍ പൊളിക്കുന്നതിനെതിരെ പ്രതിഷേധിച്ച 150 ഓളം പ്രദേശവാസികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സുപ്രിം കോടതിവിധി നിലനില്‍ക്കെയാണ് ജില്ലാ കളക്ടര്‍ ഡിഡി ജഡേജ പൊളിക്കുന്നതിനുള്ള ഉത്തരവ് നല്‍കിയത്.

ശ്രീ സോമനാഥ് ട്രസ്റ്റും (എസ്എസ്ടി) സംസ്ഥാന സര്‍ക്കാരും അവകാശവാദം ഉന്നയിക്കുന്ന 100 ഏക്കര്‍ ഭൂമിയിലെ അനധികൃത നിര്‍മാണം എന്നാരോപിച്ചാണ് പൊളിക്കല്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി എന്നിവര്‍ ട്രസ്റ്റിമാരായി നയിക്കുന്ന ഒരു ചാരിറ്റബിള്‍ ട്രസ്റ്റാണ് എസ്എസ്ടി.

രാവിലെ ആറ് മണിയോടെയാണ് പൊലീസിന്റെ നേതൃത്വത്തില്‍ പൊളിക്കല്‍ തുടങ്ങിയതെന്ന് ഹമീദ് പറയുന്നു. ഞങ്ങളുടെ കുട്ടികള്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നിട്ട് പോലുമില്ലായിരുന്നു. ഞങ്ങള്‍ക്ക് യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ല. ഒരു തുണിപോലും എടുക്കാനുള്ള സമയം പോലും തന്നില്ല. ഞങ്ങള്‍ സമ്പാദിച്ചതെല്ലാം അവര്‍ ഇടിച്ചുനിരത്തി മണ്ണിനടിയിലാക്കിയെന്ന് തകര്‍ന്നുപോയ ഹമീദ് കൂട്ടിച്ചേര്‍ത്തു. പ്ലാസ്റ്റിക് ഷീറ്റിനു താഴെയാണ് ഹമീദും കുടുംബവും ഇപ്പോള്‍ കഴിയുന്നത്. ‘ഞങ്ങളുടെ വീടുകളും പള്ളികളും ശ്മശാനങ്ങളും വരെ അവര്‍ തകര്‍ത്തു. അപ്പോള്‍ കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു, മഴയത്ത് നിന്ന ഞങ്ങളെ മനുഷ്യരായിപ്പോലും അവര്‍ പരിഗണിച്ചില്ലെന്നും ഹമീദ് പറഞ്ഞു.

ചരിത്രമുറങ്ങുന്നതും നൂറ്റാണ്ടുകള്‍ പഴക്കവുമുള്ള ഹാജി മംഗ്രോള്‍ ദര്‍ഗ, ഷാ സിലാര്‍ ദര്‍ഗ, ഗരീബ് ഷാ ദര്‍ഗ, ജാഫര്‍ മുസാഫര്‍ ദര്‍ഗ തുടങ്ങിയവയാണ് തകര്‍ത്തതെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുസ്‌ലിംകളെ വിരട്ടിയോടിക്കാനാണ് ആരാധനാലയങ്ങളും വീടുകളും പൊളിച്ചുനീക്കുന്നതെന്ന് വെരാവലില്‍ നിന്നുള്ള ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് നുസ്രത്ത് പഞ്ച പറഞ്ഞു. പൊളിച്ചുമാറ്റിയ കെട്ടിടങ്ങള്‍ക്കെല്ലാം സമ്പന്നമായ ചരിത്രമുള്ളവയാണ്. 800 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് ആരാധനാലയങ്ങള്‍. എന്നിട്ടും എന്തുകൊണ്ടാണ് നിയമപരമാണെന്നതിന് നിരവധി രേഖകള്‍ ഉള്ള കെട്ടിടങ്ങള്‍ കലക്ടറും സംസ്ഥാന സര്‍ക്കാരും തകര്‍ത്തതെന്നും അദ്ദേഹം ചോദിക്കുന്നു. അതിരാവിലെ ഹൈഡ്രോളിക് ക്രെയിനുകളും 60 ഓളം ബുള്‍ഡോസറുകളും 50 ട്രാക്ടര്‍ ട്രെയ്‌ലറുകളും 1,400 പൊലീസുകാരും ഇരച്ചെത്തിയാണ് പൊളിക്കല്‍ തുടങ്ങിയത്.

ആര്‍ക്കും അവരവരുടെ സാധനങ്ങള്‍ പോലും എടുക്കാന്‍ അനുവാദമില്ലായിരുന്നു. മനുഷ്യത്വ രഹിതമായ നടപടിക്ക് പിന്നില്‍ രാഷ്ട്രിയമാണെന്ന് മേഖലയിലെ സാമൂഹിക പ്രവര്‍ത്തകനായ ബാസിര്‍ ഗോഹെല്‍ പറഞ്ഞു. ഈദ്ഗാഹും ശ്മശാനവും പോലും അവര്‍ തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പൊളിക്കലിനെ ന്യായീകരിച്ച് ജില്ലാ കലക്ടര്‍ രംഗത്തെത്തി. നിയമവിരുദ്ധമായ കൈയ്യേറ്റങ്ങളാണ് പൊളിച്ചതെന്നും ആരാധനാലയങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ എന്തിനാണ് പൊളിക്കല്‍ നടത്തിയത് എന്ന ചോദ്യത്തിനോട് കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ പ്രതികരിക്കാനാവില്ലെന്നായിരുന്നു ഒഴിഞ്ഞുമാറിക്കൊണ്ടുള്ള കലക്ടറുടെ മറുപടി.

മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഗുജറാത്തിലെ ന്യൂനപക്ഷ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മുസ്!ലിം സമുദായത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്തംബര്‍ 28ന് തന്നെ സംഘടന മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് കത്തയച്ചിരുന്നു. സുപ്രീം കോടതിയുടെ സെപ്റ്റംബര്‍ 17ലെ ഇടക്കാല ഉത്തരവ് പ്രകാരം രാജ്യത്തുടനീളമുള്ള പൊളിക്കലുകള്‍ ഒക്ടോബര്‍ 1 വരെ സ്‌റ്റേ ചെയ്ത കാര്യവും സംഘടന ചൂണ്ടിക്കാട്ടി.

Continue Reading

india

ഹിന്ദുക്കൾ സ്വന്തം സുരക്ഷക്കായി ഭിന്നതകൾ മറന്ന് ഒന്നിക്കണം -ആർ.എസ്.എസ് മേധാവി

നിരന്തരമായ സംവാദത്തിലൂടെ അവർ ഒത്തൊരുമയോടെ കഴിയുന്നു. ആർ.എസ്.എസി​ന്റെ പ്രവർത്തനം യാന്ത്രികമല്ല, മറിച്ച് ആദർശപരമാണ്’ -മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.

Published

on

ജാതിയും ഭാഷയും പ്രാദേശിക തർക്കങ്ങളുമെല്ലാം മാറ്റിവെച്ച് സ്വന്തം സുരക്ഷക്കായി ഹിന്ദുക്കൾ ഒന്നിക്കണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത്. രാജസ്ഥാനിലെ ബാരനിൽ ‘സ്വംയംസേവക് ഏകത്രികരൺ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹിന്ദുക്കൾ എല്ലാവരെയും സ്വന്തമായി കരുതുന്നു. അവർ എല്ലാവരെയും ആശ്ലേഷിക്കുന്നു. ഹിന്ദു എന്ന പദം പിൽക്കാലത്ത് വന്നതാണെങ്കിലും പുരാതനകാലം മുതൽ നാം ഇവിടെയുണ്ട്. നിരന്തരമായ സംവാദത്തിലൂടെ അവർ ഒത്തൊരുമയോടെ കഴിയുന്നു. ആർ.എസ്.എസി​ന്റെ പ്രവർത്തനം യാന്ത്രികമല്ല, മറിച്ച് ആദർശപരമാണ്’ -മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.

മുതിർന്ന നേതാക്കളായ രമേശ് അഗർവാൾ, ജഗ്ദീഷ് സിങ് റാണ, രമേശ് ചന്ദ് മേത്ത തുടങ്ങിയവരും പരിപാടിയിൽ പ​ങ്കെടുത്തു.

Continue Reading

Trending